Interesting story behind the changes in the technical education sector in Kerala

സാങ്കേതിക തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റം യാദൃശ്ചികമായി സംഭവിച്ചതല്ല. തൊണ്ണൂറുകളുടെ പകുതിയില്‍ ഈ മാറ്റത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ടെക്‌നോപാര്‍ക്കിന്റെ തുടക്കവും തിരുവനന്തപുരം കേന്ദ്രമാക്കി ചില ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രവര്‍ത്തനം തുടങ്ങിയ സമയം. എന്നാല്‍ വൈകാതെ ഗൗരവമുളള ഒരു വിഷയവുമായി കമ്പനികള്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചു.

ജോലി ചെയ്യാന്‍ പ്രാപ്തരായവരെ കിട്ടുന്നില്ലെന്നും ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയാണിതെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. എന്‍ജിനീയറിംഗ് സിലബസുകളില്‍ ഐടിക്ക് ആവശ്യമായ പ്രോഗ്രാം കോഴ്സുകളായ ജാവയോ പിഎച്ച്പിയോ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാക്കണമെന്നും അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ അവര്‍ പിന്നോക്കം പോകുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏത് രീതിയിലുളള കഴിവുകളാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി.

തുടര്‍ന്ന് സിലബസില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് അക്കാദമിക് ഇന്‍സ്റ്റിറ്റിയൂഷനുകളോടും സര്‍വ്വകലാശാലകളോടും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വ്വകലാശാലകളിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായില്ല. കോളജുകളുടെ കടമ അറിവ് പകരുകയാണെന്നും അല്ലാതെ കമ്പനികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ കുട്ടികളെ ഒരുക്കുകയല്ലെന്നുമായിരുന്നു ഇവരുടെ അഭിപ്രായം. ഒടുവില്‍ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫിനീഷിംഗ് സ്‌കൂള്‍ ആരംഭിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സിലബസില്‍ വലിയ ഒരു മാറ്റത്തിന് കൂടിയാണ് ഇതിലൂടെ തുടക്കമിട്ടത്.

The changes in the technical education sector in Kerala following the spurt in technical jobs did not happen coincidentally. State IT secretary M Sivashankar IAS recalls the incidents that started to the revolution from the mid-90’s. It was the time which witnessed the birth of Technopark along with a few small, medium ventures centred on Thiruvananthapuram. The companies soon informed the IT Department that they were hit by staff crunch, courtesy the lack of technical education in the state. As a corrective measure, universities and academic institutions were urged to make a timely revival in the syllabus. But, the bureaucracy in the university was not ready to accept this. Finally, the solution was opened by starting a finishing school for engineering students, in association with Computer Society of India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version