Author: News Desk
രാജ്യത്തിന്റെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യം (Gaganyaan Mission) 2026ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതിന്റെ പ്രാരംഭഘട്ടമായി ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ അടുത്ത വർഷം ആദ്യം നടപ്പാക്കും. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനായുള്ള ഇന്ത്യയുടേയും ഐഎസ്ആർഒയുടേയും ആദ്യ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശ മനുഷ്യയാത്രാ സംഘത്തെ മൂന്ന് ദിവസത്തെ പര്യവേക്ഷണത്തിനായി 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ നാല് വർഷത്തോളമായി ഐഎസ്ആർഒ ഗഗൻയാന് വേണ്ടി തയ്യാറെടുക്കുകയാണ്. ദൗത്യത്തിനായുള്ള റോക്കറ്റ് സജ്ജമാണ്. ഡിസംബറിൽ ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം ലക്ഷ്യമിട്ടിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് നീളുകയായിരുന്നു. ആദ്യ പരീക്ഷണദൗത്യത്തിൽ വ്യോംമിത്ര എന്ന റോബോട്ടുമായാണ് ഗഗൻയാൻ ബഹിരാകാശത്തെത്തുക. സമാനരീതിയിൽ രണ്ട് ലോഞ്ചുകൾ കൂടി നടത്തും. ഇവ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതാണ് നിരക്ക് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതിരുന്നതും പ്രശ്നങ്ങൾക്കു കാരണമായി. ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾക്കിടെ നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് നിരക്ക് വർധനവ് തീരുമാനം ഇത്ര കാലം നീണ്ടത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷവും കേരളം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. പുതുക്കിയ വൈദ്യുതി നിരക്കും കൃത്യമായ വർധനയും റെഗുലേറ്ററി കമ്മീഷൻ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വേനൽകാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മർ താരിഫ് എന്ന നിർദേശവുമുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ യൂണിറ്റിന്…
ബിസിനസ് കാർഡുകൾ അഥവാ വിസിറ്റിങ് കാർഡുകൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ കാലം മാറിയതോടെ കാർഡും മാറി, ഇപ്പോൾ അതും ഡിജിറ്റൽ ആക്കുന്നതാണ് സൗകര്യപ്രദം. എന്താണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ എന്ന് വിശദീകരിക്കുകയാണ് സ്കൈബർടെക് ഐടി ഇന്നൊവേഷൻസ് സിഇഒ കെ. സുരേഷ്. ഫിസിക്കൽ കാർഡിനെ നിലനിർത്തിക്കൊണ്ട് തന്നെ ബിസിനസ് കാർഡിനെ ഡിജിറ്റലൈസ് ചെയ്യുന്ന രീതിയാണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ. ഡിജി ബിസിനസ് കാർഡുകൾ ഒരു പിവിസി കാർഡ് ആയിരിക്കും. ഇതിൽ എൻഎഫ്സി (Near Field Communication) സംവിധാനം ഉണ്ടാകും. അത് കൊണ്ട് തന്നെ ഫോൺ വഴി കാർഡ് സ്കാൻ ചെയ്യുമ്പോൾ ലോഡ് ചെയ്ത് വെച്ചിക്കുന്ന കണ്ടന്റ് ഫോണിൽ കാണാനാകും. കാർഡ് ഉടമയുടെ പ്രൊഫൈൽ, കമ്പനി വിവരങ്ങൾ, ബന്ധപ്പെടേണ്ട നമ്പർ, ലൊക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവ ഈ കണ്ടന്റിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. പല ബിസിനസ് ചെയ്യുന്നവർക്ക് ഇതിൽത്തന്നെ പല ലിങ്കുകളിലേക്ക് കണക്റ്റ് ചെയ്യാനുമാകും. ഇങ്ങനെ സംരംഭത്തിന്റേയും സംരംഭകനേയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും…
ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. സിക്കിമിലേക്ക് യാത്ര പോകുന്നവർ അത് കൊണ്ട് തന്നെ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സിക്കിമിലേക്ക് പോകാറ്. ഭൂപ്രകൃതിയാണ് സിക്കിമ്മിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ആളുകൾ റോഡ് മാർഗമുള്ള ഗതാഗതം മാത്രം പിന്തുടരുന്നു. ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗനൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റെയിൽവേ വികസനത്തിനുള്ള ചിലവുകൾ കൂടി പ്രതിരോധ മേഖലയിലേക്ക് പോകുന്നു. റോഡിന് പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ. Sikkim remains India’s only state without a railway station…
