Author: News Desk
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ പശ്ചിമഘട്ടത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുദ്രെമുഖ് പേര് പോലെ തന്നെ ഒരു കുതിരയുടെ മുഖത്തോട് സാമ്യമുള്ള കൊടുമുടിയുടെ ദൃശ്യമാണ് സഞ്ചാരികൾക്കു പകർന്നു നൽകുന്നത്. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രെമുഖ് ദേശീയ ഉദ്യാനത്തിൻ്റെ ഭാഗമാണ് ട്രെക്കിങ്ങിനു പേരുകേട്ട ഈ കൊടുമുടി . അറബിക്കടലിനെ അഭിമുഖീകരിക്കുന്ന കൂറ്റൻ കുന്നുകൾ ആഴത്തിലുള്ള താഴ്‌വരകളും കൂർത്ത പാറക്കെട്ടുകളും കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. വർഷങ്ങളായി കുദ്രേമുഖ് പടിഞ്ഞാറൻ തീരത്ത് നാവികർക്കുള്ള നാവിഗേഷൻ സഹായമായി പ്രവർത്തിക്കുന്നു. ചിക്കമംഗളൂരു ജില്ലയിൽ മഴ സൃഷ്ടിച്ച ഭൂപ്രകൃതി അതിമനോഹരമാണ്. മനോഹരമായ ഗ്രാമങ്ങളാൽ നിറഞ്ഞതാണ് ഭൂപ്രകൃതി. തേയില, കാപ്പിത്തോട്ടങ്ങൾ, ഈന്തപ്പന, ഏലം, മാവ് എന്നിവയും കാണാം . കുദ്രേമുഖ് ദേശീയോദ്യാനം വംശനാശഭീഷണി നേരിടുന്ന കടുവകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ 1916-ൽ ബ്രിട്ടീഷുകാർ പ്രകൃതി സംരക്ഷണ കേന്ദ്രമായി സ്ഥാപിച്ചതാണ് കുദ്രേമുഖ് പ്രദേശം. പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന റിസർവ് ഇടതൂർന്ന നിത്യഹരിത മഴക്കാടുകളുടെ വിശാലമായ…
ഈ ഭൂമിയിലേക്ക് വരുമ്പോൾ ആരും ഒന്നും ഒപ്പം കൊണ്ട് വരുന്നില്ല എന്ന വാക്യം അടിവരയിട്ടു പറയുന്നതാണ് ജോയ് ആലുക്കാസ് എന്ന വ്യവസായിയുടെ ജീവിതം. സ്കൂൾ പഠനം ഉപേക്ഷിച്ച ജോയ് ആലുക്കാസ് എന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ ആസ്തി 36700 കോടി രൂപയാണ്. സ്‌കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര സ്റ്റോർ സ്ഥാപിക്കുന്നതിനായി 1987-ൽ അദ്ദേഹം മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുകയായിരുന്നു. മൾട്ടി-നാഷണൽ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിൻ്റേത് അത്തരം ഒരു പ്രചോദനാത്മക വിജയഗാഥയാണ്. 100 സമ്പന്നരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയിൽ ജോയ് ആലുക്കാസ് 50-ാം റാങ്കോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ജ്വല്ലറി ഉടമയായി മാറി. അദ്ദേഹത്തിൻ്റെ ആസ്തി 4.4 ബില്യൺ ഡോളറാണ്. അദ്ദേഹത്തിൻ്റെ പിതാവ് വർഗീസ് ആലുക്കാസ് 1956-ൽ കേരളത്തിലെ തൃശ്ശൂരിൽ ആദ്യത്തെ ജ്വല്ലറി ആരംഭിച്ചു. 2007-ൽ അദ്ദേഹം ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ, ഡയമണ്ട് ജ്വല്ലറി…
ചായക്കച്ചവടത്തിൽ എങ്ങനെയാണ് ചൈനീസ് സംരംഭകർ കോടികൾ കൊയ്യുന്നത്? കുറച്ച് വർഷങ്ങൾ കൊണ്ട് മാത്രം കുറഞ്ഞത് 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ എന്ന ചായ ബിസിനസ്സിലൂടെ 1 ബില്യൺ ഡോളർ അഥവാ 8000 കോടിയിലധികം ഇന്ത്യൻ രൂപ സമ്പാദിച്ച് ബില്യണയർ പട്ടം നേടിയത്. കൃത്യം പറഞ്ഞാൽ 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ ബിസിനസ്സിലൂടെ ചെറിയ സമയത്തിനുള്ളിൽ ബില്യണയറായത്. 400 കോടി ഡോളറിന്റെ അതായത്, 32,000 കോടി ഇന്ത്യൻ രൂപയുടെ വാല്യുവേഷനുമായി ഹോങ്കോങ്ങിൽ ബബിൾ ചായ ഷോപ്പുകളുടെ ചെയിൻ ലിസ്റ്റിംഗിന് പോവുകയാണ്. Bubble tea എന്നുപറയുന്നത് ഒരു തായ്വാൻ ടീ റെസിപ്പിയാണ്. ബ്ലൻഡഡ് ടീ, പാലും ഫ്രൂട്ട്സും ഫ്രൂട്ട്സ് ജ്യൂസും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു റെസിപ്പി. അതിൽ കപ്പ ബോൾസ് ചേർത്ത് ശക്തമായി ഷേക്ക് ചെയ്ത് എടുത്താൽ ബബിൾ ടീ ആയി. ചൂടായിട്ടോ തണുപ്പിച്ചോ ഒക്കെ ബബിൾ ടീ സെർവ് ചെയ്യുന്നുണ്ട്. 1980കൾ മുതൽ ചൈനയിൽ ബബിൾ ടീ ഉണ്ട്.…
