Author: News Desk

യുകെ ആസ്ഥാനമായ ഇഗ്നിവിയയില്‍ നിന്ന് 10 കോടി രൂപയുടെ വെഞ്ച്വര്‍ കാപിറ്റല്‍ സ്വന്തമാക്കി തിരുവനന്തപുരം സിഇടി യിലെ വിദ്യാര്‍ഥികളുടെ സ്റ്റാർട്ടപ്പ് ലാവോ ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (LAOZ ). ജി-20 സസ്റ്റത്തോണ്‍, ഡെവ്കോണ്‍ 7 തുടങ്ങിയ പ്രമുഖ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ലാവോസ് സുസ്ഥിര കമ്മ്യൂണിറ്റി പ്രോജക്റ്റുകള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയിട്ടുണ്ട്. 80 കോടിയുടെ കൊച്ചിന്‍ ട്രേഡ് സെന്‍റര്‍ പ്രൊജക്ട് ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടവും ലാവോസിനുണ്ട്. കെഎസ് യുഎമ്മിന്‍റെ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റേഴ്സ്- IEDC പ്രോഗ്രാമിന് കീഴിലാണ് കോളേജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം (CET ) വിദ്യാര്‍ഥികളുടെ ‘ലാവോസ്’ സ്റ്റാര്‍ട്ടപ് സ്ഥാപിച്ചത് യുകെയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇഗ്നിവിയ ഗ്രൂപ്പില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ ആശയത്തിന് ഫണ്ട് ലഭിച്ചത്. റിയല്‍-വേള്‍ഡ് അസറ്റ് ടോക്കണൈസേഷനിലും റിയല്‍ എസ്റ്റേറ്റിലെ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പിലുമാണ് സ്റ്റാര്‍ട്ടപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ സ്റ്റാര്‍ട്ടപ് പ്രയോജനപ്പെടുത്തുന്നു. ആര്‍ക്കിടെക്ചറല്‍…

Read More

ഇന്ത്യയുടെ ആദ്യത്തെ സ്പേസ് റോബോട്ടിക് ആം പ്രവർത്തനക്ഷമമാക്കി ഐഎസ്ആർഒ. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇതിലൂടെ ഇന്ത്യ. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക് ആം ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണമായ സ്പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സ്പേഡെക്‌സ് ഉപഗ്രഹങ്ങളെ വഹിച്ചുയർന്ന പിഎസ്എൽവി-സി 60 റോക്കറ്റിനൊപ്പമുണ്ടായിരുന്ന POEM-4ലാണ് റോബോട്ടിക് ആം ഘടിപ്പിച്ചത്. റോബോട്ടിക് ആമിന്റെ വീഡിയോ ഐഎസ്ആർഒ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ ഐഎസ്ആർഒ തദ്ദേശീയമായാണ് റോബോട്ടിക് ആം നിർമിച്ചത്.  തിരുവനന്തപുരം  ISRO Inertial Systems Unitൽ (IISU) വികസിപ്പിച്ച യന്ത്രക്കൈ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിൽ ഉപയോഗിക്കാൻ പോകുന്ന സാങ്കേതികവിദ്യയാണ്. ബഹിരാകാശത്ത് റോബോട്ടിക് സംവിധാനം വിന്യസിച്ച് പ്രവർത്തിപ്പിക്കുന്ന ചുരുക്കം ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇതിലൂടെ ഇന്ത്യ എത്തുന്നത്. ഐഎസ്ആർഒ ആദ്യമായാണ് സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്‌സ് വിക്ഷേപിക്കുന്നത്. ISRO achieves a historic milestone…

Read More

ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം പദ്ധതിക്ക് കീഴിൽ ദുബായിൽ 3000 വീടുകൾക്ക് നിർമാണാനുമതി നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ കുടുംബം ആരംഭിക്കുന്ന യുവാക്കൾക്കായാണ് 5.4 ബില്യൺ ദിർഹം ചിലവഴിച്ച് വീടുകൾ നിർമിക്കുക. കുടുംബ സ്ഥിരത, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയവയ്ക്കായി സാമ്പത്തിക സഹായം നൽകുന്ന ദുബായ് ഭരണകൂടത്തിന്റെ പദ്ധതിയാണ് ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം കുടുംബ പദ്ധതി. യുവാക്കളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ പുതിയ കുടുംബങ്ങൾക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് പ്രഖ്യാപന വേളയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. നേരത്തെ ദുബായിൽ ഭവനപദ്ധതിക്കുള്ള പുതിയ പ്രദേശത്തിന് ഷെയ്ഖ് മുഹമ്മദ് തന്റെ മാതാവിന്റെ പേര് നൽകിയിരുന്നു. ലത്തീഫ സിറ്റി എന്ന് പേര് നൽകിയിരിക്കുന്ന പ്രദേശത്ത് മാത്രം 1181 വീടുകൾ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം പദ്ധതിയിൽ നിർമിക്കും. വാദി അൽ…

