ARE WE READY FOR STARTUP CULTURE 0.2 ? INQ FINDS THE ANSWER

ഗ്ലോബല്‍ ഇന്നവേഷന്‍ ഇക്കോ സിസ്റ്റം എന്ന ആശയത്തില്‍ കൊച്ചിയില്‍ ഇന്‍ക്യു ഗ്ലോബല്‍ ഇന്നവേഷന്‍ നടന്നു. ലോകമാനമുളള സ്റ്റാര്‍ട്ടപ്പുകളുടെ സ്വഭാവവും ഗ്ലോബല്‍ ഇന്നവേഷന്‍ ഏത് ദിശയിലാണെന്നും ഇന്‍ ക്യു ചര്‍ച്ച ചെയ്തു. സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറിന്റെ രണ്ടാം എഡിഷന് രാജ്യം സജ്ജമാകണമെന്നും കോണ്‍ക്ലേവില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തിലെ സാദ്ധ്യതകള്‍ പുറത്തേക്ക് എത്തിക്കാനും പുറത്തുനിന്നുളള ഇന്നവേഷനുകള്‍ ഇവിടേക്ക് കൊണ്ടുവരാനുമാണ് ഇന്‍ ക്യു ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ക്കായി വീഡിയോ കാണുക

കേരളം ബംഗലൂരു, തമിഴ്‌നാട് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുളള എന്‍ട്രപ്രണേഴ്‌സിനെയും മലേഷ്യ, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലെ സംരംഭകരെയും ഉള്‍പ്പെടുത്തി രൂപം കൊടുത്തതാണ് ഇന്‍ ക്യു. യുകെ, യുഎസ് പോലുളള ലോകരാജ്യങ്ങള്‍ ടെക്‌നോളജിയുടെ പിന്തുണയോടെ സ്റ്റാര്‍ട്ടപ്പുകളില്‍ വളരെയേറെ മുന്നേറിയപ്പോള്‍ ഇന്ത്യ ഇപ്പോഴും അതിന്റെ തുടക്കഘട്ടത്തിലാണെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റിനെക്കുറിച്ചുളള പുതിയ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും കാഴ്ചപ്പാട് വിശാലമാക്കുകയാണ് ഇന്‍ ക്യു ലക്ഷ്യമിടുന്നതെന്ന് കോ ഫൗണ്ടര്‍ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ടെന്നും ഒരു കള്‍ച്ചര്‍ ചെയ്ഞ്ച് ആവശ്യമാണെന്നും ഇന്‍ക്യു അഡൈ്വസര്‍ ലക്ഷ്മി നാരായണ്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് കള്‍ച്ചര്‍ ഉടച്ചുവാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ് പറഞ്ഞു. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ചേര്‍ന്ന് ഫാബ് ലാബുകളും മറ്റും സജ്ജീകരിച്ചിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലേഷ്യയിലെ ഏഷ്യ പസഫിക് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിയേറ്റിവിറ്റി ആന്‍ഡ് ഇന്നവേഷന്‍ എന്ന ഒരു സബ്ജക്ട് തന്നെ പാഠ്യവിഷയമാക്കിയതായി കോണ്‍ക്ലേവില്‍ പങ്കെടുത്ത സര്‍വ്വകലാശാല ഡീന്‍ ഡോ. ശിവ മുത്താലി ചൂണ്ടിക്കാട്ടി. സാനിട്ടേഷന്‍, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ട്രപ്രണേഴ്‌സിനും പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ഇന്‍ക്യു കോ ഫൗണ്ടര്‍ വിനോദ് സുബ്രഹ്മണ്യം പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും എന്‍ട്രപ്രണര്‍ മേഖലയില്‍ മികവ് തെളിയിച്ചവര്‍ പാനല്‍ ഡിസ്‌കഷനുകള്‍ നയിച്ചു.

കെഎസ്‌ഐഡിസി ചെയര്‍മാര്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, 100 ഓപ്പണ്‍ സ്റ്റാര്‍ട്ടപ്പ് എംഡി വരദരാജന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് ഫീഡര്‍ പ്രോഗ്രാമുകളും ഇന്‍ ക്യു സംഘടിപ്പിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രയങ്ങള്‍ കമന്‍റ് ബോക്സില്‍ രേഖപ്പെടുത്താം.

The In Q Global Innovation was held in Kochi highlighting the idea of the global innovation ecosystem. In Q discussed the nature of startups across the world and their current trends. The conclave called for the country to prepare for the second edition of the startup culture. In Q envisions to bringing foreign innovations into Kerala as well as helping our own innovations make a foray into foreign markets. Watch the video to know more…

ALSO READ: കോളേജില്‍ നിന്ന് CEO ആകാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version