കോടികളുടെ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ ഇന്ന് AI അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കും, വികസനങ്ങൾക്കും ഏറെ സ്ഥാനമുണ്ട്. എന്നാൽ AI യുടെ പ്രസക്തിയും, വിപണിയും തിരിച്ചറിയുന്നിടത്താണ് ഒരു ഇന്ത്യൻ കൗമാരക്കാരിയുടെ കോടികൾ കൊയ്യുന്ന വിജയകഥ. AI ബിസിനസ് ലോകത്ത് വിജയം നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച അത്തരത്തിലുള്ള ഒരു കൗമാരക്കാരിയാണ് പ്രഞ്ജലി അവസ്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖലയിൽ ദീർഘവീക്ഷണമുള്ള പ്രഞ്ജലി, 2022-ൽ 16 വയസ്സുള്ളപ്പോൾ ഡെൽവ്.എഐ (Delv.AI) എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. പുതിയ ആശയങ്ങളോടെ വന്ന സ്റ്റാർട്ടപ്പിന്റെ നിലവിലെ മൂല്യം 100 കോടി കവിഞ്ഞു. 11 വയസ്സുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ഫ്ലോറിഡയിലേക്ക് താമസം മാറിയ പ്രഞ്ജലി രണ്ട് വർഷത്തെ കമ്പ്യൂട്ടർ സയൻസും മാത്തമാറ്റിക്സും പഠിച്ചു. അതിന് ശേഷം 13-ആം വയസ്സിൽ അവസ്തി ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ലാബിൽ ഇൻ്റേൺഷിപ്പ് കണ്ടെത്തി. ഈ കാലഘട്ടത്തിലാണ് Delv.AI എന്ന ആശയം ഉടലെടുത്തത്. മെഷീൻ ലേണിംഗ് പ്രോജക്റ്റുകളിൽ പ്രവർത്തിച്ച പ്രഞ്ജലി ഡാറ്റയെക്കുറിച്ചുള്ള ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.…
കോവിഷീൽഡ് വാക്സിൻ പിൻവലിച്ചു. കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ആഴ്ചകൾക്ക് ശേഷമാണ് വിപണിയിൽ നിന്നുള്ള പിൻമാറ്റം.എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രാസെനെക (AstraZeneca ) അറിയിച്ചു,. വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം മാർച്ച് അഞ്ചിന് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത് മെയ് അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ്-19 നെതിരെയുള്ള വാക്‌സിൻ മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായതായി കണ്ടെത്തിയിരുന്നു.ചില അപൂർവ്വ സാഹചര്യങ്ങളിൽ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (TTS) ഉൾപ്പടെ നിരവധി അസുഖങ്ങൾക്ക് വാക്സിൻ കാരണമാകുന്നതായി കമ്പനി തന്നെ സമ്മതിതിച്ചിരുന്നു. ഇത് ആളുകൾക്ക് രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമായി. കോവിഡ് വാക്സിൻ ചില അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകുമെന്ന് ഫെബ്രുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച നിയമപരമായ ആസ്ട്രാസെനെക സമ്മതിച്ചിരുന്നു.വാക്സിൻ പിൻവലിക്കാനുള്ള തീരുമാനത്തെ കോടതി കേസുമായോ…
അരക്ഷിതരാണ് വനിതാ സംരംഭകർ ഇന്നും. അവർക്കു വേണ്ടത് പ്രോത്സാഹനം തന്നെയാണ്. ഇന്ത്യയിലെ ടയർ 2, 3 നഗരങ്ങളിലെ മൂന്ന് ശതമാനം വനിതാ സംരംഭകർക്ക് മാത്രമേ ഇപ്പോഴും അവരുടെ ബിസിനസ്സ് ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ ബാങ്ക് വായ്പകളോ ഇക്വിറ്റി നിക്ഷേപങ്ങളോ പോലുള്ള ബാഹ്യ ഫണ്ടിംഗിലേക്ക് പ്രവേശനമുള്ളൂ. ബാക്കി സ്ത്രീകൾക്ക് ഇത്തരം ആനുകൂല്യങ്ങളും. പിന്തുണയും ലഭിക്കുക എന്നത് ഇന്നും കൈയ്യെത്താ ദൂരത്തു തന്നെയാണ് . ഇത് വ്യക്തമാക്കുന്നത് SALT-mysaltapp ൻ്റെ സഹകരണത്തോടെ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (RBIH) പ്രസിദ്ധീകരിച്ച ധവളപത്രമാണ്. ‘അറ്റ് ദി ഹെൽം: വുമൺ എൻ്റർപ്രണേഴ്‌സ് ട്രാൻസ്‌ഫോർമിംഗ് മിഡിൽ ഇന്ത്യ’ എന്ന ഈ റിപ്പോർട്ട് ഇന്ത്യൻ വനിതാ സംരംഭകർക്കിടയിലെ അസന്തുലിതാവസ്ഥ എടുത്തു പറയുന്നു. മധ്യേന്ത്യയിലെ സ്ത്രീകളുടെ സംരംഭകത്വത്തെ ബാധിക്കുന്ന സങ്കീർണ്ണമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്. 30 നഗരങ്ങളിലായി 300 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്, കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ട്രാക്ക് റെക്കോർഡുള്ളതും 10…
