Author: News Desk

ജോലി ഒഴിവുകളിൽ കൂടുതൽ പുതുമുഖങ്ങളെ നിയമിക്കാൻ ശ്രമിക്കുകയാണ് സ്റ്റാർട്ടപ്പുകൾ. അവരുടെ പോസ്റ്റിംഗുകളുടെ പകുതിയും പുതുമുഖങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് foundit നടത്തുന്ന വിലയിരുത്തൽ വ്യക്തമാക്കുന്നു. സ്റ്റാർട്ടപ്പുകളുടെ നിയമനങ്ങളിൽ 9% വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് തൊഴിലവസരങ്ങൾ കൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 37% വർധന ഉണ്ടായതായും Foundit എടുത്തുകാട്ടി. മൊത്തത്തിലുള്ള നിയമന സൂചിക 2024 മാർച്ചിലെ 276 ൽ നിന്ന് 2024 ഏപ്രിലിൽ 300 ആയി മാറി. ഐടി, കൺസൾട്ടിംഗ്, മാർക്കറ്റിംഗ് എന്നിവയാണ് ഡിമാൻഡിൽ ഇടിവ് കാണിക്കുന്ന തൊഴിൽ റോളുകൾ.സ്റ്റാർട്ടപ്പുകൾ നൽകുന്ന മൊത്തം ജോലികളുടെ എണ്ണത്തിൽ 14 ശതമാനം വർധനവുണ്ടായി. എന്നാൽ 60% സീനിയർ ജീവനക്കാർക്കും ഡിമാന്റില്ലാതായി. ലഭ്യമായ എല്ലാ ജോലികളുടെയും 53%ത്തിൽ കൂടുതൽ പുതുമുഖങ്ങളെയാണ് നിയമിച്ചത്. 3 വർഷം വരെ പരിചയമുള്ളവരെ മാത്രമേ സ്റ്റാർട്ടപ്പുകൾ പരിഗണിക്കുന്നുള്ളൂ. Quess സിഇഒ ശേഖർ ഗരിസ പറയുന്നതനുസരിച്ച് സ്റ്റാർട്ടപ്പുകൾ പുതിയ ഗ്രാജ്വേറ്റ്സിനെ റിക്രൂട്ട് ചെയ്യുന്നതിലേക്ക് കൂടുതൽ താൽപര്യം കാണിക്കുന്നു, അവരുടെ ജോലികളിൽ പകുതിയിലേറെയും…

Read More

ഇൻഹെറിറ്റൻസ് ടാക്സ് (inheritance tax) സംവാദമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പാദത്തിൽ ഉയരുന്ന വിഷയം. രാജ്യത്തെ പണക്കാരുടെ സമ്പത്ത് പാവങ്ങൾക്കും കിട്ടണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും ഇൻഹെറിറ്റൻസ് ടാക്സ് ചുമത്തണമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചീഫ് സാം പിത്രാദോയുടെ കമന്റും വലിയ വിമർശനത്തിനാണ് വഴിവെച്ചത്. രാജ്യത്ത് 2.5 ശതമാനത്തോളം ആളുകളാണ് ഇൻകംടാക്സ് അടക്കുന്നത്. അവരുടെ സമ്പത്താകട്ടെ പല അസറ്റുകളിലും, വീട്, ബിസിനസ്സ് തുടങ്ങിയവയിലെ നിക്ഷേപവുമാണ്. അവരുടെ ഈ സമ്പത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യണമെങ്കിൽ അവരുടെ സ്വത്ത് കണ്ട് കെട്ടണം, അല്ലെങ്കിൽ പിടിച്ചെടുക്കണം. ഇത് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്കല്ലേ തള്ളിവിടുക? സാമ്പത്തിക വിദഗ്ധനായ ഗൗതം സെൻ ചോദിക്കുന്നു. ആവറേജിന് മുകളിൽ സമ്പന്നരായ12 ലക്ഷം പേരുടെ സ്വത്ത് 102 കോടി ആളുകൾക്ക് വിതരണം ചെയ്യണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. അതുപോലെ സാം പിത്രോദ പറയുന്നത് ഇൻഹെറിറ്റൻസ് ടാക്സിനെ കുറിച്ചാണ്. അങ്ങനെ വന്നാൽ രാജ്യത്തെ വ്യവസായികളും ബിസിനസ്സ്കാരും രാജ്യം വിടും. അവർ ദുബായിൽ…

