Author: News Desk
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറാ ടെണ്ടുൽക്കർസ്ഥിരമായി ഫാഷൻ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മുംബൈ ധീരുബായ് അംബാനി സ്കൂളിൽ നിന്നും പഠനം പൂത്തിയാക്കിയ സാറ ലണ്ടൻ യൂനിവേഴ്സിറ്റി കോളേജിൽ നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. വെറും ഇരുപത്തിയാറ് വയസ്സുള്ള സാറയുടെ ആസ്തി കോടികളാണ്. താരപുത്രി എന്ന നിലയിൽ മാത്രമല്ല, സംരംഭക എന്ന നിലയിലും സാറാ ടെണ്ടുൽക്കർ ചുവടുറപ്പിച്ചു തുടങ്ങിയിരിക്കുന്നു. ആസ്തിഇന്ത്യയുടെ മിക്ക കളികളിലും സാറ ഗാലറിയിൽ ഉണ്ടാവാറുണ്ട്. സോഷ്യൽമീഡിയയിലും സജീവമായ സാറയ്ക്ക് ഇൻസ്റ്റഗ്രാമിൽ 66 ലക്ഷം ഫോളോവേഴ്സുമുണ്ട്. ഇതോടൊപ്പം ബിസിനസ് രംഗത്തെ സംരംഭങ്ങൾ കൊണ്ടും സാറ ശ്രദ്ധിക്കപ്പെടുന്നു. 2023ലെ കണക്ക് അനുസരിച്ച് സാറയുടെ ആസ്തി ഒരു കോടിയിലധികം രൂപയാണ്. സ്വന്തം ഓൺലൈൻ ബിസിനസ്സിൽ നിന്നും സാറ നേട്ടം കൊയ്യുന്നു. സാറാ ടെണ്ടുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സംരംഭത്തിനു പുറമേ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനീഗിന്റെ അംബാസഡർ കൂടിയാണ് സാറ. സച്ചിന്റെ സ്വത്തിനു പുറമേ ഇതെല്ലാമാണ് സാറയുടെ വരുമാന സ്രോതസ്സുകൾ. പഠനരംഗത്തെ മികവിനൊപ്പം…
വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകൾ ഉൾപ്പെടെ വൻകിട കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞത്തെ പോലെ തന്നെ അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്നും 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് പൂവാർ തീരം. ഇവിടത്തെ സമുദ്രഘടനയും മദർ ഷിപ്പുകളെ അടക്കം വഹിക്കാൻ കഴിയുന്നതാണ്. അതുകൊണ്ടാണ് പൂവാറിൽ ഒരു കപ്പൽ അറ്റകുറ്റപ്പണി- നിർമാണ ശാലയെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ശക്തി പ്രാപിക്കുന്നത്. തലസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ പൂവാർ കപ്പൽ നിർമ്മാണശാലയ്‌ക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് 16 വർഷമായെങ്കിലും പദ്ധതിയുടെ കാര്യം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയ അവസ്ഥയിലാണ്. അതിനിടെയാണ് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്തു കപ്പൽ നിർമാണ ശാലകളുടെയും, അറ്റകുറ്റപ്പണി കേന്ദ്രങ്ങളുടെയും ക്ലസ്റ്റർ രൂപീകരിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പൂവാറിന് വേണ്ടിയുള്ള പ്രതീക്ഷ വർധിക്കുകയാണ്.സംസ്ഥാനത്ത് പുതിയ ഗ്രീൻഫീൽഡ് കപ്പൽ നിർമ്മാണശാലയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നടത്തിയ പഠനത്തിലാണ് ഏറ്റവും അനുയോജ്യമായ ഇടം പൂവാറാണെന്ന് കണ്ടെത്തിയത്. എന്നാൽ 2011ലാണ് ഈ പദ്ധതിക്ക് അനുയോജ്യം അഴീക്കലാണെന്നു…