467 ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് യൂറോപ്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തി. ഈ വിവരം ഇന്ത്യൻ കയറ്റുമതി രംഗത്തെ ഞെട്ടിക്കുന്നതാണ്. ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ മുതൽ ഉയർന്ന അളവിലുള്ള കീടനാശിനികളും കുമിൾനാശിനികളും വരെ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഉണ്ടെന്നാണു കണ്ടെത്തൽ. മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന കാരണത്താൽ പതിറ്റാണ്ടുകളായി നിരോധിച്ചവ യൂറോപ്യൻ യൂണിയൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി കണ്ടെത്തിയവയിൽ ഉൾപ്പെടും. യൂറോപ്യൻ യൂണിയനിൽ നിരോധിക്കപ്പെട്ടതോ നിയന്ത്രിതമോ ആയ 200-ലധികം സജീവ പദാർത്ഥങ്ങൾ ഈ ഉൽപ്പന്നങ്ങളിൽ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി . പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, നട്ട് ഉത്പന്നങ്ങൾ, മൽസ്യ- മൽസ്യോത്പന്നങ്ങൾ, ഹെർബ്സ്, സ്‌പൈസസ്, ബേക്കറി ഉത്പന്നങ്ങൾ, ഡയറ്റ് ഫുഡ്, ഫുഡ് സപ്പ്ളിമെൻറ് തുടങ്ങി വളർത്തു മൃഗങ്ങൾക്കുള്ള പെറ്റ് ഫുഡിൽ വരെ നിരോധിത പദാർത്ഥങ്ങൾ കലർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ നിന്ന് ബ്രിട്ടൻ വഴിയെത്തിയ കടുകിലും, അരിയിലും, പച്ചക്കറി ഇലകളിലും കീടനാശിനികളുടെ സാനിധ്യം ഉണ്ട്. മുളകുപൊടിയിലും നിലകടലയിലും അഫ്ലാടോക്സിൻ ഉൾപ്പെടെയുളള രാസവസ്ഥു അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും…
ഇന്ത്യയിലെ മികച്ച എയർപോർട്ടുകൾ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിവുള്ള IGI എയർപോർട്ട് വഴി 49 എയർലൈനുകൾ 83 സ്ഥലങ്ങളിലേക്ക് സർവീസുകൾ നടത്തുന്നു. ഈ വിമാനത്താവളം പ്രതിദിന വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുന്നതു വരെ ഈ വിമാനത്താവളം ഓപ്പറേറ്റ് ചെയ്തിരുന്നത് ഇന്ത്യൻ എയർ ഫോഴ്സ് ആയിരുന്നു. ഇതിന്റെ നേരത്തെയുള്ള പേര് പാലം എയർപോർട്ട് എന്നായിരുന്നു. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ ഇന്ത്യയിലെ മെട്രൊ നഗരമായ മുംബൈയിലെ പ്രധാന വിമാനത്താവളമാണ് ഛത്രപതി…
അലവന്‍സ് കൂട്ടി നല്‍കണം എന്നാവശ്യപ്പെട്ടു ക്യാബിന്‍ ക്രൂ അംഗങ്ങൾ അപ്രതീക്ഷിതമായി പണിമുടക്കിയതോടെ കേരളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ സ്തംഭിച്ചു. ഇതോടെ വിമാനത്താവളങ്ങളിൽകുടുങ്ങിയ യാത്രക്കാരും അർദ്ധ രാത്രി മുതൽ പ്രതിഷേധവുമായി രംഗത്തെത്തി. കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കികഴിഞ്ഞു . കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് വീതവും കണ്ണൂരിൽ നിന്നുള്ള മൂന്നും സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്കറ്റ്, ദമാം , ബഹ്റൈൻവിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ആയിരകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയതിന്റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് മിന്നൽ സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നില്ല. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ ശേഷം മാത്രമാണ് വിവരം അറിഞ്ഞത്. ഇത് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ…