രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് നേരിട്ട് സൊല്യുഷന്‍ കണ്ടെത്തി സ്റ്റാര്‍ട്ടപ്പാകാന്‍ അവസരമൊരുക്കി കൊച്ചി മേക്കര്‍ വില്ലേജില്‍ ബോഷ് ഡിഎന്‍എ ഇലക്ട്രോണിക്സ് ചലഞ്ച്.ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍ നിന്നായി ഒമ്പത് പേരെയാണ് സെലക്ട് ചെയ്തത്. വേസ്റ്റ് മാനേജ്മെന്റ്, പാര്‍ക്കിംഗ് തുടങ്ങി ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കുള്ള സ്മാര്‍ട്ട് സൊല്യുഷനാണ് ഇവര്‍ കണ്ടെത്തേണ്ടത്.
പ്രോട്ടോടൈപ്പിനായി വേണ്ടി വരുന്ന 50,000 രൂപ വരെ ബോഷ് ഇവര്‍ക്ക് നല്‍കും. മൂന്ന് മാസത്തിന് ശേഷം പ്രോട്ടോടൈപ്പിന്റെ അടിസ്ഥാനത്തില്‍ മികച്ച ടീമിന് ഒരു ലക്ഷം രൂപ പ്രൈസ് മണിയും മേക്കര്‍ വില്ലേജില്‍ ഒരു വര്‍ഷത്തെ ഇന്‍കുബേഷനും ലഭിക്കും.
ഫൈനലിലെത്തിയവരില്‍ കേരളത്തില്‍ നിന്നുളള നാല് ടീമുകളും ഉള്‍പ്പെടും. കൊച്ചി മെക്കര്‍ വില്ലേജിലെ ഇന്‍കുബേഷന്‍ സെന്ററിലെയും ബാംഗ്ലൂരിലെയും കോയമ്പത്തൂരിലെയും ബോഷ് സെന്ററുകളുടെയും സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിനിയോഗിക്കാം. ഈ രംഗത്തെ വിദഗ്ധരുടെ സഹായവും ഇവര്‍ക്ക് ലഭിക്കും. മികച്ച ആശയങ്ങള്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുളള അവസരമാണിത്.
STARTUP FUNDED BY BOSCH? DNA IDEA CHALLENGE AT MAKER VILLAGE
The DNA IDEA CHALLENGE at maker village Kochi has been envisaged to find solutions to the real problems in INDIA with innovative ideas from the students. The best solutions will win cash prize of ONE LAKH and have the option to create a startup funded by Bosch. Prototyping support of up to Rs. 50000 per team will be offered by Bosch. Out of total 500 registered participants nine teams have reached in the final list. After three months incubation winners will receive a price money of Rs. One lakh.