Author: News Desk

ജൂൺ 01 ന് ഇൻഡിഗോ ബഹ്‌റൈനിലേക്കും ദമാമിലേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി-കുവൈത്ത് സർവ്വീസ് ഇന്നു മുതൽ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് സർവീസാണുണ്ടാവുക. സമയക്രമം ഇപ്രകാരം കൊച്ചി – കുവൈറ്റ് തിങ്കൾIX395 കൊച്ചി 22:15 – കുവൈറ്റ് 01:00IX396 കുവൈറ്റ് 02:00 – കൊച്ചി 09:45 വ്യാഴംIX395 കൊച്ചി 20:05 – കുവൈറ്റ് 22:50IX396 കുവൈറ്റ് 23:50 – കൊച്ചി 07:35 ഞായർIX395 കൊച്ചി 20:45 – കുവൈറ്റ് 23:30IX396 കുവൈറ്റ് 00:30 – കൊച്ചി 08:15 കൊച്ചി – ദമാം 6E93 : 08:25 COK – 10:40 DMM6E92 : 11:40 DMM – 19:00 COK കൊച്ചി – ബഹ്റൈൻ 6E1211 : 20:35 COK – 22:45 BAH6E1212 : 23:45 COK – 06:55 BAH Indigo resumes daily flights to Bahrain and Dammam starting 01…

Read More

ബോൾഡും സൂക്ഷ്മവുമായ ഡിസൈൻ ഘടകങ്ങളുടെ സവിശേഷതയോടെ  ഇന്ത്യയ്‌ക്കുള്ള ട്രിബ്യുട്ടായി പ്രത്യേക എഡിഷൻ വാച്ച് പുറത്തിറക്കിയിരിക്കുകയാണ് സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രെഡറിക് കോൺസ്റ്റൻ്റ്.  ഇളം നീല ഡയൽ മുതൽ ദേവനാഗരി അക്കങ്ങൾ കൊണ്ട് വരെ സവിശേഷമായ  മാനുഫാക്ചർ ക്ലാസിക് ഹാർട്ട് ബീറ്റ് ഇന്ത്യ ലിമിറ്റഡ് എഡിഷൻ Frederique Constant Manufacture Classic Heart Beat India limited-edition ഇന്ത്യൻ ആഡംബര വാച്ച് വിപണിയാണ് ലക്ഷ്യമിടുന്നത്.  വാച്ചിലെ  ഇളം നീല ഡയൽ ഇന്ത്യയുടെ ദേശീയ കായിക ടീമുകളുടെ നിറവുമായി  ബന്ധപ്പെട്ടിരിക്കുന്നു. ബോൾഡ് നേവി ദേവനാഗരി അക്കങ്ങൾ മണിക്കൂർ മാർക്കറുകളായി വാച്ചിലുണ്ട്. ഒരു സ്വിസ് വാച്ച് ബ്രാൻഡിൽ ആദ്യമായാണ് ദേവനാഗരി അക്കങ്ങളിലൂടെ ഇന്ത്യൻ സ്പർശം നൽകുന്നത്. 39 എംഎം സ്റ്റീൽ കെയ്‌സിൽ വൃത്താകൃതിയിലുള്ള വാച്ചിന് 50 മീറ്റർ വരെ ജല-പ്രതിരോധശേഷിയുണ്ട്. വാച്ചിന് കെയ്‌സ്‌ബാക്കിൽ ബ്രാൻഡിൻ്റെ 35-ാം വാർഷികം അടയാളപ്പെടുത്തുന്ന “35Y” ലിഖിതം പ്രദർശിപ്പിക്കുന്ന സഫയർ ക്രിസ്റ്റൽ വിൻഡോ ഉണ്ട്. 35 എണ്ണം മാത്രമാണ് ലിമിറ്റഡ്…

Read More

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന ബഹുമതി ബറോഡയിലെ ഗെയ്ക്‌വാദ് കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ലക്ഷ്മി വിലാസ് കൊട്ടാരത്തിനാണ്. ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടിയിലേറെ വലിപ്പമുണ്ട് മൂന്നു കോടി ചതുരശ്ര അടി വിസ്‌തീർണമുള്ള  ഈ കൊട്ടാരത്തിന് . ഒരിക്കൽ ബറോഡയുടെ ഭരണാധികാരികളായിരുന്നു ഗെയ്‌ക്‌വാദുകൾ. രാധികരാജെ ഗെയ്ക്‌വാദ്  സമർജിത്‌സിംഗ് ഗെയ്ക്‌വാദ് ദമ്പതികളാണ് ഇവിടത്തെ താമസക്കാർ.     ലക്ഷ്മി വിലാസ് കൊട്ടാരം 3,04,92,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്, അതേസമയം ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ 8,28,821 ചതുരശ്ര അടി മാത്രമാണ്. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ വസതിയായ മുകേഷ് അംബാനിയുടെ ആൻ്റിലിയയുടെ വിസ്തീർണ്ണം 48,780 ചതുരശ്ര അടിയാണ്. 170-ലധികം മുറികളുള്ളതാണ്  ലക്ഷ്മി വിലാസ് കൊട്ടാരം .  ഏകദേശം 180,000 ബ്രിട്ടൺ പൗണ്ട് ചിലവഴിച്ച് 1890-ൽ മഹാരാജ സയാജിറാവു ഗെയ്ക്‌വാദ് മൂന്നാമൻ നിർമ്മിച്ചതാണ് കൊട്ടാരം.  കൊട്ടാരത്തിൽ ഒരു ഗോൾഫ് കോഴ്‌സും ഉണ്ട്. വായനക്കാരനും എഴുത്തുകാരനുമായ രാധികരാജെ ഗെയ്‌ക്‌വാദ് ഡൽഹി സർവകലാശാലയിലെ ലേഡി ശ്രീറാം കോളേജിൽ…

Read More

അയോധ്യയിലെ മഹാഋഷി വാൽമീകി അന്താരാഷ്ട്ര എയർപോർട്ട്  ഒരു ഗതാഗത കേന്ദ്രം മാത്രമല്ല, അത് രാജ്യത്തിൻ്റെ സാംസ്കാരിക സമൃദ്ധിയുടെ സാക്ഷ്യം കൂടിയാണ്. അയോധ്യയുടെ വിമാനത്താവളമായത് കൊണ്ട് തന്നെ പരമ്പരാഗത വാസ്തുവിദ്യയിൽ നിന്ന്  വ്യതിചലിച്ചുകൊണ്ട്   ആത്മീയമായ ദൃശ്യങ്ങളും അന്തരീക്ഷവുമാണ് വിമാനത്താവളത്തിനു നൽകിയിരിക്കുന്നത്.  വിമാനത്താവളത്തിൻ്റെ വാസ്തുവിദ്യ  ചരിത്രം, പാരമ്പര്യം, സമ്പ്രദായങ്ങൾ, പുരാണ കഥകൾ എന്നിവയെ കൂട്ടിയിണക്കുന്നു. ഹരിത ബിൽഡിംഗ് സർട്ടിഫിക്കേഷനോടുകൂടിയതാണ് വിമാനത്താവളം.വ്യോമയാനരംഗത്ത് പരിസ്ഥിതി ബോധമുള്ള ഒരു പുതിയ യുഗത്തിനും അയോദ്ധ്യ തുടക്കം കുറിച്ചിരിക്കുന്നു. 86111.28 ചതുരശ്ര അടി വിസ്തീർണത്തിൽ ആർക്കിടെക്ടുമാരായ സ്ഥപതിയാണ് Maharishi Valmiki International Airport ന്റെ ശിൽപികൾ. വിമാനത്താവളത്തിന് മൊത്തത്തിൽ ഒരു പൈതൃക കെട്ടിടത്തിന്റെ ഡിസൈനാണ്. പില്ലറുകൾ, വാതിലുകൾ, ചിത്രപ്പണികൾ, പെയിന്റിങ്ങുകൾ എന്നിവയൊക്കെ അയോധ്യയുടെ പൈതൃക ചരിത്രം വിളിച്ചു പറയുന്നു. രണ്ട് നിലകളുള്ള അയോധ്യ വിമാനത്താവളം വിശുദ്ധ നഗരത്തിൻ്റെ സമ്പന്നമായ ചരിത്രം ചിത്രീകരിക്കുന്ന എലവേഷൻ ഘടകങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ  യാത്രക്കാർക്കായി വിശാലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.  എയർപോർട്ട് സാങ്കേതിക, ഭരണ…

