Author: News Desk
നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ താരമായ നായികയാണ് രഷാമി ദേശായി. രഷാമിയുടെ ഹിന്ദി സീരിയലുകൾ എല്ലാം മലയാളത്തിൽ ഡബ്ബിങ്ങ് ആയി ഇറങ്ങുകയും അതിനൊക്കെ ഒരു വലിയ ആരാധനവൃന്ദത്തെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് രഷാമി അഭിനയരംഗത്തെത്തിയത്. പിന്നീട് ഹിന്ദി, ഭോജ്പുരി ഭാഷകളില്‍ സിനിമകളില്‍ വേഷമിട്ടുവെങ്കിലും ശ്രദ്ധനേടാനായത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. ഇടയ്ക്ക് ബിഗ്‌ബോസിന്റെ ഹിന്ദിയിൽ വന്നതോടെ കൂടുതൽ ജനപ്രീതി നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് അടുത്തിടെ രഷാമി ദേശായി തുറന്നു പറഞ്ഞിരുന്നു. ദുര്‍ഘടമായ സമയത്ത് ഒറ്റയ്ക്ക് നിന്ന് പോരാടിയതായും അതിനെ മറികടന്നതായും ആണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി വീട് ഇല്ലാതെ തന്റെ ഔഡി കാറില്‍ ദിവസങ്ങളോളം കിടന്നുറങ്ങി എന്നാണ് രഷാമിയുടെ വെളിപ്പെടുത്തൽ. 2012 ലാണ് നടന്‍ നന്ദീഷ് സന്ധുവിനെ രഷാമി ദേശായി വിവാഹം ചെയ്യുന്നത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളുമായി തനിക്ക്…
കഴിഞ്ഞ കുറച്ച് നാളുകളായി ബിസിനസ് ലോകത്ത് ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന ഒന്നാണ് ടാറ്റയെന്ന മഹാസാമ്രാജ്യത്തെ ആര് നയിക്കും എന്ന ചോദ്യം. നാവൽ ടാറ്റയുടെ മൂന്നു മക്കളിൽ ഒരാളാണ് രത്തൻ ടാറ്റ. സഹോദരങ്ങൾ ജിമ്മി ടാറ്റ, നോയൽ ടാറ്റ എന്നിവരാണ്. ഇതിൽ രത്തൻ ടാറ്റയും, ജിമ്മി ടാറ്റയും വിവാഹം കഴിച്ചിട്ടില്ല. അതിനാൽ തന്നെ അനന്തരാവകാശികൾ ഇല്ല. എന്നാൽ ഇളയ സഹോദരൻ നോയൽ ടാറ്റയ്ക്ക് മൂന്നു മക്കളുണ്ട്. നെവിൽ ടാറ്റ, ലിയ ടാറ്റ, മായ ടാറ്റ എന്നിവരാണിത്. പൊതുജനങ്ങളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കുന്ന മൂന്നു ടാറ്റ അംഗങ്ങൾ ആണിവർ. വളരെ കൃത്യമായി പറഞ്ഞാൽ ടാറ്റയുടെ അടുത്ത തലമുറ. ഇതിൽ ടാറ്റയുടെ തലപ്പത്തേയ്ക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് 34 വയസുകാരിയായ മായ ടാറ്റ ആണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസ് ഐക്കണുകളിൽ ഒരാളാണ് മായ. ഇതോടകം തന്നെ ടാറ്റ ഗ്രൂപ്പിനുള്ളിലെ ഒരു പ്രധാന വ്യക്തിയായി അവൾ ഉയർന്നു വന്നുകഴിഞ്ഞു. നോയൽ ടാറ്റയുടെയും,…
വൻകിട യുഎസ് AI കമ്പനി അര്‍മഡയുടെ ഇന്ത്യയിലെ ആദ്യ ഓഫീസ് ടെക്നോപാര്‍ക്കില്‍ തുറന്നു. എഡ്ജ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉല്‍പന്നങ്ങളിലെ മുന്‍നിരയിലുള്ള യുഎസ് കമ്പനി അര്‍മഡ ലോകമെമ്പാടുമുള്ള ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിന് കേരളത്തിൽ തങ്ങളുടെ വിഭവശേഷി പ്രയോജനപ്പെടുത്താനാണ് അര്‍മഡ ലക്ഷ്യമിടുന്നത്. അര്‍മഡയുടെ ഓഫീസ് തുറക്കുന്നതിന് ഇന്ത്യയിലെ പല സ്ഥലങ്ങളും പരിഗണിച്ചിരുന്നുവെങ്കിലും മികച്ച എഞ്ചിനീയറിംഗ് വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് അര്‍മഡ തങ്ങളുടെ ആസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തത്. സിലിക്കണ്‍ വാലിയിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പ്രതിഭകളുമായി സഹകരിക്കാന്‍ കേരളത്തിലെ വളര്‍ന്നുവരുന്ന എഞ്ചിനീയറിംഗ് പ്രതിഭകളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. അതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ഐടി പ്രൊഫഷണലുകളെ സ്വന്തം സംസ്ഥാനത്തിലേക്ക് മടങ്ങാനും, അത്യാധുനിക സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും അര്‍മഡ ലക്ഷ്യമിടുന്നു. അര്‍മഡയുടെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ എഡ്ജ്, ഫുള്‍-സ്റ്റാക്ക് മോഡുലാര്‍ ഡാറ്റ സെന്‍റര്‍ സൊല്യൂഷന്‍ – ഇന്‍ഡസ്ട്രി ലീഡിങ് കമ്പ്യുട്ട് റിമോട്ട്…
എറണാകുളം ബെംഗളൂരു റൂട്ടിൽ കേരളത്തിനനുവദിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ അടുത്ത മാസം 25 വരെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ബെംഗളൂരു കന്റോൺമെന്റിലേക്കും വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തേക്കും സർവീസ് നടത്തും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുഃഖാചരണം ഉള്ളതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്. സർവീസ് ഇല്ലാത്ത ദിവസങ്ങൾ അറ്റകുറ്റ പണികൾക്കായാണ് മാറ്റി വച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്. സേലത്തുനിന്നു ധർമപുരി റൂട്ടിനു പകരം ജോലാർപേട്ട് വഴിയാണു പോകുന്നത്. ധർമപുരി സിംഗിൾ പാതയിലെ വേഗനിയന്ത്രണമാണു കാരണം. ജോലാർപേട്ട് പാതയിൽ 120 കിലോമീറ്റർ വേഗം ലഭിക്കും. 620 കിലോമീറ്റർ ദൂരം ഒമ്പത് മണിക്കൂർ 10 മിനുറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തുക. ചെയർ…
സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബരായ ഒരുപറ്റം ജനങ്ങള്‍ മാത്രമാണ് മുണ്ടെൈക്കയിലും ചൂരല്‍മലയിലും ഇനി അവശേഷിക്കുന്നത്. അവരെ ഓരോരുത്തരേയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. ഇതിന്റെ ഭാഗമാവുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷനും ഒരു കൂട്ടം സംരംഭകരും. എറണാകുളം സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംരംഭകർ ഒത്തുചേരുന്ന സ്റ്റാർട്ടപ്പ് സ്‌ക്വയർ എന്ന കമ്മ്യൂണിറ്റി മുൻകൈ എടുത്താണ് വയനാടിന് കൈത്താങ്ങ് ഒരുക്കിയിരിക്കുന്നത്. സംരംഭകരും സ്റ്റാർട്ടപ്പ് മിഷന്റെ ജീവനക്കാരും ചേർന്ന് സംഭരിച്ച വയനാടിന് വേണ്ടിയുള്ള അവശ്യ വസ്തുക്കൾ എറണാകുളം കളക്ട്രേറ്റിൽ എത്തിക്കുകയും അവിടെ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകുകയും ആയിരുന്നു. ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം, ബെഡ്ഷീറ്റുകൾ, കിടക്കകൾ എന്നിങ്ങിനെ ദുരിതഭൂമിയിലേക്ക് തങ്ങളാൽ കഴിയുന്ന സഹായമെത്തിക്കാൻ സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ഈ ഡ്രൈവ് മറ്റുള്ളവർക്കും പ്രചോദനമാവുകയാണ്. വയനാട് ഉരുൾപൊട്ടൽ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധിപേർ മരണപ്പെടുകയും നിരവധിപേർക്ക് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിൽ കഴിയുകയും ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവരെയും…
കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങി (സി- ഡാക്) ന്റെ വിവിധ കേന്ദ്രങ്ങളിലായി 862 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 91 ഒഴിവ് തിരുവനന്തപുരത്താണ്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ബി.ടെക്/ ബി.ഇ./ എം.ടെക്/ എം.എസ്സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തെ ഒഴിവുകള്‍ പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവ്-3, യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഇലക്ട്രോണിക്സിലോ ഉള്ള ബിരുദം. 4 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം:35 കവിയരുത്. വാര്‍ഷിക ശമ്പളം: 3.34 ലക്ഷം രൂപ. പ്രോജക്ട് അസോസിയേറ്റ്(പി. എ.): ഒഴിവ് -2. യോഗ്യത: ബി.ഇ./ബി.ടെക്.(ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് &കമ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍) അല്ലെങ്കില്‍ തത്തുല്യം. പ്രായം: 30 കവിയരുത്. വാര്‍ഷിക ശമ്പളം: 3.6-5.04 ലക്ഷം രൂപ. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനം. പ്രോജക്ട് എന്‍ജിനീയര്‍(എക്സ്പീരിയന്‍സ്ഡ്): ഒഴിവ്-17. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് വിജയം അല്ലെങ്കില്‍ എം.ഇ./എം.ടെക് അല്ലെങ്കില്‍ 60 ശതമാനത്തില്‍ കുറയാത്ത സയന്‍സ്/കംപ്യൂട്ടര്‍…
കേന്ദ്ര മുൻ ആരോഗ്യസെക്രട്ടറി പ്രീതി സുദാനെ യുപിഎസ്‌സി ചെയർപേഴ്‌സണായി നിയമിച്ച വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ആഗസ്‌ത് 1 മുതൽ പ്രീതി ചുമതലയേറ്റെടുക്കും. പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ആണ് അംഗീകാരം നൽകിയത്. അടുത്തവർഷം ഏപ്രിൽ 29വരെയാണ് നിയമനം. യുപിഎസ്‌സി ചെയർമാനായിരുന്ന മനോജ് സോണി രാജിവച്ചതിനെത്തുടർന്നാണ് പ്രീതിയെ നിയമിച്ചത്. 2029 വരെ കാലാവധിയുണ്ടായിരുന്ന മനോജ് സോണി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്. ആന്ധ്രപ്രദേശ് കേഡറിൽ നിന്നുള്ള 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രീതി സുദാൻ. വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയത്തിലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയായും ലോകബാങ്കിന്റെ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1960 ഏപ്രിൽ 30 ന് ജനിച്ച പ്രീതി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹിക നയത്തിലും ആസൂത്രണത്തിലും ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ്. കൂടാതെ, വാഷിംഗ്ടണിൽ നിന്ന് പബ്ലിക് ഫിനാൻസ് മാനേജ്മെൻ്റിൽ പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. കരിയർ ഹൈലൈറ്റുകൾ ഇന്ത്യയുടെ ആരോഗ്യ സെക്രട്ടറി (ഒക്‌ടോബർ…
വയനാടിനെ ദുരന്തഭൂമിയാക്കിയ ഉരുൾ പൊട്ടലിന് കേരളം സാക്ഷിയാകുമ്പോൾ വേദനയോടെ അല്ലാതെ വയനാട്ടിലെ കാഴ്ചകൾ നമുക്ക് കണ്ടു തീർക്കാൻ ആവില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, ഒരു ആയുസിന്റെ കഷ്ടപ്പാടും അധ്വാനവും നഷ്ടപ്പെട്ടവർ അങ്ങിനെ നമ്മുടെ ഒക്കെ ഉള്ളുപൊള്ളിക്കുന്ന നിരവധി കാഴ്ചകൾ ആണ് വയനാട്ടിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മഴക്കാലം നമുക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു. തുടരെ തുടരെയുള്ള കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ നമ്മുടെ കൂടെപ്പിറപ്പുകളെ കൂടി കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി എല്ലാവർഷവും നമ്മളിലേക്ക് എത്തുന്ന ക്ഷണിക്കാത്ത അതിഥിയായി മാറിയിരിക്കുകയാണ് ഉരുൾപൊട്ടൽ. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ ഇപ്പോൾ ഇതാ വയനാട്ടിലെ മുണ്ടക്കയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലും. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പോലെത്തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് ഉരുൾപൊട്ടൽ. താങ്ങാനാവുന്നതിൽ കൂടുതൽ മഴ പെയ്യുമ്പോൾ പല പ്രദേശങ്ങളിലും ഉരുൾപൊട്ടലും മണ്ണിലിടിച്ചിലും ഉണ്ടാകുന്നു. എന്നാൽ മഴ മാത്രമാണോ ഉരുൾപൊട്ടലിന് കാരണമാകുന്നത്? ഭൂസ്ഥിരത നഷ്ടപ്പെടുന്നത് മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും…
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ അർജുൻ അശോകന്റെ അച്ഛനും നടനുമായ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി. വീടിന്റെ നിർമ്മാണ ആവശ്യത്തിനായി എറണാകുളത്തെ ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ പതിക്കുകയും ചെയ്തിരുന്നു. 2014ലാണ് താരം എറണാകുളം ചെമ്പുമുക്കിൽ വീട് നിർമിച്ചത്. ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാർ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്. ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 1658641 രൂപ നൽകണം. മോശമായി ടൈൽസ് പതിപ്പിച്ചതിനും കൃത്യമായ സർവീസ് നൽകാത്തതിനുമാണ് ഇത്രയും തുക ഈടാക്കുന്നത്. കൂടാതെ, എതിർകക്ഷികൾ എല്ലാവരും കൂടി ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000…
എല്ലാവരും ഷെംഗൻ വിസ നേടുക എന്നത് യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള ആദ്യപടിയാണ്. 26 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് ഈ ഒരു വിസ അനുമതി നല്‍കുന്നു എന്നത് യാത്രാപ്രേമികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഈ വിസ ലഭിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. നിലവിൽ ഷെംഗൻ വിസയ്ക്ക് അപേക്ഷിക്കുവാനുള്ള ഫീസ് മുതിർന്നവർക്ക് ഏകദേശം 90 യൂറോയും, 6 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 45 യൂറോയുമാണ്. ഷെംഗൻ വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 2023 ൽ ഏകദേശം 10 മില്യൻ ഡോളറിന്റെ നഷ്ടമാണ് ഇന്ത്യക്കാർക്കുണ്ടായത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ വിസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങൾ നോക്കാം. അപര്യാപ്തമായ ഡോക്യുമെന്റേഷൻ രേഖകളില്ലാത്തതിനാലോ കൃത്യമല്ലാത്തതിനാലോ വിസ അപേക്ഷ നിരസിക്കപ്പെടാം. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ കൃത്യമാണെന്നും ഉറപ്പാക്കുക. അസാധുവായ പാസ്‌പോർട്ട് അസാധുവായതോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ ആയ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിസ അപേക്ഷിച്ചതെങ്കിൽ അത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പാസ്‌പോർട്ടിലെ…