Author: News Desk
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എമ്പുരാൻ. ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങൾ മാത്രം അവശേഷിക്കേ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും കൃത്യമായ അപ്ഡേറ്റ്സ് ഉണ്ടാകുന്നില്ല എന്ന വേവലാതിയിലാണ് നെറ്റിസൺസും ആരാധകരും. ടീസറിനും ക്യാരക്ടർ ലുക്ക് പോസ്റ്ററിനും ശേഷം ട്രെയിലർ അടക്കമുള്ള കൂടുതൽ പ്രൊമോഷനൽ മെറ്റീരിയലുകൾ ഒന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പോസ്റ്ററുകൾ ഇല്ല, അഭിമുഖങ്ങളില്ല, പ്രൊമോഷനൽ പരിപാടികളില്ല, യാതൊരു വിധ അപ്ഡേറ്റ്സുമില്ല-മോളിവുഡിലെ ഏറ്റവും വലിയ ചിത്രം ഇറങ്ങാൻ ഇനി 14 ദിവസം മാത്രം എന്നാണ് നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഒരു ആരാധകൻ ഇത് സംബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. മാർച്ച് 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് ഒടുവിൽ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. എന്നിട്ടും പ്രൊമോഷനൽ പരിപാടികൾ ഇല്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എന്നാൽ സിനിമ നല്ലതാണെങ്കിൽ യാതൊരു പ്രൊമോഷന്റേയും ആവശ്യമില്ല എന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗം ആരാധകർ രേഖപ്പെടുത്തുന്നത്. The much-awaited film Empuraan, starring Mohanlal and…
ചൈനയിലെ നിർമാണം കുറയ്ക്കാൻ അമേരിക്കൻ ടോയ്സ്, വിനോദ ഉത്പന്ന കമ്പനി എംജിഎ എന്റർടൈൻമെന്റ് (MGA Entertainment). യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതും ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ താരിഫ് നിരക്ക് യുഎസ് ഉയർത്തിയതിനും പിന്നാലെയാണ് കമ്പനി നടപടി. വാൾമാർട്ടിനും ടാർഗെറ്റിനും കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്ന പ്രധാന വിതരണക്കാരാണ് കാലിഫോർണിയ ആസ്ഥാനമായുള്ള എംജിഎ. ആറ് മാസത്തിനുള്ളിൽ ഉൽപ്പാദനത്തിന്റെ 40 ശതമാനം ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറ്റാൻ കമ്പനി നടപടികൾ സ്വീകരിച്ചു വരുന്നതായി എംജിഎ സിഇഒ ഐസക് ലാരിയൻ പറഞ്ഞു. നിർമ്മാണ അടിത്തറ ഉടൻ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള പദ്ധതികൾ വേഗത്തിലാക്കുകയാണ്. എന്നാൽ വരും മാസങ്ങളിൽ ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് മാറിയാലും കമ്പനിയുടെ നിർമ്മാണത്തിന്റെ 60 ശതമാനവും ചൈനയിലായിരിക്കും. കമ്പനിയുടെ ലാഭവിഹിതം ഇതിനകം കുറഞ്ഞിട്ടുട്ട്. ഇത് സംരക്ഷിക്കാൻ ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങളുടെ മൊത്തവില ഉയർത്തേണ്ടിവരും. അധികച്ചിലവ് ചില്ലറ വ്യാപാരികൾക്ക് വരും എന്നതിനാൽ ഇത് ഉപഭോക്താക്കളേയും ദോഷകരമായി ബാധിക്കും-അദ്ദേഹം…
