HOW TO GET FUND FOR START UPS -HEADSTART STARTUP SATURDAY KOCHI

സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഫണ്ടിംഗ്. ഫണ്ട് തടസമില്ലാതെ പമ്പ് ചെയ്താലേ ഏതൊരു ബിസിനസും തുടങ്ങാനും വളരാനും സാധിക്കൂ. ഹെഡ്‌സ്റ്റാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ചര്‍ച്ച ചെയ്തതും ഫണ്ടിംഗിനെക്കുറിച്ചായിരുന്നു. പുതുസംരംഭകര്‍ക്ക് ഫണ്ടിംഗിനെക്കുറിച്ചുളള ആശങ്ക ദൂരീകരിക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ സെഷന്‍. ഓണര്‍ഷിപ്പ് ഡൈല്യൂട്ടാകാതെ എങ്ങനെ സ്മാര്‍ട്ട് ആയി ഫണ്ടു കൊണ്ടുവരാനാകും. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബാലപാഠം ഈ സ്ട്രാറ്റജിയാണ്.

ഫണ്ടിംഗിന്റെ ആവശ്യകതയും വ്യത്യസ്ത തരത്തിലുള്ള ഫണ്ടിംഗിനെക്കുറിച്ചും പുതുസംരംഭകര്‍ക്ക് വലിയ അറിവുപകരുന്നതായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയിലെ ചര്‍ച്ച. ക്ലൗഡ് ഫണ്ടിംഗും വെഞ്ച്വര്‍ ക്യാപ്പിറ്റലും എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റും സംരംഭകര്‍ക്ക് ലഭിക്കാവുന്ന ലോണുകളെക്കുറിച്ചുമെല്ലാം വ്യത്യസ്ത മേഖലയില്‍ ഉള്ളവര്‍ സംസാരിച്ചു. കേരളത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്ട് ഐഐഎമ്മിലുമായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ.
ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിന്റെ സാധ്യതകള്‍ അറിഞ്ഞ് പുതിയ ദിശയിലേക്ക് പ്രൊഡക്ടിനെയും സര്‍വീസിനെയും കൊണ്ടുപോയവരാണ് അനുഭവങ്ങളുമായി വേദി പങ്കിട്ടത്. നവസംരംഭകര്‍ക്ക് ഒത്തുചേരാനുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പുതിയ തൊഴില്‍സാധ്യതയും ബിസിനസും കൊണ്ടുവരാന്‍ സഹായിക്കുന്നു. ചിലപ്പോള്‍, കോ ഫൗണ്ടേഴ്സിനെ വരെ കണ്ടെത്താന്‍ ഇത്തരം വേദികളിലൂടെ കഴിയുന്നുണ്ട്.

നെക്സ്റ്റ് എഡ്യുക്കേഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രവീന്ദ്രനാഥ് കമ്മത്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫൗണ്ടിംഗ് സിഇഒ സിജോ കുരുവിള, യൂണിയന്‍ ബാങ്ക് സീനിയര്‍ മാനേജര്‍ വി.കെ ആദര്‍ശ്, ഫിന്‍ലെഡ് ഇന്റര്‍നാഷണല്‍ സിഇഒ കണ്ണന്‍ സുരേന്ദ്രന്‍, യൂണിറ്റി ലിവിങ് സിഇഒ ജിതിന്‍ ശ്രീധര്‍, ഫുള്‍കോണ്‍ടാക്ട് ഇന്ത്യയുടെ ഹെഡ് ഓഫ് ഓപ്പറേഷന്‍സ് ജോഫിന്‍ ജോസഫ്, ഫോര്‍ത്ത് ആംപിറ്റ് സിഎസ്ഒ റൂബി പീതാംബരന്‍, കൂള്‍ട്രാക്ക് കോ ഫൗണ്ടര്‍ ഷമീല്‍ അബ്ദുള്ള, ഹെര്‍ബ്‌സ് ഇന്റര്‍നാഷണല്‍ സിഇഒ വിനയ് ജയിംസ് കൈനടി തുടങ്ങിയവരാണ് കൊച്ചിയിലും കോഴിക്കോടും നടന്ന സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

ഇത്തരം ചര്‍ച്ചകള്‍ സ്റ്റാര്‍ട്ടപ്പിലെ തുടക്കക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ ഗുണകരമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഫൗണ്ടിംഗ് സിഇഒ സിജോ കുരുവിള പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ട്രപ്രണേഴ്‌സിനെയും ഒരുമിച്ച് കൊണ്ടുവരികയും ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സൊല്യൂഷന്‍സ് ഡിസ്‌കസ് ചെയ്യുകയുമാണ് ഹെഡ്സ്റ്റാര്‍ട്ട് ഇത്തരം സംവാദവേദികളിലൂടെ ലക്ഷ്യമിടുന്നത്.

“An entrepreneur without funding is like a musician without an instrument”. Learn the dos and don’ts of startup fund raising. Headstart organized a detailed session of fund raising as part of their Startup Saturday program.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version