Author: News Desk

നാല് പതിറ്റാണ്ട് നീണ്ട കലാജീവിതം 250 കോടി ആസ്തിയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്തിന് സമ്മാനിച്ചത്. കോടികളുടെ പ്രൗഢി മാധുരിയുടെ വീട്ടിലും പ്രതിഫലിക്കുന്നു. മുംബൈയിലെ സമ്പന്നരുടെ കേന്ദ്രമായ ഹൈറൈസ് ഇന്ത്യൻ ബുൾസ് ബ്ലൂവിലെ അമ്പത്തിമൂന്നാം നിലയിലാണ് മാധുരിയുടെ സ്വപ്നസൗധം. കടലിനോട് അഭിമുഖമായുള്ള ആഢംബര ഫ്ലാറ്റ് 5500 സ്ക്വയർ ഫീറ്റാണ്. 48 കോടി രൂപ വില വരുന്ന ഫ്ലാറ്റിന്റെ ഉൾവശത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാധുരിയുടെ വലിയ ആരാധകനായിരുന്നു അന്തരിച്ച വിഖ്യാത ചിത്രകാരൻ എം. എഫ്. ഹുസൈൻ. ആരാധന മൂത്ത് അദ്ദേഹം മാധുരിയുടെ നിരവധി ചിത്രങ്ങളും വരച്ചു. ആ ചിത്രങ്ങളിൽ ഏറെയും മാധുരിയുടെ ആഢംബര ഫ്ലാറ്റിനെ അലങ്കരിക്കുന്നു. പ്രശസ്ത ആർക്കിടെക്റ്റ് അപൂർവ ഷ്റോഫ് ഡിസൈൻ ചെയ്ത വീടിന്റെ ഉൾവശം മനം മയക്കുന്നതാണ്. മിനിമലിസ്റ്റ്-കൺടംപററി രീതികളുടെ സമന്വയമാണ് മാധുരിയുടെ മണിമാളിക. Madhuri Dixit makes her big-screen comeback in Bhool Bhulaiyaa 3. Explore her Rs 48 crore minimalist sea-view…

Read More

ഇന്ത്യയുടെ അഭിമാനമാണ് വന്ദേഭാരത് ട്രെയിനുകൾ. 2019ലാണ് ആദ്യ ഇന്ത്യൻ നിർമിത സെമി ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേഭാരത് ആരംഭിച്ചത്. 2022 മുതൽ പുത്തൻ രൂപത്തിലും ഭാവത്തിലും വന്ദേഭാരതിന്റെ പുതിയ ശ്രേണികളും എത്തി. 82 വന്ദേഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യമെങ്ങും സർവീസ് നടത്തുന്നത്. നമുക്ക് വന്ദേഭാരത് ഉള്ളതു പോലെ അയൽ രാജ്യമായ പാകിസ്താനും ഒരു പ്രീമിയം ട്രെയിനുണ്ട്-ഗ്രീൻ ലൈൻ എക്സ്പ്രസ്. ഇരു ട്രെയിനുകളും തമ്മിലുള്ള താരതമ്യം കൗതുകകരമാണ്. പാകിസ്താനിലെ ഏറ്റവും വേഗതയേറിയ ആഢംബര ട്രെയിനാണ് ഗ്രീൻലൈൻ. 2015ൽ സേവനം ആരംഭിച്ച ഗ്രീൻലൈൻ കറാച്ചി മുതൽ ഇസ്ലാമബാദ് വരെയാണ് ഓടുന്നത്. പത്ത് സ്റ്റേഷനുകളിലൂടെ കടന്ന് പോകുന്ന ട്രെയിൻ 22 മണിക്കൂർ എടുത്താണ് 1400 കിലോമീറ്ററുകൾ പിന്നിടുന്നത്. ആഢംബര ബസിന്റെ രൂപത്തിലുള്ള എസി പാർലർ ക്ലാസ്സുകളാണ് ഗ്രീൻലൈൻ ട്രെയിനിന്റെ സവിശേഷത. ഇതുപോലുള്ള രണ്ട് പാർലർ കാറുകളും അഞ്ച് ബിസിനസ് കോച്ചുകളും ആറ് എസി സ്റ്റാൻഡേർഡ് കോച്ചുകളുമാണ് ട്രെയിനിനുള്ളത്. കൂടാതെ നാല് മുതൽ ആറ് വരെ ഇക്കണോമി…

