Author: News Desk

കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് ഗെയിൽ ഇന്ത്യ ലിമിറ്റഡ് (GAIL) സ്ഥാപിക്കുന്ന പ്രകൃതിവാതക പൈപ്പ്‍ലൈൻ പദ്ധതി 2025 ഏപ്രിലിൽ പൂർത്തിയാകും. പൈപ്പ്‍ലൈൻ പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ കൊച്ചി ദേശീയ ഗ്രിഡിൽ ഇടം നേടും. ഇതോടെ കൊച്ചിയിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ്‍ലൈൻ വഴി ഇന്ത്യയിൽ എവിടെയും വിതരണം ചെയ്യാം. റോഡ് മാർഗം ടാങ്കർ ലോറികളിലും മറ്റും നീക്കം ചെയ്യേണ്ടതില്ലെന്നതാണ് നേട്ടം. ടാങ്കർ ലോറികൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനൊപ്പം അതിവേഗം ആവശ്യക്കാർക്ക് പ്രകൃതി വാതകമെത്തിക്കാമെന്ന നേട്ടവും ഇതിനുണ്ട്. പ്രകൃതിവാതകത്തിന്റെ ദേശീയ ഗ്രിഡിൽ പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി, സേലം വഴി ബെംഗളൂരുവിലേക്കാണ് പൈപ്പ് ലൈൻ പദ്ധതിദ്രുതഗതിയിൽ പുരോഗമിക്കുന്നത്. കൊച്ചി-ബംഗളൂരു പൈപ്പ്‍ലൈനിന്റെ കോയമ്പത്തൂർ വരെയുള്ള നിർമാണം പൂർത്തിയാക്കിയതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോയമ്പത്തൂർ മേഖലയിൽ സിറ്റി ഗ്യാസ് വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ദേശീയപാതയ്ക്ക് അനുബന്ധമായാണ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെയുള്ള പൈപ്പ്‍ലൈൻ തമിഴ്നാടിന്റെ പരിധിയിൽ പ്രധാനമായും സ്ഥാപിക്കുന്നത്.നിലവിലെ കരാർ പ്രകാരം മാർച്ചിലാണ് പദ്ധതി പൂർത്തിയാക്കേണ്ടതെങ്കിലും, ഒരല്പം വൈകി ഏപ്രിൽ…

Read More

കേരളത്തിലെ ജലാശയങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധിപ്പിക്കുന്ന സീപ്ലെയിൻ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ സാരഥ്യത്തിൽ തുടക്കമായിരിക്കുകയാണ്. എന്നാൽ സമാനരീതിയിൽ അണക്കെട്ടുകൾക്കും ജലസംഭരണികൾക്കുമിടയിൽ ആംഫിബിയസ് ഫ്ലോട്ട് പ്ലെയിൻ-ഹെലികോപ്റ്റർ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനായുള്ള കെഎസ്ഇബിയുടെ നീക്കം എങ്ങുമെത്തിയില്ല. കെഎസ്ഇബി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി. അശോകിൻ്റെ കാലത്ത് വ്യോമയാന സേവന ദാതാക്കളുമായി ചർച്ച നടന്നെങ്കിലും അവ പാതിവഴിയിൽ നിന്നു. ആംഫിബിയസ് വിമാനം ഉപയോഗിച്ച് ഉൾനാടൻ ഗതാഗത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് 17 സീറ്റുകളുള്ള സീപ്ലെയിൻ ട്രയൽ റൺ നടത്താൻ കെഎസ്ഇബി ശ്രമം നടത്തിയത്. എന്നാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം പദ്ധതി നടപ്പാക്കേണ്ടത് കെഎസ്ഇബിയല്ല സംസ്ഥാന സർക്കാരാണെന്ന വാദം ഉന്നയിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പദ്ധതി നിലച്ചത്. കെഎസ്ഇബിയുടെ ജലവിമാന പദ്ധതി ചുരുക്കം ഉപഭോക്താക്കൾക്ക് മാത്രമേ പ്രയോജനപ്പെടൂ എന്നതിനാലാണ് അന്ന് പദ്ധതിയുമായി മുന്നോട്ട് പോകാതിരുന്നത്. ഡാമുകൾക്കും റിസർവോയറുകൾക്കുമിടയിൽ ജലവിമാന-ഹെലികോപ്ടർ സർവീസ് നടത്താനുള്ള കെഎസ്ഇബിയുടെ പദ്ധതിക്കായി 2022 ഏപ്രിലിൽ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു.…

Read More

നടനും നിർമാതാവുമായ ധനുഷിനെതിരെ കഴിഞ്ഞ ദിവസം തെന്നിന്ത്യൻ താരം നയൻതാര സമൂഹമാധ്യമങ്ങളിൽ ഇട്ട കുറിപ്പ് കോളിളക്കം സൃഷ്ടിച്ചിരുന്നു. തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററയിമായി ബന്ധപ്പെട്ട് ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം അയച്ചതിനെതിരെയാണ് നയൻതാര ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്. എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷ്. ഡോക്യുമെന്ററിയിൽ നിന്നും നാനും റൗഡി താനിലെ മൂന്ന് സെക്കൻഡ് ലൊക്കേഷൻ രംഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ ധനുഷ് ഉറച്ച് നിൽക്കുകയാണ്. ഇത് സംബന്ധിച്ച് നോട്ടീസ് നയൻതാരയ്ക്ക് അയച്ചതായി ധനുഷിന്റെ അഭിഭാഷകൻ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ഡോക്യുമെന്ററിയിൽ നിന്നും ദൃശ്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം എന്നതിൽ ഉറച്ചു നിൽക്കും. നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെയുള്ള നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും അഭിഭാഷകൻ മുഖേന ധനുഷ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വിവാദം കൂടുതൽ രൂക്ഷമാകും എന്ന സൂചനയാണ് ഇത് നൽകുന്നത്. അതേ സമയം നയൻതാരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. 10 കോടി രൂപ നയൻതാര നഷ്ടപരിഹാരം…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കറോ, എം.എസ്. ധോനിയോ, വിരാട് കോഹ്ലിയോ അല്ല. ബറോഡ രാജകുടുംബത്തിന്റെ നിലവിലെ തലവനും മുൻ രഞ്ജി ട്രോഫി താരവുമായ സമർജിത്‌സിൻഹ് ഗെയ്‌ക്‌വാദ് ആണ് ആ അതിസമ്പന്ന ക്രിക്കറ്റർ. അദ്ദേഹത്തിൻ്റെ വീടായ ലക്ഷ്മി വിലാസ് കൊട്ടാരത്തിന് ഇന്നത്തെ മൂല്യം അനുസരിച്ച് 25,000 കോടി രൂപയിലധികം മതിപ്പ് വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1890ൽ നി‍ർമിച്ച കൊട്ടാരത്തിന്റെ അകവും പുറവും പഴയമയുടെ പ്രൗഢി പേറുന്നതോടൊപ്പം ആഢംബരത്തിന്റെ അവസാന വാക്ക് കൂടിയാണ്. ലക്ഷ്മി വിലാസ് കൊട്ടാരം അഥവാ ബറോഡ പാലസ്1890ൽ സഹാജിറാവു ഗെയ്‌ക്‌വാദിന്റെ കാലത്ത് നി‌ർമിച്ച കൊട്ടാരത്തിന്റെ നിലവിലെ അവകാശി സമർജിത്‌സിംഗ് ഗെയ്‌ക്‌വാദാണ്. കൊട്ടാരത്തിന് പുറമേ സമർജിത്തിന് 20000 കോടി രൂപയുയുടെ ആസ്തിയുണ്ട്. 1980കളിൽ ബറോഡയെ പ്രതിനിധീകരിച്ച് രഞ്ജി ട്രോഫിയിൽ കളിച്ച അദ്ദേഹം മികച്ച ബാറ്റർ ആണ്. പിന്നീട് സമർജിത് ബറോഡ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റുമായി. ഇന്നത്തെ വില1890ൽ ഏകദേശം 27 ലക്ഷം രൂപ മുടക്കിയാണ് ലക്ഷ്മി വിലാസ്…

Read More

അഭിനയത്തിലും ജീവിതത്തിലും പ്രേക്ഷകരുടെ മനംകവർന്ന താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സമ്പാദ്യത്തിന്റെ കാര്യത്തിലും താരദമ്പതികൾ മുൻപന്തിയിലാണ്. ഇരുവർക്കുമിടയിലെ പ്രണയകഥകൾക്കൊപ്പം അവരുടെ സമ്പത്തിനേയും ആസ്തിയേയും കുറിച്ചുള്ള വാർത്തകളും ആരാധകർ കാത്തിരിക്കാറുണ്ട്. 1999ൽ പൂവെല്ലാം കേട്ട്പ്പാർ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ ആദ്യം കാണുന്നത്. ആ കൂടിക്കാഴ്ച പിന്നീട് പ്രണയമായി മാറി. ഇരുവരും ഒന്നിച്ചെത്തി സൂപ്പർ ഹിറ്റായി മാറിയ കാഖ കാഖയുടെ വിജയാഘോഷ വേളയിൽത്തന്നെ താരങ്ങളുടെ വിവാഹനിശ്ചയം നടന്നു. 2006ൽ കരിയറിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുമ്പോഴാണ് ജ്യോതിക സൂര്യയെ വിവാഹം കഴിച്ചത്. പിന്നീട് 2015ൽ ജ്യോതിക സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. അഞ്ച് കോടി രൂപയാണ് ജ്യോതികയ്ക്ക് ഒരു സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലം. സൂര്യയുടെ പ്രതിഫലമാകട്ടെ ഒരു സിനിമയ്ക്ക് 30 കോടി വരെയാണ്. സിനിമാ അഭിനയത്തിനു പുറമേ നിരവധി വ്യവസായങ്ങളിലും ദമ്പതികൾ പങ്കാളികളാണ്. ഉയർന്ന പ്രതിഫലം വാങ്ങുന്നത് സൂര്യയാണെങ്കിലും ചില റിപ്പോർട്ടുകൾ ജ്യോതികയ്ക്ക് സൂര്യയേക്കാൾ ആസ്തിയുണ്ട് എന്ന് സൂചിപ്പിക്കുന്നു. ഇത് പ്രകാരം ജ്യോതികയുടെ ആകെ…

Read More

‘കഭി യാദോൻ മേ ആവോ’ എന്ന മ്യൂസിക് വീഡിയോ അധികമാരും മറക്കാനിടയില്ല. എന്നാൽ ആൽബത്തിന്റെ പ്രശസ്തി അതിലെ നായിക ദിവ്യ ഖോസ്‌ല കുമാറിനെ സഹായിച്ചില്ല. 2004-ൽ ‘അബ് തുമാരെ ഹവാലെ വതൻ സാത്തിയോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ബോബി ഡിയോൾ, നഗ്മ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, സന്ദാലി സിൻഹ തുടങ്ങിയ വൻ താരനിര ഉണ്ടായിട്ടും പടം ഫ്ലോപ്പ് ആയി. പിന്നീട് ‘റോയ് ,’ ‘ ഷഫഖാന ‘ തുടങ്ങിയ പരാജയ ചിത്രങ്ങൾ. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് ദിവ്യ സിനിമയിൽനിന്നും ഇടവേള എടുത്തു. 2005ൽ ടി സീരീസ് ഉടമയും സംഗീതസംവിധായകനുമായ ഭൂഷൺ കുമാറിനെ ദിവ്യ വിവാഹം കഴിച്ചു. 10000 കോടിയിലധികം ആസ്തിയുള്ള ഭൂഷണും ദിവ്യയും പ്രണയത്തിലാകുന്നത് ദിവ്യയുടെ ആദ്യ സിനിമയുടെ സെറ്റിൽവെച്ചാണ്. അങ്ങനെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും അത് ദിവ്യയുടെ ജീവിതം മാറ്റി. പിന്നീട് നിർമാണ രംഗത്തേക്ക് തിരിഞ്ഞ ഖോസ്‌ല അടുത്തിടെ ജിഗ്രയുടെ നിർമ്മാതാക്കളായ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ നിരവധി…

