Author: News Desk
ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പ്രമുഖ നാമമാണ് ദിലീപ് ഷാങ്‌വിയുടേതും അദ്ദേഹത്തിന്റെ സൺ ഫാർമസീസിന്റേതും. ദിലീപിന്റെ മകൾ വിധി ഷാങ്‌വിയും ഹെൽത്ത്കെയർ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ പിതാവിൻ്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യത്തിനുള്ളിൽ വിധി പ്രധാന സ്ഥാനം വഹിക്കുന്നു. ദിലീപ് ഷാങ്‌വിയുടെ 4.35 ലക്ഷം കോടി രൂപയുടെ ഹെൽത്ത് കെയർ സാമ്രാജ്യത്തിൻ്റെ അവകാശിയാണ് വിധി ഷാങ്‌വിയും സഹോദരൻ ആലോക് ഷാങ്‌വിയും. ലോകത്തിലെതന്നെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാണ് സൺ ഫാർമ. പെൻസിൽവാനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയാണ് വിധി. ഈ ഉയർന്ന വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണ വ്യവസായത്തിൻ്റെ സങ്കീർണതകളെക്കുറിച്ചറിയാൻ വിധിയെ സഹായിച്ചു. സൺ ഫാർമസി ഇന്ത്യാ ബിസിനസ് ഡിവിഷനിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ തൻ്റെ കരിയർ ആരംഭിച്ച വിധി നിലവിൽ സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് വൈസ് പ്രസിഡൻ്റാണ്. അവരുടെ സമീപനവും തന്ത്രപരമായ ഉൾക്കാഴ്ചയും കമ്പനിയുടെ പ്രവർത്തനങ്ങളിലും വളർച്ചയിലും ഗണ്യമായ…
ജീവനക്കാർക്ക് പ്രത്യേക ബോണസ് നൽകിയതായി പ്രമുഖ ബിൽഡേർസായ ശോഭ റിയാൽറ്റി. 150 മില്യൺ ദിർഹമാണ് കമ്പനി ബോണസ് ഇനത്തിൽ ജീവനക്കാർക്ക് നൽകിയത്. കഴിഞ്ഞ വർഷവും കമ്പനി മില്യൺ കണക്കിന് ദിർഹം ജീവനക്കാർക്ക് ബോണസ് ഇനത്തിൽ നൽകിയിരുന്നു. ഇൻസെന്റീവ് പ്രോഗ്രാമുകളിൽ ഉൾപ്പെടാത്ത് ജീവനക്കാർക്കാണ് ഡിസംബർ മാസത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രത്യേക ബോണസ് നൽകിയത്. ജീവനക്കാരുടെ അകമഴിഞ്ഞ സേവനത്തിനുള്ള അംഗീകാരമായും പുതുവത്സര സമ്മാനമായുമാണ് പ്രത്യേക ബോണസ് തുക നൽകിയതെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരോട് ശോഭ ഗ്രൂപ്പ് കാണിക്കുന്ന നന്ദി സൂചകമായാണ് ഇത്-അദ്ദേഹം പറഞ്ഞു. Sobha Realty rewards employees with a Dh150 million bonus, recognizing their dedication. Discover how the Dubai-based real estate giant values its team while delivering projects ahead of schedule.
