എന്‍ട്രപ്രണര്‍ അറിഞ്ഞിരിക്കണം വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം

|

എന്‍ട്രപ്രണറും ജീവനക്കാരും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതാണ് സംസ്ഥാനത്ത് ഇംപ്ലിമെന്റ് ചെയ്ത വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം. ലേബര്‍ കമ്മീഷണറേറ്റ് മുഖേന നടപ്പിലാക്കുന്ന സംവിധാനത്തില്‍ ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ എല്ലാ മാസത്തെയും വിവരങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റ് വെബ്‌സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യണം. മിനിമം വേജസ് റൂള്‍സിലെ റൂള്‍ 21-എ യില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തിയത്. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ എന്‍ട്രപ്രണറും ജീവനക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അഡ്വ. നവോദ് പ്രസന്നന്‍ വിശദീകരിക്കുന്നു.

ജീവനക്കാരെ സംബന്ധിച്ച 44 വിവരങ്ങളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത്. ഓരോ ജീവനക്കാരുടെയും ശമ്പളം, പിഎഫ് ഡിഎ തുടങ്ങിയവ കൂടാതെ എത്ര ദിവസം ലീവ് എടുത്തെന്നും എത്ര രൂപ ശമ്പളത്തില്‍ നിന്ന് പിടിച്ചുവെന്നും ഉള്‍പ്പെടെയുളള വിവരങ്ങളും രേഖപ്പെടുത്തണം. പ്രൊഫഷണല്‍ ടാക്‌സും ടിഡിഎസും ഉള്‍പ്പെടെയുളള ടാക്‌സ് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണം. വിവരങ്ങള്‍ അപ് ലോഡ് ചെയ്യാതിരുന്നാല്‍ ഓരോ മാസവും ഒഫന്‍സ് ആയി കണക്കാക്കും.

വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ രജിസ്‌ട്രേഷന്‍ എടുത്ത് പാസ് വേഡ് ലഭിച്ചതിന് ശേഷമാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യേണ്ടത്. സ്ഥാപനത്തില്‍ എന്‍ട്രപ്രണറും ഒരു തൊഴിലാളിയും മാത്രമാണെങ്കിലും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഫോളോ ചെയ്യണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍ ഓരോ മാസവും അതിനെതിരെ പ്രോസിക്യൂഷന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് അധികാരമുണ്ട്.

Entrepreneurs as well as employees should know about the wage protection system implemented in the state. In the system carried out through the Labour Commissionerate, the details of the employees in a firm should be uploaded in the Labour Commissionerate website. The wage protection system was implemented with amendments to the minimum wages rule 21.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
യുവമനസ് കീഴടക്കാന്‍ യെസ് 3ഡിയുമായി കെഎസ്‌ഐഡിസി
ബിസിനസിലും ജീവിതത്തിലും വിജയിക്കാം - ഇ ശ്രീധരന്റെ വാക്കുകള്‍
ഫണ്ട് റെയ്‌സിംഗിനെ റിയലിസ്റ്റിക്കായി സമീപിക്കണം