Read More

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി, ഇന്ത്യയിൽ പുതിയ ഔഡി ക്യു 7-നുള്ള (Audi Q7) ബുക്കിംഗ് ആരംഭിച്ചു. ഔറംഗബാദിലെ എസ്. എ. വി. ഡബ്ല്യു. ഐ. പി. എൽ (SAVWIPL)  പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്ത പുതിയ ഔഡി ക്യു 7 2024 നവംബർ 28 ന് ഇന്ത്യയിൽ അവതരിപ്പിക്കും. 340 എച്ച്പി പവറും 500 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ശക്തമായ 3 ലിറ്റർ വി6 ടിഎഫ്എസ്ഐ എഞ്ചിൻ ഉപയോഗിച്ച് പുതിയ ഔഡി ക്യു7 ന് വെറും 5.6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. ഔഡി ക്യു 7 എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും മികച്ച ഉൽപ്പന്നമാണെന്നും സെലിബ്രിറ്റികൾ ഉൾപ്പെടെ എല്ലാ ടാർഗെറ്റ് ഗ്രൂപ്പുകളും ഇത് ഇഷ്ടപ്പെടുന്നുവെന്നും ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. “പുതിയ ഔഡി ക്യു 7 ഉപയോഗിച്ച്, മെച്ചപ്പെട്ട…

Read More

ഹുറൂൺ സമ്പന്നപ്പട്ടിക പ്രകാരം 334 ബില്ല്യണേർസ് ആണ് ഇന്ത്യയിലുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തി (N.R. Narayana Murthy) പട്ടികയിൽ 69ാം സ്ഥാനത്തുണ്ട്. എന്നാൽ അദ്ദേഹത്തേക്കാൾ ആസ്തിയുള്ള ഒരു മലയാളി ഇൻഫോസിസിലുണ്ട്-കമ്പനി സഹസ്ഥാപകൻസേനാപതി ക്രിസ് ഗോപാലകൃഷ്ണൻ (Senapathy “Kris” Gopalakrishnan). സമ്പന്നപ്പട്ടികയിൽ 38500 കോടി ആസ്തിയോടെയാണ് ക്രിസ് ഇടം പിടിച്ചത്. നാരായണമൂർത്തിയുടെ ആസ്തി ക്രിസ്സിനേക്കാൾ 2000 കോടിയോളം കുറവാണ്. തിരുവനന്തപുരം സ്വദേശിയായ സേനാപതി ഗോപാലകൃഷ്ണൻ എന്ന ക്രിസ് ഗോപാലകൃഷ്ണൻ നിലവിൽ ആക്സിലർ വെഞ്ച്വേർസ് (Axilor Ventures) ചെയർമാനാണ്. സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന ആക്സിലറിന് ഗുഡ്ഹോം, കഗാസ്, എൻകാഷ് എന്നിങ്ങനെ നിരവധി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമുണ്ട്. 2007 മുതൽ 2011 വരെ അദ്ദേഹം ഇൻഫോസിസ് സിഇഓയും എംഡിയുമായിരുന്നു. 2011ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. വൻ ബിസിനസ് നിക്ഷേപത്തിനൊപ്പം ജീവകാരുണ്യരംഗത്തും അദ്ദേഹം സജീവമാണ്. ഭാര്യ സുധ ഗോപാലകൃഷ്ണനുമായി ചേർന്ന് അദ്ദേഹം നടത്തുന്ന പ്രതീക്ഷ ട്രസ്റ്റ് ബ്രെയിൻ റിസേർച്ചിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂറ്റ് ട്രസ്റ്റി,…

