Author: News Desk
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കാഷ് ഓണ്‍ ഡെലിവറി വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാക്കി കൊടുക്കാനും വാങ്ങാനും ചില്ലറ വേണം എന്നുള്ളത്. ഡെലിവറി സ്റ്റാഫിന് ഉല്പന്നത്തിന്റെ വില കൃത്യമായി നല്‍കാന്‍ കയ്യില്‍ ചിലപ്പോള്‍ ചില്ലറയുണ്ടാവില്ല. ഇനി അധിക തുക നോട്ടുകളായി നല്‍കിയാല്‍ ബാക്കി തരാന്‍ ഡെലിവറി സ്റ്റാഫിന്റെ കയ്യിലും ചില്ലറയുണ്ടായെന്ന് വരില്ല. ഇത് ഫുഡിന്റെ കാര്യത്തിൽ ആയാലും ഡ്രെസ്സോ മറ്റ് സാധനങ്ങളോ ഓൺലൈനിൽ വാങ്ങുമ്പോൾ ആയാലും ഇങ്ങിനെ തന്നെ ആണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമെന്നോണം തങ്ങളുടെ സ്ഥിര ഉപഭോക്താക്കള്‍ക്ക് ഗുണകരമാവുന്ന ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കമ്പനിയുടെ മേധാവി ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററിലൂടെ ആണ് ആപ്പിന്റെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. ഇനി മുതല്‍ സൊമാറ്റോയില്‍ ഭക്ഷണ സാധനങ്ങള്‍ കാഷ് ഓണ്‍ ഡെലിവറി മോഡില്‍ വാങ്ങുമ്പോള്‍ കയ്യില്‍ ചില്ലറ ഇല്ലെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അധിക തുക ഡെലിവറി സ്റ്റാഫിന് നല്‍കിയാല്‍ ബാക്കി തുക…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ കുറിച്ചുള്ള പ്രചാരണങ്ങൾ മാത്രമാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ദുരിതാശ്വാസ നിധിയെ കുറിച്ച് സംസ്ഥാനത്ത് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഎംഡിആര്‍എഫ് ഫണ്ടില്‍ നിന്നും പണം ഉപയോഗിച്ച് കെഎസ്എഫ്ഇയ്ക്ക് ലാപ്‌ടോപ്പ് വാങ്ങിയെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇത്തരം പ്രചരണങ്ങളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസനിധിയിൽ നിന്ന് തുക അനുവദിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യല്‍ മീഡിയ വഴിയാണ് വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നത്. സിഎംഡിആര്‍എഫില്‍ നിന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ് വാങ്ങാന്‍ 81.43 കോടി രൂപ അനുവദിച്ചു എന്നാണ് പ്രചരണം. തികച്ചും തെറ്റായ പ്രചാരണമാണിതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ലാപ്ടോപ് വാങ്ങാന്‍…
വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ലൊക്കേഷന്‍ തിരിച്ചറിയാൻ സാധിക്കുന്നതുമായ ഷൂസ് പട്ടാളക്കാര്‍ക്കായി വികസിപ്പിച്ച് ഐഐടി ഇന്ദോര്‍. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാവുമെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി. ആദ്യബാച്ചിലെ 10 ജോഡി ഷൂസുകള്‍ ഐഐഎം ഇന്ദോര്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന് കൈമാറി. ട്രൈബോ ഇലക്ട്രിക്ക് നാനോജെനറേറ്റര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെരിപ്പിലെ സോളിലാണ് വൈദ്യുതി. ഒരോ ചുവട് നടക്കും തോറും ഷൂസില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇത് കൊണ്ട് ചെറിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. ജിപിഎസ്, റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി എന്നിവ സൈനികരുടെ തത്സമയ ലൊക്കേഷന്‍ എവിടെയെന്ന് കണ്ടെത്താൻ സഹായിക്കും. പ്രൊഫസര്‍ പളനിയുടെ മേല്‍നോട്ടത്തിലാണ് ഈ ഷൂസ് നിര്‍മ്മിച്ചത്. മനുഷ്യൻ്റെ ചലനത്തിൽ നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് ഊർജ്ജം നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈനിക ഉപയോഗത്തിനപ്പുറം, ഈ TENG-പവർ ഷൂകൾ സിവിലിയൻ, വ്യാവസായിക ആവശ്യങ്ങൾക്കായി കൂടി ഉപയോഗിക്കാം. പ്രായമായ അംഗങ്ങളുള്ള കുടുംബത്തിലെ, പ്രത്യേകിച്ച് അൽഷിമേഴ്‌സ് രോഗമുള്ളവർക്ക്, ലൊക്കേഷൻ ട്രാക്കിംഗിലൂടെ ഷൂസ്…
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിൽ വിജയം കണ്ടെത്തുന്ന ചുരുക്കം ചില മനുഷ്യരെ ഉണ്ടാവുള്ളൂ. പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. ഇത്തരം ആളുകൾ മറ്റുള്ളവർക്ക് ഒരു മോഡലായിരിക്കും എന്നും. അത്തരത്തിലൊരു മികച്ച ഉദാഹരണമാണ് കനിക ടെക്രിവാൾ എന്ന ഇന്ത്യൻ യുവതി. ഇന്ത്യയിലെ ഒരു ഗ്രാമീണ വനിതയെന്ന ലേബലിൽ നിന്ന് രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിലേയ്ക്ക് വളരാൻ കനികയ്ക്ക് സാധിച്ചു എന്നത് തന്നെയാണ് അവളുടെ വിജയം. ബഹുഭൂരിപക്ഷമാളുകളും മുട്ടുമടക്കുന്ന ക്യാൻസർ എന്ന മഹാവ്യാധിയെ തോൽപ്പിച്ചാകുമ്പോൾ പറയേണ്ടതില്ല. 33- ാം വയസിൽ 10 ൽ അധികം ജെറ്റ് വിമാനങ്ങൾ സ്വന്തമാക്കാൻ കനികയ്ക്കു സാധിച്ചിട്ടുണ്ട്. 420 കോടി രൂപയിലധികം ആണ് ഇന്നവളുടെ ആസ്തി. ഈ വിജയത്തിനെല്ലാം കാരണം ജെറ്റ്‌സെറ്റ് ഗോ എന്ന അവളുടെ സംരംഭം ആണ്. ഒരു മാർവാടി കുടുംബത്തിൽ ജനിച്ച കനിക, ലവ്ഡെയ്ലിലെ ലോറൻസ് സ്‌കൂളിലാണ് പഠിച്ചത്. കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. 2012 -ലാണ് ജെറ്റ്സെറ്റ്ഗോ എന്ന…
സിനിമ കാണാൻ തീയറ്ററിൽ പോയി ടിക്കറ്റ് എടുക്കുന്നതിൽ കൂടുതൽ ബുക്ക് മൈ ഷോയിൽ കൂടി ടിക്കറ്റ് എടുക്കുന്നവർ ആണ് നമ്മളിൽ പലരും. തീയെറ്ററിലെ നീണ്ട ക്യൂവിനെക്കാൾ നമുക്ക് ഏറ്റവും എളുപ്പം അത് തന്നെയാണ്. വൈഡ് റിലീസും പാന്‍ ഇന്ത്യന്‍ റീച്ചുമാണ് ഇന്ന് ബിഗ് ബജറ്റ് തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വന്‍ കളക്ഷന്‍ നേടിക്കൊടുക്കുന്നത്. സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്ന് നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വില്‍പ്പനയുടെ കണക്കുകള്‍. മുന്‍നിര ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ കൗതുകകരമായ ചില വസ്തുതകൾ കാണാം.. ബുക്ക് മൈ ഷോയിലൂടെ 1.3 കോടി ടിക്കറ്റ് വിറ്റുതീർന്നു എന്ന പ്രഭാസിന്‍റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെയാണ് ഇതേ പ്ലാറ്റ്ഫോമില്‍ അതിനേക്കാള്‍ ടിക്കറ്റ് വിറ്റിട്ടുള്ള ചിത്രങ്ങളുടെ കണക്കുകളും പുറത്തുവന്നത്. എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്…
ലോകത്തിലെ ഏറ്റവും അധികം രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്യുന്നവരുടെ പട്ടികയിൽ നമ്മുടെ ഇന്ത്യ ഇടം പിടിച്ചിട്ട് കാലങ്ങൾ ഏറെയായി. ഈ മേഖലയിലെ ഇന്ത്യയുടെ വളർച്ച, സമ്പദ് വ്യവ്യസ്ഥയിൽ തന്നെ മാറ്റം ഉണ്ടാക്കിയത് കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ സ്വാധീനവും വർദ്ധിപ്പിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ മാത്രം, ഇന്ത്യ 41.5 ബില്യൺ ഡോളർ അതായത് 3.4 ലക്ഷം കോടി രൂപ മൂല്യമുള്ള രത്നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ നിന്നും പ്രധാനമായും കയറ്റുമതി ചെയ്യുന്നത് ഡയമണ്ട് ആണ്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നത് പ്രധാനമായും കട്ട് ചെയ്തതും പോളിഷ് ചെയ്തതുമായ ഡയമണ്ടുകൾ ആണ്. ചൈന, യു.എസ്., യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേക്ക് ആണ് ഡയമണ്ട് കൂടുതലും കയറ്റി അയക്കുന്നത്. വ്യത്യസ്തമായ ഡിസൈനുകളുള്ള സ്വർണ്ണാഭരണങ്ങളും കയറ്റുമതിയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വർണം, പവിഴങ്ങൾ, രത്നങ്ങൾ, വജ്രങ്ങൾ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡ് ആണുള്ളത്. പ്രധാന വിപണികൾ അമേരിക്ക: അമേരിക്കൻ വിപണിയിൽ ഇന്ത്യൻ രത്നങ്ങളുടെ പ്രചാരം…
ബംഗ്ലാദേശിലെ കലാപങ്ങൾക്കും പ്രക്ഷോപങ്ങൾക്കും ഇടയിൽ പ്രധാനമന്ത്രി ഹസീന ഷെയ്ഖ് ഇന്ത്യയിൽ അഭയം തേടിയത് വലിയ വാർത്തയായിരുന്നു. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായിരിക്കെയാണ് ഹസീന ഷെയ്ഖ് ഇപ്പോൾ ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശിലെ സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സമരത്തിൽ അണിചേരാൻ സർക്കാർ, സ്വകാര്യ ജീവനക്കാരും ആഹ്വാനം ചെയ്തതോടെ ഓഫിസുകളുടെ പ്രവർത്തനം നിലച്ചു. പ്രധാനമന്ത്രി ചർച്ചയ്ക്കു വിളിച്ചെങ്കിലും പ്രക്ഷോഭകർ തയാറായില്ല. ഇതിനെത്തുടർന്ന് ആയിരുന്നു ഹസീന രാജ്യം വിട്ടത്. ഇതിനിടയിൽ പ്രതിഷേധം അടിച്ചമർത്താൻ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സഹായിക്കാൻ ഇന്ത്യൻ സൈന്യം ബംഗ്ലാദേശിലേക്ക് കടന്നുവെന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഈ അവകാശവാദങ്ങൾക്കൊപ്പം സൈനിക വാഹനങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യത്തിൽ നിന്നുകൊണ്ട് വൈറലായിക്കൊണ്ടിയിരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം. ചാനൽ ഐ ആം നടത്തിയ വസ്തുതാ പരിശോധനകളുടെ അടിസ്ഥാനത്തിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ വിഡിയോയിൽ ചില പൊരുത്തക്കേടുകൾ…
ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സിവിലിയന്‍ തസ്തികയില്‍ ഒഴിവുകള്‍. 182 ഒഴിവുകളാണ് നിലവിലുള്ളത്. സെപ്റ്റംബര്‍ 3 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം പ്രായം പരിധി – 18 മുതല്‍ 25 വരെ.എല്‍ഡിസി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍, ഹിന്ദി ടൈപ്പിസ്റ്റ് എന്നി വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍. യോഗ്യത ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് – ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഇംഗ്ലീഷില്‍ ടൈപ്പിങ്ങ് അറിഞ്ഞിരിക്കണം(മിനിറ്റില്‍ 35 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള വേഗം)ഹിന്ദി ടൈപ്പിസ്റ്റ് – 12-ാം ക്ലാസ് പൂര്‍ത്തിയായിരിക്കണം. ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്കുകള്‍ ടൈപ്പ് ചെയ്യാനുള്ള ടൈപ്പിങ് വേഗം വേണംഡ്രൈവര്‍ – പത്താം ക്ലാസ് ജയം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ ഡ്രൈവിങ് പരിചയം എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://indianairforce.nic.in/ The Indian Air Force (IAF) is accepting applications for 182 civilian posts across various…
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിനെ കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും തവണ ഇടം പിടിക്കുന്ന ഒരു പേരുണ്ട്, മൈക്കല്‍ ഫെല്‍പ്‌സ്. നീന്തല്‍കുളത്തിലെ സുവര്‍ണ്ണ മൽസ്യം എന്നറിയപ്പെടുന്ന അമേരിക്കയുടെ ഇതിഹാസ താരം. ഒളിംപികിസിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമാണ് മൈക്കല്‍ ഫെല്‍പ്‌സ്. നീന്തലില്‍ പല വിഭാഗങ്ങളിലായി 6 ലോക റെക്കോര്‍ഡുകളുടെ ഉടമയാണ് ഇദ്ദേഹം. ആകെ 28 മെഡലുകളാണ് ഒളിംപിക്‌സില്‍ താരം നേടിയത്. ഇതില്‍ 23 സ്വര്‍ണം, 2 വെങ്കലം, 3 വെള്ളി. ഒളിംപിക്‌സില്‍ ഏറ്റവും അധികം മെഡല്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ഒരു ഒളിംപ്കിസില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്. ബീജിങ് ഒളിംപിക്‌സില്‍ 8 സ്വര്‍ണമാണ് ഫെല്‍പ്‌സ് നേടിയത്. 39-ാം വയസ്സിലും, എക്കാലത്തെയും ഏറ്റവും അംഗീകരിക്കപ്പെട്ട ഒളിമ്പ്യൻ എന്ന നിലയിൽ ഫെൽപ്‌സ് എതിരാളികളില്ലാതെ തന്റെ യാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സിലാണ് ഫെൽപ്‌സ് തൻ്റെ 15-ാം വയസ്സിൽ ഒളിമ്പിക്സ് അരങ്ങേറ്റം നടത്തിയത്. ഏഥൻസ് 2004:…
ജയ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ചെറിയ സിമൻ്റ് പ്ലാൻ്റ് വിൽപ്പനയ്ക്കുണ്ട്. ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള ഒരു യുവ സംരംഭകനെ സംബന്ധിച്ചിടത്തോളം ഇങ്ങിനെ ഒരു വാർത്ത തന്റേതായ ഒരു ഐഡൻ്റിറ്റി രൂപപ്പെടുത്താനുള്ള അവസരമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ റെയിൽവേയ്‌ക്കായി തടി, കോൺക്രീറ്റ് സ്ലീപ്പർ നിർമ്മാണ ബിസിനസിൽ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള രാജേന്ദ്ര ചമരിയ, മറ്റുള്ളവർക്ക് കഴിയില്ല എന്ന് തോന്നിയ സ്ഥലത്ത് തന്റെ സാധ്യതകൾ കണ്ടെത്തിയ ആളായിരുന്നു. ആസാമിൽ നിന്നും ബിരുദം നേടിയ ശേഷം 1979-ൽ പിതാവിൻ്റെ ബിസിനസിൽ ചേർന്ന ചമരിയയ്ക്ക് തുടക്കത്തിൽ സിമൻ്റ് വ്യവസായത്തെക്കുറിച്ച് കുറച്ച് ധാരണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും, സിമൻ്റ്, മോർട്ടാർ, കോൺക്രീറ്റ് എന്നിവയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതോടെ സിമൻ്റ് മേഖല കൂടുതൽ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹത്തിന് പ്രേരണ ഉണ്ടായി. എഴുപതുകളുടെ തുടക്കത്തിൽ, ചമരിയയുടെ പിതാവ് തടി വ്യവസായം പുനർനിർമ്മിക്കുന്നതിനായി അരുണാചൽ പ്രദേശിലേക്ക് താമസം മാറ്റിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചമരിയ ജയ്പൂരിനെയും ഹിമാചൽ പ്രദേശിനെയും തന്റെ സിമന്റ്…