Author: News Desk
പ്രമുഖ ഫുൾ സർവീസ് എയർലൈനും ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭവുമായ വിസ്താര, അന്താരാഷ്ട്ര വിമാനങ്ങളിൽ 20 മിനിറ്റ് കോംപ്ലിമെൻ്ററി വൈ-ഫൈ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു. ഇതോടെ രാജ്യാന്തര വിമാനസർവീസുകളിൽ യാത്രക്കാർക്കു സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി വിസ്താര. എല്ലാ യാത്രക്കാർക്കും 20 മിനിറ്റാണ് സൗജന്യ വൈഫൈ. അതിനു ശേഷം അധിക ഡേറ്റ പണം കൊടുത്തു വാങ്ങാം. ഇതിനായി ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാമെന്നതും സവിശേഷതയാണ്. ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ് വിസ്താര അംഗങ്ങൾക്ക് 50 എംബി സൗജന്യ വൈഫൈയും ലഭിക്കും. പ്ലാറ്റിനം ക്ലബ് അംഗമല്ലാത്തവർ 372 രൂപയും ജിഎസ്ടിയും ചേർത്തടച്ചാൽ വാട്സാപ് പോലെയുള്ള മെസേജിങ് മെസേജിങ് ആപ്പുകൾ ഉപയോഗിക്കാൻ അൺലിമിറ്റഡ് ഡേറ്റ ലഭിക്കും. പൊതുവായ ഇൻ്റർനെറ്റ് ബ്രൗസിംഗിനായി എയർലൈൻ 1577.54 രൂപയും ജിഎസ്ടിയും ഈടാക്കുന്നു. 2707.04 രൂപയും ജിഎസ്ടിയും ഉൾകൊള്ളുന്ന പാക്കിൽ, ഉപഭോക്താക്കൾക്ക് എല്ലാ സ്ട്രീമിംഗ് പ്രോട്ടോക്കോളുകളും പിന്തുണയ്ക്കുന്ന അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. വിസ്താരയുടെ…
തമിഴ്നാട് സർക്കാരിന്റെ വൈദ്യുത വിതരണ കമ്പനിയായ ടാംഗഡ്‌കോയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെട്ടിനാട് ഗ്രൂപ്പിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചെന്നൈ യൂണിറ്റാണ് ചെട്ടിനാട് ഗ്രൂപ്പിന്റെ സൗത്ത് ഇന്ത്യൻ കോർപറേഷൻ ലിമിറ്റഡ് (SICPL) സ്ഥാപനം റെയ്ഡ് നടത്തി 298 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. 2023 മാർച്ചിൽ സംസ്ഥാന വിജിലൻസ് വിഭാഗമാണ് (DVAC) കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെട്ടിനാട് ഗ്രൂപ്പിനെതിരെ ആദ്യം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. വൈകാതെ കേസന്വേഷണം ഇ.ഡി ഏറ്റെടുത്തു. എസ്ഐസിപിഎല്ലുമായി നടന്ന കൽക്കരി ഇടപാടിൽ സർക്കാർ സ്ഥാപനമായ ടാംഗഡ്‌കോയ്ക്ക് 908 കോടി നഷ്ടം സംഭവിച്ചുവെന്നാണ് കേസ്. ടാംഗഡ്‌കോയിലെ മുൻ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. 2023 ഏപ്രിലിൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കമ്പനിയുമായി ബന്ധപ്പെട്ട 358.2 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഇ.ഡി കണ്ടുകെട്ടിയിരുന്നു. ചെട്ടിനാട് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് പുറമെ ടാംഗഡ്‌കോയുടെ കൽക്കരി വിഭാഗം മുൻ ഡയറക്ടർ, ചില സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളടക്കം 10 സ്ഥലങ്ങളിലാണ്…
