Author: News Desk
ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കാർ കയറ്റുമതിക്കാരൻ ഹ്യുണ്ടായ് ആണോ…അല്ല… ഹോണ്ടയോ കിയയോ ആണോ…അല്ല, അപ്പോൾ പിന്നെ ടാറ്റയോ മഹീന്ദ്രയോ ആകും ..അല്ലേയല്ല . അത് നമ്മുടെ ഇന്ത്യയുടെ സ്വന്തം മാരുതിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ മികച്ച വർധനയുണ്ടായിട്ടുണ്ട് എങ്കിൽ അതിനു കാരണക്കാരൻ നിലവിൽ 100 രാജ്യങ്ങളിലേക്ക് 15 മോഡലുകൾ കയറ്റുമതി ചെയ്യുന്ന മാരുതി തന്നെയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ മാരുതി ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത് 280,712 യൂണിറ്റുകൾ. 2023 സാമ്പത്തിക വർഷത്തിലും 255,439 യൂണിറ്റുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ കാർ കയറ്റുമതിക്കാരനായിരുന്നു മാരുതി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ (SIAM) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് ഏപ്രിൽ, മെയ് മാസങ്ങളിൽ മാരുതി 39,205 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. 2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നു മൊത്തം വാഹന കമ്പനികൾ 577,875…
മോദി മന്ത്രിസഭയിൽ വ്യോമയാന മന്ത്രി പദം ഏറ്റെടുത്ത കിഞ്ജരാപ്പു റാം മോഹൻ നായിഡുവിന്റെ ലക്‌ഷ്യം സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാന യാത്രയാണ്. വിമാനക്കൂലിയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിച്ച് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വിമാനയാത്ര സാധ്യമാക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രി ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കും. തിരക്കേറിയ സീസണുകളിലെ ഉയർന്ന നിരക്കും, അതിവേഗം വളരുന്ന വ്യോമയാന വിപണിയിൽ മെച്ചപ്പെട്ട വില നിയന്ത്രണത്തിൻ്റെ ആവശ്യകതയും ആണ് അടിയന്തിരമായി കൈകാര്യം ചെയ്യണ്ട വിഷയമെന്നും കിഞ്ജരാപ്പു റാം മോഹൻ നായിഡു വ്യക്തമാക്കുന്നു. എയർവേകളെ റെയിൽവേ പോലെയാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. വിമാന ടിക്കറ്റ് നിരക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരു പ്രത്യേക സ്ഥാപനം രൂപീകരിക്കാൻ കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. വിമാന നിരക്ക് നിയന്ത്രിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാനയാത്രയാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.”ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സിവിൽ ഏവിയേഷൻ മാർക്കറ്റാക്കി മാറ്റുക എന്നതാണ് ലക്ഷ്യം, അത് നേടുന്നതിന് വില താങ്ങാനാവുന്നതായിരിക്കണം.…
Tata മോട്ടോഴ്‌സ് 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ EV അവിന്യ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റ 90 കളിൽ ഇന്ത്യയിൽ അവതരിപ്പിച്ച സിയാറയുടെ പുതിയ രൂപമായിരിക്കും ഈ EV. പ്രീമിയം ഇവി ബ്രാൻഡായ അവിന്യ റേഞ്ചിലെ ആദ്യ മോഡൽ ആയിട്ടാകും സിയറ EV അവതരിപ്പിക്കുക. ടാറ്റയുടെ Gen2 EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സിയറ ഇവി എത്തുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് സിയറ ഇവി ആദ്യമായി കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചത്, ഇത് ആൽട്രോസിൻ്റെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ടാറ്റ വെളിപ്പെടുത്തിയിരുന്നു. 2026 മാർച്ചിന് മുമ്പ് സിയറ ഇവി ലോഞ്ച് ചെയ്യുമെന്ന് ടാറ്റ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ച് ഇവിയും വരാനിരിക്കുന്ന ഹാരിയർ ഇവിയും പോലെ ബ്രാൻഡിൻ്റെ Acti.EV ആർക്കിടെക്ചർ അവിന്യ ബ്രാൻഡിലും കാണാം. പിൻ വശത്തെ വളഞ്ഞ വിൻഡോകൾ, സ്ക്വാറിഷ് വീൽ ആർച്ചുകൾ, കൺസെപ്റ്റിൽ കാണുന്ന ഹൈ-സെറ്റ് ബോണറ്റ് എന്നിവയെല്ലാം യഥാർത്ഥ സിയറയെ അനുസ്മരിപ്പിക്കുന്നതാണ് . ടാറ്റ…
അഭിനയത്തിനായി ക്രിക്കറ്റിലെ മികച്ച കരിയർ ഉപേക്ഷിച്ച അഭിനവ് ചതുർവേദി ഇവന്റ് മാനേജിന്റ് രംഗത്താണ് തന്റെ സംരംഭ പാത കണ്ടെത്തിയത്. കൗമാരപ്രായത്തിൽ ഡൽഹി ടീമിനായി ടൂർണമെൻ്റുകളിൽ കളിച്ച ക്രിക്കറ്റ് താരമായിരുന്നു അഭിനവ് ചതുർവേദി. എന്നാൽ അഭിനയമെന്ന സ്വപ്‌നവും അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. 20-ാം വയസ്സിൽ1984-ൽ ഹം ലോഗ് ടിവി ഷോയുടെ കാസ്റ്റിംഗിലൂടെ ഷോയിലെ നായകന്മാരിൽ ഒരാളായ നൻഹെ ആയി അഭിനവിനെ തിരഞ്ഞെടുത്തു. ഷോയിൽ അഭിനയിച്ച അദ്ദേഹം ഒറ്റരാത്രികൊണ്ട് താരമായി. ഹം ലോഗ് വൻ ഹിറ്റായിരുന്നു, ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കണ്ട ടിവി പ്രോഗ്രാമായി മാറി, ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടിവി ഷോകളിൽ ഒന്നായി ഇപ്പോഴും തുടരുന്നു. രണ്ട് വർഷത്തിന് ശേഷം ബുനിയാദ് എന്ന മറ്റൊരു വലിയ ടിവി ഷോയിൽ അദ്ദേഹം പ്രവർത്തിച്ചു. ടിവി സൂപ്പർസ്റ്റാർ എന്ന് മുദ്രകുത്തപ്പെട്ട അഭിനവ് പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് തിരിഞ്ഞു. 1988ൽ പർബത് കെ ഉസ് പാർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.ബോളിവുഡിൽ…
അഭിനയം മാത്രമല്ല ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വരുമാനം. അദ്ദേഹത്തിൻ്റെ വരുമാനത്തിൽ നിക്ഷേപങ്ങളും, ബ്രാൻഡ് അംഗീകാരങ്ങളും, ഹരി ഓം എൻ്റർടൈൻമെൻ്റ് കമ്പനി പോലുള്ള സംരംഭങ്ങളും ഉൾപ്പെടുന്നു. ഒരു സിനിമക്ക് അക്ഷയ് കുമാർ പ്രതിഫലമായി 135 കോടി രൂപ വാങ്ങുന്നു എന്നാണ് റിപോർട്ടുകൾ. 742 കോടി രൂപ ആസ്തിയുണ്ട് നിലവിൽ താരത്തിന്. 100-ലധികം സിനിമകളിൽ അഭിനയിച്ച കരിയറിലൂടെ അക്ഷയ് കുമാർ ബോളിവുഡിലെ തൻ്റെ സ്ഥാനം ഉറപ്പിച്ചു. വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളെന്ന നിലയിൽ അക്ഷയ് കുമാർ ഒരു ചിത്രത്തിന് 135 കോടി രൂപയാണ് പ്രതിഫലമായി ഈടാക്കുന്നത്. അദ്ദേഹത്തിൻ്റെ സാമ്പത്തിക വിജയം നിക്ഷേപങ്ങൾ, ബ്രാൻഡ് അംഗീകാരങ്ങൾ, ബിസിനസ്സ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ്. ഓരോ വർഷവും ശരാശരി 4 മുതൽ 5 സിനിമകൾ വരെ അക്ഷയ് നായകനായി റിലീസ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഓരോ ബ്രാൻഡ് ഡീൽ വഴിയും ഏകദേശം 6 കോടി രൂപ വീതവും ലഭിക്കുന്നുണ്ട്. അക്ഷയ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ്…
