ആകാശവാണി മുമ്പ് ഓൾ ഇന്ത്യ റേഡിയോ ( എഐആർ ) എന്നറിയപ്പെട്ടിരുന്നു , 1957 മുതൽ ആകാശവാണി എന്നാൽ ആകാശത്തിൽ നിന്നുള്ള ശബ്ദം. ഇന്ത്യയുടെ ദേശീയ റേഡിയോ ബ്രോഡ്കാസ്റ്ററായ ഓൾ ഇന്ത്യ റേഡിയോ ആ പേര് മാറ്റി ആകാശവാണി എന്നാക്കിയിരിക്കുന്നു. എന്തായാലും ആകാശവാണി എന്ന റേഡിയോ പ്രേമികളുടെ മനസ്സിൽ കോറിയിട്ട ആ സുന്ദരമായ പേര് മാറ്റാത്തതിന് നന്ദി. ആകാശവാണി എന്ന പേര് 1939 ൽ രവീന്ദ്രനാഥ ടാഗോർ നിർദ്ദേശിച്ചതായി ചില രേഖകളിലുണ്ട്. എന്നാൽ All India Radio എന്ന പദമോ? ബ്രിട്ടീഷ് ഭരണകാലത്തു Indian State Broadcasting Service എന്നായിരുന്നു ഔദ്യോഗിക നാമധേയം. അതിൽ നിന്ന് ഇന്ത്യ എന്ന് എങ്ങിനെ സ്വതന്ത്രമായി ഓൾ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ചു? എങ്ങിനെ ഇന്ത്യൻ റേഡിയോ സർവീസിന് ആ പേര് ലഭിച്ചു എന്ന് കുറിക്കുകയാണ് മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, നിലവിൽ കേരള ഗവർണറുടെ പ്രസ് സെക്രട്ടറിയുമായ എസ് ഡി പ്രിൻസ്. ലേഖനത്തിലേക്ക് മറയുമ്പോൾ ഓർക്കാം പിറവിയെ”…