Author: News Desk
കേരളത്തിലെ ബിഗ് ബ്രാൻഡുകളിൽ ഒന്നായ മലബാർ ഗ്രൂപ്പ് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ജുവല്ലറി ബിസിനസിൽ പേരുകേട്ട മലബാർ ഗ്രൂപ്പ് ഫാമിലി എൻ്റർടൈൻമെൻ്റ് സെൻ്റർ (എഫ്ഇസി) സ്ഥാപിക്കാൻ പോകുകയാണ്. പ്ലേയാസ എന്ന ഈ ബ്രാൻഡ് കൊച്ചിയിൽ 23,000 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്‌ലെറ്റ് ആണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. 2024 അവസാനത്തോടെ പൂർത്തിയാകുമെന്ന് കമ്പനി ചൊവ്വാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു. കൊച്ചിയിലെ എംജി റോഡിൽ പീവീസ് പ്രോജക്ട്‌സിൻ്റെ ഉടമസ്ഥതയിലുള്ള സെൻ്റർ സ്‌ക്വയർ മാളിലാണ് 20 കോടി രൂപയുടെ ഈ പദ്ധതി. റോളർ കോസ്റ്റർ, എൻഡി തിയേറ്റർ, കറങ്ങുന്ന തരം കറൗസൽ റൈഡുകൾ, വിശാലമായ സോഫ്റ്റ് പ്ലേ ഏരിയ, ബൗളിംഗ് ഏരിയ, 100-ലധികം വീഡിയോ ഗെയിമുകൾ എന്നിവയുൾപ്പെടെ 10-ലധികം അമ്യൂസ്‌മെൻ്റ് റൈഡുകൾ മലബാർ ഗ്രൂപ്പ് സംഘടിപ്പിക്കും. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥിതി ചെയ്യുന്ന രണ്ട് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുന്നുണ്ട്. ഈ വർഷം കേരളത്തിൽ രണ്ട് ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനും അടുത്ത വർഷം ആദ്യത്തോടെ ബെംഗളൂരു, ചെന്നൈ,…
ഇന്ത്യയിലെ ശതകോടീശ്വൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം ആയിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്. അനന്ത് അംബാനിയും രാധിക മർച്ചൻ്റുമായുള്ള വിവാഹം മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഡംബരപൂർവ്വം ആണ് നടന്നത്. വിവാഹ ചടങ്ങ് നടക്കുന്ന വേദിക്കുള്ളിലെ വിവിധ സോണുകളിലേക്ക് അതിഥികൾക്ക് പ്രവേശനത്തിനായി ക്യുആർ കോഡുകളും കളർ കോഡുചെയ്ത കയ്യിൽ ധരിക്കാവുന്ന റിസ്റ്റ് ബാൻഡുകൾ ഉൾപ്പെടെയുള്ള കർശന സുരക്ഷാ നടപടികൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള സിനിമാ സെലിബ്രിറ്റികൾ, വ്യവസായ പ്രമുഖർ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ തുടങ്ങിയവരുടെ ഒരു നിര തന്നെ ഈ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജൂലൈ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ‘ശുഭ് ആശിർവാദ്’ എന്ന പേരിൽ വധൂവരന്മാരെ ആശീർവദിക്കുന്ന ചടങ്ങ് നടന്നു. ജൂലായ് 14-ന് ‘മംഗൾ ഉത്സവ്’ എന്ന പേരിൽ നടന്ന ചടങ്ങോടെ ആഘോഷങ്ങൾ സമാപിക്കുകയും ചെയ്തു. ഓരോ ചടങ്ങിലേക്കും…
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ജൂലൈ 12 ന് ആയിരുന്നു ഇവരുടെ വിവാഹം എങ്കിലും, വിവാഹ ശേഷം ഉള്ളതും വിവാഹത്തിന് മുൻപുള്ളതുമായ ഇരു കുടുംബങ്ങളിലെയും എല്ലാ വിശേഷങ്ങളും ഇപ്പോഴും വാർത്താ തലക്കെട്ടുകളിൽ ഇടം പിടിക്കുന്നുണ്ട്. ഇതിനിടയിൽ കൗതുകകരമായ ഒരു വാർത്ത കൂടി ഉണ്ട്. വിവാഹത്തിനോടനുബന്ധിച്ച് അനന്ത് അംബാനി തന്റെ സുഹൃത്തുക്കൾക്കായി നൽകിയ വാച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏകദേശം രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് അനന്ത് സുഹൃത്തുക്കൾക്ക് സമ്മാനം