ബോളിവുഡിലെ ഖാൻ, കപൂർ, ജോഹർ കുടുംബങ്ങൾ സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ്. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-കുമാർ കുടുംബം. 2024 ഹൂറൂൺ സമ്പന്ന പട്ടിക പ്രകാരം സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുമാർ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്. പഴക്കച്ചവടമെന്ന ചെറിയ സംരംഭത്തിൽ നിന്ന് ആരംഭിച്ചാണ് കുടുംബം സമ്പത്തിൽ ബോളിവുഡിലെ ഏറ്റവും സമ്പന്നരായത് എന്നതാണ് ശ്രദ്ധേയം. ടി-സീരീസിന്റെ 80 ശതമാനം ഓഹരികളും ഇപ്പോൾ ഭൂഷൺ കുമാറിന്റെ പേരിലാണ്. അദ്ദേഹത്തിന്റെ അമ്മാവൻ കിഷൻ കുമാർ കമ്പനിയുടെ 20 ശതമാനത്തിന് അടുത്ത് പങ്കും കയ്യിൽ വെച്ചിരിക്കുന്നു. ടി-സീരിസിന്റെ സഹസ്ഥാപകൻ കൂടിയാണ് കിഷൻ കുമാർ. ഇവർക്ക് പുറമേ ഭൂഷണിന്റെ സഹോദരിമാരായ തുളസി, ഖുശാലി കുമാർ എന്നിവർക്ക് ടി-സീരീസിൽ 250 കോടിയും നൂറ് കോടിയും വീതം വിഹിതമുണ്ട്. ഭൂഷണിന്റെ പിതാവ് ഗുൽഷൻ കുമാറാണ് ടി-സീരീസിന്റെ സ്ഥാപകൻ. ഗുൽഷൻ എഴുപതുകളിൽ ഡൽഹിയിൽ പഴക്കച്ചവടം നടത്തിയിരുന്നു. അതിനിടെ അദ്ദേഹം പിതാവുമായി ചേർന്ന് ഒരു…
ഇടയ്ക്കിടെ പല കാരണങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഐഎഎസ് ഓഫീസറാണ് അമിത് കതാരിയ. കൂറ്റൻ ആസ്തിയുടെ പേരിലാണ് ഇത്തവണ അദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 8.90 കോടി രൂപ ആസ്തിയോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ഐഎഎസ് ഉദ്യോഗസ്ഥനാണ് കതാരിയ. എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലല്ല കതാരിയയുടെ സമ്പാദ്യ സ്രോതസ്സ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് കതാരിയയുടെ ആസ്തിക്ക് പിന്നിൽ. ഡൽഹിയിൽ ആകമാനം വേരുകളുള്ള റിയൽ എസ്റ്റേറ്റ് ശൃംഖലയാണ് കതാരിയ കുടുംബത്തിന്റേത്. ജനസേവനത്തിന് വേണ്ടി മാത്രം ഐഎസ്സുകാരനായ കതാരിയ മുൻപ് വെറും ഒരു രൂപ ശമ്പളം കൈപ്പറ്റി വേറിട്ട് നിന്നിരുന്നു. 2004ലെ ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമിത് കതാരിയ. 7 വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷം അടുത്തിടെയാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് എത്തിയിരിക്കുന്നത്. ഗ്രാമവികസന വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായാണ് അദ്ദേഹം അടുത്ത കാലം വരെ പ്രവർത്തിച്ചത്. അതിനു മുൻപ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ…
നിഗൂഢതകൾ നിറഞ്ഞ രാജ്യം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ഉത്തര കൊറിയയുടെ പേരാകും. എന്നാൽ അതിലും നിഗൂഢമായ മറ്റൊരു രാജ്യം മധ്യേഷ്യയിലുണ്ട്-തുർക്ക്മെനിസ്താൻ. ആവോളം പ്രകൃതിഭംഗിയും കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളുമുണ്ടായിട്ടും അതെല്ലാം ഒളിച്ചുവെച്ച പോലെ യാതൊരു ടൂറിസം പ്രവർത്തനങ്ങളും നടത്താതെ നിഗൂഢമായി കഴിയുന്ന രാജ്യമാണ് തുർക്ക്മെനിസ്താൻ. 1925 മുതൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു തുർക്ക്മെനിസ്താൻ. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപീകൃതമായ ഇന്നത്തെ തുർക്ക്മെനിസ്താൻ നിലവിൽ ഏകാധിപത്യ ഭരണത്തിനു കീഴിലാണ്. രാജ്യത്തെ 60 ശതമാനം ജനങ്ങളും ടർക്കിഷ് വംശജരാണ്. തുർക്ക്മെനിസ്താന്റെ തലസ്ഥാനമായ അഷ്ഗാബാദ് പ്രണയനഗരം എന്നാണ് അറിയപ്പെടുന്നത്. തുർക്ക്മെനിസ്താനിലേക്ക് ഉത്തര കൊറിയയിലെ പോലെ സന്ദർശകർക്ക് വിലക്കൊന്നും ഇല്ല. എന്നാൽ കടുകട്ടി വിസാ നിയമങ്ങളാണ് ഇങ്ങോട്ടുള്ള സന്ദർശകരെ മടക്കിയയക്കുന്നത്. ഇക്കാരണം കൊണ്ട് വളരെ കുറച്ച് വിദേശ സന്ദർശകരേ ഇവിടെയെത്താറുള്ളൂ. അത് കൊണ്ട് തന്നെ മധ്യേഷ്യയിലെ ഈ സുന്ദര രാജ്യം ലോകത്തിന്റെ മുൻപിൽ നിഗൂഢതകളോടെ നിലയുറപ്പിക്കുന്നു. Discover Turkmenistan, a hidden gem in Central Asia known…
വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം. എന്നാൽ ആ വലിയ ധനത്തിന് വേണ്ടി വമ്പൻ തുക ഈടാക്കുന്ന വിദ്യാലയങ്ങളുണ്ട്. വെറുതേ തുക ഈടാക്കുക മാത്രമല്ല, പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ ഏറ്റവും മുൻപന്തിയിൽ എത്താൻ പ്രാപ്തരാക്കുന്നവയാണ് ഇന്ത്യയിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ. ഇന്ത്യയിലെ ഏറ്റവും ചിലവുള്ള സ്കൂളുകളെക്കുറിച്ചറിയാം. വുഡ്സ്റ്റോക് സ്കൂൾഉത്തരാഖണ്ഡിലെ മസൂറിയിലുള്ള വുഡ്സ്റ്റോക് സ്കൂളാണ് ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ സ്കൂൾ. 15 മുതൽ 17 ലക്ഷം രൂപ വരെയാണ് ഇവിടത്തെ വാർഷിക ഫീസ്. ഐബി കരിക്കുലവും മികച്ച സജ്ജീകരണങ്ങളുമാണ് വുഡ്സ്റ്റോക്കിന്റെ സവിശേഷത. ഡൂൺ സ്കൂൾരാജ്യത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ വിദ്യാലയവും ഉത്തരാഖണ്ഡിലാണ്. ഡൂൺ സ്കൂൾ എന്ന ഡെറാഡൂണിലെ വിദ്യാലയത്തിലെ വാർഷിക ഫീസ് 12.5 മുതൽ 14 ലക്ഷം രൂപ വരെയാണ്. സിന്ധ്യ സ്കൂൾമധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിന്റെ കീഴിലുള്ള സ്കൂളാണ് സിന്ധ്യ സ്കൂൾ. വിദ്യാലയത്തിലെ വാർഷിക ഫീസ് 12 ലക്ഷം രൂപയാണ്. ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽമലയാളിയായ പി.സി. തോമസ് ആണ് ഊട്ടിയിലെ ഗുഡ്…
1853ൽ ബോംബെയിൽ നിന്നും താനെയിലേക്ക് കൂകിപ്പാഞ്ഞു പോയ ഇന്ത്യയിലെ ആദ്യ ട്രെയിനിലൂടെ ആരംഭിച്ചത് ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം നിശ്ചയിച്ച ചരിത്രമാണ്. കൂകിപ്പാഞ്ഞും കൽക്കരി തിന്നുമുള്ള കാലത്ത് നിന്നും ഇന്ത്യൻ റെയിൽവേ ഇന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ചീറിപ്പായുന്ന ബുള്ളറ്റ് ട്രെയിനുകളിൽ എത്തി നിൽക്കുന്നു. കൂകിപ്പാഞ്ഞ ചരിത്രകാലം ഡൽഹിയിലെ ദേശീയ റെയിൽ മ്യൂസിയത്തിൽ കേടുപാടില്ലാതെ സംരക്ഷിച്ചിരിക്കുന്നു. നിരവധി ആദ്യകാല സ്റ്റീം എഞ്ചിനുകളാണ് റെയിൽ മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്. മുംബൈയിൽ പലയിടങ്ങളിലായും ധാരാളം ചരിത്ര വണ്ടികൾ കാണാം. ചർച്ച് ഗേറ്റ്, സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തോക്മാന്യ തിലക് ടെർമിനസ്, നെഹ്റു സയൻസ് സെന്റർ എന്നിവിടങ്ങളിലാണ് പഴയ ആവി എഞ്ചിനുകളും കോച്ചുകളും കാണാനാകുക. അതിൽത്തന്നെ ആദ്യ ട്രെയിനിന്റെ മൂന്ന് എഞ്ചിനുകളായ സുൽത്താൻ, സാഹിബ്, സിന്ധ് എന്നിവയാണ് പ്രധാനം. 175 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ റെയിൽവേ ഇന്ന് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ നാലാമത്തെ റെയിൽ നെറ്റ് വർക്ക് ആണ്. 1.2 ലക്ഷം കിലോമീറ്റർ നീളത്തിൽ അത്…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. കരാർ പ്രകാരം 2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും 2028നുളളിൽ പൂർത്തീകരിക്കാനാകും. ഇതിനു പുറമേ ആദ്യ കരാർ പ്രകാരം ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനവും സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി ലഭിക്കും. ആദ്യ കരാർ അനുസരിച്ച് തുറമുഖം ആരംഭിച്ചതിനുശേഷം 15ാം വർഷം മുതലാണ് (2039) സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ സപ്ലിമെന്ററി കൺസഷൻ കരാർ പ്രകാരം 2034 മുതൽ തന്നെ തുറമുഖത്തിൽ നിന്നും വരുമാന വിഹിതം കേരളത്തിന് ലഭിക്കും. ഇത് കൂടാതെ 2028ഓടെ പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് വിഴിഞ്ഞം പദ്ധതിയിൽനിന്നും പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ തുറമുഖത്തിന്റെ മിനിമം ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാകും. 2028ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള…