Author: News Desk
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ്വേയുടെ ആദ്യ ഘട്ടം ഗതാഗതത്തിനായി തുറന്നു. 260 കിലോമീറ്ററുള്ള എക്സ്പ്രസ്വേയുടെ കർണാടകയിലൂടെ കടന്നുപോകുന്ന 71 കിലോമീറ്റർ പാതയാണ് തുറന്നത്. ബെംഗളൂരുവിൽനിന്ന് ചെന്നൈ വരെ നീളുന്ന നാലുവരി എക്സ്പ്രസ്വേ 2025 ഓഗസ്റ്റോടെ പൂർണമായും ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു. ആന്ധ്ര, തമിഴ്നാട് ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. നാല് വരിപ്പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ മൂന്ന്-നാല് മണിക്കൂറിനുള്ളിൽ ബെംഗളൂരു-ചെന്നൈ യാത്ര സാധ്യമാകും. കർണാടകയിലെ മാലൂർ, ബംഗാരപേട്ട്, ബെതമംഗല എന്നീ സ്ഥലങ്ങളിലാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേയുടെ എക്സിറ്റ് പോയിൻ്റുകൾ. ഹോസ്കോട്ടെ-മാലൂർ (27.1 കിലോമീറ്റർ), മാലൂർ-ബംഗാരപേട്ട് (27.1 കിലോമീറ്റർ), ബംഗാരപേട്ട് – ബെതമംഗല (17.5 കിലോമീറ്റർ) എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് 71 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തീകരിച്ചത്. ഇതിൽ ഹോസ്കോട്ടെയ്ക്ക് സമീപമുള്ള ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ ഉണ്ടായിരുന്നതിനാൽ നിർമാണത്തിൽ ചെറിയ കാലതാമസം നേരിട്ടിരുന്നു. പിന്നീടെ ക്ഷ്ത്രം മാറ്റി സ്ഥാപിച്ചതോടെ നിർമാണം വേഗത്തിലായി. 16,370 കോടി രൂപ ചിലവിൽ നിർമിക്കുന്ന…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. സുനിതയേയും സഹസഞ്ചാരി ബുച്ച് വിൽമോറിനേയും തിരിച്ചെത്തിക്കാനായി സ്പേസ് എക്സിന്റെ ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിച്ചിരുന്നു. ഈ പേടകത്തിലാണ് ഇരുവരുടേയും പരിശീലനം. 2025 ഫെബ്രുവരിയിലാണ് ഡ്രാഗൺ പേടകം ഇരുവരേയും വഹിച്ച് ഭൂമിയിലേക്ക് മടങ്ങുക. ഇതിനു മുന്നോടിയായി ബഹിരാകാശ നടത്തത്തിനും പദ്ധതിയുണ്ട്. സ്പേസ് വാക്കിനായി പ്രത്യേകം സജ്ജീകരിച്ച സ്പേസ് സ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ തിരക്കിലാണ് സുനിത. ഇതോടൊപ്പം അൾട്രാസൗണ്ട് 2 ഡിവൈസ് ഉപയോഗിച്ച് സുനിതയുടേയും വിൽമോറിന്റേയും കാഴ്ച പരിശോധനയും നടത്തി. ബഹിരാകാശത്തുള്ള യന്ത്രം ഉപയോഗിച്ച് ഭൂമിയിലുള്ള ഡോക്ടർമാർ ഇരുവരുടേയും കോർണിയ, ലെൻസ്, ഒപ്റ്റിക് നേർവുകൾ തുടങ്ങിയവ പരിശോധിച്ചു 2024 ജൂൺ അഞ്ചിന് എട്ടുദിവസത്തെ പര്യടനത്തിനായി ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും പേടകത്തിലെ തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു. Commander Sunita Williams prepares for her return to…
2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഇതു സംബന്ധിച്ച് ഫിഫ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022ലെ ലോകകപ്പ് ഖത്തറിൽ വെച്ചായിരുന്നു നടന്നത്. ഇപ്പോൾ വീണ്ടും ഏഷ്യയിലേക്ക് ഫുട്ബോൾ മാമാങ്കം വരുന്നത് ആവേശത്തോടെയാണ് ആരാധകർ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താൻ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നത്. ഓസ്ട്രേലിയയും ഇന്തോനേഷ്യയും 2034 ലോകകപ്പ് വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഈ രാജ്യങ്ങൾ പിന്നീട് പിൻമാറുകയായിരുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങളുടെ വിവരങ്ങൾ സൗദി പുറത്തു വിട്ടിട്ടുണ്ട്. റിയാദ്, ജിദ്ദ, അൽഖോബാർ, നിയോം, അബഹ എന്നീ നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലാണ് 2034 ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പിനോട് അനുബന്ധിച്ച് 11 വമ്പൻ സ്റ്റേഡിയങ്ങളാണ് ഈ നഗരങ്ങളിൽ ഒരുങ്ങുക. ഇതിൽ മൂന്ന് സ്റ്റേഡിയങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. സൗദിയിൽ ഇപ്പോഴുള്ള രണ്ട് വലിയ സ്റ്റേഡിയങ്ങൾ പുതുക്കി പണിയുമെന്നും മറ്റ് രണ്ട് സ്റ്റേഡിയങ്ങൾ ടൂർണമെന്റ് അടുക്കുന്നതോടെ വിപുലീകരിക്കുമെന്നും സൗദി അധികൃതർ അറിയിച്ചു. അതേസമയം 2030 ഫിഫ…
400 ബില്യൺ ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്ല-സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടിക പ്രകാരം മസ്കിൻ്റെ ആസ്തി ഒറ്റയടിക്ക് 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിൻ്റെ ഇൻസൈഡർ ഷെയർ വിൽപനയാണ് സമ്പത്തിൽ വൻ മുന്നേറ്റം ഉണ്ടാകാൻ കാരണമായത്. 2022ൽ മസ്കിന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിലധികം ഇടിവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വൻ മുന്നേറ്റമാണ് സമ്പത്തിന്റെ കാര്യത്തിൽ ഇലോൺ മസ്ക് നടത്തുന്നത്. ട്രംപിന്റെ ക്യാബിനറ്റിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് മസ്ക്. സെൽഫ്-ഡ്രൈവിംഗ് കാറുകളുടെ വ്യാപനം കാര്യക്ഷമമാക്കുമെന്ന് തിരഞ്ഞെടുപ്പിനു മുൻപുള്ള ഘട്ടത്തിൽത്തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്വയമോടുന്ന കാറുകളുടെ പ്രമുഖ നിർമാതാക്കളായ ടെസ്ല ഓഹരികൾ 65% ഉയർന്നിരുന്നു. ട്രംപ് പുതുതായി സൃഷ്ടിച്ച ഗവൺമെൻ്റ് എഫിഷ്യൻസി വകുപ്പ് സഹമേധാവി എന്ന…
ഇലക്ട്രിക് വാഹന ഭീമൻമാരായ ടെസ്ല ഇന്ത്യയിലേക്കെന്ന് റിപ്പോർട്ട്. ന്യൂഡൽഹിയിൽ ഷോറൂം ആരംഭിക്കാനായി ഇലോൺ മസ്കിന്റെ ടെസ്ല ശ്രമം തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ മുൻപ് നിർത്തിവെച്ച കമ്പനി ഇപ്പോൾ വീണ്ടും ഇന്ത്യൻ പ്രവേശനത്തിന് ഒരുങ്ങുന്നതിന്റെ സൂചനയാണിത്. ഡൽഹി എൻസിആറിൽ ഷോറൂമിനായി സ്ഥലം ലഭിക്കാൻ പ്രമുഖ റിയൽ എസ്റ്റേറ്റ്-നിർമാണ ഗ്രൂപ്പായ ഡിഎൽഎഫിനെ ടെസ്ല സമീപിച്ചിട്ടുണ്ട്. കസ്റ്റമർ എക്സ്പീരിയൻസ് സെന്ററിനായി മാത്രം ടെസ്ല 3,000-5,000 സ്ക്വയർ ഫീറ്റ് സ്ഥലമാണ് തേടുന്നത്. സർവീസ്, ഡെലിവെറി ഓപറേഷനുകൾക്കായി ഇതിന്റെ മൂന്ന് മുതൽ നാലിരട്ടിവരെ സ്ഥലം ആവശ്യമായി വരും. സൗത്ത് ഡൽഹിയിലെ ഡിഎൽഎഫ് അവന്യൂ മാൾ, ഗുരുഗ്രാമിലെ സൈബർ ഹബ്ബ് കോംപ്ലക്സ് തുടങ്ങിയ ഇടങ്ങൾക്കാണ് ടെസ്ല പ്രഥമ പരിഗണന നൽകുന്നത്. ഇന്ത്യൻ വിപണിയിലേക്കുള്ള ടെസ്ലയുടെ പ്രവേശനം ഏറെക്കാലമായി വാർത്തകളിലുണ്ട്. ഈ വർഷമാദ്യം ടെസ്ല ഉടമ ഇലോൺ മസ്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുമെന്നും കമ്പനി ഇന്ത്യയിൽ മൂന്ന് ബില്യൺ ഡോളർ നിർമാണ നിക്ഷേപം നടത്തുമെന്നും…
ആഗോള ബോക്സ് ഓഫീസ് ആധിപത്യം തുടർന്ന് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ‘പുഷ്പ 2, ദി റൂൾ’. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അതിവേഗം 1000 കോടി കലക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 900 കോടി നേടിയ ചിത്രം, ആറാം ദിവസത്തെ മുൻകൂർ ബുക്കിങ്ങിലൂടെ മാത്രം 18.85 കോടി രൂപ നേടിയിരുന്നു. ഇതിനകം 1002 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസായി 6 ദിനം കൊണ്ടാണ് ചിത്രം സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. റെക്കോർഡ് നേട്ടത്തിന്റെ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടി രൂപയാണ് നേടിയത്. ഈ കലക്ഷൻ രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നു. ആദ്യ ദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി രൂപ നേടിയും റെക്കോർഡിട്ടു. ഷാരൂഖ് ഖാൻ നായകനായ പത്താന്റെ റെക്കോർഡാണ് ഇപ്പോൾ പുഷ്പ 2 മറികടന്നിരിക്കുന്നത്. ഒൻപത് ദിവസം കൊണ്ടാണ്…
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചു. പെരിയാർ ഇ.വി. രാമസ്വാമി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തിൽ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനുമായാണ് സ്റ്റാലിൻ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത് കേരള ഗവൺമെന്റ് വിട്ടു നൽകിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് തമിഴ്നാട് പെരിയാർ പ്രതിമ സ്ഥാപിച്ചത്. ഇപ്പോൾ സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ തമിഴ്നാട് പൊതുമരാമത്തു വകുപ്പാണ് പെരിയാർ സ്മാരക നവീകരണം പൂർത്തിയാക്കിയത്. പെരിയാർ പ്രതിമ, അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയ മ്യൂസിയം, ലൈബ്രറി, കുട്ടികൾക്കുള്ള പാർക്ക്, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള സ്മാരകമാണ് ഒരുക്കിയിരിക്കുന്നത്. 6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണ് പെരിയാർ സ്മാരകത്തിനുള്ളത്. വൈക്കം പോരാട്ടത്തേയും പെരിയാറിന്റെ വിവിധ പോരാട്ടങ്ങളേയും അടയാളപ്പെടുത്തുന്ന…
സ്കൂള്-കോളേജ് വിദ്യാർഥികള്ക്കുള്ള KSRTCയുടെ വിനോദ വിജ്ഞാനയാത്ര ‘ട്രാവല് ടു ടെക്നോളജി’ക്ക് പ്രിയമേറുന്നു. ട്രാവല് ടു ടെക്നോളജിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യയാത്ര നടത്തിയത് മലപ്പുറം ജില്ലയാണ്. പാലക്കാടാണ് രണ്ടാമത്തെ യാത്ര നടത്തിയത്. 135-ലധികം കേന്ദ്രങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല് ആണ് ട്രാവല് ടു ടെക്നോളജി യാത്രകൾ സംഘടിപ്പിക്കുന്നത്. വിദ്യാർഥികള്ക്ക് സാങ്കേതിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങള് നേരിട്ട് മനസ്സിലാക്കുന്നതിനാണ് വിനോദ വിജ്ഞാന യാത്ര ‘ട്രാവല് ടു ടെക്നോളജി’ ഒരുക്കിയത്. വ്യാവസായിക, സാങ്കേതിക മേഖലകളെ കൂടുതല് അറിയുകയും വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർഥികളില് കൂടുതല് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഐ.എസ്.ആർ.ഒ, കെ.എസ്.ആർ.ടി.