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ജാക്പോട്ട് സമ്മാനമായ മൂന്ന് കോടി ദിർഹം (ഏതാണ്ട് 70 കോടി രൂപ) സ്വന്തമാക്കിയ മലയാളിയെ അറിഞ്ഞിരിക്കുമല്ലോ. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മനു മോഹനെയാണ് ഭാഗ്യം തേടിയെത്തിയത്. ഭാഗ്യവാർത്ത അറിഞ്ഞതോടെ മനു അത് ആഘോഷിച്ചതാകട്ടെ ക്രിക്കറ്റ് കളിച്ചും. ബഹ്റൈനിൽ നഴ്സായ മനു നൈറ്റ് ഡ്യൂട്ടിയിൽ ഇരിക്കെയാണ് ജാക്പോട്ട് വിജയത്തിന്റെ വാർത്തയറിഞ്ഞത്. പുലർച്ചെ അഞ്ച് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് അദ്ദേഹം നേരെ ക്രിക്കറ്റ് കളിക്കാനിറങ്ങി. ഫ്ലൈയിങ് ഫൈറ്റേർസ് എന്ന ക്രിക്കറ്റ് ക്ലബ്ബിനായി ജഴ്സിയണിഞ്ഞ മനു മത്സരത്തിൽ സെഞ്ച്വറിയും നേടി. മനുവടക്കം 21 സഹപ്രവർത്തകർ ചേർന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി പങ്കിടുമെന്ന് മനു മോഹൻ പറഞ്ഞു. നാട്ടിലും ബഹ്റൈനിലും കൊച്ചുകൊച്ച് കടങ്ങളും ലോണുകളും ഉള്ളവരാണ് എല്ലാവരും. കടങ്ങൾ വീട്ടി ബാക്കി തുക മികച്ച രീതിയിൽത്തന്നെ വിനിയോഗിക്കുമെന്ന് മനു പറഞ്ഞു. Discover how Indian expat Manu Mohanan, a nurse in Bahrain, won Dh30 million…

Read More

റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷവും ബോക്സോഫീസിൽ മികച്ച കലക്ഷൻ നേടുന്നത് തുടർന്ന് അല്ലു അർജുൻ ചിത്രം പുഷ്പ 2. 32ാം ദിവസം ഏഴ് കോടി രൂപ കലക്ഷൻ നേടിയ ചിത്രത്തിന്റെ ആകെ ആഗോള കലക്ഷൻ ഇതോടെ 1800 കോടി രൂപയായി. ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ 2. ബാഹുബലി ടൂവിന്റെ നിലവിലെ റെക്കോർഡാണ് പുഷ്പ 2 മറികടന്നിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 800 കോടി രൂപ കലക്ഷൻ നേടിയിട്ടുണ്ട്. ഏതൊരു ചിത്രത്തിന്റേയും ഡബ്ബ് പതിപ്പ് സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന കലക്ഷനാണിത്. ഇന്ത്യയിൽ നിന്നു മാത്രം 1200 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കലക്ഷൻ. ആമിർ ഖാൻ നായകനായ ദംഗലിന്റെ റെക്കോർഡ് മാത്രമേ ആകെ ആഗോള കലക്ഷന്റെ കാര്യത്തിൽ പുഷ്പ ടൂവിന് ഇനി മറികടക്കാനുള്ളൂ. 2070 കോടി രൂപയാണ് ദംഗലിന്റെ ആഗോള കലക്ഷൻ. നേരത്തെ റിലീസായി വെറും ആറ് ദിവസത്തിനുള്ളിൽ 1000 കോടി ക്ലബ്ബിൽ കയറി പുഷ്പ…