ആയി നൽകിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ ആഡംബര വാച്ച് നിർമാതാക്കളായ ഓഡെമാ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ഷാരൂഖ് ഖാൻ, രണ്‍വീർ സിങ്ങ്, മീസാൻ ജഫ്രി, ശിഖർ പഹാരിയ, വീർ പഹാരിയ എന്നിവരുള്‍പ്പെടെ സുഹൃത്തുക്കൾക്കായി അനന്ത്അംബാനി നല്‍കിയത്. അനന്ത് നല്‍കിയ ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ധരിച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളും…
പൊതുഗതാഗതത്തിനുള്ള സർക്കാർ പദ്ധതിയായ ‘വൺ ഇന്ത്യ – വൺ ടിക്കറ്റ്’ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റവും (സിആർഐഎസ്) ഇതിൽ പങ്കാളികളായി. ഡൽഹി മെട്രോ റെയിൽ ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പ് പുറത്തിറക്കിയതായി ഡിഎംആർസി പത്രക്കുറിപ്പിൽ പറയുന്നു. ഡൽഹി/എൻസിആറിലെ റെയിൽവേ, മെട്രോ യാത്രക്കാർക്കുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. ഐആർടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷൻ്റെ ആൻഡ്രോയിഡ് പതിപ്പിലും ഡിഎംആർസി ക്യു ആർ കോഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മെയിൻ ലൈൻ റെയിൽവേ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിഎംആർസി QR കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിൻ്റെ ബീറ്റ പതിപ്പാണ് പുറത്തിറക്കിയത്. പൂർണ്ണ പതിപ്പ് ലോഞ്ച് ഉടൻ പ്രതീക്ഷിക്കുന്നു. പുതിയ സിസ്റ്റത്തിൻ്റെ പ്രധാന സവിശേഷതകൾ അഡ്വാൻസ്ഡ് ബുക്കിംഗ്: റെയിൽവേയുടെ മുൻകൂർ റിസർവേഷൻ കാലയളവുമായി യോജിപ്പിച്ച് മെട്രോ ടിക്കറ്റുകൾ ഇപ്പോൾ 120 ദിവസം മുമ്പ് വരെ റിസർവ് ചെയ്യാം. വിപുലീകരിച്ച…
കോടികൾ ചിലവഴിച്ച അംബാനി കല്യാണത്തിന്റെ വിശേഷങ്ങൾ ഇതുവരെ സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. 5,000 കോടിയോളം രൂപ ആയിരുന്നു ഈ വിവാഹത്തിന്റെ മൊത്തം ചിലവ് എന്നാണ് റിപ്പോർട്ടുകൾ. 210 കോടി രൂപയാണ് ഭക്ഷണ സൽക്കാരങ്ങൾക്കായി മാത്രം അംബാനി കുടുംബം ചെലവാക്കിയത്. ഇന്ത്യയിൽ നിന്നും മറ്റുപല രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽ വിളമ്പിയ വിഭവങ്ങൾക്കും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. കാവിയാർ ഉൾപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഏറെ വ്യത്യസ്തവും അപൂർവവുമായ വിഭവങ്ങളുടെ ഒരു നീണ്ട നിര ആയിരുന്നു അംബാനി കല്യാണത്തിലെ പ്രധാന ആകർഷണം. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ ‘ബെലുഗ സ്റ്റർജൻ’ എന്ന മത്സ്യത്തിന്‍റെ മുട്ടയാണ് ‘കാവിയാര്‍’. ലോകത്തിലെ ഏറ്റവും ചിലവേറിയത് എന്ന് വിശേഷിപ്പിക്കുന്ന ഈ വിഭവം നിരവധി രാജ്യങ്ങളില്‍ ആഡംബര വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. 100 ഗ്രാമിന് 60000 രൂപ വരെയാണ് ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വില. ഏറ്റവും ചെലവേറിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ. സ്റ്റർജൻ മത്സ്യങ്ങളിൽ…