Read More

1350 കി മി ദൈർഖ്യം, ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയെയും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഗതാഗത പദ്ധതിയാണ്. ഈ എട്ട്‌വരി എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ഇത് ഡൽഹിക്കും മുംബൈയ്‌ക്കുമിടയിലുള്ള യാത്രാ സമയം 24 ൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കുന്നു. ഭാവിയിൽ അതിൽ പന്ത്രണ്ട് പാതകൾ വരെ വികസിപ്പിക്കാൻ കഴിയും. ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതും പരിപാലിക്കുന്നതും NHAI (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ) ആണ്.  ഡെൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ പദ്ധതി 2024 ജൂണിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,ഡൽഹിയിൽ തുടങ്ങി ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് മുംബൈ-ഡൽഹി എക്‌സ്പ്രസ് വേ പാത കടന്നുപോകുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 15,000 ഹെക്ടർ ഭൂമിയാണ് ഡൽഹി മുംബൈ എക്സ്പ്രസ് വേ…

Read More

AirlineRatings.com 2024-ലെ ഏറ്റവും മികച്ച പ്രീമിയം എയർലൈനുകളെ വിലയിരുത്തിയതിൽ കൊറിയൻ എയർ, കാഥേ പസഫിക് എയർവേസ്, എയർ ന്യൂസിലാൻഡ്, എമിറേറ്റ്‌സ് എന്നിവ ആദ്യ പത്തിൽ ഇടംനേടി. ‘Airline of the Year’ ആയി ഖത്തർ എയർലൈൻസിനെ പ്രഖ്യാപിച്ചു . ആതിഥ്യമര്യാദയിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് ചുരുക്കി സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച ബജറ്റ് എയർലൈനുകളിൽ ഈസിജെറ്റ് യൂറോപ്പിലെ പട്ടികയിൽ ഒന്നാമതെത്തി. AirlineRatings.comൻ്റെ പുതിയ റാങ്കിംഗ് ഭാഗമായി 2024-ലെ മികച്ച 25 ചെലവ് കുറഞ്ഞ എയർലൈനുകളെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. . അമേരിക്കയിലെ ഏറ്റവും മികച്ച ബഡ്ജറ്റ് കാരിയർ ആയി AirlineRatings.com കണ്ടെത്തിയത് Southwest എയർ ലൈനിനെയാണ്. ബജറ്റിൽ മിഡിൽ ഈസ്റ്റിലെ മികച്ച സർവീസായി ഫ്ലൈ ദുബായ്, ഏഷ്യയിലെ മികച്ചതായി AirAsia , ഓസ്‌ട്രേലിയയ്ക്കും പസഫിക്കിനുമുള്ള മികച്ച വിമാന സർവീസായി Jetstar Group എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. യാത്രക്കാരുടെ അവലോകനങ്ങൾ, ഫ്ലീറ്റ് പ്രായം, ലാഭക്ഷമത, ഉൽപ്പന്ന വാഗ്ദാനങ്ങൾ, സുരക്ഷ, റേറ്റിംഗുകൾ എന്നിവ ഉൾപ്പെടെ 12…

Read More

ഇന്ത്യയില്‍ നിന്നുള്ള അമൃത് വിസ്‌കിയ്ക്ക് ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചില്‍ അംഗീകാരം. യുകെയിലെ ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്‌സ് ചലഞ്ച് 2024 ൽ “വേൾഡ് വിസ്‌കി വിഭാഗത്തിൽ” അമൃത് ഡിസ്റ്റിലറീസ് 5 സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടി കമ്പനിയെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കി, ജാപ്പനീസ്, സ്‌കോട്ടിഷ്, ഐറിഷ് സിംഗിള്‍ മാള്‍ട്ട് വിസ്‌കികളെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനി നേട്ടം സ്വന്തമാക്കിയത്. ഇത് ഒരു ഇന്ത്യൻ ഡിസ്റ്റിലറിയുടെ റെക്കോർഡാണ്.അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് അമാല്‍ഗം മാള്‍ട്ട് വിസ്‌കി, അമൃത് നേറ്റിവിറ്റി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി, അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കാസ്‌ക് സ്‌ട്രെങ്ത്, അമൃത് പ്ലീറ്റഡ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. ഐഎസ്‌സി 2024-ലെ ഷോ സ്റ്റോപ്പറും താരവും ആഗോള ഫോറത്തിൽ 40-ലധികം അംഗീകാരങ്ങൾ നേടിയ ഇന്ത്യയിലെ ഏറ്റവും കൂടുതൽ അവാർഡ് നേടിയ സിംഗിൾ മാൾട്ടായ അമൃത് ഫ്യൂഷൻ ആയിരുന്നു. എല്ലാ ഇന്ത്യൻ സിംഗിൾ മാൾട്ടുകളുടെയും…

Read More

സ്വന്തം വൈകല്യങ്ങൾ ഡോക്ടറോട് പറഞ്ഞ് ചികിത്സിക്കാൻ സാധിക്കാത്ത മൃഗങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമാണ്. എന്നാൽ ഹരിയാനയിലെ ഹിസാർ സർക്കാർ ആരോഗ്യ സർവകലാശാല തിമിരമുള്ള ഒരു കുരങ്ങിന് സർജറി നടത്തി.  വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുരങ്ങിൻ്റെ തിമിര ശസ്ത്രക്രിയയാണ് ഹിസാർ സർക്കാർ ആരോഗ്യ സർവകലാശാല  വിജയകരമായി  നടത്തി . ഹിസാറിലെ ലാലാ ലജ്പത് റായ് യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൻ്റെ (LUVAS) റിപ്പോർട്ട് പ്രകാരം  ഹരിയാനയിൽ കുരങ്ങിൽ നടത്തിയ ആദ്യത്തെ തിമിര ശസ്ത്രക്രിയയാണിത്. വൈദ്യുതാഘാതമേറ്റ് പൊള്ളലേറ്റ നിലയിലാണ് കുരങ്ങിനെ കാമ്പസിലേക്ക് കൊണ്ടുവന്നതെന്ന് ലുവാസിലെ ആനിമൽ സർജറി ആൻഡ് റേഡിയോളജി വിഭാഗം മേധാവി ആർ എൻ ചൗധരി പറഞ്ഞു. തുടക്കത്തിൽ നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാൽ ഏറെ നാളത്തെ പരിചരണത്തിനും ചികിത്സയ്ക്കും ശേഷം കുരങ്ങൻ നടക്കാൻ തുടങ്ങിയപ്പോൾ കുരങ്ങന് കാഴ്ചശക്തിയില്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയതായി ചൗധരി ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ഇതിനുശേഷം, കുരങ്ങിനെ ചികിത്സയ്ക്കായി ലുവാസ് സർജറി വിഭാഗത്തിൽ എത്തിച്ചു. സർവ്വകലാശാലയിലെ…

Read More

അനിൽ അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ അംഗം ഇന്ത്യയിൽ പുറത്തിറക്കിയ BYD സീൽ ഇവി യാണ്. 41 ലക്ഷം രൂപയിലധികം വിലയുള്ള BYD സീൽ ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ മുൻനിര വാഹനമാണ്.  മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ അനിൽ അംബാനിയും കുടുംബവും സീൽ കാറിൽ എത്തിയതോടെയാണ് ഇത് മാധ്യമ ശ്രദ്ധ ആകർഷിച്ചത്. 61.4kWh, 82.5kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെ അന്താരാഷ്ട്ര വിപണിയിൽ  BYD സീൽ ഇവി ലഭ്യമാണ്, BYD-യുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി  61.4kWh ബാറ്ററി പാക്കുള്ള BYD സീലിന് 550 കിലോമീറ്റർ റേഞ്ച് ഉണ്ട്. 5.9 സെക്കൻഡിനുള്ളിൽ  നൂറ് കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.   ഡ്യുവൽ-മോട്ടോർ മോഡലിന് 530 കുതിരശക്തി ഉൽപ്പാദിപ്പിക്കാൻ BYD സീൽ EV യിൽ  AWD സംവിധാനമുണ്ട്. 82.5kWh ബാറ്ററി പാക്ക് ഉള്ള രണ്ടാമത്തെ മോഡലിന്…

Read More

 51 കോടി രൂപയാണ് അഫ്താബ് ശിവദാസാനിയുടെ ആസ്തി. ആരാണീ അഫ്താബ് ശിവദാസാനി? ‘ഹംഗാമ’, ‘ഗ്രാൻഡ് മസ്തി’, ‘ഗ്രേറ്റ് ഗ്രാൻഡ് മസ്തി’, ‘ക്യാ കൂൾ ഹേ ഹം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ. പക്ഷെ പിന്നീട് കരിയറിലെ മോശം വഴിത്തിരിവിൽ  ഉണ്ടായ ബോക്സ് ഓഫീസ് പരാജയങ്ങൾ കാരണം വേഷങ്ങൾ കുറഞ്ഞു.  ഒരു റിപ്പോർട്ട് അനുസരിച്ച്  അഫ്താബ് ശിവദാസാനിയുടെ കരിയറിൽ ഫ്ലോപ്പ് ചിത്രങ്ങൾ ഇതുവരെ 40 എണ്ണമാണ്. നിരവധി പരാജയങ്ങൾ കാരണം വളരെ കുറച്ച്  സിനിമകളിൽ മാത്രമേ ഉണ്ടായിരിന്നുള്ളൂ. എന്നിരുന്നാലും കോടികൾ സമ്പാദിക്കുന്നുണ്ട് അഫ്‌താബ്‌. തൻ്റെ പ്രൊഡക്ഷൻ ഹൗസിലൂടെയും മറ്റ് പരിപാടികളിലൂടെയും പ്രതിവർഷം 3 കോടിയോളം രൂപയാണ് അഫ്താബ് ശിവദാസാനി സമ്പാദിക്കുന്നത്.1978 ജൂണിൽ മുംബൈയിൽ ജനിച്ച അഫ്താബ് ശിവദാസാനി തന്റെ ഒമ്പതാം വയസ്സിൽ അനിൽ കപൂറിൻ്റെ സൂപ്പർഹിറ്റ് ചിത്രമായ ‘മിസ്റ്റർ ഇന്ത്യ’യിൽ ബാലതാരമായാണ്  കരിയർ ആരംഭിച്ചത്. 1988-ൽ പുറത്തിറങ്ങിയ ‘ഷാഹെൻഷാ’ എന്ന സിനിമയിൽ അമിതാഭ് ബച്ചൻ്റെ ചെറുപ്പവും  അഫ്താബ് ശിവദാസാനി അവതരിപ്പിച്ചു.…

Read More