Author: News Desk

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ സുരക്ഷാ സംബന്ധിച്ച് യോഗം വിളിച്ചു ചേർത്ത് ഹൗസ് ബോട്ടുകള്‍ക്കും റിസോർട്ടുകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിദേശം നൽകിക്കഴിഞ്ഞു ബോട്ടുകളും വള്ളങ്ങളും ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണം. റിസോട്ടുകള്‍ ബോട്ടിങ്ങ് നടത്തുമ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ ഉണ്ടാകണം. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വെരിഫിക്കേഷന്‍ നടത്തി ഹൗസ് ബോട്ടുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കണം. യാത്രികര്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ജലാശയങ്ങളിലും ബീച്ചുകളിലും ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ ഉറപ്പാക്കണം. ആവശ്യമുള്ള സ്ഥലങ്ങളില്‍ പോലീസിന്‍റെയും ടൂറിസം പോലീസിന്‍റെയും സാന്നിധ്യവും ഉറപ്പാക്കണം. ടൂറിസ്റ്റ് ഗൈഡുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. നിലവിലുളളവരുടെ സര്‍ട്ടിഫിക്കറ്റ് പുതുക്കണം. എക്സൈസ് വകുപ്പിന്‍റെ ശ്രദ്ധ ടുറിസം കേന്ദ്രങ്ങളില്‍ ഉണ്ടാകണം. ആവശ്യമായ സിസിടിവി ക്യാമറകള്‍ ഉണ്ടാകണം. സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്ന സ്ഥിതിയുണ്ടാകരുതെന്നും ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ വെളിച്ചം ഉണ്ടാകണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു ചുറ്റുമായി മാസ്റ്റർ പ്ലാൻ ഒരുക്കാൻ സംസ്ഥാന സർക്കാർ. തുറമുഖത്തിന്റെ ഒന്നാം ഘട്ടം പ്രവർത്തനം ആരംഭിക്കുന്നതിനു അനുബന്ധിച്ചാകും മാസ്റ്റർപ്ലാൻ നടപ്പാക്കുക. റസിഡൻഷ്യൽ, വാണിജ്യ, വ്യവസായ,ലോജിസ്റ്റിക് മേഖലകളായി തരംതിരിച്ചുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പ് ഇതിനകം ആറിലധികം വ്യവസായ ഗ്രൂപ്പുകളുമായി ചർച്ച നടത്തി. അടുത്തവർഷത്തെ ആഗോള നിക്ഷേപ സംഗമത്തിൽ കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാനായി വിവിധ നഗരങ്ങളിൽ നടത്തുന്ന റോഡ് ഷോകളിൽ വിഴിഞ്ഞം തുറമുഖാനുബന്ധ പദ്ധതികൾക്ക് പ്രധാന്യം നൽകും. വിഴിഞ്ഞത്തോടനുബന്ധിച്ച വ്യവസായ വികസനത്തിന് ഭൂമിക്കായി ലാൻഡ് പൂളിംഗ് പദ്ധതി ഒരുക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതിയാവിഷ്കരിക്കും. വ്യവസായ ഭൂമിയുടെ പാട്ട വ്യവസ്ഥകൾ കാലാനുസൃതമായി പരിഷ്ക്കരിച്ച് വൻകിട വ്യവസായങ്ങൾ ആകർഷിക്കാനാണ് സർക്കാരിന്റെ ലക്‌ഷ്യം. ഇതനുസരിച്ചാണ് കേരള ലാൻഡ് ഡിസ്‌പോസൽ റെഗുലേഷൻസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്. കിൻഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളിലെ ഭൂമിയുടെ പാട്ട കാലാവധി 90 വർഷമായി വർദ്ധിപ്പിച്ചു. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടയ്ക്കണം. രണ്ടുവർഷത്തേക്ക് മൊറോട്ടോറിയവും…

