Author: News Desk
ടാറ്റ ഇലക്ട്രിക് ടൂവീലറുകൾ നിർമിക്കാൻ ഒരുങ്ങുന്നു എന്നത് ഏറെക്കാലമായി വന്നുകൊണ്ടിരിക്കുന്ന വാർത്തയാണ്. ഇപ്പോൾ വീണ്ടും അത്തരത്തിലൊരു വാർത്ത പുറത്തുവരികയാണ്. 2025ൽ പുറത്തിറങ്ങുന്ന ഇലക്ട്രിക് സ്കൂട്ടറിലൂടെ രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ് എന്നാണ് വാർത്ത. വാഹനത്തിന്റെ സ്പെക്സ് അടക്കം വെച്ച് നിരവധി ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. കുറേ ‘അത്രേകളും’ അതിലേറെ അഭ്യൂഹങ്ങളും മാത്രമായി മുൻ കാലങ്ങളിൽ എന്ന പോലെ യാതൊരു സോഴ്സും വെളിപ്പെടുത്താതെയാണ് ഇത്തവണയും ടാറ്റയുടെ ഇ-ടൂവീലർ വരുന്നു എന്ന വാർത്ത പ്രചരിക്കുന്നത്. 200 കിലോമീറ്റർ റേഞ്ച് ഉള്ള ഇലക്ട്രിക് സ്കൂട്ടറാണ് ടാറ്റ വിപണിയിലെത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. പെട്രോൾ വില ഉയരുന്ന സാഹചര്യത്തിൽ ദിവസേന യാത്ര ചെയ്യുന്നവർക്ക് അധികം ചിലവില്ലാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ വഴിയൊരുക്കുകയാണത്രേ ടാറ്റയുടെ ലക്ഷ്യം. ടാറ്റ ഇലക്ട്രിക് സ്കൂട്ടറിൽ റൈഡ് എളുപ്പമാക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിരവധി ആധുനിക സവിശേഷതകൾ ഉണ്ടെന്ന് പറയപ്പെടുന്നു. റൈഡർ വേഗത, ദൂരം,…
ബോംബെ ഹൈക്കോടതിയിൽ പ്രൊബേറ്റ് ചെയ്തിരിക്കുന്ന രത്തൻ ടാറ്റയുടെ 2022ലെ വിൽപത്രം കർശന വ്യവസ്ഥകൾ അടങ്ങിയത്. അദ്ദേഹത്തിന്റെ 3,900 കോടി രൂപയുടെ സ്വത്ത് വിതരണത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വിൽപത്രത്തിൽ 1,684 കോടി രൂപ വിലമതിക്കുന്ന അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ടാറ്റ സൺസ് ഓഹരികൾ ഫൗണ്ടേഷനുകൾക്കായി നിയുക്തമാക്കിയിരിക്കുന്നു. അവയുടെ കൈമാറ്റത്തിന് പ്രത്യേക നിയന്ത്രണങ്ങളുമുണ്ട്. ടാറ്റ സൺസിന്റെ ഓഹരികൾ കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമയ്ക്ക് മാത്രമേ വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയൂ എന്ന് അദ്ദേഹം തന്റെ വിൽപത്രത്തിൽ വ്യക്തമാക്കുന്നു. എന്റെ വിൽപത്രത്തെ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ മത്സരിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്താൽ, എന്റെ വിൽപത്രപ്രകാരമുള്ള അവകാശങ്ങളോ ആനുകൂല്യങ്ങളോ അവർക്ക് ലഭിക്കില്ല. ഞാൻ ആ വ്യക്തിക്ക് നൽകിയിരിക്കാവുന്ന യാതൊരു പാരമ്പര്യവും അയാൾക്ക് ലഭിക്കില്ലെന്നും എന്റെ സ്വത്തിന്റെ ഒരു ഭാഗത്തും അയാൾക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ലെന്നും ഞാൻ ഇതിനാൽ നിർദ്ദേശിക്കുന്നു എന്ന നോ കണ്ടസ്റ്റ് ക്ലോസും അടങ്ങുന്നതാണ് വിൽപത്രം. വിൽപത്രത്തിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളിൽ അദ്ദേഹത്തിന്റെ സഹോദരൻ ജിമ്മി ടാറ്റ, ഷിരീൻ, ഡീന…
