Author: News Desk
ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു ലഘുഭക്ഷണ ബ്രാൻഡ് എപിഗാമിയ സ്ഥാപകൻ റോഹൻ മിർചന്ദാനിയുടെ മരണം. 2013ൽ ഡ്രംസ് ഫുഡ് ഇന്റനാഷനൽ എന്ന ലഘുഭക്ഷണ ബ്രാൻഡിലൂടെ ആരംഭിച്ച അദ്ദേഹത്തിന്റെ സംരംഭകയാത്ര അതിവേഗം വളർച്ച കൈവരിച്ചു. യുഎസ്സിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ റോഹൻ വെറും 15 ലക്ഷം രൂപയ്ക്കാണ് ഡ്രംസ് ഫുഡ് ആരംഭിച്ചത്. റോഹന്റെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മിന്റിന്റെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ കമ്പനിയുടെ ആസ്തി 160 മില്യൺ ഡോളറാണ്. റോഹന് അതിൽ 4.68 ശതമാനം പങ്കുണ്ടായിരുന്നു. സഹസ്ഥാപകരായ ഗണേഷ് കൃഷ്ണമൂർത്തി, ഉദയ് താക്കർ, രാഹുൽ ജെയിൻ തുടങ്ങിയവർക്ക് ഒരു ശതമാനം, 0.4 ശതമാനം, 0.4 ശതമാനം എന്നിങ്ങനെ കമ്പനിയിൽ പങ്കുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ സ്നാക് ബ്രാൻഡ് ആണ് നിലവിൽ എപിഗാമിയ. യോഗർട്ട്, മിൽക് ഷേക്, ആൽമണ്ട് ഡ്രിങ്ക്, ചീസ് തുടങ്ങിയവയാണ് എപിഗാമിയ വിപണിയിലെത്തിക്കുന്നത്. റോഹന്റെ നിർദേശപ്രകാരമാണ് കമ്പനി ആദ്യമായി ഗ്രീക്ക് യോഗർട്ട് വിപണിയിലെത്തിച്ചത്. ഇത് ചെറുപ്പക്കാർക്കിടയിൽ അടക്കം പെട്ടെന്ന്…
വാര്‍ത്താവിനിമയ മേഖലയില്‍ അത്യാധുനിക തദ്ദേശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്ര ടെലികോം വകുപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ കരാര്‍ ഒപ്പിട്ടു. കേന്ദ്രടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ ആര്‍ & ഡി കേന്ദ്രമായ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സുമായാണ് ( C-DOT) കരാർ. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ട്രോയിസ് ഇന്‍ഫോടെക്കും കൊച്ചി ആസ്ഥാനമായുള്ള സിലിസിയം സര്‍ക്യൂട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് കരാര്‍ ഒപ്പിട്ടത്. തദ്ദേശീയ ടെലികോം സാങ്കേതികവിദ്യകളുടെ വികസനത്തിനായുള്ള പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണ്‍ ക്യാമറകളുടെ നിര്‍മ്മാണത്തിനായാണ് ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ ട്രോയിസ് ഇന്‍ഫോടെക്കുമായി സി-ഡോട്ട് കരാര്‍ ഒപ്പിട്ടത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ട്രോയിസ് ഇന്‍ഫോടെക് 2018 ലാണ് ആരംഭിച്ചത്. ലിയോ സാറ്റലൈറ്റ് നിര്‍മ്മാണത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ സിലിസിയം സര്‍ക്യൂട്ടുകളുടെ നിര്‍മ്മാണത്തിനും വികസനത്തിനുമായാണ് സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാര്‍. സെമികണ്ടക്ടര്‍ ഐപി വിജയകരമായി അവതരിപ്പിച്ച, കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പാണ്…
തെന്നിന്ത്യയിലെ മാത്രമല്ല ഇന്ത്യൻ സിനിമാലോകത്തെ തന്നെ സൂപ്പർ നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. വിവിധ ഭാഷകളിലായി 85 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള തമന്ന ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്. 2024ലെ കണക്ക് പ്രകാരം ഏകദേശം 120 കോടി രൂപയാണ് തമന്നയുടെ ആകെ ആസ്തി. 2023ൽ 110 കോടി എന്നതിൽ നിന്നാണ് ഈ വർധന. ചാന്ദ് സാ റോഷൻ ചെഹ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ തമന്ന തെലുങ്ക് ചിത്രം ഹാപ്പി ഡേയ്‌സിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 12 കോടി രൂപയാണ് തമന്നയുടെ വാർഷിക സമ്പാദ്യം എന്ന് കണക്കാക്കപ്പെടുന്നു. സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലൂടേയും മോഡലിംഗിലൂടേയും താരം വലിയ തുക സമ്പാദിക്കുന്നു. ഫാന്റ, സെൽകോൺ മൊബൈൽസ്, ചന്ദ്രിക തുടങ്ങിയവയാണ് താരം ബ്രാൻഡ് ഐക്കൺ ആയുള്ള പ്രധാന ബ്രാൻഡുകൾ. താരത്തിന് റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപമുണ്ട്. മുംബൈയിലെ ജുഹു-വെർസോവ ലിങ്ക് റോഡിലെ ബേവ്യൂ അപ്പാർട്ട്മെന്റിലാണ് തമന്ന താമസിക്കുന്നത്. ഈ അപാർട്മെന്റ്…