ദുബായിലെ എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനം നൽകുന്നു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ആരംഭിച്ച ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിൻ്റ് ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (DUB.AI) ലക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നതാണ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുമായി (KHDA) സഹകരിച്ച് ദുബായ് സെൻ്റർ ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേൽനോട്ടം വഹിക്കുന്ന ഈ സംരംഭം. ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും, പഠനാനുഭവങ്ങൾ വ്യക്തിഗതമാക്കുന്നതിനും, നൂതന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും, AI ടൂളുകൾ സംയോജിപ്പിക്കുന്നതിനും ദുബായിലെ അധ്യാപകർക്ക് മികച്ച പരിശീലനം ലഭിക്കും. സമഗ്രമായ ഈ പ്രോഗ്രാം പ്രായോഗിക – ഓൺലൈൻ പരിശീലനങ്ങളെ സംയോജിപ്പിക്കുകയും മികച്ച ഫലങ്ങൾ ഉറപ്പാക്കാനും, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്ന പതിവ് വിലയിരുത്തലുകൾ ഉൾപ്പെടുത്തുകയും ചെയ്യും. വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി AI സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ…
മോദി 3.0 യുടെ വികസന പദ്ധതികളിൽ പ്രതീക്ഷയർപ്പിച്ചു നീങ്ങുകയാണ് നിർമാണ വ്യവസായ മേഖല. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ അൾട്രാടെക്കിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് നിർമ്മാതാക്കളായി മാറുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുകയാണ് അദാനി ഗ്രൂപ്പ് . ഇതിനായി 3 ബില്യൺ ഡോളറിൻ്റെ നിക്ഷേപ പദ്ധതിയുമായി പ്രധാന സിമൻ്റ് നിർമാണ കമ്പനികളുടെ ഏറ്റെടുക്കലുകൾ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. മൂന്നാമതും അധികാരത്തിലെത്തിയ മോദി സർക്കാർ തങ്ങളുടെ അടിസ്ഥാന സൗകര്യ വികസന സംരംഭങ്ങൾ തുടരുന്നതിനാൽ സിമന്റ് അടക്കം നിർമാണ സാമഗ്രികളുടെ ഡിമാൻഡ് വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് അദാനിയെ ഈ ഏറ്റെടുക്കലുകളിലേക്കു നയിക്കുന്നത്. അദാനി ഗ്രൂപ്പിൻ്റെ ആദ്യ ലക്‌ഷ്യം അംബുജ സിമൻ്റ് ആയിരിക്കുമെന്നാണ് വിപണിയിലെ സംസാരം. ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമൻ്റ്, ഗുജറാത്ത് ആസ്ഥാനമായ സൗരാഷ്ട്ര സിമൻ്റ്, ജയ്പ്രകാശ് അസോസിയേറ്റ്സിൻ്റെ സിമൻ്റ് ബിസിനസ്, എബിജി ഷിപ്പ്‌യാർഡിൻ്റെ ഉടമസ്ഥതയിലുള്ള വദ്‌രാജ് സിമൻ്റ് എന്നിവയുൾപ്പെടെ നിരവധി സിമൻ്റ് കമ്പനികൾ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് തിരക്കിട്ട ആലോചനകൾ നടത്തുകയാണ്.…
ആപ്പിളിൻ്റെ സഹസ്ഥാപകനായിരുന്ന സ്റ്റീവ് ജോബ്‌സ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ആപ്പിളിലെയും ഡിസ്‌നിയിലെയും ഓഹരികൾ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ആസ്തി 45.432 ബില്യൺ ഡോളറിലെത്തുമായിരുന്നു. എത്ര ശക്തമായ സംരംഭക അടിത്തറയാണ് സ്റ്റീവ് ജോബ്സ് ഉണ്ടാക്കിയെടുത്തത് എന്നതിന്റെ തെളിവാണിത്. സ്റ്റീവ്ജോബ്‌സ് ആപ്പിളിലെ തൻ്റെ ഓഹരികൾ വിറ്റിരുന്നില്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വത്ത് മൂല്യം 273 ബില്യൺ ഡോളറായി ഉയരുമായിരുന്നു. തൻ്റെ ആപ്പിൾ ഓഹരികൾ വിറ്റ് പിക്‌സറിൽ നിക്ഷേപിക്കാനുള്ള ജോബ്‌സിൻ്റെ തീരുമാനം തികച്ചും നിർണായകമായിരുന്നു. അത് മികച്ച പ്രതിഫലം നല്കിയതിനൊപ്പം മികച്ച നിക്ഷേപകൻ എന്ന പ്രശസ്തിയിലേക്ക് സ്റ്റീവ് ജോബ്‌സിനെ കൊണ്ടെത്തിച്ചു. സമ്പത്തിനോടും ജീവിതത്തോടുമുള്ള സ്റ്റീവ് ജോബ്‌സിൻ്റെ സമീപനമാണ് അദ്ദേഹത്തിൻ്റെ ജീവിതം എടുത്തു കാട്ടിയത് . ആഡംബരത്തേക്കാൾ സാധാരണ ജീവിതത്തിനാണ് ജോബ്‌സിൻ്റെ മുൻഗണന എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ വാൾട്ടർ ഐസക്‌സൺ എളിമയുള്ള ജീവിതസാഹചര്യങ്ങൾ വിവരിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട് . 1997 മുതൽ 2011-ൽ രാജിവെക്കുന്നത് വരെ ജോബ്‌സ് ആപ്പിളിൽ നിന്ന് പ്രതീകാത്മകമായി 1 ഡോളർ മാത്രമായിരുന്നു വാർഷിക ശമ്പളം വാങ്ങിയിരുന്നത്. ആപ്പിളിൽ നിന്നു…
അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ അമേരിക്കൻ എക്സ്പ്രസ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഇതോടൊപ്പം ഗുരുഗ്രാമിൽ അത്യാധുനിക ഓഫീസ് ഉടൻ ആരംഭിക്കുമെന്നും അമേരിക്കൻ എക്സ്പ്രസ് പ്രഖ്യാപിച്ചു. 2024 മെയ് അവസാനം മുതൽ ഘട്ടം ഘട്ടമായി സെക്ടർ 74 A ഗുരുഗ്രാമിൽ സ്ഥിതി ചെയ്യുന്ന പുതിയ ഓഫീസിലേക്ക് ജീവനക്കാരെ നിയോഗിച്ചു തുടങ്ങി.ഡാറ്റ അനലിസ്റ്റിക്സിൽ, സീനിയർ ഡാറ്റ അനലിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, റിസ്ക് മാനേജ്‌മന്റ് അനലിസ്റ്റ്, സ്ട്രാറ്റജിക് അനലിസ്റ്റ് , ഡാറ്റ ഗവർണൻസ് ആൻഡ് മാനേജ്‌മന്റ് അനലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇന്ത്യയിൽ ഗുരുഗ്രമിലെ കാമ്പസിലേക്ക് നിയമനം നടത്തുക.അവസരങ്ങൾക്കായി കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജോ, ജോബ് പോർട്ടലോ, കരിയർ പേജോ – (https://aexp.eightfold.ai/careers?location=India&query=) സന്ദർശിക്കാവുന്നതാണ്. For comprehensive details and terms and conditions, please refer to the company’s original website before applying American Express strengthens its presence in India with a new state-of-the-art…
സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം രൂപീകരിക്കുന്നതിൽ കേരളം ഏറെ മുന്നിലെന്ന് റിപ്പോർട്ട്. 2023 അവസാനം വരെ 18 മാസത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ മൂല്യമാണ് കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുണ്ടായത്. ഇത് ഈ കാലയളവിലെ ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി കൂടുതലാണ്. നിക്ഷേപകരുടെ എക്സിറ്റുകളും സ്റ്റാർട്ടപ്പ് മൂല്യനിർണ്ണയങ്ങളുടെയും മൂല്യമായി കണക്കാക്കുന്ന സാമ്പത്തിക അളവുകോലാണ് ഇക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം. യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും ചേർന്ന് ലണ്ടൻ ടെക് വീക്കിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് GSER 2024 ലാണ് ഈ കണ്ടെത്തൽ. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ലോകത്തിലെ ഏറ്റവും ഗുണമേന്മ നിയന്ത്രിത ഡാറ്റാസെറ്റായ GSER-2024 പ്രകാരം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ കേരളത്തിനൊപ്പം പട്ടികയിൽ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങൾ തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവയാണ്. 2021 ജൂലൈ 1 മുതൽ 2023 ഡിസംബർ 31 വരെ അവലോകന കാലയളവിൽ ലോകമെമ്പാടുമുള്ള ശരാശരി വളർച്ച 46 ശതമാനമായിരുന്നപ്പോൾ 254 ശതമാനം സംയുക്ത വാർഷിക വളർച്ചയാണ്…