Author: News Desk
ചെന്നൈ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്തള്ളി ഇന്ത്യയിലെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ). എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കണക്കുകൾ പ്രകാരം ഒക്ടോബറിൽ 4.8 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കെഐഎ വഴി യാത്ര ചെയ്തത്. ചെന്നൈ (4.5 ലക്ഷം), കൊച്ചി (4.1 ലക്ഷം) എന്നീ വിമാനത്താവളങ്ങളെയാണ് ബെംഗളൂരു മറികടന്നത്. എന്നാൽ, ഡൽഹി (17.5 ലക്ഷം), മുംബൈ (12.5 ലക്ഷം) വിമാനത്താവളങ്ങൾ ആദ്യ രണ്ടു സ്ഥാനങ്ങൾ നിലനിർത്തി. 2023 ഒക്ടോബറിനെ അപേക്ഷിച്ച് ബെംഗളൂരു വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 24.3% വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 3.9 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരാണ് കെഐഎ വഴി സഞ്ചരിച്ചത്. ആഭ്യന്തര ഗതാഗതത്തിലും ഡൽഹിക്കും മുംബൈയ്ക്കും തൊട്ടുപിന്നിൽ ബെംഗളൂരു വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. 2024 ഒക്ടോബറിൽ ബെംഗളൂരു വഴി 30.8 ലക്ഷം ആഭ്യന്തര യാത്രക്കാർ സഞ്ചരിച്ചു. ഡൽഹി 46.8 ലക്ഷം, മുംബൈ 31.6 ലക്ഷം എന്നിങ്ങനെയാണ് ആദ്യ രണ്ട്…
ക്രിക്കറ്റ് രംഗത്ത് വമ്പൻ നിക്ഷേപത്തിന് ഒരുങ്ങി സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വേദിയാകാൻ സൗദി താത്പര്യം പ്രകടിപ്പിച്ചു. ഐപിഎൽ മത്സരങ്ങൾ സൗദിയിലും നടത്തുന്നതിലൂടെ വിദേശത്ത് നിന്ന് കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ സ്റ്റേഡിയം ജിദ്ദയിൽ നിർമിക്കും. അതേ സമയം സൗദി സ്വന്തമായി ക്രിക്കറ്റ് ലീഗ് ആരംഭിക്കുമെന്നും ഐപിഎല്ലിൽ നിക്ഷേപം നടത്തുമെന്നുമുള്ള വാർത്തകൾ സൗദി പ്രതിനിധികൾ നിഷേധിച്ചു. ഐപിഎല്ലിൽ നേരിട്ട് നിക്ഷേപം നടത്താൻ സൗദിക്ക് പദ്ധതിയില്ല. എന്നാൽ ചില മത്സരങ്ങൾ മാത്രം സൗദിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ബിസിസിഐ അധികൃതരുമായി ചർച്ച നടത്തും. നേരത്തെ 2025 ഐപിഎല്ലിനുള്ള താരലേലം സൗദിയിലെ ജിദ്ദയിൽ നടന്നിരുന്നു. ഇത് ക്രിക്കറ്റ് കേന്ദ്രീകരിച്ചുള്ള നിക്ഷേപങ്ങളുടെ ആദ്യ പടിയാണെന്ന് അധികൃതർ അറിയിച്ചു. ഫുട്ബോൾ, ടെന്നീസ്, ഗോൾഫ് എന്നീ കായിക മേഖലകളിൽ വമ്പൻ നിക്ഷേപമാണ് സൗദിക്ക് നിലവിലുള്ളത്. രാജ്യത്തെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയാണ് ഇതിലെല്ലാം വൻ നിക്ഷേപമുള്ളത്.…
രാജ്യത്ത് ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകളുടെ കൂട്ടത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്നു. ബിഇഎംഎല്ലുമായി സഹകരിച്ച് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ അതിവേഗ ട്രെയിനുകൾ നിർമിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകളുടെ വൻ സ്വീകാര്യതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യ പുതിയ അതിവേഗ ട്രെയിൻ നിർമാണത്തിലേക്ക് കടന്നിരിക്കുന്നത്. തദ്ദേശീയമായാണ് ട്രെയിനിന്റെ നിർമാണം. 28 കോടി രൂപയാണ് പുതിയ അതിവേഗ ട്രെയിനിന്റെ ഒരു കോച്ചിന്റെ നിർമാണച്ചിലവ്. 