ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ അതിന്റെ ഘടന മിക്കവരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. നാല് കാറ്റഗറിയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. പാര്‍ട്ണര്‍ഷിപ്പാണോ കമ്പനിയാണോ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പാണോ നല്ലതെന്ന പലര്‍ക്കും വ്യക്തമായ ഉത്തരമില്ലാത്ത ചോദ്യത്തിന് ലളിതമായി മറുപടി നല്‍കുകയാണ് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍. ഒരു വ്യക്തിയുടെ ഉടമസ്ഥതയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് കാറ്റഗറിയിലാണ്. സിംഗിള്‍ ഓണര്‍ഷിപ്പ് ആയതുകൊണ്ട് തന്നെ പൊതുവിശ്വാസ്യത നേടിയെടുക്കുക പ്രയാസകരമാകും.
പാര്‍ട്ണര്‍ഷിപ്പില്‍ രണ്ട് പേര് മുതല്‍ 100 പാര്‍ട്ണര്‍മാര്‍ വരെയാകാം. ലയബിലിറ്റി അണ്‍ലിമിറ്റഡ് ആയിരിക്കും. വൈന്‍ഡപ്പ് ചെയ്യുമ്പോള്‍ സ്റ്റാറ്റിയൂട്ടറി ലയബിലിറ്റികള്‍ അധികമില്ലെന്നതാണ് ഇതിന്റെ അഡ്വാന്റേജ്. പാര്‍ട്ണര്‍ഷിപ്പിന്റെയും കമ്പനിയുടെയും ഇടയില്‍ നില്‍ക്കുന്നതാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ്. രണ്ട് പേര് മുതല്‍ എത്ര പേരെ വേണമെങ്കിലും പാര്‍ട്ണര്‍മാരാക്കാം. ലയബിലിറ്റി ലിമിറ്റഡ് ആണ്. സ്ഥാപനം അടച്ചുപൂട്ടുമ്പോള്‍ എന്തുകൊണ്ട് പൂട്ടുന്നുവെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധിപ്പിക്കണം.
ഇതിനെല്ലാം പുറമേയാണ് കമ്പനി എന്ന കാറ്റഗറിയിലേക്ക് സ്ഥാപനങ്ങള്‍ വരുന്നത്. കമ്പനിയെ സംബന്ധിച്ച് സ്റ്റാറ്റിയൂട്ടറി റെഗുലേഷന്‍സ് വളരെ കൂടുതലാണ്. ഒരു ലാഭവും ഇല്ലെങ്കിലും ഓഡിറ്റ് ചെയ്യേണ്ടി വരും. പെട്ടന്ന് ഒരു ദിവസം ബിസിനസ് അവസാനിപ്പിച്ച് അടച്ചുപൂട്ടുന്നതും എളുപ്പമല്ല. ബിസിനസ് ഇല്ലെങ്കിലും അടച്ചുപൂട്ടല്‍ നടപടികള്‍ക്ക് വളരെയധികം സമയമെടുക്കും.