Read More

ടെലഗ്രാം ഉപയോഗിക്കാത്ത ആളുകൾ കുറവാണ് നമുക്ക് ചുറ്റും. വാട്സ്ആപ് പോലെ തന്നെ എല്ലാവരും ഏറ്റവും അധികം ഉപയോഗിക്കുന്ന മെസേജിങ് ആപ്പുകളിൽ ഒന്നാണ് ടെലഗ്രാമും. ടെലഗ്രാമിന്റെ സ്ഥാപകൻ ആരാണ് എന്നത് പക്ഷെ അധികം ആർക്കും അറിയില്ല. എന്നാൽ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തി രംഗത്ത് എത്തിയിരിക്കുകയാണ് ടെലഗ്രാമിന്റെ സ്ഥാപകൻ ആയ പാവെല്‍ ദുരോവ്. തനിക്ക് 100 ല്‍ ഏറെ മക്കളുണ്ടെന്നാണ് ടെലഗ്രാം സ്ഥാപകനും സിഇഒയുമായ പാവെല്‍ ദുരോവിന്റെ വെളിപ്പെടുത്തല്‍. രസകരമായ കാര്യം എന്തെന്നാല്‍ അദ്ദേഹം വിവാഹം കഴിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒറ്റയ്ക്കാണ് ജീവിക്കുന്നതും. പിന്നെങ്ങനെ 100 ല്‍ ഏറെ കുട്ടികളുണ്ടാവും എന്നതാണ് എല്ലാവരുടെയും സംശയം. അതിനുള്ള മറുപടിയും അദ്ദേഹം തന്റെ ടെലഗ്രാം ചാനലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ’15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ‘വിചിത്രമായൊരു അപേക്ഷയുമായി’ ഒരു സുഹൃത്ത് എന്നെ സമീപിച്ചത്. തനിക്കും ഭാര്യയ്ക്കും പ്രത്യുത്പാദന പ്രശ്‌നങ്ങളുണ്ടെന്നും അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടാവാന്‍ എന്റെ ബീജം ദാനം ചെയ്യാമോ എന്നും അവന്‍ ചോദിച്ചു. എനിക്ക് ആദ്യം…

Read More

ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻ കാർഡ്. ഒരു പൗരന്റെ സാമ്പത്തിക ഇടപാടുകൾക്ക് അത്യന്താപേക്ഷിതമായ രേഖയായാണ് പാൻ കാർഡ് ഉപയോഗിക്കേണ്ടത്. ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനും മറ്റ് പല സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാങ്കുകൾ പാൻ കാർഡ് വിവരങ്ങൾ നല്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ പാൻ കാർഡ് സറണ്ടർ ചെയ്യേണ്ട അവസ്ഥ ചിലർക്കെല്ലാം ഉണ്ടാകാറുണ്ട്. എപ്പോഴാണ് പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടത് എന്ന് നോക്കാം. ഒന്നിലധികം പാൻ കാർഡുകൾ നിങ്ങളുടെ പേരിലുണ്ടെങ്കിൽ അവയിൽ ഒന്ന് സറണ്ടർ ചെയ്യണം. കാരണം, നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഏതെങ്കിലും സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ ബിസിനസ്സിന്റെയോ പേരിൽ രണ്ട് പാൻ കാർഡുകൾ നൽകിയിട്ടുണ്ടെങ്കിൽ അധികമായ നല്കിയവ സറണ്ടർ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണം. പാൻ കാർഡ് ആധാർ…

Read More

കേരള സമൂഹത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തി, കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാ ദുരന്തമായി വയനാട്ടിലെ ഉരുൾപൊട്ടൽ മാറുകയാണ്. ഒരു പ്രദേശവും ജനസമൂഹവും ആണ് കുത്തൊഴുക്കിൽ പെട്ടു പോയത്. മുമ്പൊന്നും ഒരു മഹാമാരിയിലും കേട്ട് കേൾവിയില്ലാത്ത വിധം, ജീവൻ നഷ്ടമായവവരുടെ കണക്കുകൾ കേരളം ഞെട്ടലോടെയാണ് ഏറ്റുവാങ്ങുന്നത്. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രി 12.30 മുതൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ ഒരു ഗ്രാമം മുഴുവൻ പൂർണമായും ഒലിച്ചു പോയിരിക്കുകയാണ്‌. 1200 ഓളം കുടുംബങ്ങൾ ആണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. കേരളത്തിൽ അപകടങ്ങൾ എന്ത് ഉണ്ടായാലും ഒറ്റക്കെട്ടായി നാടും നാട്ടുകാരും സർക്കാരും നിൽക്കുന്ന കാഴ്ച വയനാട്ടിലും പ്രകടമാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ആണ് ഇപ്പോഴും വയനാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ചുകടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി പരിക്കേറ്റ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണ്. ഇതിനായി…

Read More

ലോകത്തിലെ ഏറ്റവും പ്രശസ്തവും വിവാദ വിഷയവുമായ വജ്രമാണ് കോഹിനൂർ. മുഗൾ രാജകുമാരന്മാർ മുതൽ പഞ്ചാബി മഹാരാജാക്കന്മാർ വരെയുള്ളവർ ഉപയോഗിച്ചതാണ് ഈ 105.6 കാരറ്റ് രത്നം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ബ്രിട്ടീഷുകാർ ഇത് കൈവശപ്പെടുത്തിയത്. ഇപ്പോൾ ഈ വജ്രം ലണ്ടൻ ടവറിലെ ആഭരണ ശേഖരണങ്ങളുടെ കൂട്ടത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ വജ്രത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. നിലവിൽ ലോകത്തിലെ തൊണ്ണൂറാമത്തെ വലിയ വജ്രമാണ് കോഹിനൂർ. കോഹിനൂർ എന്നത് പേർഷ്യൻ പദമാണ്, അതിനർത്ഥം പ്രകാശത്തിൻ്റെ പർവ്വതം എന്നാണ്. പതിനാലാം നൂറ്റാണ്ടിൽ ആന്ധ്രാപ്രദേശിലെ ഗോൽക്കൊണ്ടയിലെ ഒരു ഖനിയിൽ നിന്നാണ് ഈ വജ്രം കണ്ടെത്തിയത്. കോഹിനൂർ വജ്രത്തിൻ്റെ ഇപ്പോഴത്തെ മൂല്യം ഏകദേശം 1.67 ലക്ഷം കോടി രൂപയോളം വരും. ലോകത്തിലെ ഏറ്റവും ചെലവേറിയ കെട്ടിടമായി പലരും കണക്കാക്കുന്ന മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വസതിയായ ആൻ്റിലിയയുടെ വില 15000 കോടി രൂപയാണ്. അതായത് കോഹിനൂരിൻ്റെ വിലയ്ക്ക് 11 ആൻ്റിലിയകൾ വരെ നിർമ്മിക്കാൻ സാധിക്കും. ചരിത്രകാരന്മാരുടെ…

Read More

ആട്, കോഴി, പന്നി വളർത്തൽ പദ്ധതിക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്നത് ആയിട്ടും കേരളത്തിൽ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലിമിഷന്റെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായുള്ള കേന്ദ്രപദ്ധതിക്ക് മൂന്നുവർഷത്തിനിടെ അപേക്ഷിച്ചത് അമ്പതോളംപേർ മാത്രമാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരത്തിലുള്ള എല്ലാ പദ്ധതികൾക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വ്യക്തിഗത സംരംഭകർ, സ്വയംസഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫാർമർ കോപ്പറേറ്റീവ് ഓർഗനൈസേഷൻ എന്നിവർക്ക് ഈ പദ്ധതിയ്ക്ക് വേണ്ടി അപേക്ഷിക്കാം. പദ്ധതിക്ക് ആവശ്യമായ ഭൂമി സംരംഭകർ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ കണ്ടെത്തണം. പത്തുശതമാനം തുക സംരംഭകരുടെ പക്കൽ വേണം. ദേശീയ കന്നുകാലി മിഷൻ പണം നൽകും. സംസ്ഥാന ലൈവ് സ്റ്റോക്ക് വികസന ബോർഡിനാണ് പദ്ധതി നിർവഹണച്ചുമതല. തീറ്റപ്പുൽ സംസ്കരണത്തിനും പണം കിട്ടും. ആട് വളർത്തൽ സബ്സിഡി100 പെണ്ണാട്, അഞ്ച് മുട്ടനാട് – 10 ലക്ഷം200 പെണ്ണാട്, 10 മുട്ടനാട് – 20 ലക്ഷം300 പെണ്ണാട്, 15 മുട്ടനാട് -…

Read More

ലളിത ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. പിതാവ് ഒന്നിനും നിർബന്ധിക്കാറില്ലെന്നും മക്കൾക്ക് തങ്ങളുടെതായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ജുനൈദ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആമിറിന്റെ പാത പിന്തുടർന്ന് അഭിനയത്തിലെത്തിയ ജുനൈദിന്റെ ആദ്യ ചിത്രമായ മഹാരാജ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ‘ സ്വകാര്യ ജീവിതം തെരഞ്ഞെടുക്കുന്നതിന് പപ്പ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം ഇടപെടാറില്ല. ഞങ്ങളെ അഭിനന്ദിക്കാറുണ്ട്. ഒരിക്കലും അത് ചെയ്യൂ ഇത് ചെയ്യൂ… എന്നിങ്ങനെ നിർദേശിക്കാറില്ല. ഞങ്ങളുടെ ആഗ്രഹത്തിനൊപ്പം സഞ്ചരിക്കാനാണ് അദ്ദേഹം പറയുന്നത്. പപ്പയുടെ കൈയിൽ എല്ലാത്തിനും പരിഹാരമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. സിനിമാ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്നുണ്ട്. എന്നാൽ, സമയമെടുത്ത് അതിനെക്കുറിച്ച് പഠിച്ച്, തെറ്റ്സംഭവിച്ചത് എവിടെയെന്ന് കണ്ടെത്തി തിരുത്തി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗമെന്നാണ് എനിക്കും തോന്നുന്നത്- ജുനൈദ് തുടർന്നു. അമ്മക്കും ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. എന്നെ വളർത്തിയത്…

Read More

ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം പാരീസിൽ അരങ്ങേറുകയാണ്. സ്പോർട്സ് പ്രേമികൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പല പ്രമുഖരും പാരിസ് ഒളിംപിക്സിന്റെ വേദിയിലേക്ക് എത്തുന്നുണ്ട്. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ ആണ് രണ്ടാഴ്ചക്കാലം ഇനി ഈ കായികലോകത്തിന്‍റെ ഉത്സവത്തിന്റെ ഭാഗമാവുന്നത്. പാരീസ് ഒളിംപിക്സിന്റെ വേദിയിലേക്ക് ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരും ബിസിനസ് പ്രമുഖരും എത്തുന്നു എന്നതും ശ്രദ്ധേയമാണ്. അംബാനി കുടുംബം റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൾ ഇഷ അംബാനിയും മരുമകൻ ആനന്ദ് പിരമലും പാരീസിൽ എത്തിയിട്ടുണ്ട്. നിത അംബാനി ഐഒസിയുടെ 142-ാമത് സെഷനിൽ, ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇലോൺ മസ്‌ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കും ഒളിമ്പിക്‌സിനായി പാരീസിലെത്തിയിട്ടുണ്ട്. ടെസ്‌ല സിഇഒ ഐഒസി അംഗം ലൂയിസ് മെജിയ ഒവിഡോയ്‌ക്കൊപ്പം പാരീസ് ഒളിമ്പിക്സ് വേദിയിൽ വച്ച് എടുത്ത ഫോട്ടോ ഉദ്‌ഘാടന ദിവസം അദ്ദേഹം സോഷ്യൽ…

Read More

ബോളിവുഡ് സിനിമാ ലോകത്ത് അഭിനയ മികവ് കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടൻ വിക്കി കൗശൽ. ഒൻപത് വർഷം മുമ്പ് “മസാൻ” എന്ന ചിത്രത്തിലൂടെയാണ് വിക്കി അരങ്ങേറ്റം കുറിച്ചത്. നിരൂപക പ്രശംസയ്ക്കും ദേശീയ അവാർഡിനുമൊപ്പം കരിയറിൽ മുന്നേറ്റം നടത്തിയ പോലെ തന്നെ സാമ്പത്തികമായും വിക്കി കാര്യമായ മുന്നേറ്റം ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഒരു ആഡംബര അപ്പാർട്ട്‌മെൻ്റാണ് വിക്കി കൗശലിൻ്റെ പ്രാഥമിക വസതി. എന്നാൽ ഭാര്യ കത്രീന കൈഫിനൊപ്പം ജുഹുവിലെ കടലിനഭിമുഖമായ ഒരു വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 80 ലക്ഷം രൂപ പ്രതിമാസ വാടക നൽകിയാണ് ദമ്പതികൾ അഞ്ച് വർഷത്തെ ലീസിന് ഈ അപ്പാർട്ട്മെൻ്റ് എടുത്തിരിക്കുന്നത്. 2021-ൽ, വിക്കി കൗശൽ തൻ്റെ ആഡംബര വാഹനങ്ങളുടെ ശേഖരത്തിലേക്ക് ഒരു ടോപ്പ്-ടയർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB കൂടി വാങ്ങിയിരുന്നു. ഏകദേശം 2.47 കോടി രൂപ ആണ് ഈ വാഹനത്തിന്റെ വില. 360-ഡിഗ്രി ക്യാമറ,…

Read More