ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ആലങ്കാരികമായി കാണുന്നവരാണ് പലരും. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ് കമ്പനികളില്‍. പക്ഷെ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ഉത്തരവാദിത്വങ്ങളും ഓരോ ഡയറക്ടര്‍മാര്‍ക്കും നല്‍കുന്നുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ മുതല്‍ തൊഴിലാളികളുടെ ക്ഷേമം വരെ ഡയറക്ടറുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന് എക്സ്ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ വിശദീകരിക്കുന്നു. നിയമങ്ങള്‍ പാലിക്കാനുളള പ്രൈം റെസ്പോണ്സിബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണെങ്കിലും ഡയറക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
സ്ഥാപനത്തിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന് വിധേയമായി മാത്രമേ ഡയറക്ടര്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. പൂര്‍ണമായി കമ്പനിയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടുളളതാകണം ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍. ഡയറക്ടറുടെ ഓരോ പ്രവര്‍ത്തിയും കന്പനിയുടെ എന്‍വയോണ്‍മെന്റിനെ പ്രൊട്ടക്ട് ചെയ്യുന്നതാകണം. സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ ഡിസിഷന്‍ മേക്കിംഗ് സാധ്യമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട റെസ്പോണ്സിബിലിറ്റിയും ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്കുണ്ട്.
കമ്പനിയുടെ ടാക്സേഷനും ഫിനാന്‍ഷ്യല്‍ ഇടപാടുകളും ആനുവല്‍ ജനറല്‍ മീറ്റിംഗുകളും മുടങ്ങുന്നില്ലെന്നും ഡയറക്ടര്‍മാരാണ് ഉറപ്പുവരുത്തേണ്ടത്. കമ്പനി നികുതിയടച്ചില്ലെങ്കില്‍ ഡയറക്ടര്‍മാര്‍ക്ക് പേഴ്സണല്‍ ലയബിലിറ്റിയാകുമെന്ന് ടാക്സേഷന്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. പിഎഫ് നിയമത്തിലും ഒരു ഡയറക്ടറുടെ ഉത്തരവാദിത്വം കൃത്യമായി വ്യക്തമാക്കിയിരിക്കുന്നു. തൊഴിലാളികളുടെ പക്കല്‍ നിന്ന് പിരിച്ച പിഫ് തുക കൃത്യമായി അയ്ക്കാതിരിക്കുകയോ, കൃത്രിമം കാണിക്കുകയോ ചെയ്താല്‍ ജയില്‍വാസവും പിഴയും ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് ഡയറക്ടര്‍മാര്‍ വിധേയമാകും. ഇത്തരം സ്റ്റാറ്റിയൂട്ടറി വിഷയങ്ങളില്‍ എല്ലാ ഡയറക്ടര്‍മാര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. ഇപിഎഫ് കുടിശ്ശികയില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ഓരോ ഡയറക്ടര്‍ക്കെതിരേയും ക്രിമിനല്‍ നടപടിയെടുക്കാന്‍ ഗവണ്മെന്റിന് അധികാരമുണ്ട്. കമ്പനി നടത്തുന്ന നിയമലംഘനങ്ങളില്‍ കമ്പനിയോടൊപ്പം ഡയറക്ടര്‍മാരും നിയമനടപടി നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ കമ്പനി ഡയറക്ടറുടെ ജോലികള്‍ ഏറെ കൃത്യതയോടെയും ശ്രദ്ധയോടെയും നിര്‍വ്വഹിക്കേണ്ടതാണ്.
Many consider the director post of a company as an ornamental one. Especially in startup companies. But, a company director has many major responsibilities, says Gokul R I, who have 10 years of experience in corporate legal compliance and foreign exchange. Their duties span from the firm’s day-to-day affairs to labourers welfare. Though the primary responsibility of implementing the norms vests with the managing director, but all additional directors cannot wash their hands off their duties. They should ensure the smooth conduct of the company’s taxation, financial dealings and annual general meetings. Besides, the directors have the responsibility to ensure that the company abide by the norms.