Read More

ലോകത്തിൽ ആദ്യമായി നോൺ വെജ് അഥവാ മാംസാഹാരം നിരോധിച്ച നഗരമാണ് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ പാലിതാന. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതും മാംസം വിൽക്കുന്നതും കഴിക്കുന്നതും പാലിതാനയിൽ നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. നഗരത്തിലെ 250ലധികം ഇറച്ചിക്കടകൾ അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് ജൈന സന്യാസികൾ നടത്തിയ പ്രതിഷേധ സമരത്തിന് ഒടുവിലാണ് നഗരത്തിൽ മാംസാഹാര നിരോധനം നിലവിൽ വന്നത്. പാലിതാനയിൽ ശക്തമായ സ്വാധീനമുള്ള മതമാണ് ജൈന മതം. നഗരത്തിൽ സസ്യേതര ഭക്ഷണം തയ്യാറാക്കുന്നതും പ്രദർശിപ്പിക്കുന്നതും സസ്യാഹാരികളുടെ സംവേദനക്ഷമതയെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന വാദം. ജനങ്ങളേയും കുട്ടികളേയും മാംസാഹാരം പ്രതികൂലമായി ബാധിക്കുമെന്നും അവർ വാദിച്ചു. മാംസാഹാരത്തിന് നിരോധനം ഏർപ്പെടുത്തിയത് ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്ന വിചിത്ര വിശദീകരണവുമായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും നിരോധന ശേഷം രംഗത്തെത്തിയിരുന്നു. പ്രശസ്തമായ ആദിനാഥ ക്ഷേത്രം അടക്കം എണ്ണൂറിലധികം ക്ഷേത്രങ്ങളാണ് പാലിതാനയിലുള്ളത്. ഇത്രയും ക്ഷേത്രങ്ങൾ ഉള്ളതാണ് നഗരത്തിൽ മാംസാഹാരം നിരോധിക്കാൻ പ്രധാന കാരണം. പൊതുവിടങ്ങളിൽ മാംസാഹാരം വിൽക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഗുജറാത്തിലെതന്നെ രാജ്കോട്ടിലും നിരോധനമുണ്ട്.…

Read More

80-90കളിൽ ബോളിവുഡിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡാനി ഡെൻസോങ്പ. എന്നാൽ മദ്യനിർമാണ രംഗത്തും പേരെടുത്ത വ്യക്തിയാണ് ഡാനി എന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. നോർത്ത് ഈസ്റ്റ് ഭാഗത്ത് പ്രശസ്തമായ പതിനൊന്നോളം ബിയറുകൾ നിർമിക്കുന്നത് ഡാനിയുടെ കമ്പനിയാണ്. സിക്കിമിലെ യുക്സോം ബ്രൂവറീസിന്റെ ഉടമയാണ് ഡാനി. വർഷത്തിൽ മുപ്പത് ലക്ഷത്തിലധികം കെയ്സ് ബിയർ വിൽക്കുന്ന കമ്പനി ഇന്ത്യയിലെ ബിയർ നിർമാണത്തിൽ മൂന്നാമതാണ്. ഡാനിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഈ ബിസിനസ്സിൽ സജീവമാണ്. സിക്കിമിനു പുറമേ ഒഡീഷ, ആസാം എന്നീ സംസ്ഥാനങ്ങളിലും കമ്പനിക്ക് ബിയർ നിർമാണശാലകളുണ്ട്. ഹിന്ദിക്ക് പുറമേ ബംഗാളി, നേപ്പാളി, തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ഡാനിയുടെ ആസ്തി പത്ത് മില്യൺ ഡോളറാണ്. Bollywood legend Danny Denzongpa is not just an iconic actor but also the owner of Yuksom Breweries, India’s third-largest beer producer. Discover his journey from films to entrepreneurship.

Read More

ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന എളാട്ടുവളപ്പിൽ ശ്രീധരൻ 1932 ജൂൺ 12ന് പാലക്കാട് ജില്ലയിലെ കറുകപുത്തൂരിലാണ് ജനിച്ചത്. നൂതനമായ എഞ്ചിനീയറിംഗ് മികവും അചഞ്ചലമായ അർപ്പണബോധവും കൊണ്ട് പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇ.ശ്രീധരൻ്റെ ശ്രദ്ധേയമായ യാത്ര ഭാവിതലമുറയെ പ്രചോദിപ്പിക്കുന്നതാണ്. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം തൻ്റെ ചെറുപ്പകാലത്ത് തന്നെ മികച്ച അക്കാദമിക മികവ് പ്രകടമാക്കി. ആന്ധ്രയിലെ കാക്കിനാഡ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഖരഗ്പൂർ ഐഐടിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി. 1953ൽ ശ്രീധരൻ ഇന്ത്യൻ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ പാസായി. 1964ൽ ചുഴലിക്കാറ്റിൽ തകർന്ന പാമ്പൻ പാലത്തിലെ കേടുപാടുകൾ 46 ദിവസം കൊണ്ട് പരിഹരിച്ചാണ് ശ്രീധരൻ ആദ്യം ശ്രദ്ധ നേടുന്നത്. അസാധ്യമെന്ന് തോന്നിയ ഈ നേട്ടം അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ ഏടായി. കൊങ്കൺ റെയിൽവേ പദ്ധതിയാണ് ശ്രീധരന്റെ കരസ്പർശത്തിൽ പേരെടുത്ത മറ്റൊരു വിസ്മയം. 150 പാലങ്ങളും 93 തുരങ്കങ്ങളും ഉൾക്കൊള്ളുന്ന…

