സംരംഭം തുടങ്ങുമ്പോള്‍ ആദ്യ കടമ്പ ഫണ്ടാണ്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന മുദ്ര ലോണ്‍ ഇന്ന് രാജ്യമാകെ തരംഗമാണ്. കാരണം മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ യാതൊരു ഈടുമില്ലാതെ നിങ്ങളുടെ ഏത് ബാങ്ക് വഴിയും ലോണ്‍ കിട്ടും.വസ്തുജാമ്യമോ ആള്‍ജാമ്യമോ വേണ്ട എന്നതാണ് ഇതിന്റെ പ്രത്യേകത.ചില്ലറന്യായങ്ങള് പറഞ്ഞ് ലോണ്‍ ആപ്ലിക്കേഷന്‍ ബാങ്കിന് തള്ളാന്‍ കഴിയില്ല എന്നതും പരാതി ഉണ്ടെങ്കില്‍ വിവിധ തലങ്ങളില്‍ അത് പരിഹരിക്കാനുള്ള സംവിധാനമുണ്ടെന്നതും മുദ്രയുടെ പ്രത്യേകതയാണ്.