Author: News Desk

പുതിയ ആഗോള EV ബ്രാൻഡുകളുടെ കടന്നുവരവ് ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറുന്ന ഇന്ത്യൻ കാർ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തും. വിപണിയിലെ  മത്സരം  ഉപഭോക്താക്കൾക്കുള്ള കൂടുതൽ ചോയ്‌സുകൾ വർദ്ധിപ്പിക്കും, ഇത് മികച്ച വിലയും ഫീച്ചറുകളും വിൽപ്പനാനന്തര സേവനങ്ങളിലേക്കും നയിക്കും. ഇവി സെഗ്‌മെൻ്റിൽ പുതിയ സാങ്കേതികവിദ്യകളും സവിശേഷതകളും വിപണിയിൽ അവതരിപ്പിക്കാനാകും. കൂടുതൽ താങ്ങാനാവുന്നതും വൈവിധ്യമാർന്നതുമായ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യത ഇന്ത്യയിൽ EV-കളുടെ സെലക്ഷൻ എളുപ്പത്തിലാക്കും. അഞ്ചു പ്രമുഖ ഇലക്ട്രിക് ബ്രാൻഡുകളാണ് ഇന്ത്യൻ വിപണിയിൽ സാധ്യത തേടാനെത്തുന്നത്. ടെസ്‌ലലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന (EV) നിർമ്മാതാക്കളായ ടെസ്‌ല കുറച്ചുകാലമായി ഇന്ത്യൻ വിപണിയിൽ ഉറ്റുനോക്കുന്നു. ടെസ്‌ല അതിൻ്റെ ജനപ്രിയ മോഡലുകളായ MODEL 3, MODEL Y എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ ഇലക്ട്രിക് സെഡാനുകളും എസ്‌യുവികളും അവരുടെ അത്യാധുനിക സാങ്കേതികവിദ്യ, ആകർഷകമായ ശ്രേണി എന്നിവയ്ക്ക് ആഗോള അംഗീകാരം നേടിയിട്ടുണ്ട്.ഇന്ത്യയിൽ ആഡംബര ഇലക്ട്രിക് വാഹനങ്ങളായ Mercedes-Benz EQC, Audi e-tron, Jaguar I-Pace എന്നിവയുമായി ടെസ്‌ല മത്സരിക്കും.…

Read More

ഒരു വനിത മഹീന്ദ്ര ഥാറിൽ വന്നിറങ്ങി  ബിഎംഡബ്ല്യു ZS 4 കൺവേർട്ടബിൾ സ്‌പോർട്‌സ് കാർ എടുത്തു പറക്കുന്ന ദൃശ്യങ്ങൾ കൊച്ചിയിലെ  നിരത്തുകളിൽ അത്ര പുതുതൊന്നുമല്ല. എന്നാൽ ഇവിടെ രാധാമണി അമ്മക്ക് പ്രായം 72 ആണ്. എന്നിട്ടും യുവതയുടെ ഊർജസ്വലതയോടെ അവർ നിരത്തുകൾ കീഴടക്കുകയാണ്, അതും ജെസിബി പോലുളള വലിയ വാഹനങ്ങളിൽ. പ്രായം ഘടകമേയല്ലപ്രായം ഒന്നിനും പരിമിതിയല്ലെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് കൊച്ചി തോപ്പുംപടി സ്വദേശി രാധാമണി അമ്മ. ഈ 72-ാം വയസിലും ജെസിബി ഉൾപ്പടെയുള്ള 11 ക്ലാസ് വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ഇവർക്കുണ്ട്. രാധാമണി അമ്മ ആദ്യമായി കാർ ഓടിക്കാൻ പഠിച്ചത് 1981-ൽ ആയിരുന്നു. ആദ്യമൊക്കെ പേരിനായിരുന്നു ഡ്രൈവിംഗ് പഠിച്ചതും ലൈസെൻസ് എടുത്തതും എന്ന് രാധാമണിയമ്മ പറയുന്നു. A2Z ഹെവി എക്യുപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഡ്രൈവിംഗ് പഠന സ്ഥാപനം നടത്തിയിരുന്ന ഭർത്താവ് 2004-ൽ ഒരു അപകടത്തിൽ മരിച്ചതിനെത്തുടർന്ന് രാധാമണി അമ്മക്ക് ഡ്രൈവിംഗ് സ്കൂൾ ബിസിനസ് സ്വയം നടത്തേണ്ടി വന്നു. അതിനു ശേഷമാണ് ഡ്രൈവിംഗ്…

