SUCCESS MANTRA FOR AN ENTREPRENEUR-JOHN KURIAKOSE, DENTCARE

ബിസിനസ് റിസ്‌ക് ആണ്. എന്നാല്‍ റിസ്‌ക് എടുക്കുന്നവരെല്ലാം വിജയിക്കുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി ഇന്ന് 100 കോടി രൂപയുടെ ബിസിനസ് മൂല്യത്തില്‍ എത്തി നില്‍ക്കുന്ന ഡെന്റ്കെയര്‍ ഡെന്റല്‍ ലാബിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് തന്റെ വിജയമന്ത്രങ്ങള്‍ പങ്കുവെയ്ക്കുന്നു. ഒരു എന്‍ട്രപ്രണര്‍ ആദ്യം അച്ചടക്കമുളള ഒരു ജീവനക്കാരനായി മാറണമെന്ന് ജോണ്‍ കുര്യാക്കോസ് പറയുന്നു. കൃത്യസമയത്ത് ഓഫീസില്‍ എത്തണം. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കണം.

ആദ്യകാലങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ബിസിനസില്‍ നിന്ന് പണം പിന്‍വലിക്കരുത്. ശമ്പളമെടുത്ത് മാത്രം ജീവിക്കുക. എന്നും നല്ല കാലമായിരിക്കുമെന്ന് ചിന്തിക്കരുത്. ബിസിനസിന്റെ അടിത്തറ ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് മാത്രം പണം കൂടുതല്‍ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുക. എവിടെയൊക്കെ പണം ചെലവഴിക്കേണ്ടി വന്നാലും ചെറിയതുക അധികമാരും അറിയാതെ ഒരു നിക്ഷേപമായി കരുതിവെയ്ക്കുക.

സ്വപ്‌നം കാണുന്നവരാകണം സംരംഭകര്‍. ഉയര്‍ച്ചയില്‍ എത്തണമെന്ന സ്വപ്‌നം ഉണ്ടാകണം. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് നിശ്ചയദാര്‍ഢ്യത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കണം. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിലെ നന്‍മ ഉയര്‍ത്തിക്കാട്ടി പോസിറ്റീവ് ചിന്താഗതിക്കാരന്‍ ആയി മാറാന്‍ ശ്രമിക്കുക. ജോലിക്കാരുമായി ഒരിക്കലും തന്റെ പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്യരുത്. ജോലിക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിന്റെ ഭാഗം മാത്രമാണ് ആ ജോലി. പക്ഷെ ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് അയാളുടെ ജീവിതമാണ് ആ സ്ഥാപനം.

SUCCESS MANTRA FOR AN ENTREPRENEUR-JOHN KURIAKOSE,DENTCARE

All risk takers are not became successful entrepreneurs. An Entrepreneur must be disciplined worker maintains regular punctuality at office. For an employee job is their part of life but for an entrepreneur it’s their life. John Kuriakose, Dentcare founder tells success mantras behind a successful entrepreneur

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version