ബെംഗളൂരു നഗരം കടുത്ത ജലക്ഷാമം നേരിടുമ്പോൾ ശ്രദ്ധ നേടി ജലക്ഷാമത്തിന് എതിരെയുള്ള ഒറ്റയാൾ പോരാട്ടം. സോഫ്റ്റ്‌വെയർ എഞ്ചിനീയറും പരിസ്ഥിതി പ്രവർത്തകനുമായ ഗണേഷ് ഷാൻഭാഗിന്റെ മഴവെള്ള സംഭരണ (RWH) സംവിധാനം 300ലധികം അപ്പാർട്ട്മെന്റുകൾക്ക് വിലകൂടിയ വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ ശുദ്ധജലം ലഭ്യമാക്കുന്നതായി ദി ബെറ്റർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കാശ് ചിലവിലെ ലാഭത്തിനൊപ്പം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നഗരത്തിലെ ഭൂഗർഭജല ശേഖരം വർധിപ്പിക്കാനും സഹായിക്കുന്നു. സ്വന്തം അപാർട്മെന്റിലെ ബോർവെൽ സൗകര്യം വറ്റിയപ്പോഴായാണ് ഗണേഷിന്റെ ജലസംരക്ഷണത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കുഴൽക്കിണർ വറ്റിയതോടെ താമസക്കാർ വൻ വിലയക്ക് വാട്ടർ ടാങ്കറുകളെ ആശ്രയിച്ച് വെള്ളം വാങ്ങാൻ നിർബന്ധിതരായി. അങ്ങനെയാണ് സുസ്ഥിര പരിഹാരം എന്ന നിലയ്ക്ക് ഗണേഷ് മഴവെള്ള സംഭരണത്തിലേക്ക് തിരിയുന്നത്. എന്നാൽ മഴവെള്ള സംഭരണത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ചിലവുകൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് അപാർട്മെന്റ് നിവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ വെറും 3 ലക്ഷം രൂപയിൽ താഴെ ചിലവിൽ 100 ഫ്ലാറ്റ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് ഫലപ്രദമായ സംവിധാനം നടപ്പിലാക്ക്…
ചണ്ഡീഗഡ് സ്വദേശിയായ രത്തൻ ധില്ലൻ അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 37 വർഷം പഴക്കമുള്ള പഴക്കമുള്ള ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. നിലവിൽ 12 ലക്ഷത്തോളം രൂപ മൂല്യമുള്ള ഷെയർ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും അദ്ദേഹം ശ്രമം നടത്തി. എന്നാൽ ഇതിനായി ശ്രമിച്ചപ്പോൾ നിയമപരമായ നിരവധി നൂലാമാലകൾ ഉണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവകാശി സർട്ടിഫിക്കറ്റ്, പിന്തുടർച്ച സർട്ടിഫിക്കറ്റ്, നിക്ഷേപക വിദ്യാഭ്യാസ-സംരക്ഷണ ഫണ്ട് അധികാരികളുടെ അംഗീകാരം എന്നിവയുൾപ്പെടെ നിരവധി പേപ്പർ വർക്കുകളാണ് ഡിജിറ്റൈസേഷനു വേണ്ടത്. ഉദ്യോഗസ്ഥതലത്തിലെ ഈ നീണ്ട പ്രക്രിയകളിൽ നിരാശനായ ധില്ലൻ ശ്രമം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഷെയറുകൾ ഡിജിറ്റൈസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ ധീരുഭായ് അംബാനിയുടെ ഒപ്പുകൾ പാഴാകുമെന്ന് തോന്നുന്നു. ഈ പ്രക്രിയ വളരെ ദൈർഘ്യമേറിയതാണ് – നിയമപരമായ അവകാശി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രം 6-8 മാസം എടുക്കും, കൂടാതെ IEPFA പ്രക്രിയയ്ക്ക് 2-3 വർഷം എടുക്കും. ഇത്രയും സമയം…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിതയുടേയും വിൽമോറിൻറെയും മടങ്ങിവരവിൽ നിർണായകമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10നെ വഹിച്ചാണ് ഫാൽക്കൺ 9ന്റെ വിക്ഷേപണം. ക്രൂ10 ദൗത്യം വിജയകരമായാൽ മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ക്രൂ 9 സംഘാംഗങ്ങളായ സുനിതയേയും ബുച്ച് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനാകും. ക്രൂ10 ബഹിരാകാശത്തെത്തി രണ്ട് ദിവസത്തിനുള്ളിൽ ഇരുവരുടേയും മടക്കയാത്ര സാധ്യമാകുമെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. 2024 ജൂണിലാണ് എട്ട് ദിവസത്തിനായി സുനിതയും വിൽമോറും സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ പേടകത്തിലെ യന്ത്രത്തകരാർ കാരണം ഇവരുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് നീളുകയായിരുന്നു. നിലവിൽ ഒൻപത് മാസത്തോളമായി സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. NASA’s Crew-10…
സൈക്കിൾ ചവിട്ടുന്ന റോബോട്ടുമായി ചൈനീസ് കമ്പനി. ചൈനീസ് റോബോട്ടിക്സ് സ്റ്റാർട്ടപ്പായ അജിബോട്ടാണ് (AgiBot) ലിങ്ഷി എക്സ്2 (Lingxi X2) എന്ന പുത്തൻ ജനറൽ പർപസ് ഹ്യൂമനോയിഡ് റോബോട്ടുമായി രംഗത്തെത്തിയിരിക്കുന്നത്. എഐയും കട്ടിങ് എഡ്ജ് റോബോട്ടിക്സും അരച്ചുകലക്കി കുടിച്ചാണ് ലിങ്ഷി എക്സ് ടൂവിന്റെ വരവ്. നടക്കാനും ഓടാനും തിരിയാനും മാത്രമല്ല വേണ്ടി വന്നാൽ ഡാൻസ് കളിക്കാനും സ്കൂട്ടർ ഓടിക്കാനും സൈക്കിൾ ഓടിക്കാനുമെല്ലാം റോബോട്ടിന് ആകും എന്ന് കമ്പനി പറയുന്നു. മോഷൻ, ഇന്ററാക്ഷൻ, ഇന്റലിജൻസ് എന്നിവയിലും എക്സ് 2 സാദാ റോബോട്ടുകളെ പിന്നിലാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഫ്ലെക്സിബിലിറ്റി, മൊബിലിറ്റി എന്നിവയിലെല്ലാം എക്സ് 2 അടിപൊളിയാണ് എന്നാണ് AgiBot പറയുന്നത്. 1.3 മീറ്റർ അഥവാ 4.3 അടിയാണ് ലിങ്ഷി ടൂവിന്റെ ഉയരം. 33 കിലോഗ്രാമോളം ഭാരവുമുണ്ട്. മില്ലിസെക്കൻഡുകൾക്കുള്ളിൽ പ്രതികരിക്കുന്ന മൾട്ടിമോഡൽ ഇന്ററാക്ഷൻ മോഡലുള്ള ലിങ്‌ഷി എക്സ് 2 ആദ്യത്തെ സംവേദനാത്മക “ഡൈനാമിക് റോബോട്ട്” ആണെന്ന് AgiBot അവകാശപ്പെടുന്നു. മുഖഭാവങ്ങളും സ്വരങ്ങളും പരിശോധിച്ച് ഹ്യൂമനോയിഡ് റോബോട്ടിന് വൈകാരികാവസ്ഥകളെ…
ചൈനയിലെ ഏറ്റവും ധനികനായ വ്യക്തിയായി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമ്മിങ്. വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോം ടിക്ടോക്കിന്റെ മാതൃകമ്പനിയാണ് ബൈറ്റ്ഡാൻസ്. ഫോർബ്‌സ് പട്ടിക പ്രകാരം 65.5 ബില്യൺ ഡോളർ ആണ് യിമ്മിങ്ങിന്റെ ആസ്തി. ടിക് ടോക്കിന്റെ 21 ശതമാനം ഓഹരിയിൽ നിന്നാണ് 41കാരനായ യിമ്മിങ്ങിന്റെ ആസ്തി വർധിക്കുന്നത്. 2021 വരെ അദ്ദേഹം ബൈറ്റ്ഡാൻസിന്റെ ചെയർമാനും സിഇഒയും ആയിരുന്നു. നിലവിൽ യിമ്മിങ് ഷാങ് കമ്പനിയുടെ എഐ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2012ൽ 29ആം വയസ്സിൽ ബീജിംഗിലെ ചെറിയ അപ്പാർട്ട്മെന്റിലാണ് യിമ്മിങ് ബൈറ്റ്ഡാൻസ് ആരംഭിച്ചത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് രംഗത്തു നിന്നാണ് അദ്ദേഹം സംരംഭക ലോകത്തേക്ക് എത്തിയത്. മുന്നോട്ടുള്ള കാലത്ത് വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന മാർഗമായി ഫോണുകൾ മാറുമെന്നുള്ള ചിന്തയാണ് ബൈറ്റ് ഡാൻസിന്റെ പിറവിക്കു പിന്നിൽ. ടിയാൻജിനിലെ നങ്കായ് സർവകലാശാലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ യിമ്മിങ് ബിരുദാനന്തരം മൈക്രോസോഫ്റ്റിൽ ചേർന്നു. എന്നാൽ മൈക്രോസോഫ്റ്റിലെ ജോലി ബോറടിപ്പിച്ചതോടെ അദ്ദേഹം ഏകദേശം ആറ് മാസങ്ങൾക്കു ശേഷം ജോലി രാജിവെച്ചു. ബൈറ്റ്ഡാൻസ്…
ഹലാലിനു ബദലായി മൽഹാർ മീറ്റുമായി എത്തിയ മഹാരാഷ്ട്രയുടെ നിലപാട് വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്നാണ് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെ കഴിഞ്ഞ ദിവസം പറഞ്ഞത്. ഹലാൽ സർട്ടിഫിക്കറ്റിന് ബദലാണ് മൽഹാർ സർട്ടിഫിക്കറ്റ്. 100% ഹിന്ദു ഉടമസ്ഥതയിലുള്ള മട്ടൺ ഷോപ്പുകളാണ് എന്നാണ് മൽഹാർ സർട്ടിഫിക്കേഷൻ കൊണ്ട് മഹാരാഷ്ട്ര ഉദ്ദേശിക്കുന്നത്. ‘ജട്ക’ മട്ടൺ വിൽക്കുന്ന ഹിന്ദു കടയുടമകൾക്ക് ‘മൽഹാർ സർട്ടിഫിക്കേഷൻ’ നൽകുമെന്നും എല്ലാ ജട്ക മട്ടൻ കടകളും സർട്ടിഫിക്കറ്റിനു വേണ്ടി റജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു ഉപഭോക്താക്കൾ ഈ സർട്ടിഫിക്കേഷൻ ഉള്ള വിൽപ്പനക്കാരിൽ നിന്ന് മാത്രം മട്ടൺ വാങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കടകൾ ഹിന്ദുക്കൾ ആണ് നടത്തുന്നതെന്നും ജട്ക മാംസമാണ് വിൽക്കുന്നതെന്നുമുള്ളതിന്റെ തെളിവാണ് മൽഹാർ സർട്ടിഫിക്കറ്റ്. മൃഗങ്ങളെ ഒറ്റയടിക്ക് കൊന്നാണ് ജട്ക മാംസം തയ്യാറാക്കുക. ഹലാൽ മാംസം എന്ന ഇസ്ലാമിക രീതിയിൽ നിന്നും വിഭിന്നമാണിത്. ജട്ക രീതി മൃഗങ്ങളെ ദീർഘനേരം കഷ്ടപ്പെടുത്താതെ തൽക്ഷണം…
ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നായ ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ഗംഭീര വാഹനങ്ങളിലൊന്നാണ് ടാറ്റ പഞ്ച് ഇവി. ഇലക്ട്രിക് വാഹന വിപ്ലവത്തിനാണ് ഈ ഇവി കോംപാക്റ്റ് എസ്‌യുവി തുടക്കം കുറിച്ചത്. വേഗത, സ്റ്റൈൽ, ഇക്കോ എനെർജി എന്നിവ കൊണ്ട് സിറ്റി ഡ്രൈവിംഗിൽ ഗെയിം-ചേഞ്ചർ ആണ് പഞ്ച് ഇവി. സ്റ്റൈലിഷ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, സ്‌പോർട്ടി സിലൗറ്റ് എന്നിങ്ങനെ സ്റ്റൈലിഷ് ആയാണ് പഞ്ച് ഇവി എത്തിയത്. ഉൾവശത്ത് പ്രീമിയം, ടെക്കി ക്യാബിനാണ് പഞ്ച് ഇവിയുടെ സവിശേഷത. മിനിമലിസ്റ്റ് ഡാഷ്‌ബോർഡിൽ ഉപയോഗിക്കാൻ എളുപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സുഖകരമായ കണക്റ്റഡ് റൈഡിംഗ് അനുഭവം നൽകുന്നു. നൂതന ടാറ്റ സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പഞ്ച് ഇവി നിശബ്ദവും വേഗത്തിലുള്ളതുമായ യാത്രാനുഭവം നൽകുന്നു. 265 മുതൽ 365 കിലോമീറ്റർ വരെയാണ് വാഹനത്തിന് കമ്പനി അവകാശപ്പെടുന്ന റെയ്ഞ്ച്. റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടി എയർ ബാഗുകൾ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തിനുണ്ട്. ചാർജിംഗ് നെറ്റ്‌വർക്കുകളുടെ അഭാവമാണ് ഇലക്ട്രിക് വാഹന ഉടമകൾക്ക്…
ശ്രീലങ്കയിൽ പുതിയ പാസഞ്ചർ വാഹനങ്ങൾ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഡിമോയുമായി (DIMO) സഹകരിച്ചാണ് ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) വാഹനങ്ങളും ടാറ്റ പഞ്ച്, നെക്‌സോൺ, കർവ്വ് എസ്‌യുവികൾ, Tiago ഉൾപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളും (EV) ടാറ്റ ശ്രീലങ്കയിൽ പുറത്തിറക്കിയിരിക്കുന്നത്. ടാറ്റയുടെ അന്താരാഷ്ട്ര ബിസിനസ് തന്ത്രത്തിലെ പുതിയ അധ്യായം എന്നാണ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഇന്റർനാഷണൽ ബിസിനസ് മേധാവി യാഷ് ഖണ്ഡേൽവാൾ ലോഞ്ചിനെ വിശേഷിപ്പിച്ചത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഇതിനകം അവതരിപ്പിച്ച Tiago.evൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് ടാറ്റയുടെ ശ്രീലങ്കാ പ്രവേശനം. ഡിസൈൻ, സവിശേഷതകൾ, സുരക്ഷ, വിൽപ്പനാനന്തര പിന്തുണ എന്നിവ സംയോജിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. Tata Motors, in collaboration with DIMO, launches a new range of ICE and EV passenger vehicles in Sri Lanka, reinforcing its commitment to sustainable mobility.