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ വാർഷികാഘോഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.നിരവധി ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ധീരുഭായ് അംബാനി സ്‌കൂൾ. അത്കൊണ്ട്തന്നെ ഷാരൂഖ് ഖാൻ, ബച്ചൻ കുടുംബം, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധി പേർ കുടുംബസമേതം ചടങ്ങിനെത്തി. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ചടങ്ങിലെത്തിയിരുന്നു. പൃഥ്വിയുടേയും സുപ്രിയയുടേയും മകൾ അലംകൃത ഇപ്പോൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ്. നാലാം ക്ലാസ് വിദ്യാർത്ഥിനി ആണ് പൃഥ്വിയുടെ മകൾ അലംകൃത. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് അലംകൃതയുടെ സ്കൂൾ ഫീസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2003ൽ നിത അംബാനി സ്ഥാപിച്ച ധീരുഭായ് അംബാനി സ്കൂളിൽ കിന്റർഗാർഡൻ മുതൽ 12ാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. വിവിധ വിഭാഗങ്ങളിലായി സ്കൂളിന്റെ ഫീസ് ഘടനയും വ്യത്യസ്തമാണ്. കെജി മുതൽ ഏഴാം ക്ലാസ് 1.70 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 14000 രൂപയോളം പ്രതിമാസ…
കേന്ദ്ര ഊർജ്ജ നഗര കാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുനരുൽപാദന ഊർജം, വൈദ്യുതി വിതരണം, സംസ്ഥാനത്തിന്റെ വർധിച്ചു വരുന്ന ഊർജ ആവശ്യങ്ങൾ പൂർത്തീകരിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ആണവ വൈദ്യുതി ഉൾപ്പെടെയുള്ള മേഖലകളുടെ സാധ്യതകളും യോഗം അവലോകനം ചെയ്തു. ഊർജ മേഖലയിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തുടർപിന്തുണയും സഹകരണവും കേന്ദ്രം ഉറപ്പുനൽകി. യോഗത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര സംസ്ഥാന ഊർജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 500 മെഗാവാട്ടിന്റെ കൽക്കരി ലിങ്കേജ് അനുവദിച്ചതിനും 135 കോടി രൂപയുടെ ബാറ്ററി ഊർജ സംഭരണ സാങ്കേതിക വിദ്യ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്ങിനും, എൻടിപിസി ബാർഹ് നിലയത്തിൽ നിന്ന്…
ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (PM USHA scheme) പ്രകാരം കേരളത്തിന് 405 കോടി രൂപ ധനസഹായം അനുവദിച്ചു. പിഎം ഉഷ പദ്ധതിക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിൽ നിന്നാണ് കേരളത്തിന് സഹായം ലഭിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം തുകയുടെ 60ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്. മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം അടക്കമമാണ് ഈ തുക. മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിലാണ് മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം ലഭ്യമായിരിക്കുന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിന് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ…
2024ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഏഴ് ട്രില്യൺ രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് നേടിയത്. എന്നാൽ കേരളത്തിലാകട്ടെ ഇതിന്റെ ചെറിയ അംശം നിക്ഷേപം പോലും എത്തുന്നില്ല. നിക്ഷേപത്തിലെ ഈ തളർച്ച കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ കൂടെ തകർച്ചയാണ് വെളിവാക്കുന്നത്. കേരളത്തിന്റെ ഈ കുറഞ്ഞ വളർച്ചാനിരക്കിനെ അടിവരയിടുന്നതാണ് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്. നിരവധി വികസന സൂചികയിൽ രാജ്യത്ത് മുന്നിട്ടു നിൽക്കുമ്പോഴും സാമ്പത്തിക കാര്യത്തിൽ കേരളം തലകുനിക്കുകയാണെന്ന് റിസർവ് ബാങ്കിന്റെ ഹാൻഡ്ബുക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് 2023-24 റിപ്പോർട്ട് പറയുന്നു. രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തികവളർച്ച കാണിക്കുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം മുപ്പതാമതാണ്. കേരളത്തിൻ്റെ വളർച്ചാ നിരക്ക് കുറയുന്നതിന് പിന്നിൽ വിവിധ ഘടകങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സംസ്ഥാനം യഥാർത്ഥ അർത്ഥത്തിൽ വ്യവസായ സൗഹൃദമായിട്ടില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ വലിയ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തുന്നതിൽ പരിമിതിയുണ്ട്.…
കേരളത്തിൽനിന്നും തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യം സംസ്ഥാനത്തേക്കു തന്നെ തിരിച്ചയക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിൻറെ (NGT) ഉത്തരവ് പ്രകാരമാണ് മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാനുളള നടപടി. ഇതിനായി തിരുവനന്തപുരം അസിസ്റ്റൻറ് കളക്‌ടർ സച്ചി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തിരുവനന്തപുരം നഗരസഭാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘം തിരുനെൽവേലിയിൽ എത്തിയിരുന്നു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേരളത്തിന്റെ അപര്യാപ്തത വെളിവാക്കുന്നതും കനത്ത നാണക്കേടുമായിരിക്കുകയാണ് സംഭവം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ തള്ളിയ ബയോമെഡിക്കൽ, പ്ലാസ്റ്റിക്, ഭക്ഷണം, മറ്റ് മാലിന്യങ്ങൾ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ എൻജിടി കേരളത്തിനോട് ആവശ്യപ്പെട്ടത്. പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ സതേൺ ബെഞ്ചിൻ്റെ നിർദേശത്തെത്തുടർന്നാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി. ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ് അനുസരിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും തമിഴ്നാട് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന്…
ഒരു രാജ്യം, ഒരു നികുതി എന്ന വൻ പരിഷ്കരണം കൊട്ടിഘോഷിച്ചാണ് ഇന്ത്യയിൽ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി പ്രാബല്യത്തിൽ വന്നത്. എന്നാൽ ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും നൂലാമാലകളിൽ നിന്നും ഊരാക്കുടുക്കുകളിൽനിന്നും കരകയറാൻ ജിഎസ്ടിക്ക് കഴിഞ്ഞിട്ടില്ല. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം അടുത്തിടെ നടന്ന ജിഎസ്ടി കൗൺസിൽ യോഗം പോപ്‌കോണിന് നികുതി ചുമത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് 5% ജിഎസ്ടി, മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 ശതമാനം ജിഎസ്ടി, കാരമൽ പോപ്‌കോണിന് 18 ശതമാനം നികുതി എന്നിങ്ങനെയാണ് ഈടാക്കുകയത്രേ. ജിഎസ്ടി നടപ്പാക്കുന്നതിലെ സ്ഥിരതയില്ലായ്മയുടെ തെളിവാണ് പോപ്കോൺ നികുതി എന്നാണ് പ്രധാന വിമർശനം. 2023-2024 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ജിഎസ്ടി ശേഖരണം ഇന്ത്യൻ ജിഡിപിയുടെ 6.86% ആണ്. ഇത് 6.72% എന്ന മുൻ സാമ്പത്തിക വർഷത്തെ കണക്കിനേക്കാൾ നേരിയ പുരോഗതി കാണിക്കുന്നു. എന്നാൽ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുവൈത്ത് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും നാല് ഉഭയകക്ഷി കരാറുകൾ ഒപ്പുവെച്ചു. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇതിനെത്തുടർന്നാണ് നിർണായകമായ കരാറുകൾ ഒപ്പുവെച്ചത്. പ്രതിരോധ രംഗത്തെ സഹകരണം, സാംസ്‌കാരിക കൈമാറ്റം, കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ പങ്കുചേരൽ തുടങ്ങിയ കരാറുകളിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ചത്. പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത പ്രതിരോധ അഭ്യാസങ്ങൾ, പ്രതിരോധ പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, ഗവേഷണ വികസന സഹകരണം തുടങ്ങിയവയിൽ സഹകരണം ഉറപ്പാക്കുന്ന കരാറാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തി. നരേന്ദ്ര മോഡിയെ ഇന്ത്യയിലേക്ക് യാത്രയാക്കാൻ കുവൈത്ത് പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാ വിമാനത്താവളത്തിൽ നേരിട്ടെത്തിയതും ശ്രദ്ധേയമായി. നേരത്തെ കുവൈത്തിലെത്തിയ മോഡിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ മുബാറക്…