Read More

വിവിധ മാരക രോഗങ്ങൾക്ക് കാരണമാകുന്ന കൊതുകിനെ ഉറവിടത്തിലേ തുരത്താനുള്ള ഗവേഷണങ്ങളിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ ഗവേഷകർ. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരുന്ന കൊതുകിൻ്റെ ലാർവകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ചെലവ് കുറഞ്ഞ പെപ്റ്റൈഡ് എന്ന പ്രോട്ടീൻ നിർമ്മിക്കാനുള്ള പഠനം ഗവേഷകർ ആരംഭിച്ചു. ഈ പെപ്റ്റൈഡ് ഉൽപ്പാദിപ്പിക്കുന്നതിന് ജീൻ ക്ലോണിംഗ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താൻ ഗവേഷകർ പദ്ധതിയിടുന്നു. സുവോളജി വിഭാഗത്തിലെ പ്രൊഫ. കണ്ണനും അദ്ദേഹത്തിൻ്റെ പിഎച്ച്‌ഡി സ്‌കോളർ എം ദീപ്തിയും ചേർന്ന് നിർമ്മിച്ച പെപ്റ്റൈഡിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം. മറ്റ് ജലജീവികൾക്കോ മനുഷ്യർക്കോ പരിസ്ഥിതിക്കോ ഒരു ദോഷവും വരുത്താത്ത ഈ പെപ്റ്റൈഡ് ഒരു ദ്രാവക രൂപത്തിലാക്കി കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ പ്രയോഗിച്ച് കൊതുകിൻ്റെ ലാർവകളെ ഉന്മൂലനം ചെയ്യാൻ കഴിയും. പെപ്റ്റൈഡ് കൊതുക് ലാർവകളുടെ കുടലിലുള്ള ട്രിപ്സിനുമായി ഇടപഴകുന്നതിനായി മോഡിഫൈ ചെയ്തു. ഈ മോഡിഫൈഡ് വേർഷൻ കൊതുകിന്റെ നാശത്തിലേക്ക് നയിക്കുന്നു. പെപ്റ്റൈഡ് കൊതുക് ലാർവകളുടെ കുടലിൽ പ്രോട്ടീൻ ദഹനത്തിന് ആവശ്യമായ എൻസൈമായ ട്രൈപ്സിൻ സിന്തസിസിനെ…

Read More

റിമോട്ട് സ്ഥാനങ്ങളിലേക്ക് അടക്കം നിയമിക്കാൻ ഗൂഗിൾ ടെക്കികളെ തേടുകയാണ്. സ്റ്റാഫ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സെക്യൂരിറ്റി സെയിൽസ് സ്പെഷ്യലിസ്റ്റ്, സ്റ്റാഫ് മോഷൻ ഡിസൈനർ, സീനിയർ സ്റ്റാഫ് ടെക്നിക്കൽ സൊല്യൂഷൻസ് കൺസൾട്ടൻ്റ് തുടങ്ങി നിരവധി ഐടി റോളുകളിലേക്കാണ് നിയമനം. സ്റ്റാഫ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യമായ പ്രായോഗിക പരിചയം.സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റിലും ഡാറ്റാ/അൽഗരിതങ്ങളിലും 8 വർഷത്തെ പരിചയം. 5 വർഷത്തെ എക്സ്പീരിയൻസും സോഫ്റ്റ്‌വെയർ പ്രൊഡക്റ്റ് ‍ഡെവലപ്മെന്റിലും പരിചയം വേണം അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡിസൈനിലും ആർക്കിടെക്ചറിലും 3 വർഷത്തെ പരിചയവും. സിസ്റ്റം ഡാറ്റ വിശകലനം, വിഷ്വലൈസേഷൻ ടൂളുകൾ അല്ലെങ്കിൽ ഡീബഗ്ഗിംഗ് എന്നിവയിൽ 5 വർഷത്തെ പരിചയം. സെക്യൂരിറ്റി സെയിൽസ് സ്പെഷ്യലിസ്റ്റ് ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യമായ പ്രായോഗിക പരിചയം. SaaS, PaaS അല്ലെങ്കിൽ IaaS പ്രോഡക്റ്റുകളിലോ പ്ലാറ്റ്‌ഫോമുകളിലോ 10 വർഷത്തെ സെയിൽസ് പരിചയം. സൈബർ സുരക്ഷ, ക്ലൗഡ് സുരക്ഷ, സുരക്ഷാ ആർക്കിടെക്ചർ എന്നിവയിൽ 5 വർഷത്തെ പരിചയം. സെക്യൂരിറ്റി ഓപ്പറേഷൻസ് അല്ലെങ്കിൽ സെക്യൂരിറ്റി…

Read More

കേരളത്തിലെ ഒരു സ്വകാര്യ കോളേജ് കാമ്പസിൽ ആദ്യമായി വ്യവസായ പാർക്ക് ആരംഭിച്ചു. ജെൻറോബോട്ടിക്സ് എന്ന റോബോട്ടിക് സ്റ്റാർട്ടപ്പാണ് പാർക്ക് തുടങ്ങിയത്. ഈ പാർക്ക് ജെൻറോബോട്ടിക്‌സിൻ്റെ നേതൃത്വത്തിൽ ഹ്യൂമനോയിഡ് റോബോട്ടിക്‌സിനെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണകേന്ദ്രമായി പ്രവർത്തിക്കും. ലോകത്താദ്യമായി റോബോട്ടിക് സ്‌കാവെഞ്ചർ ബാൻഡികൂട്ട് നിർമ്മിക്കുന്നതിന് പേരുകേട്ട ജെൻറോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളത്തെ മൂവാറ്റുപുഴയിലുള്ള ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (ICET) ആണ് വ്യവസായ പാർക്ക് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഒരു സ്വകാര്യ കോളേജിൽ ആരംഭിക്കുന്ന ആദ്യത്തെ വ്യവസായ പാർക്കാണിത്. 3 കോടി രൂപ ചിലവിട്ട് ആരംഭിക്കുന്ന ഈ അത്യാധുനിക കേന്ദ്രത്തെ, വിദ്യാഭ്യാസ മേഖലയിൽ ശരിയായ ഗവേഷണത്തിലൂടെ AI, റോബോട്ടിക്‌സ് എന്നിവയെ സമന്വയിപ്പിക്കുന്നതിന് നേതൃത്വം നൽകും. ഐസിഇടി കാമ്പസിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടോം തോമസ് പാർക്ക് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച മൂന്ന് AI സ്റ്റാർട്ടപ്പുകളിൽ ഇടംപിടിച്ച ജെൻറോബോട്ടിക്‌സ്…

Read More

ഡ്രോണുകൾക്ക് ഇന്ന് കൃഷി മുതൽ പ്രതിരോധം വരെയുള്ള വിവിധ വ്യവസായങ്ങളിൽ ഉടനീളം നല്ല സ്വാധീനമാണുള്ളത് . വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുള്ള ഇന്ത്യ അടുത്തിടെ ഡ്രോൺ സ്റ്റാർട്ടപ്പുകളുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിലെ വ്യോമ സാങ്കേതികവിദ്യയുടെ ഭാവിയെ പുനർനിർമ്മിക്കുന്ന മികച്ച 10 ഡ്രോൺ സ്റ്റാർട്ടപ്പുകൾ ഇവയാണ്. 1. Aereo: Aarav Unmanned Systems എന്ന പേരിൽ 2013-ൽ സ്ഥാപിതമായ Aereo ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. ഖനനം, അടിസ്ഥാന സൗകര്യം, കൃഷി തുടങ്ങിയ വ്യവസായങ്ങളിലെ പ്രശ്നങ്ങൾക്ക് ഉയർന്ന നിലവാരമുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഡ്രോൺ സേവനങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ സ്റ്റാർട്ടപ്പാണിത്. രാജ്യത്തെ ഗ്രാമങ്ങൾ മാപ്പ് ചെയ്യുന്നതിന് കേന്ദ്ര സർക്കാർ എയ്‌റിയോയെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. . 2. Amber Wings: ePlane-ൻ്റെ ഒരു സഹോദര സംരംഭമായ Amber Wings കാർഗോ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ലാൻഡിംഗ് (eVTOL) ഡ്രോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ സുപ്രധാന പ്രൊഡക്റ്റായ അത്‌വ ഡ്രോൺ AI കഴിവുകളും …

Read More

ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർലൈനിലെ  250 ലേറെ ക്യാബിൻ ക്രൂവിന് ഒരേസമയം അസുഖം ബാധിച്ചത് ഉണ്ടാക്കിവച്ച പ്രതിസന്ധി എയർ ഇന്ത്യയെയോ, ജീവനക്കാരെയോ ബാധിച്ചിട്ടില്ല എന്ന് തോന്നും തുടർ സംഭവങ്ങൾ കാണുമ്പോൾ. സിക്ക് ലീവ് നൽകി മിന്നൽ പണിമുടക്കിന് തുടക്കമിട്ട കാബിൻ ക്രൂ ഉണ്ടാക്കിയ പുകിലുകൾ കാരണം വിമാനത്താവളങ്ങളിൽ കുടുങ്ങിപോയത് 15,000 ലധികം പ്രവാസി മലയാളികളാണ് . ജീവനക്കാരുമായി ഒത്തുതീർപ്പിലെത്തിയ എയർ ഇന്ത്യ മാനേജ്‌മന്റ് പിരിച്ചുവിടൽ നോട്ടീസ് നൽകിയ 25 ജീവനക്കാരെയും തിരിച്ചെടുക്കാൻ സമ്മതം മൂളി. അപ്പോഴും മിന്നൽ പണിമുടക്കിന്റെ മൂന്നാം ദിവസം വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ റദ്ദ് ചെയ്തത് 5 സർവീസുകളാണ്.  ആകെ റദ്ദു  ചെയ്തത് 200 ലേറെ സർവീസുകൾ.  നിശ്ചിത സമയത്തു ഗൾഫിലെത്തിയില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ഭീതിയുണ്ടായിരുന്ന പ്രവാസി മലയാളികൾ അധിക തുക നൽകി മറ്റു എയർ ലൈനുകളിൽ ടിക്കറ്റെടുത്ത് തിരിച്ചു പോയി. എയർ ഇന്ത്യ എക്സ്പ്രസ് ക്രൂ അംഗങ്ങളുമായി അവരുടെ എല്ലാ ആശങ്കകളും പരിഹരിച്ചുകൊണ്ട് ഒരു…

Read More

JEE നേടാൻ കഴിയാത്തവർക്കും ഇനി IIT ബിരുദധാരിയാകാം. ഐഐടി മദ്രാസ് അവതരിപ്പിച്ച ഡാറ്റാ സയൻസ് കോഴ്സ് JEE നേടാൻ കഴിയാത്തവർക്കും ഐഐടി ബിരുദം നേടാൻ അനുവദിക്കുന്നു. എഞ്ചിനീയറിംഗിനുള്ള JEE മെയിനിനും തുടർന്ന് ഐഐടികളിലേക്കുള്ള JEE അഡ്വാൻസ്‌ഡിനും യോഗ്യത നേടുന്നതിനുള്ള തീവ്രമായ തയ്യാറെടുപ്പും മത്സരവും ഉദ്യോഗാർത്ഥികൾക്ക് ഒഴിവാക്കാമെങ്കിലും, പ്രോഗ്രാം പൂർത്തിയാക്കുന്നത് ഒരൽപം പാടുള്ള കാര്യമാണ്. ഈ കോഴ്സിനായി പ്രവേശന പരീക്ഷാ സംവിധാനമില്ല. പത്താം ക്ലാസ്-ലെവൽ ഗണിത വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് ചേരാം. ഒരു മാസത്തിനുശേഷം ഐഐടി മദ്രാസ് ഒരു യോഗ്യതാ പരീക്ഷ നടത്തി അത് വിജയകരമായി മറികടക്കുന്നവരെ കോഴ്സ് തുടരാൻ അനുവദിക്കുന്നു.യോഗ്യതാ പ്രക്രിയയിൽ ചേർന്ന 30,000-ത്തിലധികം വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൽ, 8,154 പേർ മാത്രമാണ് 2020 ലെ യോഗ്യതാ പരീക്ഷയിൽ വിജയിക്കുകയും പ്രോഗ്രാമിൻ്റെ ഉയർന്ന തലങ്ങളിൽ ചേരുകയും ചെയ്തത്. ഐഐടി മദ്രാസ് പറയുന്നത് പ്രകാരം ഈ ഡാറ്റാ സയൻസ് പ്രോഗ്രാം ലോകത്തിലെ ആദ്യത്തെ ഓൺലൈൻ ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമാണ്. JEE മെയിനും JEE…

