Author: News Desk
ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഉത്പന്നങ്ങൾ മലയാളികൾക്ക് എത്തിക്കുക എന്ന പ്രാഥമിക ദൗത്യമാണ് ഓക്സിജൻ ഗ്രൂപ്പ് നിർവഹിക്കുന്നത്. ഉത്പന്നങ്ങൾ എത്തിക്കുന്നതിനൊപ്പം തന്നെ അവയെക്കുറിച്ചുള്ള ധാരണയും ഓക്സിജൻ ഉപഭോക്താക്കൾക്ക് പകർന്നു നൽകുന്നു. ഇതിലെല്ലാം ഉപരി ഉത്പന്നങ്ങളുടെ ആഫ്റ്റർ സെയിൽ സപ്പോർട്ടിനും കമ്പനി പ്രഥമ പരിഗണന നൽകുന്നു. ആഗോള നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും ഇടയിലുള്ള പാലം എന്ന നിലയിലാണ് ഓക്സിജന്റെ പ്രവർത്തനം. ആ അർത്ഥത്തിൽ കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിന്റെ ഡിജിറ്റൽ മാറ്റത്തിൽ ഓക്സിജനും പങ്കുണ്ട്. ആദ്യ ‘ശ്വാസം’1985ൽ തന്നെ ഇന്ത്യയിൽ കംപ്യൂട്ടർ വിപ്ലവം ആരംഭിച്ചു എന്നു പറയാം. അന്നുമുതൽക്കു തന്നെ എല്ലാ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യപ്പെടും എന്നുള്ള സൂചനകളുണ്ടായിരുന്നു. ആ കാഴ്ചപ്പാട് ഓക്സിജൻ അക്കാലത്തേ മനസ്സിലാക്കി. ഇതാണ് ഡിജിറ്റൽ രംഗത്തേക്ക് ഇറങ്ങാനുള്ള പ്രധാന കാരണം. രണ്ടാമതായി പേടി കൂടാതെ സംരംഭക ലോകത്തേക്ക് ഇറങ്ങി തിരിക്കാൻ തയ്യാറായി എന്നതാണ് ഓക്സിജന്റെ വളർച്ചയുടെ തുടക്കം. ഇൻഡസട്രി വികസിച്ചു കൊണ്ടിരിക്കുന്ന സമയം ആയതുകൊണ്ടുതന്നെ ഓക്സിജന് ഈ രണ്ട് ഘടകങ്ങളും…
ഇരു നഗരങ്ങൾക്കിടയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്വപ്ന പദ്ധതിയായ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2026 ജൂണോടെ പൂർണ്ണമായും പ്രവർത്തനക്ഷമമാകും. 2025 ഓഗസ്റ്റിൽ നിർമാണം പൂർത്തിയാകും എന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ഏകദേശം ഒരു വർഷത്തോളം നീളുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ ആണ് പദ്ധതി. 17,900 കോടി രൂപ ചിലവിട്ടുള്ള പദ്ധതി ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറയ്ക്കും. നിർമ്മാണത്തിലെ തുടർച്ചയായ വെല്ലുവിളികളാണ് കാലതാമസത്തിന് കാരണമെന്ന് ദേസീയ പാതാ അതോറിറ്റിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയുടെ 71 കിലോമീറ്റർ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ശേഷിക്കുന്ന ഭാഗങ്ങൾ ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നു. 2024 ഡിസംബറിൽ ഹൈവേയുടെ കർണാടകയിലെ ഭാഗം പൂർത്തിയാക്കി അനൗപചാരികമായി തുറന്നെങ്കിലും ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും പുരോഗതി മന്ദഗതിയിലാണ്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ…
സാഹസിക ടൂറിസം രംഗത്ത് ലോക ഭൂപടത്തിൽ കയറിപ്പറ്റിയ കേരളം കൂടുതൽ സാധ്യതകൾ തേടുകയാണ് . ഇതിൻ്റെ ഭാഗമായി വാഗമണ്ണിൽ ആഗോള സാഹസിക പ്രേമികൾക്കിടയിൽ പേരെടുത്ത സംസ്ഥാന ടൂറിസം വകുപ്പിന്റെ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ വാഗമൺ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ചു. അഞ്ച് ദിവസത്തെ പരിപാടി അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ സിഇഒ ബിനു കുര്യാക്കോസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. പീരുമേടിനടുത്തുള്ള വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കോലാഹലമേട്, പാരാഗ്ലൈഡിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ്. 