Read More

യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ പ്രധാന നിർമാണ പ്രവർത്തനം പൂർത്തിയായി. കർണ്ണാടകയിലെ 72 കിലോമീറ്റർ അതിവേഗപാതയുടെ നിർമാണമാണ് പൂർത്തിയായത്. 262 കിലോമീറ്ററുള്ള പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. എന്നാൽ പണി പൂർത്തിയായ ഭാഗത്തിലൂടെയുള്ള ഗതാഗതം ഉടൻ ആരംഭിക്കില്ല. ജിന്നഗര ഭാഗത്തെ ചില പ്രശ്നങ്ങൾ കാരണം നിർമാണം നീളുകയായിരുന്നു. നിലവിലുള്ള 82 കിലോമീറ്റർ സാറ്റലൈറ്റ് ടൗൺ റിങ് റോഡുമായി ബന്ധിപ്പിക്കുന്നതണ് ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള പുതിയ പാത. അതിവേത പാതാ നിർമാണത്തിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. ഇത് കൂടാതെ 18 കിലോമീറ്ററുള്ള മറ്റൊരു റോഡ് കൂടി നിർമിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പദ്ധതിയുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ പദ്ധതിയാണ് ബെംഗളൂരു-ചെന്നൈ പാത. കർണ്ണാടകയിലെ ഹോസ്‌കോട്ടിനെയും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന പാതയുടെ ആകെ ചിലവ് 17900 കോടി രൂപയാണ്. എക്‌സ്പ്രസ് വേ വരുന്നതോടെ ബെംഗളൂരു-ചെന്നൈ യാത്രാസമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി ചുരുങ്ങും. The…

Read More

ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ആയിരുന്നു നസ്ലിൻ ഗഫൂർ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ പ്രേമലു എന്ന ചിത്രം. ചിത്രത്തിൽ ആദി എന്ന കഥാപാത്രമായെത്തിയ ശ്യാം മോഹൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ഇപ്പോൾ തന്റെ ആദ്യ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ശ്യാം. ഫോക്‌സ്‌വാഗൺ മിഡ് സൈസ് എസ് യു വി ടൈഗൂൺ ആണ് താരം സ്വന്തമാക്കിയത്. ഇനി ഊബർ യാത്ര വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി എന്ന കുറിപ്പോടെയാണ് താരം സമൂഹമാധ്യമങ്ങളിൽ പുതിയ വാഹനത്തിന്റെ ചിത്രം പങ്ക് വെച്ചത്. ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂണിന്റെ കറുപ്പ് നിറത്തിലുള്ള 1.5 ലിറ്റർ ജിടി മോഡലാണ് താരം ശ്യാം വാങ്ങിയിരിക്കുന്നത്. ഡിഎസ്‍ജി ഗിയർബോക്സുള്ള വാഹനം നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനുമായാണ് എത്തുന്നത്. 150 പിഎസ് പവറും 250 എൻഎം ടോർക്കും കരുത്ത് നൽകുന്ന എൻജിനുള്ള വാഹനത്തിന്റെ എക്സ്ഷോറൂം വില 18.69 ലക്ഷം രൂപയാണ്. Shyam Mohan,…

