Author: News Desk
അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ ഇലൺ മസ്കിന്റെ മൾട്ടിനേഷണൽ വാഹന കമ്പനിയായ ടെസ്‌ലയിൽ സ്വപ്നജോലി സ്വന്തമാക്കി ഇന്ത്യക്കാരൻ. ധ്രുവ് ലോയ എന്ന ബയോമെഡിക്കൽ എഞ്ചിനീയർ ആണ് സ്വപ്നനേട്ടത്തിലേക്കെത്തിയ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. ബഫലോ യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ധ്രുവ് മുന്നൂറിലധികം അപേക്ഷകൾക്കും അഞ്ഞൂറിലധികം റിജക്ഷൻ മെയിലുകൾക്കും പത്ത് ഇന്റർവ്യൂകൾക്കും ശേഷമാണ് ടെസ്‌ലയിലെ ജോലി നേടുന്നത്. മികച്ച അക്കാഡമിക് നേട്ടങ്ങളുണ്ടായിട്ടും അഞ്ച് മാസത്തോളമാണ് ധ്രുവ് ജോലി ഇല്ലാതെ നട്ടം തിരിഞ്ഞത്. പവർവാൾ ടെക് സപ്പോർട്ട് സ്പെഷലിസ്റ്റ് ആയ ധ്രുവ് മൂന്ന് സ്ഥലങ്ങളിൽ ഇന്റേൺഷിപ്പും ചെയ്തു. പക്ഷേ ഇതൊന്നും സ്വപ്ന ജോലിയിലെത്താൻ ആദ്യം തുണച്ചില്ല. വാടകവീടും ഹെൽത്ത് ഇൻഷുറൻസും എല്ലാം നഷ്ടമായ ധ്രുവിന്റെ യുഎസ് വിസയും തീരാറായിട്ടുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് ധ്രുവ് അവസാനം സ്വപ്ന നേട്ടത്തിലെത്തിയത്. Discover how Dhruv Loya, a biomedical engineer from India, overcame 500 rejections and countless challenges to secure…
വിശ്വാസം, അതല്ലേ എല്ലാം എന്ന വാചകവുമായി വന്ന ബ്രാൻഡിന് പിന്നിൽ വിശ്വാസ്യതയുടേയും വിശ്വാസത്തിന്റേയും വലിയ കഥയുണ്ട്. ശാന്തിക്കാരനായിരുന്ന മുത്തശ്ശൻ, വിശ്വാസികളുടെ കാവൽക്കാരൻ. ആ മുത്തശ്ശന്റെ ചെറുമകൻ ഇപ്പോൾ 75000 കോടിയുടെ സംരംഭത്തിന് ഉടമയാണ്. ചെറിയ രീതിയിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയിൽ മാത്രം ഇരുന്നൂറ്റിയമ്പതും ഗൾഫ് രാജ്യങ്ങളിൽ മുപ്പതും ഷോറൂമുകളുമുള്ള പടുകൂറ്റൻ പ്രസ്ഥാനമായി മാറിയിരിക്കുന്നു. വൈകാതെ യുഎസ്സിലേക്കും സംരംഭവുമായി എത്താൻ ഒരുങ്ങുകയാണ് ടി.എസ്. കല്യാണ രാമനും അദ്ദേഹത്തിന്റെ കല്യാണും. കല്യാണിന്റെ കഥയറിയാം. 1993ൽ തൃശ്ശൂരിലെ തെരുവിൽ ടി.എസ്. കല്യാൺ രാമൻ ആരംഭിച്ച ഒരു ആഭരണക്കടയിൽ നിന്നാണ് കല്യാണിന്റെ കഥ തുടങ്ങുന്നത്. എന്നാൽ യഥാർത്ഥ കഥ അതിലും എത്രയോ മുൻപ് തുടങ്ങുന്നു. അതിലെ ആദ്യ നായകൻ കല്യാണ രാമനല്ല. മുതുമുത്തശ്ശൻമാരുടെ കാലം മുതൽ ശാന്തിപ്പണിയുമായി കഴിഞ്ഞിരുന്ന കുടുംബം. അച്ഛൻ സീതരാമയ്യർക്കൊപ്പം കല്യാണ രാമനും ശാന്തിപ്പണി ചെയ്യാറുണ്ടായിരുന്നു. സീതരാമയ്യർ ആണ് ആദ്യമായി കുടുംബത്തിൽ ഒരു സംരംഭം ആരംഭിക്കുന്നത്. അതൊരു തുണിക്കടയായിരുന്നു. വൈകാതെ കേരളത്തിനകത്ത്…
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 82ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിൽ മാത്രമല്ല ബിസിനസ് ലോകത്തും ശക്തമായ സാന്നിധ്യമുള്ള ബിഗ് ബിക്ക് ഷെയർ മാർക്കറ്റിൽ മാത്രം 100 കോടിയുടെ നിക്ഷേപമുണ്ട്. ജൽസമുംബൈയിലെ ജൽസ എന്ന ആഡംബര വീടാണ് ബച്ചൻ കുടുംബത്തിന്റെ കുടുംബ വീട്. 1982ൽ പുറത്തിറങ്ങിയ സത്തേ പേ സത്ത എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നിർമ്മാതാവ് രമേഷ് സിപ്പി അമിതാഭിന് സമ്മാനിച്ചതാണ് ഈ വീട്. 120 കോടി രൂപയാണ് ഈ വീടിന്റെ ഏകദേശ മൂല്യം. കാർ ശേഖരം20 കോടിയിലധികം വിലമതിക്കുന്ന കാർ ശേഖരമാണ് ബിഗ് ബിക്ക് ഉള്ളത്. റോൾസ് റോയ്‌സ് ഫാൻ്റം, മെർസിഡേഴ്സ് ബെൻസ് ജിഎൽ 63 ഏഎംജി, റേഞ്ച് റോവർ 4.4ഡി, പോർഷേ കേമാൻ എന്നിങ്ങനെ വാഹനനിര നീളുന്നു. മറ്റ് വസ്തുക്കൾവിലയേറിയ വീടുകളിലും കാറുകളിലും ഒതുങ്ങുന്നതല്ല ബച്ചന്റെ അമൂല്യ സമ്പാദ്യങ്ങൾ. വീടുകൾക്കും കാറുകൾക്കും പുറമേ 28 കോടിയോളം വില മതിക്കുന്ന ആഭരണ ശേഖരം അദ്ദേഹത്തിനുണ്ട്. ഇതിന് പുറമേ എട്ട്…
ആഡംബരപൂർണ്ണമായ ജീവിതശൈലി കൊണ്ട് ആളുകളെ വിസ്മയിപ്പിച്ച ഒരു പ്രശസ്ത കോടീശ്വരൻ്റെ ഉയർച്ചയും തകർച്ചയും നാമെല്ലാവരും കണ്ടു. ഒരിക്കൽ തൻ്റെ കമ്പനിയുടെ വാർഷിക കലണ്ടർ ഫോട്ടോഷൂട്ടിനായി നിരവധി മോഡലുകളെയും ബോളിവുഡ് നടിമാരെയും വാടകയ്‌ക്കെടുത്ത അദ്ദേഹം ഇന്ന് ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ ആളാണ്. അതെ, നമ്മൾ വിജയ് മല്യയെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ പലർക്കും അദ്ദേഹത്തിൻ്റെ കുടുംബത്തെക്കുറിച്ച് ഇന്നും അധികമൊന്നും അറിയില്ല. വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യയെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, അദ്ദേഹത്തിന് മൂന്ന് പെൺമക്കളെ ആരും അറിയില്ല. ലീന മല്യ, തന്യ മല്യ, ലൈല മല്ല്യഎന്നിങ്ങനെ ആണ് പെണ്മക്കളുടെ പേരുകൾ. ആരാണ് ലൈല മല്യ?ഭാര്യ സമീറയിൽ നിന്ന് വേർപിരിഞ്ഞ ശേഷം വിജയ് മല്യ ബെംഗളൂരുവിലെ അയൽവാസിയായ രേഖയെ വിവാഹം കഴിച്ചു. മല്യ രേഖ ഷാഹിദ് മഹ്മൂദിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് രേഖയ്ക്ക് ലൈല, കബീർ മഹ്മൂദ് എന്നീ രണ്ട് കുട്ടികളുണ്ടായിരുന്നു. രേഖയെ വിവാഹം കഴിച്ചതിന് ശേഷം മല്യ ലൈലയെ ദത്തെടുത്തു. ലൈല മല്യയുടെ വിവാഹവും …
പാകിസ്ഥാനിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന വിശേഷണം പേറുന്ന ആളാണ് ഷാഹിദ് ഖാൻ. ഫ്ലെക്‌സ്-എൻ-ഗേറ്റിൻ്റെ ഉടമയെന്ന നിലയിൽ ഭാഗ്യം സമ്പാദിച്ച ആളാണ് ഷാഹിദ് ഖാൻ. 1200 കോടി ഡോളർ അതായത് ഏകദേശം 100576 കോടി രൂപ ആണ് അദ്ദേഹത്തിന്റെ ആസ്തി. അദ്ദേഹത്തിൻ്റെ മകൻ ടോണി ഖാനും പ്രൊഫഷണൽ ഗുസ്തി ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് കായിക മേഖലയിലെ അറിയപ്പെടുന്ന വ്യക്തി ആയി വളർന്നു കഴിഞ്ഞു. ഓൾ എലൈറ്റ് റെസ്‌ലിംഗിൻ്റെ (AEW) സ്ഥാപകനും സഹ ഉടമയുമാണ് ടോണി. വേൾഡ് റെസ്‌ലിംഗ് എൻ്റർടൈൻമെൻ്റിന് (WWE) ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ഗുസ്തി മേഖലയായി ഇതിനെ അറിയപ്പെടുന്നു. തൻ്റെ ബിസിനസുകൾക്ക് പുറമേ, ആഡംബര വാഹനങ്ങളുടെ ശ്രദ്ധേയമായ ശേഖരമുള്ള ഒരു വാഹന പ്രേമിയാണ് ടോണി. ശ്രദ്ധേയമായ ഫെരാരി എൻസോ, ജാഗ്വാർ എഫ്-ടൈപ്പ്, ലംബോർഗിനി അവൻ്റഡോർ തുടങ്ങി ആഗോള അംഗീകാരമുള്ള ബ്രാൻഡുകളിൽ നിന്നുള്ള കാറുകൾ അദ്ദേഹത്തിനുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മക്കളായ അനന്ത്…
1967-ൽ ആണ് ദമയന്തി ഹിംഗോറാണി ഗുപ്ത എന്ന ഇന്ത്യൻ വനിതാ എഞ്ചിനീയർ അമേരിക്കയിലെ ഡിട്രോയിറ്റിൽ ഫോർഡ് മോട്ടോഴ്‌സിൽ ജോലി തേടി പോകുന്നത്. അവരുടെ ജീവിതത്തിന്റെ പുതിയ വഴിത്തിരിവായിരുന്നു ആ യാത്ര. അക്കാലത്ത്, വനിതാ എഞ്ചിനീയർമാരെ നിയമിക്കുന്നതിനെതിരെ ഫോർഡിന് കർശനമായ നയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതുവരെ ഒരു സ്ത്രീയും കമ്പനിയിൽ അത്തരമൊരു സ്ഥാനം വഹിച്ചിട്ടില്ല. ദമയന്തി ഫോർഡിൽ ജോലിക്ക് അഭിമുഖത്തിനെത്തിയപ്പോൾ എൻജിനീയറുടെ റോളിന് അപേക്ഷിച്ച സ്ത്രീയെ കണ്ട് എച്ച്ആർ വകുപ്പ് ഞെട്ടി. കമ്പനി വനിതാ എഞ്ചിനീയർമാരെ ഇതുവരെ നിയമിച്ചിട്ടില്ലെന്ന് പറഞ്ഞ് റിക്രൂട്ട് ചെയ്യാനിരുന്ന ആൾ അവരെ തിരികെ പറഞ്ഞ് അയച്ചു. ഇതിലൊന്നും തളരുന്ന ആളായിരുന്നില്ല ദമയന്തി. അതുകൊണ്ട് തന്നെ പോകാനൊരുങ്ങുമ്പോൾ അവർ തിരിഞ്ഞ് ഒരു ചോദ്യം ചോദിക്കാനും മറന്നില്ല. “ഒരാൾക്ക് പോലും അവസരം നൽകിയില്ലെങ്കിൽ നിങ്ങളുടെ കമ്പനിയിൽ ഒരു വനിതാ എഞ്ചിനീയർ എങ്ങനെ ഉണ്ടാകും?” എന്നായിരുന്നു ദമയന്തി ചോദിച്ചത്. കമ്പനിയുടെ അതുവരെ ഉണ്ടായിരുന്ന നയത്തിനെതിരെ ദീർഘകാലമായി പോരാടിക്കൊണ്ടിരുന്ന റിക്രൂട്ടർക്ക് അവരുടെ ആ ധൈര്യം…
കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി പറഞ്ഞ് ആത്മീയഗുരു സദ്ഗുരു. ഇ-ടൈംസുമായുള്ള അഭിമുഖത്തിലാണ് ആരോഗ്യ പരിപാലനത്തിൽ ഈ സസ്യത്തിനുള്ള ഗുണങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലും ചൈനയിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ഇന്ത്യയിൽ ആദികാലം മുതൽ തോട്ടത്തിൽ ആദ്യമുണ്ടാകുന്ന കുമ്പളം ക്ഷേത്ര പുരോഹിതൻമാർക്ക് കാഴ്ച വെയ്ക്കുന്ന പതിവുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്നാക്കുകളും ജ്യൂസുകളും സൂപ്പുകളും വരെ കുമ്പളം ഉപയോഗിച്ച് ഉണ്ടാക്കാം. ഇവയ്ക്ക് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പച്ചക്കറി കൂടിയാണ് കുമ്പളങ്ങ. ആഹാരത്തിൽ കുമ്പളം ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇവയ്ക്ക് പുറമേ ആമാശയ ആരോഗ്യത്തിനും കുമ്പളങ്ങ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. Discover the health benefits of ash gourd, a nutritious vegetable praised by Sadhguru for its cooling effects, digestive aid, and energy-boosting properties.
വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിനെ ഭരിക്കുന്ന ആഘോഷ സീസണിൽ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ സംപ്രേക്ഷണമായ മൻ കി ബാത്തിലാണ് വരാനിരിക്കുന്ന ആഘോഷ സീസണിൽ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ മോഡി ആവശ്യമുന്നയിച്ചത്. വിനായക ചതുർത്തി മുതൽ രണ്ട് മാസത്തേക്ക് ദസറ, ദീപാവലി, ഛാത്ത് എന്നിങ്ങനെ നിരവധി ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ഇന്ത്യൻ നിർമിത മൺചെരാതുകൾ മാത്രം വാങ്ങുന്നതിൽ ഒതുങ്ങരുത് എന്നും കൂടുതൽ പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും മോഡി പറഞ്ഞു. ഇന്ത്യക്കാരന്റെ വിയർപ്പ് കൊണ്ട് ഇന്ത്യൻ മണ്ണിൽ നിർമിച്ച ഏതൊരു ഉത്പന്നവും രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന വാണിജ്യ ബന്ധം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കി ആളുകൾ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. പത്ത് വർഷം പൂർത്തിയാക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ വൻകിട സംരംഭങ്ങളിൽ മുതൽ ചെറുകിട മേഖലകളിൽ വരെ സ്വാധീനമുണ്ടാക്കി. ഈ…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസ നേർന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് 260 മൈൽ അകലെവെച്ച് ദീപാവലി ആഘോഷിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസ അറിയിക്കുന്നതായും സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോർഡ് ചെയ്ത് അയച്ച ആശംസാ വീഡിയോ പ്ലേ ചെയ്തത്. മഹത്തായ ഇന്ത്യൻ പൈതൃകങ്ങളേയും ആഘോഷങ്ങളേയും കുറിച്ച് തന്നെ പഠിപ്പിച്ചത് തന്റെ പിതാവാണെന്നും സന്ദേശത്തിൽ സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കും സുനിത ആശംസകൾ നേർന്നു. 2024 ജൂണിലാണ് ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് തിരിച്ചത്. ബുച്ച് വിൽമോറിനൊപ്പം എട്ടു ദിവസത്തെ ദൗത്യത്തിനായാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ സ്‌റ്റാർലൈനർ പേടകത്തിൽ യന്ത്രത്തകരാർ ഉണ്ടായതോടെ ഇരുവരും ഭൂമിയിലേക്ക് തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ആയ…
കരുതൽ ശേഖരമായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് 102 ടൺ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് ആർബിഐ. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് തിരിച്ചെത്തിച്ചത്. ഈ മെയ്യിൽ 100 ടൺ സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനു പിന്നാലെയാണിത്. 2022 മുതൽ വിവിധ ഘട്ടങ്ങളിലായി 214 ടൺ സ്വർണമാണ് രാജ്യത്ത് തിരിച്ചെത്തിച്ചത്. അന്താരാഷ്ട്ര തലത്തിൽ സംഘർഷ സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് ഇന്ത്യയുടെ സ്വർണം തിരിച്ചെത്തിക്കാനുള്ള നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 1990കളിൽ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സ്വർണം പണയം വയ്ക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ രാജ്യത്തുനിന്നും വിദേശത്തേക്ക് പോയ സ്വർണം തിരികെ കൊണ്ടുവരാനുള്ള നടപടികളാണ് സർക്കാരും ആർബിഐയും ഇപ്പോൾ നടപ്പിലാക്കുന്നത്. സ്വർണം വിദേശത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികൾ ഇതിലൂടെ മറികടക്കാം. അടുത്തിടെ ആർബിഐ പുറത്തിറക്കിയ ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് റിപ്പോർട്ട് പ്രകാരം 855 ടൺ സ്വർണമാണ് ഇന്ത്യയുടെ കരുതൽ സ്വർണം. ഇത് സെപ്റ്റംബർ വരെയുള്ള കണക്കാണ്. ആകെ കരുതൽ സ്വർണത്തിൽ 510.5…