Read More

ഇറാനിലെ യസുജ് (Yasuj) മേഖലയിൽ കനത്ത മഴ പെയ്യുന്നതിനിടെ കാറുകൾക്ക് മീതെ പെയ്തിറങ്ങിയത് മൽസ്യ മഴ. തിങ്കളാഴ്ച നടന്ന മൽസ്യ മഴയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. കാറുകൾക്കിടയിൽ ആകാശത്ത് നിന്ന് നിരവധി മത്സ്യങ്ങൾ വീഴുന്നതാണ് വീഡിയോയുടെ തുടക്കം. ചെറിയ സമുദ്രജീവികളെ ഉയർത്തുന്ന വാട്ടർ സ്‌പൗട്ട് എന്ന പ്രതിഭാസമാണ് സംഭവിച്ചത്. ഈ കൗതുകകരമായ പ്രതിഭാസത്തിൽ മഴ പെയ്തത് അസാധാരണ കാഴചയായി. ഒരു ചുഴലിക്കാറ്റ് കടലിൽ നിന്ന് മത്സ്യത്തെ കോരിയെടുത്ത് ആകാശത്തേക്ക് എറിഞ്ഞതാണ് അസാധാരണമായ പ്രതിഭാസത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു, അവിടെ അവ പിന്നീട് മഴക്കൊപ്പം ഭൂമിലേക്കെത്തുകയായിരുന്നു. ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കനത്ത മഴ രാജ്യത്തെ 21 പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായി. ഞായറാഴ്ച മുതൽ ആരംഭിച്ച മഴയുടെ പുതിയ തരംഗം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് ഇറാനിലെ കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി. കിഴക്കൻ അസർബൈജാനിലെ ഷബെസ്റ്റാർ കൗണ്ടിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്. Witness the extraordinary phenomenon…

Read More

US ഇലക്ട്രിക് വിമാന കമ്പനികൾ ദുബായ് എമിറേറ്റിൽ eVTOL ടാക്സി സർവീസിനായി പദ്ധതികളുമായി  നീങ്ങുമ്പോൾ ചൈനീസ് eVTOL വാഹന നിർമ്മാതാക്കളായ EHang   അബുദാബിയിൽ ആദ്യ യാത്രക്കാരനുമായി ഒരു പ്രദർശന സവാരി നടത്തിക്കഴിഞ്ഞു. EHang സ്ട്രാറ്റജിക് പാർട്ണറായ മുഹമ്മദ് അൽ ദഹേരിയായിരുന്നു പൈലറ്റില്ലാ വിമാനത്തിലെ യാത്രക്കാരൻ. അബുദാബിയിലെ ഡ്രിഫ്റ്റ് എക്‌സ് മൊബിലിറ്റി എക്‌സ്‌പോയിൽ യാത്രക്കാരില്ലാത്ത ഇലക്ട്രിക് ഏരിയൽ വെഹിക്കിളിൻ്റെ (EAV) പ്രദർശനത്തെ തുടർന്നാണ് യാത്രാ വിമാനം പ്രകടനം നടത്തിയത്. ടാക്സി ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ് EAV യുഎഇയിലെ ഇഎവി വികസനത്തിനായി അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസുമായി (ADIO) ഇഹാങ് സഹകരിക്കുന്നുണ്ട്. എയർ ടാക്സികൾക്കായി അതിവേഗ ബാറ്ററി ചാർജിംഗ് സംവിധാനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിന് ഫാസ്റ്റ് ബാറ്ററി ചാർജിംഗ് കമ്പനിയായ ഗ്രേറ്റർ ബേ ടെക്നോളജിയുമായി (GBT) EHang അടുത്തിടെ കരാർ ഒപ്പിട്ടു. ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ (CAAC)  മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് eVTOL. ഇവർ പവർ സെല്ലുകൾ, ബാറ്ററി പാക്കുകൾ, ചാർജിംഗ് പൈലുകൾ, എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ…

Read More