പണം വാരുന്ന ട്രെന്‍ഡി ബിസിനസ്
ട്രെന്‍ഡി ബിസിനസുകള്‍ എന്നും പണം കൊയ്യുന്ന മേഖലയാണ്. വിവാഹ വസ്ത്രങ്ങളും കുട്ടിക്കുപ്പായവും സ്‌പോര്‍ട്‌സ് വസ്ത്രവും മുതല്‍ ക്യാരി ബാഗുകള്‍ വരെ ട്രെന്‍ഡി ബിസിനസുകളാക്കി പണം വാരാം. വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാവുന്ന ബിസിനസ് കൂടിയാണിത്. വ്യത്യസ്തമായ സെഗ്‌മെന്റുകള്‍ അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാം. ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് മാര്‍ക്കറ്റില്‍ ഈസിയായി വില്‍ക്കാവുന്ന പ്രൊഡക്ടുകള്‍ വേണം തെരഞ്ഞെടുക്കാന്‍.
വസ്ത്ര വിപണി
ട്രെന്‍ഡി ബിസിനസില്‍ കൂടുതല്‍ സാദ്ധ്യതയുളള മേഖലയാണ് വസ്ത്രവിപണി. മാറുന്ന ട്രെന്‍ഡിന് അനുസരിച്ച് വിവാഹവസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്നവര്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. പുതിയ ട്രെന്‍ഡുകള്‍ പഠിക്കാന്‍ താല്‍പര്യം കാണിച്ചാല്‍ ഈ മേഖലയില്‍ തന്നെ ബിസിനസ് വിപുലപ്പെടുത്താം.
കുട്ടിക്കുപ്പായം
കുട്ടികള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ മിക്കവയും ട്രെന്‍ഡിയാണ്. തുണി വാങ്ങി വീട്ടിലിരുന്ന് തന്നെ കുപ്പായങ്ങള്‍ തയ്ച്ച് വില്‍ക്കാം. വീട്ടിലിരുന്നാണെങ്കില്‍ പോലും മാസം നല്ലൊരു തുക സമ്പാദിക്കാവുന്ന ബിസിനസ് ആണിത്.
ട്രെന്‍ഡിയായ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍
സ്‌പോര്‍ട്‌സ് വിയറുകള്‍ ഇന്ന് ട്രെന്‍ഡി വസ്ത്രങ്ങള്‍ കൂടിയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് സ്‌പോര്‍ട്‌സ് വിയറുകളോട് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെങ്കിലും അതിന്റെ ഇരട്ടയിലധികം ഉല്‍പ്പന്നങ്ങള്‍ ചില്ലറ വിപണിയില്‍ വിറ്റുപോകുന്നുണ്ട്. തുണി ഒരുമിച്ചെടുത്ത് എളുപ്പം തയ്‌ച്ചെടുക്കാവുന്നവയാണ് സ്‌പോര്‍ട്‌സ് വിയറുകള്‍. പ്രത്യേക ഡിസൈനും മറ്റും പ്രിന്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തും.
തുണിയില്‍ തീര്‍ത്ത ക്യാരിബാഗുകള്‍
പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായപ്പോള്‍ പകരം ഇടംപിടിച്ചതാണ് പേപ്പര്‍ ക്യാരിബാഗുകള്‍. എന്നാല്‍ മഴയത്തും മറ്റും പേപ്പര്‍ ക്യാരിബാഗുകള്‍ പെട്ടന്ന് നശിച്ചുപോകുന്നതിനാല്‍ ബദല്‍ സംവിധാനത്തിന് വലിയ സാദ്ധ്യതയാണ് ഉളളത്. കോറ തുണിയിലും മറ്റും തീര്‍ക്കുന്ന ക്യാരി ബാഗുകള്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നുമുണ്ട്. അരിയും മറ്റ് സാധനങ്ങളും കൊണ്ടുവരുന്ന ചാക്കുകള്‍ വെട്ടി തയ്ച്ച് ഹാന്‍ഡില്‍ പിടിപ്പിച്ചും മനോഹരമായ ക്യാരി ബാഗുകള്‍ നിര്‍മിക്കാം. വിപണിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ഉളളത്.
ബില്‍ഡിംഗ് മേഖല
കണ്‍സ്ട്രക്ഷന്‍ മേഖലയും ഇന്ന് കൂടുതല്‍ ട്രെന്‍ഡിയായി മാറി. ഈ മേഖലയിലെ അലങ്കാരജോലികള്‍ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്. പ്രത്യേകിച്ച് ഡോര്‍ ഡെക്കറേഷനും ഇന്റീരിയര്‍ ഡെക്കറേഷനും. ലളിതമായ അലങ്കാരവേലകള്‍ കൊണ്ട് കൂടുതല്‍ മനോഹരമാക്കുന്നതാണ് ആളുകള്‍ക്ക് താല്‍പര്യം. പുതിയ രീതികള്‍ പരീക്ഷിക്കുന്നവരെ തേടി ആവശ്യക്കാര്‍ എത്തുമെന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നു.