ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമായി കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. പ്രശസ്ത ആഗോള യാത്രാ ഗൈഡായ ലോൺലി പ്ലാനറ്റ് അടുത്തിടെ “25 ബെസ്റ്റ് എക്സ്പീരിയൻസ് ഇൻ 2026” പട്ടിക പുറത്തിറക്കി. പട്ടികയിൽ ഇന്ത്യയുമായി ബന്ധപ്പെട്ട ഒരേയൊരു എൻട്രിയായാണ് കേരളത്തിന്റെ പാചക സംസ്കാരം ഇടംപിടിച്ചിരിക്കുന്നത്.
വിദഗ്ധസംഘം തയ്യാറാക്കിയ ഈ പട്ടിക വരാനിരിക്കുന്ന വർഷത്തേക്കുള്ള പ്രചോദനം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. അറബ്, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സ്വാധീനങ്ങൾ കേരളത്തിലെ തദ്ദേശീയ പാരമ്പര്യങ്ങളുമായി ഇടകലർന്ന് ശ്രദ്ധേയവും വൈവിധ്യമാർന്നതുമായ പാചകരീതി സൃഷ്ടിച്ചതായി ലോൺലി പ്ലാനറ്റ് വിലയിരുത്തുന്നു.
Lonely Planet’s “25 Best Experiences in 2026” list features Kerala’s culinary culture for its remarkable blend of indigenous traditions and international influences.
