ഇരുമ്പ് പാത്രങ്ങളെ തിരികെ അടുക്കളയില്‍ എത്തിക്കുകയാണ് ‘പ്രിയയും രാധികയും.

അടുക്കള ഭരിക്കുന്നത് നോണ്‍ സ്റ്റിക് പാത്രങ്ങളാണ്. ഇതിന് ആരോഗ്യപരമായ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു തലമുറ മുമ്പ് വരെ ശീലിച്ച ഇരുമ്പ് പാത്രങ്ങളെ തിരികെ അടുക്കളയില്‍ എത്തിക്കുകയാണ് ‘പ്രിയയും രാധികയും. വീട്ടില്‍ വെറുതെ ഇരുന്ന മൂന്ന് ഡസനോളം വീട്ടമ്മമാര്‍ ഇന്ന് സ്വാശ്രയത്വത്തിന്റെയും ശാക്തീകരണത്തിന്റെയും മാതൃകകളാണ്. ഇവര്‍ മെഴുക്കി എടുക്കുന്ന ഇരുമ്പ് പാത്രങ്ങള്‍ക്ക് വിപണി ഓണ്‍ലൈന്‍ ആണ്. വിദേശികളാണ് കൂടുതലും ഉപഭോക്താക്കള്‍

ലോകത്ത് എവിടെയും ദൃശ്യമാകുന്ന പുതിയ മെയ്ക്ക് ഓവറിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളായി മാറുകയാണ് വില്ലേജ് ഫെയറിന് തുടക്കമിട്ട പ്രിയയും രാധികയും. നമ്മുടെ സമൂഹത്തെ പുതിയൊരു വിപ്ലവത്തിലേക്ക് നയിക്കുകയാണ് ഇവര്‍. പഴയ കാലത്ത് അടുക്കളയില്‍ ഉപയോഗിച്ചിരുന്ന ചീനചട്ടിയിലേക്കും മണ്‍പാത്രത്തിലേക്കും പുതിയ ജനറേഷനെ ക്ഷണിക്കുകയാണ് ഇവര്‍.മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന നോണ്‍സ്റ്റിക്കിന് വീട്ടില്‍ സ്ഥാനമില്ലെന്ന് ഓരോ വീട്ടമ്മയെയും ബോധ്യപ്പെടുത്തി ശരീരത്തിന് ഊര്‍ജ്ജം പകരുന്ന ഇരുമ്പുപാത്രത്തിലേക്ക് നമ്മുടെ പുതിയ തലമുറയെ ഇവര്‍ കൊണ്ടുപോകാനാണ് ഇവരുടെ ശ്രമം.

ഫേസ്ബുക്ക് ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ വിപണിയാണ് ഇവരുടെ മാര്‍ക്കറ്റിംഗ് ടൂള്‍.1000 രൂപ കൊണ്ട് തുടങ്ങിയ ഒരു സംരംഭം. ഫാക്ടറിയില്‍ നിന്ന് മികച്ച ഉള്‍പ്പന്നങ്ങളെത്തിച്ച് അത് ഉപയോഗിക്കാവുന്ന രീതിയിലേക്ക് രാകി എടുത്താണ് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. ഒരു ഗ്രാമത്തിലെ ഇരുപതോളം സ്ത്രീകളെ ഇവര്‍ സ്വയംപര്യാപ്തരാക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി നമുക്കിതിനെ കാണാം.റോ അയണ്‍ ഗുഡ്സ് ഇവരുടെ വീട്ടില്‍ എത്തിച്ച് കൊടുത്താന്‍ ഓര്‍ഡര്‍ അനുസരിച്ച് സീസണിംഗ് നടത്തി തിരിച്ചുകൊടുക്കും. വില്ലേജ് ഫെയര്‍ എന്ന പേരില്‍ തന്നെയുളള വെബ്‌സൈറ്റിലൂടെ സാധനങ്ങള്‍ വിറ്റ് പോകുമ്പോള്‍ അക്കൗണ്ടില്‍ പണമെത്തും. പ്രൊഡക്ട് സോഫ്്റ്റ് വെയര്‍ സ്‌പെെഷലിസ്റ്റായ പ്രിയയും, ഐടിഎസില്‍ വര്‍ക്ക് ചെയ്ത രാധികയും എക്സിക്യൂട്ടീവ് കോച്ചസ് ആയിരുന്നു. ഇവരുടെ കസ്റ്റമേഴ്സാകട്ടെ കൂടുതലും ഇന്ത്യയ്ക്കകത്തും പുറത്തുമാണ്.

ചാരിറ്റിക്കായി മാസം ലാഭത്തിന്റെ 5% ഇവര്‍ മാറ്റിവെക്കുന്നു. ഹെല്‍ത്തി ലിവിംഗ് ആന്റ് മെന്റല്‍ ഹെല്‍ത്ത് എന്ന ആശയവുമായി എന്‍ജിഒകളുമായും ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. സ്ത്രീയുടെ തന്നെ ബുദ്ധിയിലും പ്ലാനിംഗിലും ഒരുപാട് സ്്ത്രീകള്‍ സ്വയം എംപറാകുന്നു. അതാണ് വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പിന്റെ എനര്‍ജി. ഒപ്പം നമ്മുടെ ആരോഗ്യവും സംസ്‌കാരവും വീണ്ടെടുക്കാനുളള ശ്രമവും.

Socialising through social media is the new trend and solving a genuine problem through social media is also a part of it. Women entrepreneurs, Radhika Menon and Priya Deepak’s startup Village Fair Naturals provide people with health cookware options and economic self-reliance for a group of women who season the pots and pans. Radhika Menon says that much before Teflon-coated pans and woks were the norm, our grandparents cooked food in earthen pots and cast iron pans. They lasted for ages, food was delicious, and one didn’t have to worry about toxins like Teflon getting into our bodies. Both of them decided to bring back old traditions and cookware and that led to the inception of The Village Fair Natural Cookware. The Village Fair products are picked carefully from artisans or from the best manufacturing units across Kerala and Tamil Nadu. On an average the women earn around 10 thousand a month. Along with promoting tradition cookware and its health benefits Priya and Radhika also empower women from villages. In its raw form the vessels are rough, muddy, and non-usable. A thorough seasoning that takes two to three days readies it for use.
Five percent of every sale goes to Mehac Foundation for the mental health care patients medicine and treatment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version