Read More

ടാറ്റ എങ്ങിനെയാണ് തുടങ്ങിയത്?കണ്ടതെല്ലാം സുന്ദരം, കാണാത്തത് അതിസുന്ദരം എന്ന് പറയാറില്ലേ? ലോകോത്തരമായ സൃഷ്ടികളല്ലാം അങ്ങനെയാണ്. കാണെക്കാണെ പുതിയ തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചിലതുണ്ട്. അതിലൊനാനാണ് ടാറ്റ എന്ന അത്ഭുതം. ലോകത്തിന് ഗുണമുള്ളവരെ സൃഷ്ടിക്കുക ഗുരുത്വമുളള കുടുംബമോ മഹത്വമുള്ള കാരണവന്മാരോ ആകും എന്ന് പറയാറില്ലേ. അതിന് ഏറ്റവും മികച്ച ഒരേ ഒരു ഉദാഹരണം ഇന്ത്യൻ പശ്ചാത്തലത്തിൽ പറഞ്ഞാൽ ജംഷഡ്ജി ടാറ്റയാണ്. ഒരുപക്ഷേ അദ്ദേഹം നമ്മുടെ രാജ്യം സ്വതന്ത്രമാകുന്ന കാലത്ത് ജീവിച്ചിരിക്കുകയും, ഈ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. അത്രമാത്രം തീവ്രമായ വികസന ബോധവും രാജ്യതാൽപര്യവും സഹാനുഭൂതിയും ഇന്നവേറ്റീവായ ആശയങ്ങളും അത് നടപ്പാക്കാനുള്ള ഇശ്ചാശക്തിയും ഒരു നൂറ്റമ്പത് വർഷം മുമ്പ് പ്രകടമാക്കിയ ജംഷ‍്ഡി ടാറ്റ! ഇറാനിയിൻ പ്രവാചകനായ സൊറോസ്റ്ററിന്റെ പിൻഗാമി. ഇന്നത്തെ ഇറാൻ! പഴയ പേർഷ്യ, അവിടെ ഉയിർകൊണ്ട വിശ്വാസസമൂഹം, പേർഷ്യൻസ് എന്ന് അർത്ഥം വരുന്ന പാർസി! ആ പാർസി സമുദായത്തിലെ പുരോഹിത കുടുംബത്തിൽ ജനിച്ച ജംഷഡിജിക്ക് എങ്ങനെ ലോകത്തെ ഏറ്റവും…

Read More

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഉടൻ വിക്ഷേപണത്തിന്. ജിസാറ്റ് എൻ 2 എന്ന പേരിലും അറിയപ്പെടുന്ന ഉപഗ്രഹം ഇലോൺ മസ്‌കിന്റെ സ്പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. യുഎസിലെ കേപ് ക്യാനവർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യൻ ഉപഗ്രഹവുമായി ഫാൽക്കൺ 9 പറന്നുയരുക. ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ് 20 വിക്ഷേപണത്തിനായി ഫാൽക്കൺ 9 ഉപയോഗിക്കുന്നത്. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകയ്യാണ് ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ട്രംപ് അധികാരത്തിൽ എത്തുന്നതോടെ യുഎസ്സിലെ മാത്രമല്ല മറ്റ് രാജ്യങ്ങളുടേയും ഗവൺമെന്റ് കേന്ദ്രീകൃത സംരംഭങ്ങളിൽ വൻ പങ്കാളിത്തമാണ് ഇലോൺ മസ്കിനെ കാത്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനമാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുമായുള്ള മൾട്ടി മില്യൺ ഡോളർ കരാർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഊഷ്മള സൗഹൃദമാണുള്ളത്. ലോക…

Read More