Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ജർമൻ സ്റ്റാർട്ടപ്പുകൾ കേരളത്തിലേക്ക്
News Update

ജർമൻ സ്റ്റാർട്ടപ്പുകൾ കേരളത്തിലേക്ക്

നെക്സ്റ്റ്‌ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ് ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കേരളത്തിലേക്കെത്തിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ്.സ്‌കിൽ സെക്രട്ടറിയേറ്റ്, വികേന്ദ്രീകൃത മാതൃക, സ്മാർട്ട് സ്‌കിൽ ബജറ്റിംഗ്, തദ്ദേശ സ്വയംഭരണ പങ്കാളിത്തം, സ്ഥാപനങ്ങൾക്ക് ഗുണമേന്മാ മുദ്ര, സ്‌കിൽ ഗ്യാപ് സ്റ്റഡി, സമഗ്ര ഡാറ്റാബേസ്, ജില്ലാതല നയം എന്നിവയെ അടിസ്ഥാനമാക്കി കെയ്‌സിനെ സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകളാണ് പ്രഖ്യാപിച്ചത്.
News DeskBy News Desk10 February 2026Updated:10 February 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ജർമ്മനിയിലെ നെക്സ്റ്റ്‌ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ്  ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കേരളത്തിലേക്കെത്തിക്കാൻ ഒരുങ്ങി സംസ്ഥാന തൊഴിൽ വകുപ്പ്.  


 അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്  കെയ്‌സിനെ സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകൾ പ്രഖ്യാപിച്ചു തൊഴിൽ നൈപുണ്യ  വകുപ്പ്.    മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി പോളിസി രൂപീകരിച്ചു.ആദ്യഘട്ടത്തിൽ ഇരുന്നൂറ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും.മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര  നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഉടൻ നടക്കും.

German Deep Tech Startups in Kerala


സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതിയും ഭാവി പരിപാടികളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്.  
സ്‌കിൽ സെക്രട്ടറിയേറ്റ്, വികേന്ദ്രീകൃത മാതൃക,  സ്മാർട്ട് സ്‌കിൽ ബജറ്റിംഗ്, തദ്ദേശ സ്വയംഭരണ പങ്കാളിത്തം, സ്ഥാപനങ്ങൾക്ക് ഗുണമേന്മാ മുദ്ര, സ്‌കിൽ ഗ്യാപ് സ്റ്റഡി,  സമഗ്ര ഡാറ്റാബേസ്, ജില്ലാതല നയം എന്നിവയെ അടിസ്ഥാനമാക്കി കെയ്‌സിനെ  സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായുള്ള 25 സുപ്രധാന ചുവടുവെപ്പുകളാണ് പ്രഖ്യാപിച്ചത്. .

  ഭരണപരമായ പരിഷ്‌കാരങ്ങളും ആസൂത്രണവും ലക്ഷ്യമിട്ട് കെയ്‌സിനെ ഒരു ഏകജാലക സംവിധാനമായി മാറ്റുന്നതിനായി ഗവേണൻസ് ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഫ്രെയിംവർക്ക്’ രൂപീകരിച്ചു. രാജ്യത്താദ്യമായി ജനകീയ ആസൂത്രണ മാതൃകയിൽ വികേന്ദ്രീകൃത നൈപുണ്യ വികസന മാതൃക തയ്യാറാക്കി. നൈപുണ്യ പരിശീലനത്തിന് പ്ലാൻ ഫണ്ട് ഉപയോഗിക്കുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായം നൽകാൻ കെയ്‌സിനെ പ്രാപ്തമാക്കി. പതിനഞ്ചാം പഞ്ചവത്സര പദ്ധതി നിർവ്വഹണ മാർഗ്ഗരേഖ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ വിഭവങ്ങൾ നൈപുണ്യ വികസനത്തിനായി ഉപയോഗിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കി.  ഓരോ ജില്ലയിലെയും തൊഴിൽ സങ്കീർണ്ണതകൾ പഠിക്കാൻ നടത്തിയ സ്‌കിൽ ഗ്യാപ് റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഓരോ ജില്ലയ്ക്കും പ്രത്യേക ആസൂത്രണ നയം രൂപീകരിച്ചു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. സംസ്ഥാനത്തെ എല്ലാ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും കോഴ്‌സുകളെയും ഉൾപ്പെടുത്തി ഒരു സമഗ്ര വിവരശേഖരം തയ്യാറാക്കി.

 നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ  ഗുണനിലവാരവും അക്രഡിറ്റേഷനും ഉറപ്പാക്കാനും നടപടിയുണ്ടാകും. മികച്ച സ്വകാര്യ സ്ഥാപനങ്ങളെ അക്രഡിറ്റ് ചെയ്യുന്നതിനായി അക്രഡിറ്റേഷൻ പോളിസി രൂപീകരിച്ചു. ഇതിനായി സ്റ്റേറ്റ് ക്വാളിറ്റി സെൽ രൂപീകരിക്കും. ആദ്യഘട്ടത്തിൽ ഇരുന്നൂറ് സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകും. ഗുണനിലവാരം ഉറപ്പാക്കാൻ എസ്.സി.വി.റ്റി യെ SCVT എസ്.സി.വി.ഇ.റ്റി യെ  SCEVT ആയി പുനഃസംഘടിപ്പിച്ചു. മികച്ച സ്ഥാപനങ്ങൾക്ക് സർക്കാർ ഗുണമേന്മ മുദ്ര  നൽകും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം  ഉടൻ നടക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങൾ കേരളത്തിലും ഉറപ്പാക്കും,.തിരുവനന്തപുരത്ത് മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്ററോടു കൂടി സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ  സ്ഥാപിക്കുന്നതിനുള്ള കരാർ തയ്യാറായി. എൻ.എസ്.ഡി.സി., കൊച്ചി മെട്രോ എന്നിവയുമായി സഹകരിച്ച് കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോ ആൻഡ് റെയിൽ ടെക്‌നോളജി (ഐ.എം. ആന്റ് ആർ.റ്റി)  സ്ഥാപിക്കും. കൊച്ചിയിൽ തുടങ്ങുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ ലാംഗ്വേജസ് (ഐ.ഐ.എഫ്.എൽ)  രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. കൊട്ടാരക്കരയിൽ എൻ.ഐ.ഇ.എൽ.ഐ.റ്റി. യുമായി സഹകരിച്ച് ഡ്രോൺ ടെക്‌നോളജി അധിഷ്ഠിതമായ  ഇന്നൊവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും.

തൊഴിൽ വിപണിയും വിവരശേഖരണവും ലക്ഷ്യമിട്ടു എല്ലാ നിയസഭാ മണ്ഡലങ്ങളിലും മനുഷ്യ വിഭവശേഷി സർവ്വേ നടത്തും. മാതൃകാ പഠനം ഫെബ്രുവരി 16-ന് നേമം മണ്ഡലത്തിൽ ആരംഭിക്കും. 2026 മാർച്ചോടെ കെയ്‌സിന് എൻ.സി.വി.ഇ.റ്റി. ഡ്യുവൽ റെക്കഗ്‌നിഷൻ ബോഡി എന്ന അംഗീകാരം ലഭിക്കും. വിദേശ തൊഴിൽ ചൂഷണം തടയാൻ കെയ്‌സ്  നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തും. ഇതിനുള്ള ലൈസൻസ് ഈ മാസം ലഭിക്കും.

 ജർമ്മനി, ഓസ്ട്രിയ എന്നെ രാജ്യങ്ങളുമായി ഭാഷ, നൈപുണ്യ വികസനത്തിനായി പദ്ധതികളൊരുക്കും.  ജർമ്മൻ ഭാഷാ പഠനത്തിലെ ഗുണനിലവാരം ഉറപ്പാക്കാൻ  ഗോഥെ ഇൻസ്റ്റിറ്റ്യൂട്ടുമായി  ഔദ്യോഗിക കരാർ ഒപ്പിട്ടു.തിരുവനന്തപുരത്ത് ജർമ്മൻ ഡ്യൂവൽ എഡ്യൂക്കേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ഉടമ്പടി .
 
ലോക ബാങ്ക് ഗ്രാന്റോടെ സംസ്ഥാനത്തെ തൊഴിൽ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് യു.എൻ. യൂണിവേഴ്‌സിറ്റി  രണ്ടു വർഷത്തെ പഠനം നടത്തും.
 ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹോദര സംസ്ഥാന പങ്കാളിത്ത കരാർ മാർച്ചിൽ ഒപ്പിടും. ജർമ്മനിയിലെ നെക്സ്റ്റ്‌ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയുമായി ചേർന്ന് ഒമ്പതിനായിരം കോടിയുടെ നിക്ഷേപവും മുന്നൂറ്  ഡീപ് ടെക് സ്റ്റാർട്ടപ്പുകളും കൊണ്ടുവരും.

 ഇൻഡോ-ജർമ്മൻ ട്രേഡ് ഫെയർ (ഐ.ജി.റ്റി.എഫ്): 2026 മാർച്ചിൽ നടത്തുന്ന മേളയിലൂടെ അഞ്ഞൂറ്  പേർക്ക് ജർമ്മനിയിൽ പ്രതിമാസം ഒരു ലക്ഷത്തി എട്ടായിരം രൂപ സ്‌റ്റൈപ്പന്റോടെ പരിശീലനവും തൊഴിലും ഉറപ്പാക്കും.ഓസ്ട്രിയൻ സഹകരണം: മാർച്ച് 26-ന് എത്തുന്ന ഓസ്ട്രിയൻ ഐ.ടി പ്രതിനിധി സംഘത്തിന് മുന്നിൽ കേരളത്തിലെ ഐ.ടി പ്രൊഫഷണലുകളുടെ മികവ് അവതരിപ്പിക്കും.

The Kerala government partners with Germany’s NextGen Startup Factory to bring ₹9,000 crore in investment and 300 deep tech startups to the state. Minister V. Sivankutti announced 25 major initiatives, including new skill centers and international recruitment licenses to boost global employment.

banner Deep Tech Startups Drone Technology Innovation Park German Language Training Indo-German Trade Fair Investment in Kerala KASE Kerala government Migration Facilitation Centre NextGen Startup Factory Skill development Skill Secretariat V. Sivankutti
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026

ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

6 June 2026

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil