രാജസ്ഥാനിലെ തപുക്കര പ്ലാന്റിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി (EV) നിർമ്മിക്കുന്നതിനായി 1,200 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിന് ഹോണ്ട കാർസ് ഇന്ത്യ. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹോണ്ട ഇന്ത്യ സിഇഒ തകാഷി നകാജിമയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ‘ഹോണ്ട 0 ആൽഫ’ (Honda 0 Alpha) എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോഡലിന്റെ ഉൽപ്പാദനം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. രാജസ്ഥാനെ രാജ്യത്തെ പ്രധാന ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

honda rajasthan ev investment

കമ്പനിയുടെ ആഗോള ഇവി ശൃംഖലയിലെ നിർണ്ണായക കേന്ദ്രമായി തപുക്കര പ്ലാന്റ് മാറുന്നതോടെ രാജസ്ഥാന്റെ വ്യവസായ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 2024 സെപ്റ്റംബറിൽ മുഖ്യമന്ത്രി നടത്തിയ ജപ്പാൻ സന്ദർശനവേളയിൽ നിക്ഷേപത്തിനായി ഹോണ്ടയെ ക്ഷണിച്ചിരുന്നു. ഈ പുതിയ പദ്ധതിയിലൂടെ പ്രാദേശിക യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കുമെന്നും സംസ്ഥാനത്തെ ഓട്ടോമോട്ടീവ് സപ്ലൈ ചെയിൻ കൂടുതൽ കരുത്താർജ്ജിക്കുമെന്നും സർക്കാർ അറിയിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തേകുന്നതിനൊപ്പം ഹരിത ഊർജ്ജത്തിലേക്കുള്ള ചുവടുവെപ്പിനും ഈ നിക്ഷേപം സഹായിക്കും.

honda cars india announces a ₹1,200 crore investment at its tapukara plant in rajasthan to produce the 0 alpha electric suv, boosting local jobs and green mobility.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version