സംസ്ഥാനത്തു നിക്ഷേപകർക്കായി വൻ ഇളവുകൾ കൊണ്ട് വന്നു സംസ്ഥാന സർക്കാർ. വ്യവസായ പാര്‍ക്കുകളുടെ പാട്ടവ്യവസ്ഥകളില്‍ ഇളവുകൾ പ്രഖ്യാപിച്ചു. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽമതി. അവർക്ക് പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. ഇതിനൊപ്പം എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ പാട്ട കാലാവധി 90 വർഷമാക്കും. വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി വിതരണംചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ -ലാന്‍ഡ് ഡിസ്പോസല്‍ റെഗുലേഷന്‍സ്- പരിഷ്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതുമാണ് ഭേദഗതി. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽമതിയാകും.…
പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായിരിക്കുകയാണ് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലമാണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും ഇതോടെ 22-കാരിയായ മനു ഭാക്കര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. മനുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണിത്. 2021-ലെ ടോക്കിയോ ഒളിമ്പിക്‌സിലായിരുന്നു അരങ്ങേറ്റം. അന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു താരം. 60 ഷോട്ടുകളുള്ള യോഗ്യത റൗണ്ടില്‍ മികച്ച തുടക്കം തന്നെ നേടാന്‍ മനുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ദുര്‍വിധി പോലെ ഇടക്കുവച്ച് താരത്തിന്‍റെ പിസ്റ്റളിന് സാങ്കേതിക തകരാറുണ്ടായി. അതു പരിഹരിക്കുന്നതിനായി താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടി വന്നു. ആറോളം മിനിട്ടുകള്‍ക്ക് ശേഷം പുതിയ പിസ്റ്റളുമായി മത്സരം തുടരാനെത്തിയ മനുവിന് പഴയ താളത്തിലേക്ക് എത്താനായില്ല. ഇതിന്‍റെ ഫലമായി യോഗ്യത റൗണ്ടെന്ന കടമ്പയും മനുവിന് കടക്കാന്‍ കഴിഞ്ഞില്ല. അന്ന് ഏറെ കലങ്ങിയ മനസുമായി കളക്കളം വിട്ട…
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടെ ടെസ്റ്റിങ് പൂർത്തിയാക്കി ട്രാക്കിൽ ഇറങ്ങാൻ തയ്യാറെടുക്കുകയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ടെണ്ണം കേരളത്തിനും ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണ വേഗത കൂട്ടിയിട്ടുണ്ട്. പത്തു ദിവസത്തിൽ ഒരു വന്ദേ ഭാരത് ട്രെയിൻ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണിപ്പോൾ നിർമാണം പുരോഗമിക്കുന്നത്. ട്രെയിൻ ടെസ്റ്റിങ് ഊർജ്ജിതമായി നടക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വന്ദേ മെട്രോ ട്രെയിനുകളും ടെസ്റ്റിങ്ങിലേക്ക് കടക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതോടൊപ്പം 50 അമൃത് ഭാരത് ട്രെയിനുകളും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ലഭിക്കുന്ന രണ്ട് വന്ദേ സ്ലീപ്പറുകൾ നിലവിലെ യാത്രാതടസം പരിഹരിക്കുന്നവയാകും. കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു വരെ പോകുന്നതായിരിക്കും ഒരു സർവീസ്. രണ്ടാമത്തേത് കന്യാകുമാരിയിൽ നിന്ന് ശ്രീനഗർ വരെ ഉള്ള സർവീസ് ആയിരിക്കും. ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ദിവസവും സർവ്വീസ് നടത്തും. ശ്രീനഗർ വന്ദേ ഭാരത് സ്ലീപ്പർ ആഴ്ചയിൽ രണ്ടോ…
ലോകത്തിലെ ഏഴ് പുതിയ അദ്ഭുതങ്ങളും ഒപ്പം 35 രാജ്യങ്ങളും സന്ദർശിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അതും ഒരു ആഡംബര കപ്പലിൽ. അത്തരമൊരു യാത്ര സാധ്യമാക്കുകയാണ് അസമാര വേൾഡ് ക്രൂയിസ്. 2026 ജനുവരി 6-ന് പുറപ്പെടുന്ന 155 ദിവസത്തെ ക്രൂയിസിൽ മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, പെറുവിലെ മച്ചു പിച്ചു, ഇറ്റലിയിലെ കൊളോസിയം എന്നിവിടങ്ങളും ചൈനയിലെ വൻമതിൽ, ജോർദാനിലെ പെട്രയുമടക്കം കുറേയേറെ സ്ഥലങ്ങളിലേക്കു നിങ്ങൾക്കു യാത്ര നടത്താം. യാത്ര ആരംഭിക്കുന്നത് 2026 ആണെങ്കിലും ഇപ്പോൾ തന്നെ ബുക്കിങ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഈ ക്രൂയിസ് ഷിപ്പ് 36 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.155 ദിവസത്തെ യാത്രയ്ക്കിടെ 55 രാത്രികൾ നിങ്ങൾ വിവിധ രാജ്യത്തെ തുറമുഖങ്ങളിലായിരിക്കും താമസം എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്. ഈ സാഹസിക യാത്ര ആരംഭിക്കുന്നത് മിയാമിയിൽ നിന്നുമാണ്. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സഞ്ചരിക്കുന്നതിന് മുമ്പ് അതിഥികളെ ക്രൂയിസ് പനാമ കനാലിലൂടെ കൊണ്ടുപോകുന്നു. ഈസ്റ്റർ ദ്വീപിലേക്കും…
രാജ്യത്തെ ഏറ്റവും മനുഷ്യസ്‌നേഹികളായ ചില ബിസിനസ് സ്ത്രീകളെ കുറിച്ച് ചിന്തിക്കുമ്പോൾ റിലയൻസ് ഫൗണ്ടേഷൻ്റെ ചെയർപേഴ്‌സൺ നിത അംബാനി, അദാനി ഫൗണ്ടേഷൻ ചെയർപേഴ്‌സൺ പ്രീതി അദാനി എന്നിവരുടെ പേരുകൾ മനസ്സിൽ വന്നേക്കാം. എന്നിരുന്നാലും, ഇവരിൽ നിന്നൊക്കെ വേറിട്ടുനിൽക്കുന്ന ഒരാൾ ഉണ്ട്. എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപ്പി വിമൻസ് ലിസ്റ്റ് 2023 കണക്കുകൾ പ്രകാരം, മൊത്തം 170 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ ആയി നൽകി ഒന്നാമതെത്തിയ മനുഷ്യ സ്‌നേഹി രോഹിണി നിലേകനി. 2022-ൽ ഏകദേശം 120 കോടി രൂപ ഇവർ അർഹതപ്പെട്ടവർക്ക് സംഭാവന ആയി നൽകിയിട്ടുണ്ട്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയെ വിവാഹം കഴിച്ച രോഹിണി നിലേകനി ഒരു എഴുത്തുകാരി കൂടിയാണ്. മുംബൈ സ്വദേശിനിയായ രോഹിണി എൽഫിൻസ്റ്റൺ കോളേജിൽ നിന്നും ഫ്രഞ്ച് സാഹിത്യം പഠിച്ച് പത്രപ്രവർത്തകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആളാണ്. നന്ദൻ നിലേകനി രോഹിണിയെ വിവാഹം ചെയ്തതും ഇൻഫോസിസ് സ്ഥാപിച്ചതും 1981-ൽ ആയിരുന്നു. ഭർത്താവ് ഇൻഫോസിസ് എന്ന ടെക് ഭീമനെ…
സിനിമാനിർമ്മാണത്തിൻ്റെ സ്വഭാവവും അഭിനേതാക്കളുടെ ജോലിഭാരവും അവരുടെ ഷെഡ്യൂളുകളും ഓക്കെയാണ് പലപ്പോഴും മിക്ക മുൻനിര താരങ്ങൾക്കും അവർ തിരഞ്ഞെടുക്കുന്ന എല്ലാ സിനിമകൾക്കും സമ്മതം മൂളാൻ കാരണമാവുന്നത് എന്ന് പറയാൻ കഴിയില്ല. എന്നാൽ പലപ്പോഴും, അജ്ഞാതമായ ചില കാരണങ്ങളാൽ സിനിമ വേണ്ടെന്ന് വച്ചവരുമുണ്ട്. അങ്ങിനെയുള്ളവരിൽ ചിലർ പിന്നീട് ഈ തീരുമാനത്തിൽ ഖേദിക്കുന്നുമുണ്ട്. അത്തരത്തിൽ 1400 കോടി രൂപ നഷ്ടപ്പെടുത്തിയ, തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരത്തോട് നോ പറയാൻ ഈ ഒരു താരം എടുത്തത് വെറും പത്ത് മിനിറ്റ് മാത്രമാണ്. ടൈറ്റാനിക്കിന്റെയും ടെർമിനേറ്ററിന്റെയും പിന്നിലെ പ്രശസ്തനായ സംവിധായകൻ ജെയിംസ് കാമറൂൺ, 2007 ൽ അവതാർ എന്ന സിനിമയിൽ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി കാസ്റ്റിംഗ് സമയത്ത് മാറ്റ് ഡാമനെ സമീപിച്ചിരുന്നു. അടുത്തിടെ ഒരു ടോക്ക് ഷോയിലാണ് മാറ്റ് ഡാമൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ ക്ലിപ്പിൽ, താരം പ്രേക്ഷകരോട് പറയുന്നത്, “എനിക്ക് അവതാർ എന്ന സിനിമയിൽ ഒരു അവസരം അദ്ദേഹം…
ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാറിന്റെ ബാന്ദ്ര ബംഗ്ലാവ് നിലനിന്നിരുന്ന കെട്ടിടസമുച്ചയത്തിലെ മൂന്ന് നിലകളുള്ള ഭാഗം 172 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 9,527.21 ചതുരശ്ര അടി വിസ്തീര്‍ണമാണ് ഈ മൂന്നുനിലകളിലായി ഉള്ളത്. ആപ്കോ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത്രയും വില നല്‍കി ഈ ട്രിപ്‌ളെക്‌സ് സ്വന്തമാക്കിയത്. കൺസ്ട്രക്ഷൻ കമ്പനിയായ ആപ്‌കോ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയ ട്രിപ്ലക്‌സ് അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൻ്റെ 9, 10, 11 നിലകളാണ് ദിലീപ് കുമാറിന്റെ വസതിയായിരുന്നത്. ചതുരശ്ര അടിയ്ക്ക് 1.81 ലക്ഷം രൂപയോളമാണ് വില. സ്റ്റാമ്പ് ഡ്യൂട്ടിയായി 9.3 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 30,000 രൂപയുമാണ് അപ്പാര്‍ട്ട്മെന്റിന്റെ രജിസ്ട്രേഷന്‍ ഫീയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ അപാർട്മെന്റിന്റെ വില 155 കോടി ആയിരുന്നു ദിലീപ് കുമാർ വാങ്ങിയപ്പോൾ. ഇതിഹാസതാരത്തിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്ന പാലി ഹില്‍ പ്ലോട്ടില്‍ ഒരു ആഡംബര ഭവന പദ്ധതി വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ദിലീപ് കുമാറിന്റെ കുടുംബം റിയല്‍റ്റി ഡെവലപര്‍ അഷര്‍…
അമേരിക്കയിലെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഒരു ബിസിനസ് തുടങ്ങുക എന്നത് നമ്മളിൽ ചിലർക്കെങ്കിലും ആലോചിക്കാൻ പോലും പറ്റാത്ത ഒരു വലിയ തീരുമാനമാണ്. സ്ഥിര വരുമാനം ഉള്ള ഒരു തൊഴിലിൽ നിന്ന് ബിസിനസിന്റെ അനിശ്ചിത ലോകത്തിലേക്കുള്ള യാത്ര എന്ന് പറയുമ്പോൾ അതിന് അതിൻ്റേതായ വെല്ലുവിളികളും അപകടസാധ്യതകളും ഉൾക്കൊള്ളുന്നതാണ്. പ്രതിബന്ധങ്ങൾക്കിടയിലും തടസ്സങ്ങൾ എല്ലാം മറികടന്ന് സംരംഭകരെന്ന നിലയിൽ വിജയകരമായ പാതകൾ സ്വയം വെട്ടിത്തെളിച്ചവർ തീർച്ചയായും നമുക്കിടയിൽ ഉണ്ട്. ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെൻ്റ് ഗേറ്റ്‌വേയായ റേസർപേ സ്ഥാപിച്ച ശശാങ്ക് കുമാറിൻ്റെ കഥയും ഇങ്ങനെയാണ്. 2013-ൽ, ഇന്ത്യയുടെ ചെറുകിട ബിസിനസുകൾക്ക് പേയ്‌മെൻ്റ് ഓപ്‌ഷൻ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഎസ് ആസ്ഥാനമായുള്ള പേപാൽ എന്ന കമ്പനിയുടെ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ട് അത് ഉപയോഗിക്കാൻ എല്ലാവരും നിർബന്ധിതരായി. അവിടെ നിന്നാണ് ഈ മാറ്റത്തിൻ്റെ വിളക്കുമാടം റേസർപേയുടെ രൂപത്തിൽ ഉയർന്നു വന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെൻ്റ് പോർട്ടലാണ് രണ്ട് ഐഐടിക്കാർ സ്ഥാപിച്ച…