280 കിലോമീറ്റർ വരെ പരമാവധി വേഗം കൈവരിക്കാനാകുന്ന ട്രെയിനിൽ എയറോഡൈനാമിക് എക്സ്റ്റീരിയർ, എയർ ടൈറ്റ് കാർഡ് ബോഡി, ഓട്ടോമാറ്റിക് ഡോറുകൾ, സീൽഡ് ഗ്യാങ് വേ, സിസിടിവി തുടങ്ങിയ പതിനഞ്ചോളം നൂതന ഫീച്ചറുകൾ ഉണ്ടാകും. ട്രെയിനിന്റെ വിശദമായ രൂപരേഖ തയ്യാറായതിനു ശേഷം നിർമാണം ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. പുതിയ അതിവേഗ ട്രെയിൻ എത്തുന്നതോടെ നിലവിൽ വേഗത്തിലോടുന്ന ട്രെയിനായ വന്ദേഭാരതുകളുടെ റെക്കോർഡ് ഈ ട്രെയിൻ തകർക്കും. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ…
രത്തൻ ടാറ്റയുടേയും അസിം പ്രേംജിയുടേയും പാത പിൻതുടർന്ന് വൻ തുക ജീവകാരുണ്യത്തിന് നൽകി റിയൽ എസ്റ്റേറ്റ് രാജാവ് അഭിഷേക് ലോധ. മാക്രോടെക് ഡെവലപ്പേവ്സ് എംഡിയും സിഇഒയുമായ അഭിഷേക് തന്റെ സമ്പത്തിന്റെ വലിയ പങ്കാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നത്. ലോധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക്കിന്റെ അഞ്ചിൽ ഒരു ഭാഗമാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുക. 1.10 ലക്ഷം കോടി മൂല്യമുള്ള കമ്പനിയുടെ 72 ശതമാനം ഓഹരികൾ നിലവിൽ ലോധ കുടുംബത്തിന്റെ കൈവശമാണ്. തുക വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് വിനിയോഗിക്കുക. നൂറ് വർഷത്തെ ബിസിനസ് സംരംഭങ്ങൾക്കു ശേഷം ടാറ്റ ട്രസ്റ്റിലൂടെ ടാറ്റ രാജ്യത്തിന് സമർപ്പിച്ച പാതയാണ് ഇത്തരമൊരു നീക്കത്തിന് പ്രചോ0നമെന്ന് അഭിഷേക് ലോധ പറഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും ടാറ്റ എക്കാലത്തും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. Abhishek Lodha, MD and CEO of Macrotech Developers, pledges Rs 20,000 crore to the Lodha Philanthropy Foundation,…
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷ ആഗോളതലത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരീക്ഷകളിലൊന്നാണ്, ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആണ് ഈ പരീക്ഷ എഴുതുന്നത്. പലരും ഐഎഎസ് ഓഫീസർമാരാകാൻ വേണ്ടി തന്നെ ആണ് ശ്രമിക്കുന്നത്, എന്നാൽ നൂറുകണക്കിന് പേർ മാത്രമാണ് ഇതിൽ വിജയിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ കുറിച്ചറിയാമോ? അവരുടെ പേരാണ് അന്ന രാജം മൽഹോത്ര. അവർ ഒരു മലയാളി കൂടിയാണ് എന്നത് നാം മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയാണ്. കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങളുമായി വീടുകളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സ്ത്രീകൾക്കിടയിൽ അന്ന രാജം മൽഹോത്ര വേറിട്ട് നിന്നു. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വത്തിനെതിരെ, ലിംഗ അനീതികൾക്കെതിരെ പോരാടിയ സ്ത്രീയാണ് അവർ, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. കേന്ദ്രസർക്കാരിൽ സെക്രട്ടേറിയൽ പദവി വഹിച്ച ആദ്യ വനിത കൂടിയായിരുന്നു അവർ. വളരെ പ്രചോദനാത്മകമായ അവരുടെ കഥ. 1951 യുപിഎസ്‌സി ബാച്ചിൽ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ എന്ന ബഹുമതി…
