സംസ്ഥാനത്തെ എന്‍ട്രപ്രൂണര്‍ എക്കോസിസ്റ്റത്തെ ആകെ ഉടച്ചുവാര്‍ത്ത സ്റ്റാര്‍ട്ടപ് മിഷന്, യുവാക്കളുടെ സംരംഭക സ്പനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന കാറ്റലിസ്റ്റ് ഏജന്റാണിന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റ്യിറ്റൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രൊഫസറായിരുന്ന ഡോ. സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സാരഥിയാകുന്പോള്, ലോകത്തെ ഏത് ഇന്‍കുബേഷന്‍ സംവിധാനത്തോടും കിടപിടിക്കാവുന്ന ഒന്നായി കേരള സ്റ്റാര്‍ട്ടപ് മിഷനെ വളര്‍ത്തിയെടുക്കുക എന്ന ബൃഹത്തായ ദൗത്യമാണ് ഏറ്റെടുക്കുന്നത്. channeliam.com ന് അനുവദിച്ച പ്രത്യേക അഭിമുഖം.
ഇന്ന് മൂന്ന് ഇന്‍കുബേഷന്‍ സെന്ററുകളും, ഇരുനൂറോളം കോളേജുകളില്‍ ബൂട്ട് ക്യാന്പുകളും, സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതികളും ഉള്‍പ്പെടെ വളരെ ബൃഹത്തായ നെറ്റ് വര്‍ക്കാണ് കേരള സ്റ്റാര്‍ട്ടപ് മിഷനുള്ളത്. നൂറുകണക്കിന് യുവ പ്രതിഭകളാണ് സ്വന്തം ആശയത്തെ സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്‍കുബേഷന്‍ സൗകര്യങ്ങളുപയോഗിച്ച് മികച്ച പ്രോഡക്ററാക്കി മാറ്റുന്നത്. സര്‍ക്കാരിന്റെ ടെക്കനോളജി സ്റ്റാര്‍ട്ടപ് പോളിസി നടപ്പാക്കുന്ന നോഡല്‍ ഏജന്‍സി കൂടിയായ കേരള സ്റ്റാര്‍ട്ടപ് മിഷന് സ്കൂള്‍ തലം മുതല്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ വരെ പടര്‍ന്നു വളര്‍ന്ന സമാനതകളില്ലാത്ത ടെക്കനോളജി നെറ്റ് വര്‍ക്കായി മാറികഴിഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്കനോളജിയിലും, സ്ട്രാറ്റജിക് മാനേജ്മെന്റ് രംഗത്തുമുള്ള വൈദഗ്ധ്യവും, ഐഐഎമ്മില്‍ അദ്ധ്യാപകനായും, മെന്ററായും, ഫെസിലിറ്റേറ്ററായും മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സന്പത്തുമുള്ള ഡോ. സജി ഗോപിനാഥിന്റെ സാരഥ്യം, സ്റ്റാര്‍ട്ടപ് മിഷന് വലിയ മുതല്‍കൂട്ടാകും.വളരെ വേഗത്തിലാണ് ടെക്നോളജി ലോകത്തെ സൗകര്യങ്ങളേയും മനുഷ്യനെത്തന്നേയും മാറ്റി മറിക്കുന്നത്. ആ വേഗത്തിലുള്ള ചലഞ്ചുകള്‍ക്ക് വേഗത്തില്‍ തന്നെ സൊല്യൂഷ്യന് കണ്ടെത്തണം. അതുകൊണ്ടുതന്നെ വളരെ വേഗത്തില്‍ വളരാന്‍ പറ്റുന്ന, ബിസിനസ് സാധ്യതകളുള്ള സ്റ്റാര്‍ട്ടപ്പുകളെ കാത്തിരിക്കുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷനെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് വ്യക്തമാക്കുന്നു.
സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും ചേര്‍ന്നുള്ള സാങ്കേതിക സംരംഭങ്ങള്‍ക്കായിരിക്കും ഇനി സാധ്യത ഏറിവരുന്നത്. വലിയ ടെക്കനോളജി കന്പനികളെ കേരളത്തിലേക്ക് കൊണ്ടുവന്ന് സ്റ്റാര്‍ട്ടപ് കള്‍ച്ചറിന് തുടര്‍ പ്രക്രിയ ഒരുക്കുക എന്ന ലക്ഷ്യവും സജി ഗോപിനാഥ് പങ്കുവെയ്ക്കുന്നു. സമൂഹത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സോഷ്യല്‍ ഇന്നവേഷന്‍സിന് പ്രാമുഖ്യം നല്‍കും. വിജയകകമായി നടപ്പാക്കിയ സ്റ്റാര്‍ട്ടപ് പോളിസിയെ ഐടി പോളിസിയുടെ ഭാഗമാക്കി കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യവും ഡോ. സജി ഗോപിനാഥ്, പങ്കുവെയ്ക്കുന്നു.
Dr Saji Gopinath the new CEO of Kerala Startup Mission explains how the next decade is going to change in Startup culture. Taking to www.channeliam.com, Mr Gopinath emphasise the importance of the technology based startups.
He urged the startups to develop disruptive technology that reduces the prices exponentially in a very short period of time Dr Saji Gopinath, who has also served as the dean of School of Management at the Bennett University of the Times Group. He is a well-acclaimed academician and mentor.His vast experience in the strategic management will help leverage the ecosystem for innovative initiatives at Kerala Startup Mission.
Also read Futurustic Ideas- Saji Gopinath