ഫണ്ടിംഗിനായി ശ്രമിക്കുന്നതിന് മുന്‍പ് സ്റ്റാര്‍ട്ടപ്പുകള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം എന്തുതരം ഫണ്ടാണ് ഇപ്പോള്‍ അനിവാര്യമെന്നതാണ്. വില്ക്കപ്പെടാന് സാധ്യതയുള്ള അഥവാ ട്രാക്ഷനുള്ള ബിസിനസ്സിനാണ് ഫണ്ട് ലഭിക്കുക എന്നറിയാമല്ലോ. തുടക്കക്കാരന് അനുയോജ്യം ബൂട്ട് സ്ട്രാപ്പുകളാണെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജി പ്ലാനറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ കണ്ണന് സുരേന്ദ്രന് . എയ്ഞ്ചല്‍ ഫണ്ടിംഗും, വെഞ്ചുവര്‍ ക്യാപിറ്റലും, ക്ലൗഡ് ഫണ്ടിംഗുമെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ പ്ലാനിങ്ങിനെ ആശ്രയച്ചിരിക്കും.
അത് ആദ്യം തിരിച്ചറിയേണ്ടതും സംരംഭകരാണ്.