ത്രീ വീലർ ഉൽപാദന രംഗത്തേക്ക് കടക്കാൻ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒല. 2025ഓടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനാണ് ഒലയുടെ പദ്ധതി. നിലവിൽ വിപണിയിലുള്ള ബജാജിന്റെ ഇവി ത്രീ വീലറുകളേക്കാൾ വിലക്കുറവോടെയാണ് ഒല ഓട്ടോ എത്തുക എന്നാണ് റിപ്പോർട്ട്. ഇലക്ട്രിക് ഓട്ടോകൾക്ക് പുറമേ 20 വ്യത്യസ്ത ഇലക്ട്രിക് വാഹനങ്ങളും വിപണിയിൽ എത്തിക്കുമെന്ന് ഒല സ്ഥാപകനും ചെയർമാനുമായ ഭവീഷ് അഗർവാൾ പറഞ്ഞു. 20 മോഡലുകൾക്ക് പകരം ഓരോ വാഹനത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായ വേർഷനുകളാകും ഇറക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലർ നിർമാതാക്കളായ ഒല നേരത്തെ ഇലക്ട്രിക് ബൈക്കുകൾ ഇറക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇലക്ട്രിക് ത്രീവീലറും ഇറക്കുന്നത്. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിർമാണവും ഒല വർധിപ്പിക്കും. ഇലക്ട്രിക് സ്കൂട്ടറുകളിലെ അതേ ഇലക്ട്രോണിക്, ബാറ്ററി ഘടകങ്ങളാകും ഒല ത്രീവീലറുകളിലും പരീക്ഷിക്കുക. മറ്റ് ഇലക്ട്രിക് ഓട്ടോകളെ അപേക്ഷിച്ച് കൂടുതൽ സ്ഥലവും കൂടുതൽ സൗകര്യവും പ്രദാനം ചെയ്യുന്ന ഒല…
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിറഞ്ഞു നിൽക്കുകയാണ് ധനുഷ്. പ്രശ്‌നങ്ങൾക്കിടെ ഇരുവരും ഒരു വിവാഹച്ചടങ്ങിൽ എത്തിയതും വാർത്തയായിരുന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ച് സിംപിളായാണ് ധനുഷ് എത്തിയത്. എന്നാൽ താരം ധരിച്ച വാച്ച് ഒട്ടും സിംപിളല്ല. ചടങ്ങിൽ ധനുഷ് ധരിച്ച റോളക്‌സ് വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. റോളക്‌സ് ഡേ ഡേറ്റ് വാച്ചിന്റെ വില 1,35,09,000 ആണ്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡലി കടയുടെ നിർമാതാവായ ആകാശ് ഭാസ്‌കരന്റെ വിവാഹത്തിലാണ് ആഢംബര വാച്ച് അണിഞ്ഞ് താരം എത്തിയത്. ഒലീവ് ഗ്രീൻ ഡയലിൽ അറബിക് നമ്പറുകളുള്ള വാച്ചിന് പ്ലാറ്റിനം ബ്രേസ്ലറ്റാണ് നൽകിയിരിക്കുന്നത്. പ്രസിഡന്റ് ബ്രേസ്ലറ്റ് എന്നറിയപ്പെടുന്ന റോളക്സിന്റെ പ്രശസ്ത ഡിസൈനാണിത്. 1.5 കോടി രൂപയ്ക്കടുത്ത് പണമുണ്ടെങ്കിൽ മുംബൈയിൽ ഒരു 2 BHK അപാർട്മെന്റോ ലക്ഷ്വറി കാറോ വാങ്ങാമെന്നാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ സമൂഹമാധ്യമങ്ങളിൽ ചിലർ കമന്റ് ഇട്ടിരിക്കുന്നത്. പകർപ്പവകാശത്തിന്റെ പേരിലുള്ള തർക്കത്തിനു ശേഷം ആദ്യമായാണ് നയൻതാരയും ധനുഷും…
ആക്രമണോത്സുകമായ ലേല രീതി കൊണ്ടും സമർത്ഥമായ ലേല തന്ത്രങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ചെയർമാനും സഹ ഉടമയുമായ കിരൺ ഗ്രാന്ധി. ഐപിഎൽ താരലേലത്തിൽ 14 കോടി രൂപയ്ക്ക് കെ.എൽ. രാഹുലിനെ സ്വന്തമാക്കിയ ഡൽഹി 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ വിൽക്കുകയും ചെയ്തു. ഇതോടെയാണ് കിരണിന്റെ ലേലതന്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ‘ചാണക്യനേക്കാൾ വലിയ സൂത്രധാരൻ’ എന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കിരൺ അറിയപ്പെടുന്നത്. രാഹുലിന്റേയും പന്തിന്റേയും ലേലങ്ങൾക്ക് പുറമേ ശ്രേയസ് അയ്യരുടെ ലേല തുക 26.65 കോടി എത്തിച്ചതും കിരണിന്റെ ലേല തന്ത്രമായിരുന്നു. റിഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും വില വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് കെ.