2014ൽ ബംഗലൂരു ആസ്ഥാനമായാണ് സ്വിഗ്ഗി ആരംഭിച്ചത്. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഭക്ഷ്യവിതരണസ്ഥാപനമായ സ്വിഗ്ഗി ഐപിഒ (പ്രാരംഭ വിൽപന) വഴി 3750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. സ്വിഗ്ഗി സ്ഥാപകൻ ശ്രീഹർഷ മജേറ്റിക്ക് ഇന്ത്യയുടെ നവസംരംഭകത്വ ലോകത്ത് പ്രധാന സ്ഥാനമാണുള്ളത്. അദ്ദേഹം വന്ന വഴികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും നോക്കാം. ആന്ധ്ര പ്രദേശിലെ പ്രമുഖ വ്യവസായ കുടുംബത്തിലാണ് ശ്രീഹർഷ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഹോട്ടൽ ബിസിനസ് രംഗത്തായിരുന്നു. ഇത് ചെറുപ്പം തൊട്ടേ ഭക്ഷണത്തിന്റെ ലോകത്തേക്ക് ശ്രീഹർഷ ആകർഷിക്കപ്പെടാൻ കാരണമായി. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ മജേറ്റി ഐഐഎമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദവും നേടി. പഠനത്തിനു ശേഷമുള്ള ലോകസഞ്ചാരമാണ് മജേറ്റിയുടെ ജീവിതം മാറ്റിയത്. പോർച്ചുഗൽ മുതൽ ഗ്രീസ് വരെ 3500 കിലോമീറ്റർ ദൂരം സൈക്കിളിൽ ചുറ്റിയ അദ്ദേഹം, ഹിച്ച്ഹൈക്കിങ്ങിലൂടെ ടർക്കിയിലും കസാക്കിസ്ഥാനിലും കറങ്ങി. ഈ സഞ്ചാരകാലം പിന്നീടുള്ള പല തീരുമാനങ്ങൾക്കും കരുത്ത്…
സമ്പത്ത് മാത്രം നോക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും പണമുള്ള ആൾ രത്തൻ ടാറ്റയല്ല. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യപ്പെട്ട വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. ടാറ്റ ട്രസ്റ്റിന്റെ തലപ്പത്ത് ഇരുന്നതിലൂടെ ജീവകാരുണ്യരംഗത്തും സ്നേഹസ്പർശമായി രത്തൻ മാറി. അതിലുപരി ടാറ്റാ സൺസിന്റെ മേധാവിയായിരുന്ന രത്തൻ ഇന്ത്യയിലെ ഏറ്റവും കരുത്തനായ വ്യവസായപ്രമുഖൻ തന്നെ ആയിരുന്നു. പൊതുവിടങ്ങളിൽ നിന്നും കഴിവതും ഒളിച്ചു നടന്ന അന്തർമുഖനായിരുന്നു രത്തൻ ടാറ്റ. മനുഷ്യരേക്കാളധികം അദ്ദേഹം അടുത്ത് ഇടപഴകിയിരുന്നത് തന്റെ അരുമകളായ വളർത്തു നായകളോടായിരുന്നു. അതും മുന്തിയയിനം ബ്രീഡുകളല്ല, തെരുവിൽ നിന്നും എടുത്ത് അരുമയാക്കി വളർത്തിയ സാധാരണ നായകൾ. ഒരു അഭിമുഖത്തിൽ തന്റെ ഉൾവലിഞ്ഞ സ്വഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ രത്തൻ ടാറ്റ തമാശയെന്നോണം പറഞ്ഞതിങ്ങനെ: “ഞാൻ അത്ര മികച്ച സാമൂഹ്യ ജീവിയായിരിക്കില്ല, എന്നാൽ ഒരു സാമൂഹ്യ വിരുദ്ധനുമല്ല!” ഒറ്റപ്പെടലും അവഗണനയും അനുഭവിച്ച കുട്ടിക്കാലമായിരുന്നു കുഞ്ഞു രത്തന്റേത്. രത്തന്റെ പിതാവ് നേവൽ ടാറ്റ വലിയ കർക്കശക്കാരനായിരുന്നു.…
ആദ്യത്തെ ഇന്ത്യൻ നിർമിത കാർ എന്ന് കേൾക്കുമ്പോൾ പലരും ഓർക്കുക അംബാസഡറോ മാരുതിയോ ആണ്. എന്നാൽ അത് തെറ്റാണ്.ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്ഫോഡിന്റെ ഇന്ത്യൻ പതിപ്പ് മാത്രമായിരുന്നു അംബാസഡർ. മാരുതിയാകട്ടെ വാലായി കിടന്ന സുസുക്കി എന്ന പേര് കൊണ്ട് തന്നെ പൂർണാർത്ഥത്തിൽ ഇന്ത്യൻ കാർ ആയിരുന്നില്ല. ടാറ്റ ഇൻഡിക്കയുടെ വരവ് വരെ പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട മറ്റൊരു കാർ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ 1998ൽ പ്രഗതി മൈതാനിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ രത്തൻ ടാറ്റ അനാവരണം ചെയ്ത ഇൻഡിക്ക ഇന്ത്യൻ വാഹനവിപണിയുടെ തന്നെ ചരിത്രം തിരുത്തി. മുൻഗാമിയുടെ സ്വപ്നംരത്തന്റെ മുൻഗാമി ജെആർഡി ടാറ്റയ്ക്കും പൂർണമായ ഇന്ത്യൻ നിർമിത കാർ എന്ന സ്വപ്നമുണ്ടായിരുന്നു. പക്ഷേ അക്കാലത്തെ ഗവൺമെന്റ് പോളിസികൾ മൂലം അദ്ദേഹത്തിന് ആ സ്വപ്നം പൂവണിയിക്കാനായില്ല. 1991ൽ രണ്ട് പ്രധാന മാറ്റങ്ങൾ സംഭവിച്ചു. ഒന്ന്, ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണം. രണ്ട്, ജെആർഡി ടാറ്റയ്ക്കു ശേഷം രത്തൻ ടാറ്റ…
ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. ഗ്രൂപ്പിന്റെ പിന്തുടർച്ചയെപ്പറ്റി ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റ് യോഗമാണ് നോയലിനെ ചെയർമാനായി തെരഞ്ഞെടുത്തത്. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ രത്തൻ ടാറ്റ ട്രസ്റ്റ്, ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയാണ് 67കാരനായ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ സിംഹഭാഗം ഓഹരികളും ഈ ട്രസ്റ്റുകളുടെ കീഴിലാണ്. ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ രണ്ട് ട്രസ്റ്റുകളാണ്. ടാറ്റാ സൺസിൽ 66 ശതമാനമാണ് ട്രസ്റ്റുകളുടെ ആകെ ഓഹരി. അത്കൊണ്ട് തന്നെ നോയൽ തിരഞ്ഞെടുക്കപ്പെട്ടത് ടാറ്റാ സൺസിനെ സംബന്ധിച്ച് പ്രധാനമാണ്. നാല് പതിറ്റാണ്ടായി നോയൽ ടാറ്റയ്ക്കൊപ്പമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. യുകെയിലെ സക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഇൻസഡിൽ നിന്നും ഇന്റർനാഷണൽ എക്സിക്യൂട്ടിവ് പ്രോഗ്രാമും പൂർത്തിയാക്കി. Noel…
ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് മാതൃക ടെസ്ല പുറത്തിറക്കിയത്. പൂർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം 2026ഓടെ പൂർത്തിയാക്കുമെന്ന് മേധാവി ഇലൺ മസ്ക് പറഞ്ഞു. മുൻപ് പല തവണ മാറ്റി വെക്കപ്പെട്ട ലോഞ്ചിനായി ടെസ്ല ആരാധകർ കാത്തിരിപ്പിലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ലോഞ്ചിന്റെ ലൈവ് സ്ട്രീം കണ്ടത്. സ്വയം ഓടുന്ന വാഹനവിപ്ലവത്തിന്റെ ആരംഭമാണ് റോബോ കാറുകൾ. ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ഒന്നാണത്. ഇതിലൂടെ വലിയ സമയലാഭം ആളുകൾക്കുണ്ടാകും. മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് സുരക്ഷിതമാണ് ഇവ. ചിലവും തുച്ഛമാണ്. ബസ്സുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പ് വരുത്താൻ റോബോ കാറുകൾക്കാവും, മസ്ക് പറഞ്ഞു. പൂർണമായും സ്വയം പ്രവർത്തിപ്പിക്കുന്ന അൻപത് കാറുകളാണ് ടെസ്ല ചടങ്ങിൽ അണിനിരത്തിയത്. സൈബർ കാബ് മോഡലിനു പുറമേ മോഡൽ വൈ എന്ന…
ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തെ തീരാദു:ഖത്തിലാഴ്ത്തി. വിയോഗവേളയിൽ രത്തൻ ടാറ്റയുടെ പിഏയും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജറുമായ ശന്തനു നായിഡു ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വെച്ചിരുന്നു. രത്തനും ശന്തനുവും തമ്മിലുള്ള സൗഹൃദം പ്രായത്തിനും തൊഴിലിടത്തെ വലിപ്പച്ചെറുപ്പങ്ങൾക്കും അതീതമാണ്. രത്തന്റെ 84ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്ത് വന്ന ദ്യശ്യങ്ങളോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെടുന്നത്. എൺപത് കഴിഞ്ഞ വ്യവസായ കുലപതിയും മില്ലേനിയൽ ആയ ചെറുപ്പക്കാരനും തമ്മിലുള്ള ഊഷ്മള സൗഹൃദം അന്ന് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. ഇന്ന് ടാറ്റാ ട്രസ്റ്റിന്റെ പ്രായം കുറഞ്ഞ ജനറൽ മാനേജർ ആണ് മുപ്പതുകാരനായ ശന്തനു. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ശന്തനു 2014 സാവിത്രിഭായ് പൂനെ യൂനിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം പൂത്തിയാക്കി. രത്തൻ ടാറ്റയ്ക്കു കീഴിലുള്ള ടാറ്റ എൽക്സിൽ ഇന്റേൺ ആയി കയറിയാണ് ശന്തനുവിന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കോണൽ ജോൺസൺ മാനേജ്മെന്റ് സ്കൂളിൽ നിന്നും എംബിഎ നേടി.…
ഒളിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന സ്ത്രീകളെ പോലെ മുൻനിരയിൽ തന്നെ സ്ത്രീകൾ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുകയാണ്. കായികരംഗത്ത് മാത്രമല്ല, മാനേജിംഗ് ഡയറക്ടർമാർ, സിഇഒമാർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ നിരവധി പ്രമുഖ കമ്പനികളിൽ സ്ത്രീകൾ വഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ്, 150 ബില്യൺ യുഎസ് ഡോളറിൻ്റെ കമ്പനിയുടെ മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിനു കീഴിലുള്ള ജീവകാരുണ്യ സംഘടനകളുടെ ബോർഡിൽ ഇന്ത്യയിലെ ഏറ്റവും ധനിക കുടുംബങ്ങളിലൊന്നിൻ്റെ പാരമ്പര്യം വഹിക്കുന്ന ഒരു സ്ത്രീയെ നിയമിച്ചത്. നോയൽ ടാറ്റയുടെ മൂന്ന് മക്കളിൽ മൂത്തവളായ 39 കാരിയായ ലിയ ടാറ്റ ആണ് ആ സ്ത്രീ. നോയൽ ടാറ്റയുടെയും ആലു മിസ്ത്രിയുടെയും മകളായി ആണ് ലിയ ജനിച്ചത്. മാതാപിതാക്കൾ രണ്ടുപേരും വളരെ വിജയകരമായ ബിസിനസ്സ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ലിയയ്ക്ക് വളരെ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ പശ്ചാത്തലവുമുണ്ട്. മാഡിഡിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്നാണ് ലിയ മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 2010-ൽ ലൂയിസ് വീറ്റൺ കമ്പനിയുമായുള്ള മൂന്ന് മാസത്തെ ഇൻ്റേൺഷിപ്പിലൂടെ ലിയയ്ക്ക് ബിസിനസ്സ്…
പ്രത്യേകിച്ച് ഒന്നും വേണ്ട, അങ്ങ് അവിടെ ഉണ്ടല്ലോ എന്ന പ്രതീക്ഷയായിരുന്നു ഇതുവരെയുള്ള ശക്തി! കാരണം ബിസിനസ്സില്ലാതെ എന്ത് മനുഷ്യൻ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ മനുഷ്യത്വമില്ലാതെ എന്ത് ബിസിനസ്സ് എന്ന് കാണിച്ചുതന്ന പച്ചമനുഷ്യൻ! അങ്ങയെപ്പോലെ അങ്ങ് മാത്രമേയുള്ളൂ രത്തൻ! ഇതിഹാസങ്ങൾക്ക് മരണമില്ലെന്ന് പറയില്ലേ, അങ്ങയ്ക്കും മരണമില്ല, അല്ലെങ്കിൽ മരണം കൊണ്ട് കാലം കരുതിയത് മനുഷ്യർ അങ്ങയെ മറന്നുപോകണമെന്നാണെങ്കിൽ, കാലം തോൽക്കും! മനുഷ്യത്വം ഉള്ളിടത്തോളം അങ്ങയുടെ മഹത്വപൂർണ്ണമായ ജീവിതം ഉജ്ജ്വലമായ പ്രതീക്ഷപോലെ, ആശ്രയിക്കാവുന്ന സത്യം പോലെ, നെറികേടിന്റെ കാലത്തും മനുഷ്യനായി ജീവിക്കാം എന്ന പ്രതീകമായി അങ്ങ് നിലനിൽക്കും. ആ തെളിമയുള്ള ജീവിതം തന്നെ മതി ഇനിയുള്ള തലമുറയ്ക്ക് മുന്നോട്ട് പോകാൻ. കരുണയുടെ വ്യാപാരിജെആർഡി ടാറ്റ എന്ന വടവൃക്ഷത്തിന്റെ കാലശേഷം ടാറ്റയുടെ ഭാവി എന്ത് എന്ന ഘട്ടത്തിലാണ് 1991ൽ രത്തൻ, ടാറ്റയുടെ അമരത്തെത്തുന്നത്. ഇത് അദ്ദേഹത്തിന് വലിയ വെല്ലുവിളി ആയിരുന്നു. ഒരിക്കലും വിജയിക്കാൻ ഇടയില്ലാത്ത ചെയർമാൻ എന്ന് വരെ അന്ന് ചില മാധ്യമങ്ങൾ അദ്ദേഹത്തെ വിമർശിച്ചു.…