വിഴിഞ്ഞത്ത് ഇരുപതിനായിരം കോടിയുടെ അധിക നിക്ഷേപം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങൾ നാലുവർഷംകൊണ്ടു പൂർത്തിയാക്കുന്നതിനുള്ള നിക്ഷേപത്തിന് പുറമേയാണിത്. ക്രൂസ് ടെർമിനൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാർബർ, അനുബന്ധവികസനമായി സിമന്റ് ഗ്രൈൻഡിങ് പ്ലാന്റ്, സീഫുഡ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കാണ് അധിക നിക്ഷേപം . ട്രയൽ റൺ വിജയകരമായി തുടരുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി സാധ്യതകളാണ് തുറന്നു കാണിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് നിക്ഷേപം ഇരട്ടിയാക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. അടുത്ത മൂന്നുഘട്ടങ്ങൾക്കുവേണ്ടി പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് അദാനി പോർട്ട്സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ പദ്ധതിപ്രകാരം 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കഴിഞ്ഞദിവസം മദർഷിപ്പിന് സ്വീകരണം നൽകിയ ചടങ്ങിൽ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനി വെളിപ്പെടുത്തിയിരുന്നു. 20 ലക്ഷം ടൺ ശേഷിയുള്ള സിമന്റ് ഗ്രൈൻഡിങ് പ്ലാന്റാണ് വിഴിഞ്ഞം പദ്ധതിപ്രദേശത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സിമന്റ് നിർമാണത്തിനുവേണ്ട വിവിധഘടകങ്ങൾ ഇവിടെയെത്തിച്ച്…
രാജ്യത്തെ മുൻനിര സ്വകാര്യ ടെലികോം കമ്പനികളാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ. ഇവയെല്ലാം ഈ മാസം തുടക്കം മുതൽ തങ്ങളുടെ നിരക്കുകളിൽ വർധന വരുത്തിയിരുന്നു. റീചാർജ് പ്ലാനുകൾക്ക് ചിലവേറിയതോടെ പല ആളുകളും ബിഎസ്എൻഎല്ലിലേക്ക് മാറിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഎസ്എൻഎൽ നൽകുന്ന താരതമ്യേന ചിലവ് കുറഞ്ഞ പ്ലാനുകളിൽ മറ്റുള്ള മൊബൈൽ കണക്ഷൻസ് ഉപയോഗിക്കുന്നവർ വളരെ പെട്ടെന്ന് ആകൃഷ്ടരാവുക ആയിരുന്നു. ഇതിനിടെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ബിഎസ്എൻഎല്ലുമായി സഹകരിക്കുകയാണെന്ന വാർത്തകളും പുറത്തു വരുന്നു. ജിയോ ആയിരുന്നു ആദ്യം തങ്ങളുടെ റീ ചാർജ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചത്. ഉടൻ തന്നെ എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ തങ്ങളുടെ നിരക്കുകളും ഉയർത്തി. പുതിയ നിരക്കുകൾ 2024 ജൂലൈ 3, ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിനു ശേഷമാണ് ബിഎസ്എൻഎൽ നിരക്കുകൾ താരതമ്യേന കുറവാണെന്ന വിവരങ്ങൾ പുറത്തുവന്നത്. പിന്നീടങ്ങോട്ട് വലിയ തോതിലുള്ള മൊബൈൽ…
വീണ്ടും ഉയർച്ചയുടെ പടവുകൾ താണ്ടി സൗദി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്പോട്സ് ടവർ രാജ്യത്ത് കൊണ്ടുവരുന്നു. ‘റിയാദ് സ്‌പോർട്‌സ് ടവറി’ന്‍റെ ഡിസൈനുകൾക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അംഗീകാരം നൽകിയിരിക്കുകയാണ്. കിരീടാവകാശിയുടെ നേതൃത്തിലുള്ള സ്‌പോർട്‌സ് ബോളിവാർഡ് ഫൗണ്ടേഷൻ (എസ്.ബി.എഫ്) ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്‌പോർട്‌സ് ടവറായിരിക്കും ഇത്. കാൽനടയാത്രക്കാർക്കും സൈക്കിളുകൾക്കും കുതിരകൾക്കും സുരക്ഷിതവും മരങ്ങൾ നിറഞ്ഞതുമായ പാതകൾ ഉൾപ്പെടെ 135 കിലോമീറ്ററിലധികം ദൂരമുള്ള പദ്ധതിയാണ് സ്പോർട്സ് ബോളിവാർഡ്. ലോകത്തിലെ ഏറ്റവും വലിയ ‘ലീനിയർ പാർക്ക്’ ആയിരിക്കും ഇത്. വൈവിധ്യമാർന്ന കായികസ്ഥാപനങ്ങൾ പുറമേ റിയാദിന്റെ പടിഞ്ഞാറുള്ള വാദി ഹനീഫയെയും അതിെൻറ കിഴക്ക് വാദി അൽ സുലൈയെയും ബന്ധിപ്പിക്കുന്നതായിരിക്കും ഈ പദ്ധതി. 30-ലധികം വ്യത്യസ്ത കായിക സൗകര്യങ്ങളും 98 മീറ്ററുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ ക്ലൈംബിങ് മതിലും ഇതിൽ ഉൾപ്പെടും. തുടക്കക്കാർ മുതൽ പ്രഫഷനൽസ് വരെ എല്ലാ തലങ്ങളിൽ നിന്നുമുള്ളവർക്ക്…
സെലിബ്രിറ്റികൾ പ്രത്യേകിച്ച് സിനിമാ താരങ്ങൾ ഏറ്റവും അധികം സ്വന്തമാക്കുന്ന വാഹനങ്ങളിൽ ഒന്നാണ് ലാന്‍ഡ് റോവറിന്റെ എസ്.യു.വി. മോഡലായ ഡിഫന്‍ഡര്‍. ഒരു മലയാളി താര കുടുംബം കൂടി ഈ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. നടി ചിപ്പിയും ഭർത്താവും നിർമ്മാതാവുമായ രഞ്ജിത്തും ആണ് ഇപ്പോൾ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ 110-യുടെ എച്ച്.എസ്.ഇ. വേരിയന്റാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പായ ലാന്‍ഡ് റോവര്‍ മുത്തൂറ്റ് മോട്ടോഴ്‌സില്‍ നിന്നാണ് രഞ്ജിത്ത്-ചിപ്പി ദമ്പതിമാർ അവരുടെ പുതിയ ഡിഫന്‍ഡര്‍ സ്വന്തമാക്കിയത്. ടാസ്മാന്‍ ബ്ലൂ നിറത്തിലുള്ള ഡിഫന്‍ഡറാണ് ഈ താരദമ്പതികൾ തിരഞ്ഞെടുത്തത്. 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിൽ ആണ് ഡിഫന്‍ഡര്‍ 110 വിപണിയില്‍ ഉള്ളത്. ഇതിൽ ഏത് എന്‍ജിന്‍ ഓപ്ഷനാണ് ചിപ്പിയും രഞ്ജിത്തും തിരഞ്ഞെടുത്തതെന്ന കാര്യം വ്യക്തമല്ല. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനങ്ങളില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏകദേശം 2.85 കോടി രൂപയാണ് ഇതിന്റെ വില.…
രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കൂപ്പെ എസ് യു വി ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുന്നു. ഓഗസ്റ്റ് ഏഴിന് കര്‍വ് ഇവി ലോഞ്ച് ചെയ്യുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ആദ്യം ഇലക്ട്രിക് മോഡലാണ് എത്തുന്നതെങ്കിലും വൈകാതെ തന്നെ ഈ വാഹനത്തിന്റെ ഐസ് എന്‍ജിന്‍ പതിപ്പും പുറത്തിറക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് മുമ്പുതന്നെ അറിയിച്ചിരിക്കുന്നത്. ഐസ് എന്‍ജിന്‍, ഇലക്ട്രിക് മോഡലുകളുടെ കണ്‍സെപ്റ്റ് ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ് യു വി ആയിരിക്കും കർവ്. ടാറ്റ കർവിന് നെക്‌സോണിന്റെ സമാനമായ ഡിസൈൻ ആണുള്ളത്. ഇതിന് ടാറ്റയുടെ സിഗ്നേച്ചർ എന്ന് പറയാൻ സാധിക്കുന്നത് സ്പ്ലിറ്റ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം, വശങ്ങളിൽ ധാരാളം ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ്, സ്പ്ലിറ്റ് ടെയിൽ-ലാമ്പ് സജ്ജീകരണം എന്നിവ ആണ്. വ്യത്യസ്ത രൂപത്തിലുള്ള ബമ്പറുകളും എൽഇഡി ലൈറ്റ് സിഗ്നേച്ചറുകളും ഉപയോഗിച്ച് EV, ICE മോഡലുകൾ അടയാളപ്പെടുത്താൻ സാധ്യതയുണ്ട്. നെക്‌സോണിനേക്കാൾ 313mm നീളവും 62mm നീളമുള്ള വീൽബേസും ആയിരിക്കും കർവിന് ഉണ്ടാകുക.…