എൽ. രാഹുലിനെ ഡൽഹി പാളയത്തിലെത്തിക്കുകയാണ് കിരൺ ചെയ്തത്. ലഖ്നൗവും ബെംഗളൂരുവുമാണ് പന്തിനായി ലേലം ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും പന്തിനെ വാങ്ങാൻ ശ്രമിച്ചെങ്കിലുംലേലത്തുക 20.75 കോടി എത്തിയതോടെ പിൻവാങ്ങുകയായിരുന്നു. ഈ സമയത്ത് കിരൺ ബുദ്ധിപൂർവം റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിക്കുകയും തുടർന്ന് ലഖ്നൗവിന് തുക…
ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ട്രെയിനുകളുടേയും അവയുടെ ഘടകങ്ങളുടേയും നിർമാണത്തിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ റഷ്യ. റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ റെയിൽവേ രംഗത്തെ പ്രമുഖ നിർമാതാക്കളായ ടിഎംഎച്ച് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ റെയിൽവേ മേഖലയിലെ റഷ്യൻ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉന്നത ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയ്ക്ക് വലിയ ആഭ്യന്തര ആവശ്യങ്ങളുണ്ട്. അതിനായി ഇന്ത്യയിൽ നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാനാണ് ടിഎംഎച്ചിന്റെ ശ്രമം. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് വമ്പൻ കമ്പനിയെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇതുപയോഗിച്ച് നിരവധി റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കാൻ ടിഎംഎച്ചിന് പദ്ധതിയുണ്ട്. അവയിൽ ചിലത് റഷ്യൻ വിപണിയിലേക്കും കയറ്റിയയക്കും. റഷ്യയ്ക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നിരവധി വിതരണ കരാറുകളുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമാണവുമായി ബന്ധപ്പെട്ട് ടിഎംഎച്ച് പ്രധാന പങ്കാളികളായ Kinet Railway Solutions ഇന്ത്യൻ റെയിൽവേയുമായി 55000 കോടി…
രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈ ഇന്ത്യൻസിൽ എത്തിയിരിക്കുകയാണ് മലയാളിതാരം വിഘ്നേഷ് പുത്തൂർ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് ഐപിഎൽ താരലേലത്തിൽ ഒറ്റദിവസംകൊണ്ട് ചർച്ചാവിഷയമായി. ജിദ്ദയിൽ നടന്ന ഐപിഎൽ താര ലേലത്തിൽ അവസാന നിമിഷങ്ങളിലാണ് മുപ്പത് ലക്ഷം രൂപയ്ക്ക് വിഘ്‌നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമാണ് വിഘ്‌നേഷ്. ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് ബാറ്റിങ്ങിലും മോശക്കാരനല്ല. ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ സുനിലിന്റേയും കെ.പി. ബിന്ദുവിൻ്റേയും മകനാണ് ഇരുപത്തിമൂന്നുകാരനായ വിഘ്നേഷ്. കുട്ടിക്കാലംമുതൽത്തന്നെ വിഘ്നേഷ് ക്രിക്കറ്റിന്റെ പുറകേയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സുനിൽ മകനെ പെരിന്തൽമണ്ണയിലുള്ള ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനയച്ചു. അവിടെ നിന്നും അങ്ങാടിപ്പുറത്തെ മലപ്പുറം അക്കാഡമിയിലെത്തിയ വിഘ്നേഷ് കേരളത്തിനു വേണ്ടി അണ്ടർ 14, 19, 23 ടീമുകളിൽ കളിച്ചു. കെസിഎല്ലിലെ പ്രകടനത്തിലൂടെയാണ് ഐപിഎൽ ടീമുകളുടേയും മുംബൈ ഇന്ത്യൻസിന്റേയും സ്‌കൗട്ടുകൾ വിഘ്നേഷിനെ ശ്രദ്ധിച്ചത്. മകൻ ഐപിഎൽ കളിക്കുമെന്ന്…