3,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ടേക്ക് ഓഫിനും ലാൻഡിംഗിനും പ്രത്യേകിച്ചും അനുകൂലമാണ്. തണുത്ത കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, പുൽമേടുകൾ, വനങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രത്യേകതകൾ. ഇന്‍റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വാഗമണ്‍ ഇന്‍റര്‍നാഷണല്‍ ടോപ് ലാന്‍ഡിംഗ് ആക്യുറസി കപ്പിനായി ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പതിനൊന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള 49 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട് . ഇതിൽ 15…
നിരവധി പ്രശ്നങ്ങൾ സ്ത്രീകളുടെ പ്രൊഫഷണൽ പുരോഗതിയെ തടസ്സപ്പെടുത്താറുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് ഉന്നത മാനേജ്‌മെന്റിലേക്കും ബോർഡ് തലത്തിലേക്കും എത്താൻ ആഗ്രഹിക്കുന്ന വനിതാ എക്‌സിക്യൂട്ടീവുകൾക്ക് വനിതാ നേതൃത്വ പരിപാടിയുമായി എത്തിയിരിക്കുകയാണ് ഐഐഎം കോഴിക്കോട്. നേതൃമികവ് വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന വനിതാ പ്രൊഫഷണലുകളെ ഉദ്ദേശിച്ചുള്ളതാണ് പ്രോഗ്രാം. മാർച്ച് 21 ആണ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. മാർച്ച് 31ന് ആരംഭിച്ച് പത്ത് മാസം നീണ്ടു നിൽക്കുന്നതാണ് വനിതാ നേതൃ പ്രോഗ്രാം. ബിരുദം, ഡിപ്ലോമ നേടിയ അഞ്ച് വർഷം ജോലിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 3,50,000 രൂപയാണ് പ്രോഗ്രാം ഫീ. എക്സിക്യൂട്ടീവ് വിദ്യാഭ്യാസം, പ്രായോഗിക നേതൃത്വ കഴിവുകൾ, പിയർ-ടു-പിയർ നെറ്റ്‌വർക്കിംഗ് എന്നിവ സമന്വയിപ്പിച്ചുള്ളതാണ് പാഠ്യപദ്ധതി. പ്രോഗ്രാം പൂർത്തിയാകുന്നവർക്ക് ഐഐഎം കോഴിക്കോട് സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷനും അലുംനി പദവിയും ലഭിക്കുന്നു. ഇത് പ്രൊഫഷണൽ പ്രൊഫൈലുകളിൽ നേട്ടമാകും. പ്രോഗ്രാമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://iimkozhikode.emeritus.org/lp-iimk-wlp-women-leadership-programme?utm_source=timestoi&utm_medium=affiliate&utm_campaign=times_toi_article_spotlight എന്ന വൈബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക. IIM Kozhikode launches a Women’s Leadership Program to empower women…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂഗർഭ റെയിൽ പാതാ നിർമാണത്തിന് കേരളാ മന്ത്രിസഭയുടെ പച്ചക്കൊടി. 2028 ഡിസംബറിൽ റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ നിർമാണച്ചുമതല. കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ച രണ്ടും മൂന്നും ഘട്ട നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടിന് മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് 10.7 കിലോമീറ്ററാണ് റെയിൽപ്പാത നിർമിക്കേണ്ടത്. ഇതിൽ 9.5 കിലോമീറ്റർ ഭൂഗർഭപാതയാണ്. റെയിൽപ്പാതയുടെ നിർമാണത്തിന് 1402 കോടിരൂപയാണ് ചെലവ്. ഇത് പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) എന്ന സാങ്കേതികവിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക. ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. പദ്ധതിയ്ക്കായി ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ…