വിഴിഞ്ഞതിനപ്പുറം കൊച്ചിയിലേക്കും വൻ നിക്ഷേപവുമായി സാന്നിധ്യമറിയിക്കുകയാണ് അദാനി ഗ്രൂപ്പ് . ഫ്ലിപ്പ് കാർട്ടിന്റെ കേരളത്തിന്റെ ആസ്ഥാനം ഉറപ്പാക്കിക്കൊണ്ട് എറണാകുളം കളമശേരിയിൽ 500 കോടി രൂപ നിക്ഷേപത്തോടെ അത്യാധുനിക ലോജിസ്റ്റിക്സ് പാർക്കാണ് അദാനി ഗ്രൂപ്പ് കൊണ്ട് വരിക. ഇതിനായി 70 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുത്തു കഴിഞ്ഞു. യുഎസ് റീട്ടെയ്ൽ വമ്പന്മാരായ വോൾമാർട്ടിന് കീഴിലെ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഉൾപ്പെടെ ലോകത്തെ ലോജിസ്റ്റിക്സ് മേഖലയിലെ മുൻനിര കമ്പനികളുടെ സാന്നിധ്യവും പാർക്കിലുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വെയർഹൗസുകളാണ് പാർക്കിലുണ്ടാവുക. ഫ്ലിപ്കാർട്ടിന്റെ പ്രവർത്തനം ഡിസംബറോടെ ആരംഭിച്ചേക്കും. കേരളത്തിലേക്ക് മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് മേഖലയിലേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി പ്രത്യേകമായി സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ഈ മാസം 28, 29 തീയതികളിൽ തിരുവനന്തപുരത്തുവച്ച് നടക്കുകയാണ്. ഇത് കൂടുതൽ ലോജിസ്റ്റിക്സ് കമ്പനികളെ കേരളത്തിലേക്കെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് അടുത്ത മൂന്നുവർഷത്തിനകം10,000…
ബോച്ചേ എന്ന ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്രയാണ്?ചെമ്മണ്ണൂർ കുടുംബത്തിലെ സ്വർണവ്യാപാരം പണയ സ്ഥാപനങ്ങള്‍ തുടങ്ങിയവയിൽ ബോബി ചെമ്മണ്ണൂരിന്റെ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴില്‍ വരുന്നതാണ് ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സ് . ചെമ്മണ്ണൂർ കുടുംബത്തില്‍ നിന്നും തലമുറ കൈമാറി ലഭിച്ച സ്വർണവ്യാപരവും സ്വർണപണയ ബിസിനസുകളുമാണ് ബോബി ചെമ്മണ്ണൂരിന്റെ ബിസിനസ് ശൃംഖലയുടെ താങ്ങായി നിൽക്കുന്നത് . ബോബി ചെമ്മണ്ണൂരിൻ്റെ ആസ്തി 1000 കോടിക്ക് മുകളില്‍ വരുമെന്നാണ് രണ്ടു വർഷം മുമ്പത്തെ കണക്കുകൾ . 2022 ൽ ഔദ്യോഗിക രേഖകൾ പ്രകാരം ചെമ്മണ്ണൂർ ഇൻ്റർനാഷ്ണല്‍ ജുവലേഴ്സിൻ്റെ ടേണ്‍ ഓവർ 2500 കോടി രൂപയാണ്. ആകെ ആസ്തി 1550 കോടി രൂപയും. ഇത് ജുവലറിയുടെ മാത്രമാണ്.സ്വർണവ്യാപാരത്തിന് പുറമെ സ്വർണപണയം നല്‍കുന്ന ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെൻ്റ് ലിമിറ്റഡിൻ്റെ കീഴിലുള്ള ബോച്ചേ ഗോള്‍ഡ് ലോണ്‍, നിക്ഷേപ സ്ഥാപനമായ ചെമ്മണ്ണൂർ നിധി, ഹോട്ടല്‍ ആൻഡ് ടൂറിസും സ്ഥാപനങ്ങളായ ക്ലബ് ഓക്സിജൻ, ബോബി ടൂർസ് ആൻഡ് ട്രാവല്‍സ്, സൂപ്പർ മാർക്കറ്റ്…
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർബ്സ്. പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യക്കാരാണ് എന്നതാണ് സവിശേഷത. മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള പട്ടികയിൽ ശിവ് നാടാർ, സാവിത്രി ജിൻഡാൽ എന്നിവരും ആദ്യ പത്തിൽ ഇടം പിടിച്ചു. 97.2 ബില്യൺ ഡോളറുമായി റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാമത്. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ജിയോ, നെറ്റ് വർക്ക് 18 തുടങ്ങിയവയാണ് മുകേഷ് അംബാനിയുടെ സമ്പത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. അദാനി എന്റർപ്രൈസസ് ചെയർമാൻ ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനെർജി തുടങ്ങിയവയുടേയും തലപ്പത്തുള്ള ഗൗതമിന്റെ ആസ്തി 59.6 ബില്യൺ ഡോളറാണ്. 41.3 ബില്യൺ ഡോളർ ആസ്തിയോടെ HCL Technologies, Coforge Limited തുടങ്ങിയവയുടെ ഉടമ ശിവ് നാടാർ ഏഷ്യയിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പന്നനാണ്. പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള JSW Groupമേധാവി സാവിത്രി ജിൻഡാലിനും കുടുംബത്തിനും 36.8 ബില്യൺ…
ഇന്ത്യയിൽ ഒരു കാലത്ത് ഏറ്റവും നേട്ടം കൊണ്ടുവന്ന മേഖലയായിരുന്നു എഡ് ടെക്ക്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എഡ് ടെക് മേഖല കോട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിൽ പങ്ക് വെച്ചിരിക്കുന്ന Traxcn കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ പൂട്ടിയത് 2,148 എഡ് ടെക്ക് സ്റ്റാർട്ടപ്പുകളാണ്. കോവിഡ് 19 ലോക്ഡൗൺ കാലത്ത് വൻ വളർച്ചയാണ് എഡ് ടെക് സംരംഭങ്ങൾ നേടിയത്. എന്നാൽ കോവിഡാനന്തരം ഫണ്ടിങ് മന്ദഗതിയിലായതോടെ മട്ടു മാറി. ഫണ്ടിങ് ലഭ്യതയിലെ ഇടിവിനൊപ്പം കോവിഡാനന്തരം സംഭവിച്ച അധിക ഓപറേഷൻ ചിലവുകളുമാണ് എഡ് ടെക്ക് പ്ലാറ്റ്ഫോമുകളുടെ നിലതെറ്റിച്ചത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്വിറ്റി ഫണ്ടിങ് റൗണ്ട് കണക്ക് പ്രകാരം 2023ൽ 0.24 ബില്യൺ ഡോളർ ആണ് എഡ്ടെക് സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. 2021ൽ 3.6 ബില്യൺ ഫണ്ടിങ് ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഏതൊരു സംരംഭത്തേയും പോലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതും നവീന ആശയങ്ങൾ കൊണ്ടു വരുന്നതുമാണ് എഡ് ടെക് മേഖലയിലും പിടിച്ചു നിൽക്കാൻ അവശ്യം…
ആഗോള മദ്യ നിർമാതാക്കളായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് 1.134 കോടി രൂപയുടെ ചരക്ക് സേവന നികുതി (GST) അടയ്ക്കാൻ നോട്ടീസ് അയച്ച് കേരളം. എക്‌സ്‌ചേഞ്ച് ഫയലിംഗ് പ്രകാരം 2017 സെപ്റ്റംബർ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലെ തുകയാണിത്. ഇത് ചൂണ്ടിക്കാട്ടി കേരള സർക്കാരിൽ നിന്ന് ജിഎസ്ടി ഡിമാൻഡ് ഉത്തരവ് ലഭിച്ചതായി യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് അധികൃതർ പറഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പിന് റിവേർസ് ചാർജ് മെക്കാനിസം ഇനത്തിൽ നൽകേണ്ട എസ്റ്റാബ്ലിഷ്മെന്റ് ചാർജുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സംസ്ഥാന നികുതി വകുപ്പിന് കീഴിലെ ആലപ്പുഴ ടാക്സ്പേയർ സർക്കിളാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന് നോട്ടീസ് അയച്ചിരിക്കുന്നത്. നികുതി കുടിശ്ശിക 36.4 ലക്ഷമാണ്. ഇത് കൂടാതെ പിഴ സംഖ്യയായി 36.4 ലക്ഷം രൂപയും പലിശയിനത്തിൽ 40.6 ലക്ഷം രൂപയും അടക്കണമെന്ന് നോട്ടീസിൽ പറയുന്നു. ഇങ്ങനെ വരുമ്പോൾ ആകെ അടയ്ക്കേണ്ട തുകയാണ് 1.134 കോടി രൂപ. നോട്ടീസിന് എതിരായി ഉന്നത കേന്ദ്രത്തിൽ അപ്പീൽ ഫയൽ…
ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ, സാധാരണക്കാർക്കും താങ്ങാനാവുന്ന ആഡംബരം ‘0484 എയ്റോ ലോഞ്ച് അടക്കം അന്താരാഷ്ട്ര സംവിധാനങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനു കൊണ്ട് വന്നത് നേട്ടങ്ങൾ. സിയാൽ വിമാനത്താവളം വഴി 2024-ൽ കടന്നു പോയത് ഒരു കോടി യാത്രക്കാർ. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ ലോഞ്ച് പ്രവർത്തനം തുടങ്ങി രണ്ടു മാസത്തിനിടെ ചരിത്രത്തിലാദ്യമായി ഒരു മാസം 10 ലക്ഷം യാത്രക്കാരെന്ന നേട്ടവും ഡിസംബറിൽ കൈവരിക്കാൻ സിയാലിന് സാധിച്ചു. ഇതോടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാമെന്നാണ് പ്രതീക്ഷ. തുടർച്ചയായി രണ്ടാം വർഷമാണ് സിയാൽ ഈ നേട്ടം സ്വന്തമാക്കുന്നത് .ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകളിൽ കൂടുതൽ സർവീസ് തുടങ്ങാനും ഇതിലൂടെ 1.25 കോടി യാത്രക്കാരെ ഈ വർഷം വിമാനത്താവളത്തിൽ സ്വീകരിക്കാനും സാധിക്കുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്. 2022ൽ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000ത്തിലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം…
ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലെ ജനസംഖ്യാ ശോഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. എക്സ് പ്ലാറ്റ്ഫോമിൽ മസ്കിന്റെ തന്നെ ഹാൻഡിലിൽ മുൻപ് ഷെയർ ചെയ്തിരുന്ന ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹത്തിന്റെ പ്രതികരണം. ജനസംഖ്യാ ശോഷണത്തെ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ന് വിശേഷിപ്പിച്ച മസ്ക് 2018നും 2100നും ഇടയ്ക്ക് ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിൽ സംഭവിച്ചേക്കാവുന്ന ജനസംഖ്യാ ശോഷണത്തിന്റെ കൃത്യമായ ഗ്രാഫ് തിരിച്ചുള്ള കണക്കും നൽകിയിട്ടുണ്ട്. മസ്ക് നൽകിയിരിക്കുന്ന ഗ്രാഫ് പ്രകാരം 2100ഓടെ ഇന്ത്യയുടെ ജനസംഖ്യയിൽ 400 മില്യൺ ശോഷണം സംഭവിച്ച് 1.1 ബില്യണാകും. ചൈനയിലാകട്ടെ 731 മില്യൺ ശോഷണം സംഭവിച്ച് ജനസംഖ്യ 731.9 മില്യണായി മാറും. 790.1മില്യൺ ജനസംഖ്യയുമായി 2100ൽ നൈജീരിയ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാകും എന്നും മസ്ക് കണക്ക് നിരത്തുന്നു. ജനസംഖ്യാ ശോഷണം സാങ്കേതിക മേഖലയിലെ വളർച്ചയ്ക്ക് വെല്ലുവിളിയാകും എന്നാണ് മസ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക ഭദ്രത, സാമൂഹ്യ വികസനം തുടങ്ങിയവയേയും…
ലിഥിയം ബാറ്ററി നിർമാതാക്കളായ അമേരിക്കൻ കമ്പനി ക്വാണ്ടംസ്കേപ് (Quantumscape) സ്ഥാപകനും മുൻ സിഇഒയുമാണ് ജഗ്ദീപ് സിങ്. ലോകത്തിൽ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വ്യക്തി എന്ന നിലയ്ക്കാണ് അദ്ദേഹം വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. 17500 കോടി രൂപയാണത്രേ അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. അതായത് ദിവസം ഏകദേശം 48 കോടി രൂപ അദ്ദേഹം ശമ്പളയിനത്തിൽ കൈപ്പറ്റുന്നു. മേരിലാൻഡ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയസ് ബിരുദം, സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദാനനന്തര ബിരുദം, ഹാസ് ബിസിനസ് സ്കൂളിൽ നിന്നും എംബിഎ എന്നിങ്ങനെ അക്കാഡമിക് തലത്തിൽ മികവുമായാണ് ജഗ്ദീപ് തന്റെ കരിയർ ആരംഭിച്ചത്. പഠനശേഷം സൺ മൈക്രോസിസ്റ്റംസ്, സിയന്ന തുടങ്ങിയ വമ്പൻ കമ്പനികളിൽ അദ്ദേഹം ജോലി ചെയ്തു. ആ പ്രവർത്തന പരിചയം വെച്ചാണ് 2010ൽ ജഗ്ദീപ് ക്വാണ്ടംസ്കേപ് എന്ന ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി നിർമാണ കമ്പനി ആരംഭിച്ചത്. മൈക്രോസോഫ്റ്റ് മുൻ സിഇഒ ബിൽ ഗേറ്റ്സ്, വാഹന നിർമാതാക്കളായ ഫോക്സ് വാഗൻ തുടങ്ങിയ വമ്പൻമാർ ജഗ്ദീപിന്റെ കമ്പനിയിൽ നിക്ഷേപകരായതോടെ…