എഡ്ടെക് യൂണികോൺ ഫിസിക്സ് വാല (PhysicsWallah) സിവിൽ സർവീസ് കോച്ചിംഗ് സ്ഥാപനമായ ദൃഷ്ടി ഐഎഎസ് (Drishti IAS) ഇൻസ്റ്റിറ്റ്യൂട്ടിനെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ചർച്ചകൾ വിജയകരമായാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എഡ്ടെക് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്. ദൃഷ്ടി പ്ലാറ്റ്‌ഫോം ഏറ്റെടുക്കുന്നതിനായി ഫിസിക്‌സ്‌വാല ഏകദേശം 2,500–3,000 കോടി രൂപ ചിലവഴിക്കും എന്നാണ് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ രണ്ട് കമ്പനികളും ചർച്ചകൾ നടത്തിവരികയായിരുന്നുവെന്നും കരാർ ഉടൻ അന്തിമമാകുമെന്നും ഇഎൻ ട്രാക്ക്ർ റിപ്പോർട്ട് ചെയ്യുന്നു. ഫിസിക്സ്‌വാല അതിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (IPO) തയ്യാറെടുക്കുന്ന സമയത്താണ് ഈ വികസനം. നോയിഡ ആസ്ഥാനമായുള്ള കമ്പനി അടുത്തിടെ മൂന്ന് സ്വതന്ത്ര ഡയറക്ടർമാരെ നിയമിച്ച് പബ്ലിക് ലിസ്റ്റിംഗിലൂടെ 5 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ 500 മില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. PhysicsWallah is reportedly finalizing the acquisition of Drishti IAS for Rs 2,500-3,000 crore, marking one of the…
ഏപ്രിൽ 2നെ ‘ലിബറേഷൻ ഡേ’ എന്ന് ആവർത്തിച്ച് വിശേഷിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് പരസ്പര താരിഫുകൾ അല്ലെങ്കിൽ നികുതികൾ ഏർപ്പെടുത്തും. ഇത് അമേരിക്കയെ വിദേശ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിൽ നിന്ന് മോചിപ്പിക്കുമെന്നാണ് ട്രംപിന്റെ വാദം. മറ്റ് രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന തീരുവ നിരക്കുകളുമായി പൊരുത്തപ്പെടുന്നതിന് “പരസ്പര” താരിഫുകൾ ഏർപ്പെടുത്തുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസിന്റെ എല്ലാ വ്യാപാര പങ്കാളികൾക്കും പരസ്പര താരിഫ് ചുമത്താനുള്ള പദ്ധതികൾ പ്രസിഡന്റ് വെളിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. താരിഫുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണോ വേണ്ടയോ എന്നത് ട്രംപിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രണ്ടാം വട്ടവും അധികാരത്തിൽ വന്നതുമുതൽ ട്രംപ് നിരവധി തവണ താരിഫ് ഭീഷണികളുമായി രംഗത്തെത്തിയിരുന്നു. Donald Trump plans to impose “reciprocal” tariffs on U.S. trading partners, matching foreign duty…
ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഡിക്സൺ ടെക്നോളജീസ്, മൈക്രോമാക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് എന്നിവ 22,919 കോടി രൂപയുടെ കോംപണന്റ് മാനുഫാക്ചറിങ് സ്കീം പ്രയോജനപ്പെടുത്തുന്നതിനായി 1,000 കോടി രൂപ വീതം നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഫിനിഷ്ഡ് ഇലക്ട്രോണിക്സിലെ ബിൽ-ഓഫ്-മെറ്റീരിയലുകളുടെ 50% ത്തിലധികം വരുന്ന ഉയർന്ന മൂല്യമുള്ള ഘടകങ്ങളിലും ഉപ-അസംബ്ലികളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കമ്പനികൾ അറിയിച്ചു. ക്യാമറ മൊഡ്യൂളിനും ഡിസ്പ്ലേ അസംബ്ലി ലൈനുകൾക്കുമായി ഡിക്സൺ ടെക്നോളജീസ് 2026 സാമ്പത്തിക വർഷത്തിൽ 800-1,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇലക്ട്രോണിക്സ് മേഖലയെ മുന്നോട്ട് നയിക്കാൻ മൈക്രോമാക്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,000 കോടി രൂപ നിക്ഷേപിക്കും. വെയറബിൾസും ടെലികോം ഉപകരണങ്ങളും നിർമ്മിക്കുന്ന ഒപ്റ്റിമസ് ഇലക്ട്രോണിക്സും പദ്ധതിയിൽ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. India’s top electronics manufacturers, including Dixon, Micromax, and Optiemus, are investing ₹1,000 crore each under the ₹22,919 crore ECM scheme to boost local…
നിസ്സാൻ മോട്ടോർ കോർപ്പിന്റെ കൈവശമുള്ള റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (RNAIPL) ശേഷിക്കുന്ന 51% ഓഹരികൾ ഏറ്റെടുക്കുമെന്ന് റെനോ ഗ്രൂപ്പ് അറിയിച്ചു. വിപണി കവറേജ് വർദ്ധിപ്പിക്കുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിസ്സാൻ ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തും. പുതിയ നിസ്സാൻ മാഗ്നൈറ്റ് ഉൾപ്പെടെയുള്ള നിസ്സാൻ മോഡലുകൾ RNAIPL നിർമ്മിക്കുന്നത് തുടരുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നിസ്സാന്റെ ദീർഘകാല പങ്കാളിയും പ്രധാന ഓഹരി ഉടമയുമാണ് റെനോ ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകൾക്കും മൂല്യം സൃഷ്ടിക്കുന്ന ബിസിനസ്സ് അവസരങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം പരസ്പരം കൂടുതൽ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളാണ് ലക്ഷ്യമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ലൂക്ക ഡി മിയോ പറഞ്ഞു. പ്രായോഗികതയും ബിസിനസ് അധിഷ്ഠിത മനോഭാവവുമാണ് ഇരു കമ്പനികളുടേയും ചർച്ചകളുടെ കാതൽ. ഇരു കക്ഷികൾക്കും പ്രയോജനകരമായ ഈ ഫ്രെയിംവർക്ക് കരാർ പുതിയ സഖ്യത്തിന്റെ ചടുലവും കാര്യക്ഷമവുമായ മനോഭാവത്തിന്റെ തെളിവാണ്. ഉൽപ്പന്നങ്ങളുടെ ആകർഷണീയതയും അന്താരാഷ്ട്ര വിപണികളിൽ ബിസിനസ്സ് വളർത്താനുള്ള അഭിലാഷവും ഇത് സ്ഥിരീകരിക്കുന്നു. പ്രധാന ഓട്ടോമോട്ടീവ്…
മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാൻ സംബന്ധിച്ച വിവാദം കെട്ടിച്ചമച്ചതാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയം രാഷ്ട്രീയപരമായി മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കാളികളായെന്നും ഇന്ത്യൻ എക്സ്പ്രസ്സുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇത് വെറുതേ ഉണ്ടായ വിവാദമല്ല. മനപൂർവം വിവാദം കെട്ടിച്ചമച്ചതാണ്. ചിത്രത്തിനു കൂടുതൽ കാഴ്ചക്കാരെ സൃഷ്ടിക്കാനും പബ്ലിസിറ്റിക്കും വേണ്ടി പ്രൊഡ്യൂസർമാരുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാകാം വിവാദം സൃഷ്ടിച്ചിരിക്കുന്നത്-അടുത്തിടെ സംസ്ഥാന ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് പറഞ്ഞു. നേരത്തെ സത്യത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപിച്ച് എമ്പുരാൻ കാണില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. BJP Kerala president Rajeev Chandrasekhar claims the L2: Empuraan controversy may be a publicity stunt. He criticizes the film’s revisions and political involvement.
278 ദിവസം നീണ്ട സ്പേസ് വാസത്തിനു ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ്. ബഹിരാകാശത്തെ ഭക്ഷണത്തക്കുറിച്ച് മുതൽ ബോയിങ് സ്റ്റാർലൈനറിന്റെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ വരെ ഇരുവരും മാധ്യപ്രവർത്തകരോട് സംസാരിച്ചു. ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സുനിത മനോഹര വിവരണം നൽകി. ഒപ്പം താൻ ഇന്ത്യ സന്ദർശിക്കുമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ഇന്ത്യ അത്ഭുതകരമാണ്. ഹിമാലയത്തിന്റെ ഗംഭീരവും അവിശ്വസനീയവുമായ കാഴ്ചകൾ ബഹിരാകാശത്ത് നിന്ന് കാണാം. ഹിമാലയത്തിന് മുകളിലൂടെ പോകുമ്പോഴെല്ലാം അവിശ്വസനീയ ചിത്രങ്ങൾ ലഭിച്ചു. തീർച്ചയായും സമീപഭാവിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തും-സുനിത പറഞ്ഞു. തന്റെ മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ചും സുനിത വില്യംസ് വിശദീകരിച്ചു. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയെ പ്രശംസിച്ച സുനിത ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ കുറിച്ചും സ്വകാര്യ ബഹിരാകാശ പദ്ധതിയായ ആക്സിയം 4നെക്കുറിച്ചും സംസാരിച്ചു. NASA astronaut Sunita Williams shares breathtaking views of India…
ഇന്ത്യയിലെ ഏറ്റവും ധനികനായ ചലച്ചിത്ര നിർമാതാവാണ് സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ. 2024ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം, കലാനിധി മാരന്റെ ആസ്തി 33,400 കോടി രൂപയാണ്. പട്ടിക അനുസരിച്ച് ഇന്ത്യയിലെ 80ആമത്തെ ധനികനായ വ്യക്തി കൂടിയാണ് കലാനിധി. 1964 ജൂലൈ 24ന് ചെന്നൈയിലാണ് കലാനിധി മാരന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന മുരശൊലി മാരനാണ്, മാതാവ് മല്ലിക മാരനും. ചെന്നൈയിലെ ഡോൺ ബോസ്കോയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് കലാനിധി അമേരിക്കയിലെ പെൻസിൽവാനിയ സ്ക്രാന്റൺ സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കി. 1990ൽ പൂമാലൈ എന്ന പേരിൽ തമിഴ് മാസിക ആരംഭിച്ച കലാനിധി 1993ൽ സൺ ടിവി സ്ഥാപിച്ചു. വിനോദ ചാനൽ എന്ന നിലയിൽ ആരംഭിച്ച ചാനൽ പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനികളിലൊന്നായ സൺ ഗ്രൂപ്പായി വളർന്നു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ചെയർമാനാണ്…
ശ്രദ്ധേയമായ ഭാഷാ വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. നൂറുകണക്കിന് ഭാഷകളും ഉപഭാഷകളും രാജ്യത്തുണ്ട്. ഈ വൈവിധ്യം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ കൂടി പ്രതീകമാണ്. എന്നാൽ ഭാഷയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നാഗാലാൻഡ് വേറിട്ടുനിൽക്കുന്നു. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനമാണ് നാഗാലാൻഡ്. 1967ലാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി സ്വീകരിക്കാനുള്ള നാഗാലാൻഡിന്റെ തീരുമാനം ഔപചാരികമായി പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്തിന്റെ അസാധാരണമായ ഗോത്ര ഭാഷാ വൈവിധ്യമാണ് ഈ മാറ്റത്തിന് പ്രധാനമായും കാരണമായത്. ഓരോ ഗോത്രങ്ങൾക്കും നാഗാലാൻഡിൽ വ്യത്യസ്ത ഭാഷകളാണ്. അതുകൊണ്ടുതന്നെ ഫലപ്രദമായ ഭരണത്തിനും ഇടപെടലിനും പൊതു ആശയവിനിമയ മാധ്യമം അനിവാര്യമായിരുന്നു. അതിനാലാണ് നിഷ്പക്ഷവും പ്രായോഗികവുമായ പരിഹാരമായി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്. അരുണാചൽ പ്രദേശിലും ഇത്തരത്തിൽ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങളും പ്രാദേശിക ഭാഷകൾക്കൊപ്പം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നു. മേഘാലയ, മിസോറാം, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക ഭാഷകളോടൊപ്പം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയാണ്. Nagaland is the…