Kerala Startup Mission joins hands with UN

ലോകരാജ്യങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് പരിഹാരം തേടുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. തിരുവനന്തപുരത്ത് വരുന്ന യുഎന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബിലൂടെ (UNTIL) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇന്ന് കേരളവും ഇന്ത്യയും നേരിടുന്ന മിക്ക പ്രശ്‌നങ്ങളും വികസ്വര രാഷ്ട്രങ്ങള്‍ പൊതുവായി നേരിടുന്നതാണ്. അതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആഗോള വിപണി തന്നെയാകും നമുക്ക് മുന്‍പില്‍ തുറക്കുക. ഈ ലക്ഷ്യത്തിലൂന്നിയാകും യുഎന്നുമായി സഹകരിക്കുകയെന്ന് ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. channeliam.com ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, മൊബിലിറ്റി, വാട്ടര്‍ ആന്‍ഡ് സാനിട്ടേഷന്‍ എന്നീ മൂന്ന് മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ടെക്നോളജി ഇന്നവേഷന്‍ ലാബിന്റെ പ്രവര്‍ത്തനം. ഈ മേഖലകളില്‍ ലോകം പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ശേഷം ടെക്‌നോളജിയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. യുഎന്നിലെയും ഇവിടുത്തെയും ഗവേഷകര്‍ ഒരുമിച്ചാകും സൊല്യൂഷന് വേണ്ടി പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ നമ്മുടെ സംരംഭകര്‍ക്കും ഇന്നവേറ്റേഴ്‌സിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനും സാധിക്കും. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റവുമായി ചേര്‍ന്നാണ് പ്രൊഡക്ടുകള്‍ക്ക് രൂപം നല്‍കുക. യുഎന്നിലൂടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഈ പ്രൊഡക്ടുകള്‍ കടന്നുചെല്ലും. ഒരു ആഗോള വിപണിയാകും അതിലൂടെ തുറന്നുകിട്ടുകയെന്നും ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള ജനങ്ങളുടെ ജീവിതനിലവാരത്തില്‍ പോലും മാറ്റം വരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതോടൊപ്പം ഇവിടുത്തെ യുവസംരംഭകര്‍ക്ക് വലിയ മാര്‍ഗങ്ങള്‍ തുറക്കാനും ഇതിലൂടെ കഴിയും. അന്താരാഷ്ട്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയും നെറ്റ്വര്‍ക്ക് വിപുലമാക്കുകയും ചെയ്യുന്നതിലൂടെ ഫ്യൂച്ചര്‍ ടെക്നോളി വികസിപ്പിക്കാനുളള അവസരം കൂടിയാകും ഇവിടെ ഒരുങ്ങുക.

Kerala Startup Mission joins hands with UN
https://channeliam.com Kerala Startup Mission has joined hands with UN on a mission to find solutions to the basic problems faced by the world. According to Kerala Startup Mission CEO Dr Saji Gopinath, the UN technology Innovation lab (UNTIL) envisages the growth of the startup ecosystem in the state. In an interview given to https://channeliam.com, Dr. Saji Gopinath said that agriculture, mobility, water and sanitation are the chief areas under the consideration of the technology innovation lab.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version