Read More

ജീവിതത്തിലെ ഏത് ചലഞ്ചും നേരിടും. സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ താൽക്കാലികമാണ്. അത് മാറും. ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനാകും. കഷ്ടപ്പെടാനും പഠിക്കാനും തയ്യാറാണ്. ഇത് പറയുന്നത്, വെറും പതിനെട്ട് വയസ്സുള്ള അഭിറാമാണ്. കാസർകോഡ് കുറ്റിക്കോൽ ഗവൺമെന്റ് ഐടിഐയിലെ സെക്കന്റ് ഇയർ ഇലക്ട്രോണിക് മെക്കാനിക് വിദ്യാർത്ഥി. ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പെട്ടെന്ന് മണ്ണിൽ ചേരില്ല. അത് കുന്നുകൂടി കിടക്കുന്നത് പലവിധ അസൗര്യങ്ങൾ ഉണ്ടാക്കും. വരുമാനം അത്യാവശ്യമുളള അഭിറാം ചിരട്ട തന്നെ ആയുധമാക്കി. സ്വയം കലാകാരനെന്ന് ബോധ്യമുള്ളതിനാൽ അഭിറാമിന്റെ കൈവിരലുകൾ പതിഞ്ഞപ്പോൾ ചിരട്ടകൾ നല്ല ശില്പങ്ങളായി. അത് സംരംഭമായി. ക്രാഫ്റ്റ് മീ‍ഡിയ എന്ന പേരിൽ എൺപതിലധികം വിവിധ കരകൗശല പ്രൊ‍ഡക്റ്റുകൾ അഭിറാം ഉണ്ടാക്കുന്നു. നാൽപതിലധികം ഓർഡറുകളാണ് അഭിറാമിന്റെ ഉൾപ്പന്നങ്ങൾക്ക് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ കിട്ടിയത്. അഭിറാമിന്റെ അമ്മ തയ്യൽ ജോലി ചെയ്യുന്നു. അച്ഛൻ മരം വെട്ടുകാരനും. പലവിധത്തിലുള്ള വെല്ലുവിളികളുണ്ട്, എന്നാലും അഭറാമിന്റെ ആത്മവിശ്വാസവും ജീവിതത്തിലെ തിളക്കവും അതിശയിപ്പിക്കും. ഏഴാംക്ലാസ് മുതൽ പാർട്ട് ടൈം ജോലി ചെയ്ത് കുടുംബത്തിന് ഒരു…

Read More

2027ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ഉയരുക  ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഭാരതി എയ്‌റോസിറ്റിയിലാകും. 2.5 ബില്യൺ ഡോളർ മുടക്കി  28 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മാൾ നിർമാണ ഘട്ടത്തിലാണ്.  ഇത് ഇന്ത്യയുടെ ആദ്യത്തെ എയറോട്രോപോളിസ് സൃഷ്ടിക്കുന്നതിനുള്ള തുടക്കമാണ്.  ആഗോള വിനോദ വിഭാഗങ്ങൾ ഉൾകൊള്ളുന്ന  രാജ്യത്തെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമായി മാളിനെ വികസിപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എട്ട് മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഗാ മാൾ പൂർത്തിയാകുമ്പോൾ  എയ്‌റോസിറ്റിയിൽ വിപുലമായ വാണിജ്യ ഇടം, പൊതു ഇടങ്ങൾ എന്നിവയുമുണ്ടാകും.   2029 ഓടെ നിലവിൽ 15 ലക്ഷം ചതുരശ്ര അടി പാട്ട സ്ഥലമുള്ള എയ്‌റോസിറ്റി ഒരു കോടി ചതുരശ്ര അടിയായി വികസിപ്പിക്കും. പിന്നാലെ ഗ്ലോബൽ ബിസിനസ് ഡിസ്ട്രിക്റ്റ് 65 ലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കും.  ഓഫീസുകൾ, റീട്ടെയിൽ, ഫുഡ് കോർട്ടുകൾ, ഒരു മെഗാ മാൾ, പൊതു ഇടങ്ങൾ എന്നിവയ്ക്കായി…

Read More

വിപണിയിലെ ജാപ്പനീസ്, കൊറിയൻ എതിരാളികളെയും, ടാറ്റ നെക്‌സോണിനെ പോലും   പിന്തള്ളിയ ടാറ്റ മോട്ടോഴ്‌സിൻ്റെ  മെയ്ഡ്-ഇൻ-ഇന്ത്യ മൈക്രോ-എസ്‌യുവി Tata Punch ഇപ്പോൾ 2024 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്. ടാറ്റയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് പഞ്ച്. വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ, ഫ്രോങ്ക്സ്, ബ്രെസ്സ, എർട്ടിഗ തുടങ്ങിയ വളരെ ജനപ്രിയ മോഡലുകൾ വിൽക്കുന്ന മാരുതി സുസുക്കിയാണ് ഇന്ത്യൻ കാർ വിപണിയിൽ ഏറെക്കുറെ ആധിപത്യം പുലർത്തുന്നത്. ഗ്രാൻഡ് ഐ10 നിയോസ്, ഐ20, വെന്യു, ക്രെറ്റ തുടങ്ങിയ പാസഞ്ചർ വാഹനങ്ങളുമായി പിന്നാലെ ഹ്യൂണ്ടായും ഉണ്ട്.  ആഭ്യന്തര വാഹന ഭീമനായ ടാറ്റ മോട്ടോഴ്‌സ് വിപണിയിലെത്തിച്ച പഞ്ച്, നെക്‌സോൺ പോലുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ മറ്റു വാഹന ബ്രാൻഡുകൾക്ക് ഒത്ത എതിരാളിയാണ്. പഞ്ച് ഈ വർഷം ഇതുവരെ  73,121 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്.   വാഗൺആർ  71,386 യൂണിറ്റ്, ബലേനോ 66,784 യൂണിറ്റ് എന്നിങ്ങനെതൊട്ടു പിന്നാലെയുണ്ട്. ബ്രെസ്സയും ക്രെറ്റയും യഥാക്രമം 62,795 യൂണിറ്റുകളും 60,393…

Read More

സംരംഭകർ പല കഴിവുകൾ ഒത്തുചേർന്ന പ്രതിഭകളാണ്. പരീക്ഷിച്ചും തെറ്റ് തിരുത്തിയും വിജയ ഫോർമുല കണ്ടെത്തുന്ന ശാസ്ത്രജ്‍ഞരെപ്പോലെ, വരച്ചുവെച്ച പ്ലാനിൽ നിന്ന് ബിൽഡിംഗുകൾ ഉണ്ടാക്കുന്ന എഞ്ചിനീയർമാരെ പോലെ മറ്റുള്ളവർക്ക് കാണാൻ പറ്റാത്തത് കാണാനും അവിടേക്കുള്ള വഴി സ്വയം വെട്ടാനും കഴിവുള്ളവരാണ് സംരംഭകർ. ചിലപ്പോഴൊക്കെ സംരംഭകർ ഒരു സിനിമാ സംവിധായകനെപ്പോലെയാകും. വെറും ഒരു കഥയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ കരയുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സിനിമ ജനിക്കുന്നത് സംവിധായകൻ കഥയിലെ സീനുകൾ യാഥാർത്ഥ്യമാകുമ്പോഴല്ലേ? ആ വിഷ്വലൈസേഷൻ പവറാണ് ഒരു സംരംഭത്തിന്റേയും വിജയം. ഉദ്ദേശിച്ച ലക്ഷ്യം കിട്ടാതെ പോയ സംരംഭ സുഹൃത്തുക്കൾക്ക് തോന്നാം ഈ പറയുന്നത് വെറും ഇൻസ്പിരേഷനുവേണ്ടിയാണെന്ന്. പല ഉദാഹരണങ്ങൾ, പല ജീവിതങ്ങൾ എല്ലാം അടിവരയിടുന്നത് ഒരൊറ്റ പോയിന്റിലാണ്. സംരംഭകന്റെ വിജയം നിർവ്വചിക്കുന്നത് ചില ഘടകങ്ങളാണ്. ലക്ഷ്യം, ഉത്സാഹം, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ്.. പിന്നെ എന്താണ് ഓൾട്ടർനേറ്റീവ് എന്ന് ആലോചിക്കാനുള്ള ബുദ്ധിയും. ഒരു ചെറിയ കഥ പറയാം. 1990-കളുടെ തുടക്കം. ഡൽഹിയിലെ കിഷൻ മോഹൻ…