Read More

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടാൻ ടാറ്റാ മോട്ടോഴ്‌സിൻ്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ. കമ്പനിയുടെ ഇലക്ട്രിക് വാഹന പ്ലാൻ പ്രകാരം നിർമിച്ച മോഡലുകളിൽ ആദ്യത്തേത് പരീക്ഷണയോട്ടത്തിന് ഒരുങ്ങി. പതിനായിരക്കണക്കിന് കിലോമീറ്റർ വെർച്വൽ-ഫിസിക്കൽ ടെസ്റ്റിങ് പൂർത്തിയാക്കിയ വാഹനത്തിന്റെ പ്രോടോടൈപ്പാണ് ബ്രിട്ടനിലെ റോഡുകളിൽ പരീക്ഷണയോട്ടം നടത്തുക. പ്രോട്ടോടൈപ്പ് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിസംബർ രണ്ടിന് നടക്കുന്ന മിയാമി ആർട്ട് വീക്കിൽ പുറത്തു വിടുമെന്ന് ജാഗ്വാർ പ്രതിനിധികൾ അറിയിച്ചു. കമ്പനി സമ്പൂർണ ഇലക്ട്രിക് കാർ ബ്രാൻഡായി മാറുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണിത്. പ്രോട്ടോടൈപ്പ് വാഹനത്തിൽ നിന്നും കാറിന്റെ സ്റ്റൈൽ ഫീച്ചേർസ് വ്യക്തമല്ല. ജാഗ്വാറിന്റെ 4-ഡോർ ഇലക്ട്രിക് ജിടി വാഹനത്തിന്റെ പ്രോട്ടോടൈപ്പാണ് പരീക്ഷണയോട്ടത്തിന് ഒരുങ്ങുന്നത്. നീണ്ട ബോണറ്റും കൂപ്പേകളിൽ ഉള്ളതുപോലുള്ള റൂഫ് ലൈനും വലിയ ടയറുകളുമാണ് പ്രോട്ടോടൈപ്പ് വാഹനത്തിൽ കാണുന്നത് പ്രകാരം പുതിയ വാഹനത്തിന്റെ പ്രത്യേകതകൾ. 2026ൽ ജാഗ്വാർ ഇലക്ട്രിക് വിപണിയിലെത്തും എന്നാണ് പ്രതീക്ഷ. ഓഡി ഇട്രോൺ സെഡാൻ, പോർഷെ ടെയ്‌കാൻ തുടങ്ങിയ ആഢംബര വാഹനങ്ങളോടാണ്…

Read More

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെ കേരള പ്രതിനിധി കെ.വി.തോമസ് നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്.ദുരന്തത്തിൽ കേരളത്തിനുള്ള സഹായ പദ്ധതിയുടെ കാര്യത്തിലും കേന്ദ്രം അനുകൂല നിലപാട് എടുക്കുന്നില്ല. ദുരന്ത നിവാരണത്തിനുള്ള ഫണ്ട് കേരളത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിൽ ബാക്കിയുണ്ട് എന്ന നിലപാടിലാണ് കേന്ദ്രം. കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണ് എന്നാണ് റിപ്പോർട്ട്. 2024 ഏപ്രിൽ ഒന്ന് വരെ 394 കോടി രൂപ കേരളത്തിന്റെ ദുരന്ത പ്രതികരണ ഫണ്ടിൽ ബാക്കിയുണ്ടെന്ന് കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. 2024-2025 സാമ്പത്തിക വർഷം ദുരന്ത പ്രതികരണ ഫണ്ടിലേക്ക് 388 കോടി രൂപ കൈമാറി. ഇതിൽ 291 കോടി കേന്ദ്ര വിഹിതമാണെന്നും ആഭ്യന്തര സഹമന്ത്രി കത്തിൽ പറയുന്നു. വയനാട് ദുരന്തത്തിൽ പ്രത്യേക സഹായം എന്ന നിലയിൽ 1500 കോടി രൂപ കേരളം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്ത്…

Read More

ചേലക്കര ഇപ്പോൾ വ്യവസായത്തിലും മുന്നേറുകയാണ്. നിറയെ സംരംഭകരുണ്ട് ചേലക്കരയിലും. ചേലക്കരയിൽ നിന്നും ഫ്രാൻസിലേക്ക് കോപ്പർ ബാറും എർത്തിംഗ് കോംപൗണ്ടും കയറ്റുമതി ചെയ്യുന്നുണ്ട്. റബ്ബർ ബാൻഡ് ഉണ്ടാക്കുന്ന കേരളത്തിലെ പ്രധാന വ്യവസായസ്ഥാപനമായ ജോഷ്വാ പോളിമേഴ്സ് ഇവിടെയുണ്ട്. പിന്നെ മികച്ച അച്ചാർ നിർമാണ യൂണിറ്റുകളും ചേലക്കരയിലുണ്ട്. ചേലക്കരയിലെ സിഡ്കോ എസ്റ്റേറ്റിലെ എക്സൽ എർത്തിങ്ങാണ് ഐ എസ് ഐ അംഗീകാരമുള്ള ഇന്ത്യയിലെ ഏക കോപ്പർ ബോണ്ടണ്ട് എർത്ത് ഇലക്ട്രോഡ് നിർമ്മിക്കുന്നത്. എല്ലാമാസവും ഫ്രാൻസിലേക്ക് അവരുടെ ബ്രാൻഡിൽ ഉൽപ്പന്നം കയറ്റുമതി ചെയ്യുന്നു. സ്ഥാപന ഉടമയായ ഔഗിനും ഭാര്യയും സർക്കാരിന്റെ മിഷൻ 1000 പദ്ധതിയിൽ സ്ഥാപനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. നാട്ടിലുള്ളവരാണ് എല്ലാ തൊഴിലാളികളും. അതിൽ സ്ത്രീകളാണ് കൂടുതൽ. കെമിസ്റ്റുമാരും എഞ്ചിനിയർമാരും മലയാളികൾ തന്നെ. താമസം 200 സ്ക്വയർഫീറ്റ് വീട്ടിലാണെങ്കിലും രണ്ടരകോടി നിക്ഷേപമുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ലിജോയും കുടുംബവും.ചേലക്കരയിലെ ജോഷ്വാ പോളിമേഴ്സ് റബ്ബർ ബാൻഡ് ഉണ്ടാക്കുന്ന കേരളത്തിലെ പ്രധാന വ്യവസായസ്ഥാപനമാണ്. ലാഭം വീണ്ടും നിക്ഷേപമാക്കി വ്യവസായം വിപുലപ്പെടുത്തുകയെന്നതാണ്…

Read More

തൊണ്ണൂറുകൾ മുതൽ ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് അജയ് ദേവ്ഗൺ. കോമഡി, ആക്ഷൻ ത്രില്ലർ, ഹിസ്റ്റോറിക്കൽ ഡ്രാമ തുടങ്ങി സിനിമയിലെ എല്ലാ മേഖലയിലും അജയ് കൈവെച്ചു. അഭിനയത്തിനു പുറമേ നിർമാണരംഗത്തും താരം സജീവമാണ്. ഇവയ്ക്ക് പുറമേ വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നു. ഇതിൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ട് മികച്ച സാമ്പത്തിക പോർട്ട്ഫോളിയോ ഉണ്ടാക്കിയെടുക്കാൻ താരത്തിനായി. ഒരു സിനിമയിൽ അഭിനയിക്കാൻ താരം 60 കോടി മുതൽ 120 കോടി വരെ പ്രതിഫലം വാങ്ങുന്നു. സിനിമയ്ക്കു പുറമേ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന താരത്തിന്റെ ആസ്തി 427 കോടി രൂപയാണ്. നിലവിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഒടിടി സ്റ്റാറാണ് അജയ് ദേവ്ഗൺ. രുദ്ര എന്ന സീരീസിന് മാത്രം ഒരു എപ്പിസോഡിന് 18 കോടി വെച്ചാണ് അദ്ദേഹം പ്രതിഫലം വാങ്ങിയത്. പന്ത്രണ്ട് എപ്പിസോഡുകൾ ഉള്ള സീരീസിൽ നിന്ന് മാത്രം അദ്ദേഹം 125 കോടി രൂപ കൈപ്പറ്റി. പരസ്യചിത്രങ്ങളിലൂടെ മാത്രം താരം വർഷത്തിൽ 94…

Read More

അനുദിനം മാറുന്ന ടെക്നോളജിയുടെ ലോകത്താണ് നാം ജീവിക്കുന്നത്. ബിസിനസ്സിലും ടെക്നോളജി മാറ്റങ്ങൾ വലുതാണ്. ഓരോ സ്ഥാപനത്തിനും വെബ്സൈറ്റ്, സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ട്, ക്ലൗഡ്, പഞ്ചിങ് സിസ്റ്റം, ക്യാമറ എന്നിങ്ങനെ പല മേഖലയിലുള്ള ടെക്നോളജി ആവശ്യമായി വരും. സാധാരണയായി ബിസിനസ് ഉടമകൾ ഇവ പലതിനുമായി പല സർവീസ് സ്ഥാപനങ്ങളെയാണ് സമീപിക്കുന്നത്. എന്നാൽ ഓരോ സ്ഥാപനത്തിനും വേണ്ട ടെക്നോളജി ഏതെല്ലാനമാണെന്ന് കൃത്യമായി ബിസിനസ്സുകാർക്ക് നിർദേശം നൽകുകയാണ് ഐടി കൺസൽട്ടൻസികൾ ചെയ്യുന്നത്. ഈ ടെക്നോളജി അഡ്വൈസ് ആണ് സ്കൈബർടെക്കിന്റെ പ്രധാന മേഖല. ബിസിനസ്സിന്റെ പ്രാരംഭ ഘട്ടം മുതലുള്ള എല്ലാ ടെക്നോളജി സേവനങ്ങൾക്കും സ്കൈബർടെക് തയ്യാറാണ്. സ്കൈബർടെക് സ്ഥാപകൻ സുരേഷ് കുമാർ കഴിഞ്ഞ ഇരുപത്തെട്ട് വർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്നു, എട്ട് വർഷത്തോളമായിഅദ്ദേഹം നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി ഐടി ടെക്നോളജി സംബന്ധിച്ച അനിവാര്യമായ നിർദേശങ്ങൾ നൽകുന്നു. ടെക്നോളജി അറിയാതെ നിക്ഷേപം നടത്തിയുണ്ടാകുന്ന വൻ നഷ്ടങ്ങളിൽ നിന്ന് സംരംഭകരെ തടയാൻ സ്കൈബർടെക്കിന് കഴിഞ്ഞിട്ടുണ്ട്. ബിസിനസ്സിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ…

Read More

സ്കൂൾ ടീച്ചറിൽ നിന്നും ഇന്ത്യയിലെ അതി സമ്പന്ന യൂട്യൂബർ ആയി മാറിയിരിക്കുകയാണ് ഉത്തർ പ്രദേശ് സ്വദേശിനി നിഷ മധുലിക. വീട്ടിൽ തനിച്ചായപ്പോൾ ബോറടി മാറ്റാൻ ആരംഭിച്ച കുക്കിങ് ചാനലാണ് നിഷയുടെ ജീവിതം മാറ്റിയത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും ആസ്തിയുള്ള വനിതാ യൂട്യൂബറാണ് നിഷ. 2011ൽ നിഷ ആരംഭിച്ച NishaMadhulika എന്ന യൂട്യൂബ് ചാനലിന് ഇന്ന് 14.5 മില്യൺ സബ്സ്ക്രൈബേർസ് ഉണ്ട്. ഹിന്ദിയിലാണ് നിഷ പാചക വീഡിയോകൾ ചെയ്യുന്നത്. വ്യത്യസ്തവും എന്നാൽ എളുപ്പമുള്ളതുമായ ഇന്ത്യൻ വിഭവങ്ങളുടെ പാചകരീതി പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാതെ പറയുന്നു എന്നതാണ് നിഷയുടെ കുക്കിങ് ചാനലിനെ വ്യത്യസ്തമാക്കുന്നത്. മിക്ക ചാനലുകളും വ്യൂവിങ് ടൈം കൂട്ടാൻ അനാവശ്യമായി വീഡിയോ വലിച്ചു നീട്ടുന്നിടത്ത് നിഷ വ്യത്യസ്തയാകുന്നു. 2017 സോഷ്യൽ മീഡിയ സമ്മിറ്റ് അവാർഡ്സിൽ മികച്ച കുക്കിങ് ചാനലിനുള്ള പുരസ്കാരം നിഷയ്ക്കായിരുന്നു. ദൈനിക് ഭാസ്കർ, അമർ ഉജാല തുടങ്ങിയ പത്രങ്ങളിൽ ഫുഡ് കോളമിസ്റ്റ് കൂടിയാണ് അറുപത്തഞ്ചുകാരിയായ നിഷ. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായ നിഷ ടാറ്റ ട്രസ്റ്റിന്റെ…

Read More