ഐതിഹാസികമായ ബഹിരാകാശ വാസത്തിനു ശേഷം ഇന്ത്യൻ വംശയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇതോടെ സുനിതയുടെ വിദ്യാഭ്യാസ യോഗ്യത, നേട്ടങ്ങൾ തുടങ്ങിയവയും വാർത്തകളിൽ നിറയുകയാണ്. 1965 സെപ്റ്റംബർ 19ന് ജനിച്ച സുനിത വില്യംസ് മസാച്യുസെറ്റ്സിലെ നീധാമിലാണ് വളർന്നത്. 1983ൽ നീധാം ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 1987ൽ യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ഫിസിക്കൽ സയൻസിൽ ബിരുദം നേടി. പിന്നീട് 1995ൽ സുനിത ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2025ലെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 801–1000 ബാൻഡിൽ ഇടം നേടിയ സർവകലാശാലയാണ് ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. 1987 മെയ്യിൽ യുഎസ് നേവിയിലൂടെയാണ് സുനിത പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. നേവൽ കോസ്റ്റൽ സിസ്റ്റം കമാൻഡിലെ താൽക്കാലിക നിയമനത്തിന് ശേഷം, നേവൽ ഏവിയേഷൻ പരിശീലന കമാൻഡിൽ ചേരുന്നതിന് മുമ്പ് അവർ ബേസിക് ഡൈവിംഗ് ഓഫീസറായി യോഗ്യത നേടി. 1989 ജൂലൈ…
ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. പ്രധാനമന്ത്രിയുമായുള്ള സന്ദർശന വേളയിൽ ഇരുവരും സാങ്കേതികവിദ്യ, നവീകരണം, സുസ്ഥിരത എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിലെ നവീകരണം പ്രാദേശികമായും ആഗോളമായും പുരോഗതി കൈവരിക്കുന്നതിൽ മതിപ്പുള്ളതായി ബിൽ ഗേറ്റ്സ് പറഞ്ഞു. ആരോഗ്യ സംരക്ഷണ മേഖലയിൽ സർക്കാരും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനായി ബിൽ ഗേറ്റ്സ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയേയും കണ്ടു. ബിൽ ഗേറ്റ്സ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനേയും സന്ദർശിച്ചു. റെയ്‌സിന ഡയലോഗിന്റെ ഭാഗമായി ചിന്തനീയമായ സംഭാഷണം നടത്തിയതായി വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. വികസന വെല്ലുവിളികൾ, നവീകരണ വാഗ്ദാനങ്ങൾ, ഇന്ത്യയുടെ പ്രസക്തി എന്നിവ ചർച്ച ചെയ്തതായി ജയ്ശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തു. Bill Gates praises India’s advancements…
ദേശീയ പാതാ ടോൾ നിരക്കുകൾക്കായി പുതിയ നയം പ്രഖ്യാപിക്കുമെന്നും ഉപഭോക്താക്കൾക്ക് ന്യായമായ ഇളവ് നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. റോഡ് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി സർക്കാർ ധാരാളം പണം ചിലവഴിക്കുന്നുണ്ടെന്നും അതിനാൽ ടോൾ നിരക്കുകൾ ആവശ്യമാണെന്നും രാജ്യസഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. നല്ല റോഡ് വേണമെങ്കിൽ അതിന് പണം നൽകണമെന്നാണ് വകുപ്പിന്റെ നയം. ധാരാളം വലിയ റോഡുകൾ, നാല് വരികൾ, ആറ് വരികൾ എന്നിവ നിർമിക്കുന്നുണ്ട്. വിപണിയിൽ നിന്ന് ഇതിനായി ഫണ്ട് സ്വരൂപിക്കുന്നു. അതിനാൽ ടോൾ ഇല്ലാതെ അത് ചെയ്യാൻ കഴിയില്ല. എന്നിട്ടും രണ്ട് വരി പാതകൾക്കല്ല നാല് വരികളിൽ മാത്രമാണ് ടോൾ ഈടാക്കുന്നത്. ടോളിനായി സർക്കാർ പുതിയ നയം പ്രഖ്യാപിക്കും. ഇതോടെ ടോൾ സംബന്ധിച്ച പ്രശ്നം പരിഹരിച്ച് ഉപഭോക്താവിന് ന്യായമായ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2008 ലെ നാഷണൽ ഹൈവേ ഫീസ് (നിരക്കുകളും പിരിവും നിർണ്ണയിക്കൽ) നിയമങ്ങളുടെയും അതത് കൺസെഷൻ കരാറിന്റെയും…
അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ സ്‌പേസ് എക്‌സിന് മനുഷ്യരെ ചൊവ്വയിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മസ്ക് തന്റെ എക്സ് അക്കൗണ്ടിൽ അഭിമുഖത്തിന്റെ ക്ലിപ്പ് പങ്കിട്ടുമുണ്ട്. അടുത്ത 2-3 ദശകങ്ങളിൽ ചരിത്രപരമായ ബഹിരാകാശ യാത്രയിൽ ബഹിരാകാശയാത്രികർക്കൊപ്പം സാധാരണക്കാരേയും ചൊവ്വയിലേക്ക് അയയ്ക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്പേസ് എക്സ് സിഇഒ പറഞ്ഞു. സ്പേസ് എക്സിന് ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ കൊണ്ടുപോകാൻ കഴിയും. ചൊവ്വയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആരെയും ഇത്തരത്തിൽ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. അതാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യമെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ഇത്തരമൊരു ധീരമായ ലക്ഷ്യത്തിന്റെ സമയക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ അടുത്ത 20 മുതൽ 30 വർഷത്തിനുള്ളിൽ അത് ചെയ്യാൻ സാധിക്കും എന്നാണ് മസ്‌ക് മറുപടി പറഞ്ഞത്. നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കഴിഞ്ഞ ദിവസം ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നവിജയകരമായ സ്‌പേസ് എക്‌സ് ദൗത്യത്തിനു ശേഷമാണ് മസ്‌കിന്റെ പരാമർശങ്ങൾ.…
ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ വിസ് ഇൻകോർപ്പറേറ്റഡിനെ (Wiz Inc.) വാങ്ങാനൊരുങ്ങി ഗൂഗിൾ മാതൃകമ്പനി ആൽഫബെറ്റ് (Alphabet). 33 ബില്യൺ ഡോളറിന് വിസിനെ വാങ്ങാൻ ആൽഫബെറ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം ആരംഭിച്ച ചർച്ചകൾ ഇപ്പോൾ പുനരാരംഭിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. കരാർ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ആൽഫബെറ്റിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. മത്സരാധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിംഗ് വിപണിയിൽ മൈക്രോസോഫ്റ്റിനേയും ആമസോണിനേയും മറികടക്കാൻ ആൽഫബെറ്റിനും ഗൂഗിളിനും ഇത് സഹായിക്കും. കരാറിന്റെ അന്തിമ നിബന്ധനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിസ്, ആൽഫബെറ്റ് പ്രതിനിധികൾ സംഭവത്തെക്കുറിച്ച് അഭിപ്രായം പറയാൻ വിസമ്മതിച്ചു. Alphabet Inc. is in talks to acquire cloud-security firm Wiz Inc. for $33 billion, marking its biggest deal yet and strengthening Google Cloud’s competitive edge.