Read More

2025 തുടങ്ങുമ്പോഴേക്കും ലോകത്തിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്. ഫോർബ്സ് മാസിക പുറത്തുവിട്ട കോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്ത് ആരെല്ലാമാണെന്ന് നോക്കാം. 1. ഇലോൺ മസ്ക്ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. യുഎസ്സിൽ ട്രംപ് ഭരണകൂടത്തിന്റെ തിരിച്ചുവരവും ക്യാബിനറ്റിൽ ഇലോൺ മസ്കിനുള്ള സ്ഥാനവുമാണ് മസ്കിന്റെ കമ്പനി മൂല്യം ഇരട്ടിപ്പിച്ചതും സമ്പത്ത് വർധിപ്പിച്ചതും. നിലവിൽ 421.2 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. 2. ജെഫ് ബെസോസ്233.5 ബില്യൺ ഡോളർ ആസ്തിയുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് ലോക സമ്പന്ന പട്ടികയിലെ രണ്ടാമൻ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൂന്നാം സ്ഥാനത്തായിരുന്ന ബെസോസിന് ഏതാണ്ട് 60 ബില്യൺ ഡോളറോളം ആസ്തി വർധനവുണ്ടായി. ആമസോണിനു പുറണേ വാഷിംഗ്ടൺ പോസ്റ്റ്, ബഹിരാകാശ സ്ഥാപനമായ ബ്ലൂ ഒറിജിൻ തുടങ്ങിയ വൻ സംരംഭങ്ങളിലും ബെസോസിനു നിക്ഷേപമുണ്ട്. 3. ലാറി എലിസൺസോഫ്റ്റ വെയർ ഭീമൻമാരായ ഒറാക്കിൾ സ്ഥാപകൻ ലാറി എലിസണാണ് സമ്പന്ന…

Read More

പ്രമുഖ സംരംഭകനും ഗ്രൂമിംഗ് ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനി സ്ഥാപകനുമാണ് ശന്തനു ദേശ്പാണ്ഡെ. ഇന്ത്യയിൽ അതിവേഗം വളരുന്ന ഗ്രൂമിംഗ് ഉൽപന്ന ബ്രാൻഡായ ബോംബെ ഷേവിംഗ് കമ്പനി പുതുമകളിലൂടെ പേഴ്സണൽ കെയർ രംഗത്ത് ശ്രദ്ധേയമാകുന്നു. പത്ത് മില്യൺ ഡോളറാണ് ശന്തനു ദേശ്പാണ്ഡെയുടെ ആസ്തി. പൂനെയിൽ ജനിച്ച ശന്തനു എഞ്ജിനീയറിങ് ബിരുദാനന്തര ബിരുദത്തിനു ശേഷം ലഖ്നൗ ഐഐമ്മിൽ നിന്നും എംബിഎ സ്വന്തമാക്കി. എംബിഎ പഠനത്തിനു ശേഷം മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്‌മെൻ്റ് കൺസൾട്ടൻ്റായി കരിയർ ആരംഭിച്ച ശന്തനു പിന്നീട് സംരംഭകത്വത്തിലേക്ക് കടക്കാനായി ജോലി ഉപേക്ഷിച്ചു. 2016ലാണ് അദ്ദേഹം ബോംബെ ഷേവിംഗ് കമ്പനി സ്ഥാപിച്ചത്. പ്രീമിയം ഷേവിംഗ് ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചർമ സംരക്ഷണം, ഹെയർകെയർ സൊല്യൂഷനുകൾ തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന മേഖലകൾ. ഉൽപന്നങ്ങളുടെ രൂപകൽപനയിലും വിപണനത്തിലും നൂതന സമീപനം സ്വീകരിച്ച ബോംബെ ഷേവിംഗ് കമ്പനി യുവാക്കൾക്കും Gen Z ഉപഭോക്താക്കൾക്കുമിടയിൽ പെട്ടെന്ന് തന്നെ ഹിറ്റായി. 2018ൽ ഫയർസൈഡ് വെഞ്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ സീരീസ് എ ഫണ്ടിംഗിൽ…

Read More