സി. റീജണല് വർക്ഷോപ്പുകള്, യുണൈറ്റഡ് ഇലക്ട്രിക്കല് ആൻഡ് ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മില്മ പ്ലാന്റ് തുടങ്ങി കേരളത്തിലെ വിവിധ യൂണിറ്റുകളില്നിന്നുള്ള 135-ലധികം പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ‘ട്രാവല് ടു ടെക്നോളജി’ യാത്രാപാക്കേജില് ഉള്പ്പെടുത്തിയത്. സ്കൂള് വിദ്യാർഥികള്ക്ക് ഒരുദിവസം ഭക്ഷണമുള്പ്പെടെ വ്യവസായ സ്ഥാപനങ്ങള് സന്ദർശിക്കുന്നതിന് 500 രൂപയില്ത്താഴെയായിരിക്കും ചാർജ്. രാവിലെ…
നിരപ്പല്ലാത്ത പ്രതലത്തിൽ ടെസ്ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയ്ഡ് റോബോട്ട് നടക്കുന്ന വീഡിയോ പങ്ക് വെച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കുഴികൾ നിറഞ്ഞ പ്രതലത്തിൽ ഒപ്റ്റിമസ് റോബോട്ട് വിജയകരമായി നടക്കുന്ന വീഡിയോ അദ്ദേഹം ഷെയർ ചെയ്തത്. ‘ദിവസേനയുള്ള നടത്തം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയൊണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. റിമോട്ടിനേയും മനുഷ്യരേയും ആശ്രയിക്കുന്നതിനുപകരം ന്യൂറൽ നെറ്റ്വർക്കുകൾ ഉപയോഗിച്ച് അവയവങ്ങളെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നത് കൊണ്ടാണ് ദുഷ്ക്കരമായ പ്രതലത്തിൽപ്പോലും ഒപ്റ്റിമസിന് അനായാസേന സഞ്ചരിക്കാൻ ആകുന്നത് എന്ന് മസ്ക് പറഞ്ഞു. യഥാർത്ഥ ലോക പരിതസ്ഥിതികളുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിൻ്റെ വർദ്ധിച്ചുവരുന്ന കഴിവിനെയാണ് ഇത് എടുത്തുകാണിക്കുന്നത്. ഒപ്റ്റിമസിന് ഇപ്പോൾ അതിൻ്റെ വൈദ്യുത കൈകാലുകൾ നിയന്ത്രിച്ച് ന്യൂറൽ നെറ്റ് ഉപയോഗിച്ച് ഉയർന്ന വേരിയബിൾ ഗ്രൗണ്ടിൽ നടക്കാൻ കഴിയും-മസ്ക് ഒപ്റ്റിമസിൻ്റെ പ്രധാന കഴിവുകൾ എടുത്തുകാണിച്ച് കൊണ്ട് പറഞ്ഞു. അപ്ഗ്രേഡ് ചെയ്ത കൈകൾ ഉപയോഗിച്ച് എറിഞ്ഞുകൊടുക്കുന്ന ടെന്നീസ് ബോളുകൾ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസ് റോബോട്ടിന്റെ…
പുഷ്പ ടൂവിലൂടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. ഫോർബ്സ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച റിപ്പോട്ട് പ്രകാരം പുഷ്പ 2ൽ അല്ലുവിന് പ്രതിഫലമായി ലഭിച്ചത് 300 കോടി രൂപയാണ്. ഫിനാൻഷ്യൽ എക്സ്പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം 2024ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ ആസ്തി ഏകദേശം 460 കോടി രൂപയാണ്. അഭിനയത്തിനു പുറമേ സ്വന്തം നിർമാണ കമ്പനിയും തിയേറ്ററും താരത്തിനുണ്ട്. 2022ലാണ് അദ്ദേഹം ഹൈദരാബാദിൽ തന്റെ നിർമാണക്കമ്പനി ആരംഭിച്ചത്. 10 ഏക്കറിലുള്ള സ്റ്റുഡിയോ ചലച്ചിത്ര നിർമാണത്തിലും ടെലിവിഷൻ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് കൂടാതെ അല്ലു കുടുംബത്തിന് ഗീത ആർട്സ് എന്ന ചലച്ചിത്ര നിർമാണ കമ്പനിയും ഉണ്ട്. 2023ലാണ് അല്ലു അർജുൻ ഹൈദരാബാദിൽ മൾട്ടിപ്ലക്സ് തിയേറ്റർ സ്വന്തമാക്കിയത്. അല്ലു കുടുംബത്തിന്റെ OTT പ്ലാറ്റ്ഫോമായ ‘ആഹാ’യുടെ ബ്രാൻഡ് അംബാസഡറുമാണ് അല്ലു അർജുൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലു അരവിന്ദിനറേതാണ് ഈ പ്ലാറ്റ്ഫോം. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ആഢംബര ഭവനം മാത്രം…