കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) രണ്ടാം പതിപ്പിനായി കൊച്ചി ഒരുങ്ങുകയാണ്. ആശയങ്ങളുടെയും സംരംഭകത്വത്തിന്റെയും ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്നവേഷൻ ഫെസ്റ്റിവൽ മാറും. ഈ ഇവന്റിലൂടെ സ്റ്റാർട്ടപ്പുകൾ, ക്രിയേറ്റേർസ്, ഇൻവസ്റ്റേർസ്, പോളിസി മേക്കേർസ്, വിദ്യാർത്ഥികൾ തുടങ്ങയവർക്ക് ഒന്നിക്കാനും വളരാനും അവസരം തുറക്കും. ഇന്നവേഷനിലൂടെ സംരംഭക ഭാവി രൂപപ്പെടുത്തുക, സർഗ്ഗാത്മകതയും സഹകരണവും വളർത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ കെ.ഐ.എഫി-ലൂടെ ലക്ഷ്യമിടുന്നത്. ഇത്തവണ കെഐഎഫിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം നിർവഹിച്ചത് ചലച്ചിത്ര താരം നിവിൻ പോളി-യാണ്. ഇതോടെ ഫെസ്റ്റിവൽ യുവാക്കൾക്കിടയിലും പ്രചാരം നേടുകയാണ്.

ജൂലായ് 25, 26 തീയതികളായി കൊച്ചി കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാനത്താണ് കേരള ഇന്നവേഷൻ ഫെസ്റ്റിവൽ നടക്കുക. ഇന്നൊവേറ്റ് ദി ഫ്യൂച്ചർ, സെലിബ്രേറ്റ് ദി ഡീക്കേഡ് എന്നതാണ് ഈ വർഷത്തെ ഫെസ്റ്റിന്റെ തീം. സ്റ്റാർട്ടപ്പ് മിഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണ കെഐഎഫ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ പത്തുവർഷം കേരളത്തിന്റെ സംരംഭക മേഖലയെ മാറ്റുന്നതിൽ KSUM നിർണായക പങ്കാണ് വഹിച്ചത്. 6500ലധികം സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കുകയും ₹6000 കോടിയിലധികം നിക്ഷേപം സംസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു, സ്റ്റാർട്ടപ്പ് മിഷൻ.
റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി https://innovationfestival.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Kochi hosts the 2nd Kerala Innovation Festival (KIF) by KSUM on July 25-26. Celebrating a decade of startup success, the event aims to shape future entrepreneurship.