Read More

ഇന്ത്യയിൽ നിലവിൽ ഇന്ധനം ലാഭിച്ചു നൽകുന്ന ഇലക്ട്രിക് കാറുകളിൽ  വിലകുറഞ്ഞ  ഓപ്ഷൻ ഇല്ല എന്ന ഗ്യാപ്പിലേക്ക് ഇടിച്ചുകയറാൻ ഒരുങ്ങുകയാണ് വീണ്ടും ടാറ്റായുടെ Nano SUV.   വിലകുറഞ്ഞ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ ലഭ്യമല്ല, എന്നാൽ ഇന്ധനക്ഷമതയുള്ള ഒരു പെട്രോൾ/ ഡീസൽ വാഹനം തയാർ എന്നതാണ് ടാറ്റായുടെ നിലപാട്. വമ്പിച്ച മൈലേജ് നൽകുന്ന മികച്ച ടാറ്റ നാനോ എസ്‌യുവി കാർ പുതിയ സെഗ്‌മെൻ്റിൽ അവതരിപ്പിക്കും.ടാറ്റയുടെ പുതിയ വാഹനം സിഎൻജി, പെട്രോൾ വേരിയൻ്റുകളിൽ മികച്ച ഫീച്ചറുകളോടെ ലഭ്യമാകും. സിഎൻജി വേരിയൻ്റിൽ 50 കിലോമീറ്റർ മൈലേജ് ഉറപ്പു നൽകാൻ ഈ വാഹനത്തിന് കഴിയും. പെട്രോൾ വേരിയൻ്റിൽ ലിറ്ററിന് അവിശ്വസനീയമായ 40 കിലോമീറ്റർ വരെ മൈലേജ് നൽകാൻ ഈ വാഹനത്തിന് കഴിയും. ഇതാണ് ടാറ്റ നൽകുന്ന ഉറപ്പ്. 10,000 രൂപ നൽകി ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കാം. ബാക്കി തവണകളായി അടച്ചാൽ മതിയാകും എന്ന ടാറ്റായുടെ ഓഫറുമുണ്ട്. ഈ വാഹനത്തിൻ്റെ ഇൻ്റീരിയറും കൂടുതൽ മികച്ചതായിരിക്കും. ലോഞ്ച് തീയതി…

Read More

ആരും കൊതിക്കുന്ന രൂപവും ഭാവവുമുള്ള Ferrari Roma grand tourer ശരിക്കും പെർഫോമൻസിലും പുലിക്കുട്ടിയാണ്. റോമയെ കേരളത്തിലേക്ക് കൂട്ടികൊണ്ടു വന്നിരിക്കുന്നത് വിജു ജേക്കബാണ്. കിച്ചന്‍ ട്രഷേഴ്‌സ് അടക്കം ഉത്പന്നങ്ങൾ മലയാളിയുടെ മുന്നിലെത്തിച്ച സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ വിജു ജേക്കബ് ആണ് കേരളത്തിലാദ്യമായി Ferrari Roma എന്ന 4.20 കോടി വിലയുള്ള നിരത്തിലെ പറക്കും ഫെറാറി grand tourer എത്തിച്ചിരിക്കുന്നത്. 612 bhp കരുത്തിൽ പരമാവധി 760 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.9 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിൻ, എട്ട് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയാണ് Ferrari Romaക്ക് കരുത്തു പകരുന്നത്. ഈ ഇറ്റാലിയൻ കൂപ്പെ സ്പോർട്സ് കാർ 3.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. 200 കിലോമീറ്റർ വേഗതയിലേക്കു 9.3 സെക്കൻഡിനുള്ളിൽ എത്തും. മണിക്കൂറിൽ 320 കിലോമീറ്ററാണ് ഉയർന്ന വേഗതയായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് 3100 കോടി വിറ്റുവരവുള്ള സിന്തൈറ്റ് ഗ്രൂപ്പ്…

Read More

ബഹുരാഷ്ട്ര കൺസ്യൂമർ ഗുഡ്സ് കമ്പനിയായ യൂണിലിവർ (Unilever) ആഗോളതലത്തിലും ഇന്ത്യയിലും വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.വിവിധ റോളുകൾക്കായി പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് യൂണിലിവർ ജോലി അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 128,000 ജീവനക്കാർ ആഗോള തലത്തിൽ യൂണിലിവറിനൊപ്പമുണ്ട്.   പരിചയസമ്പന്നർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുവാൻ കമ്പനിയുടെ കരിയർ പേജിൽ https://careers.unilever.com/ ക്ലിക്ക് ചെയ്യാം. പുതിയ അവസരങ്ങൾക്കായി   കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിലോ  https://www.linkedin.com/company/unilever/jobs/ ജോബ് പോർട്ടലുകളിലോ ക്ലിക്ക് ചെയ്യാം.അടുത്തിടെ, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (HUL) ഫോസ്റ്റർ ആൻഡ് കിൻഷിപ്പ് കെയർഗിവർ ലീവ് പോളിസി പ്രഖ്യാപിച്ചിരുന്നു. ദത്തെടുക്കുന്നതിന് മുമ്പുള്ള ഫോസ്റ്റർ കെയർ തിരഞ്ഞെടുക്കുന്ന അല്ലെങ്കിൽ അവരുടെ കുടുംബ ആവശ്യങ്ങൾക്കനുസരിച്ച് നിയമപരമായ രക്ഷാധികാരികളാകുന്ന ജീവനക്കാർക്ക് നാല് ആഴ്ച വരെ അവധി വാഗ്ദാനം ചെയ്യുന്നു. HUL-ൻ്റെ ജീവനക്കാർക്കായുള്ള നിലവിലെ പോളിസികൾ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. ഗ്രൂപ്പ് ഇൻഷുറൻസിനപ്പുറം വികലാംഗരായ ജീവനക്കാർക്ക് അധിക മെഡിക്കൽ കവറേജുണ്ട്. അതിജീവിതർക്കുള്ള മാനസിക-സാമ്പത്തിക- വൈദ്യസഹായം. ട്രാൻസ്‌ജെൻഡർ ജീവനക്കാർക്ക് മെഡിക്കൽ, ലീവ്, കൗൺസിലിംഗ്, ജോലിസ്ഥലത്തെ സഹായം എന്നിവ നൽകുന്ന ലിംഗമാറ്റ…

Read More

പ്രീതി സിൻ്റ, പ്രതിഭ രന്ത തുടങ്ങിയ നടിമാരെ പോലെ ചെറിയൊരു പട്ടണത്തിൽ നിന്ന് സ്വപ്നങ്ങളുമായി വന്ന ഒരു പെൺകുട്ടി ഇന്ന് എല്ലാ പ്രതിബന്ധങ്ങളെയും തിരസ്‌കാരങ്ങളെയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിമാരിൽ ഒരാളായി. 32 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷൻ നടിമാരിൽ ഒരാളാണ് ഹിമാചലിൽ നിന്നും ഭാഗ്യം പരീക്ഷിക്കാനെത്തിയസൗന്ദര്യ മത്സര റാണി റുബീന ദിലൈക്ക് (Rubina Dilaik). പ്രേക്ഷകരെ ആകർഷിച്ചതും ഹിറ്റായതുമായ ചില ടെലിവിഷൻ ഷോകളിലൂടെയാണ് റുബീന ദിലൈക്ക് പ്രശസ്തയായത്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് റുബീന ദിലൈക് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അവൾ ഒരിക്കൽ ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ചു. എന്നാൽ യുപിഎസ്‌സി സ്വപ്നങ്ങൾ ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് തിരിഞ്ഞു. രണ്ട് പ്രാദേശിക സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുകയും 2006-ൽ മിസ് ഷിംല കിരീടം നേടുകയും ചെയ്തു. തുടർന്ന് അഭിനയരംഗത്തേക്ക് കടന്ന നടി ഷിംലയിൽ നിന്ന് മുംബൈയിലേക്ക് മാറി. എന്നാൽ അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് എളുപ്പമായിരുന്നില്ല…

Read More