ഓരോ ദിവസവും പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പിറവിയെടുക്കുന്ന കാലമാണിത്. ആശയങ്ങളുടെ സ്പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ഒരുങ്ങുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് മിസ്റ്റിഫ്‌ളൈ ഫൗണ്ടര്‍ രാജീവ് കുമാര്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയില്‍ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെ ഗ്ലോബല്‍ എയര്‍ഫെയര്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സ് യാഥാര്‍ത്ഥ്യമാക്കിയ രാജീവ് കുമാറിന്റെ വാക്കുകള്‍ക്ക് അനുഭവങ്ങളുടെ കരുത്ത് കൂടിയുണ്ട്…
ഐഡിയ എക്‌സിസ്റ്റ് ചെയ്യുന്നതാണോ?
മനസില്‍ തോന്നിയ ആശയം നിലനില്‍ക്കുന്നതാണോയെന്ന് ചിന്തിക്കുക. അതിന് തുല്യമായ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റിലുണ്ടോയെന്നും സമാനമായ ആശയങ്ങള്‍ നേരത്തെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കുക. ഇക്കാര്യത്തില്‍ ഒരു ഫീസിലിബിലിറ്റി സ്റ്റഡി തന്നെ നടത്താവുന്നതാണ്. പ്രധാനമായും നമ്മളുടെ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ആവശ്യമുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
തിരിച്ചടികള്‍ തിരിച്ചറിയുക
ഒരു പ്രൊഡക്ട് മാര്‍ക്കറ്റിലിറക്കുന്ന ഘട്ടത്തിലാണ് അതിന്റെ നിലനില്‍പിനെക്കുറിച്ച് വ്യക്തമായി അറിയാന്‍ കഴിയുക. ഒരു പക്ഷെ പ്രതീക്ഷിച്ചതുപോലെ പ്രൊഡക്ട് മാര്‍ക്കറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന വരില്ല. ആ തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റം വരുത്തി റീമോഡല്‍ ചെയ്യാന്‍ തയ്യാറാകണം. തുടക്കത്തിലെ പരാജയത്തില്‍ നിന്ന് വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കി മാറ്റം വരുത്തണം.
ചെലവ് ചുരുക്കല്‍
എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ബിസിനസ് ലാഭത്തിലാക്കുകയെന്നതും നമ്മുടെ ഉത്തരവാദിത്വമാണെന്ന് മനസിലാക്കുക. ചെലവുകള്‍ മിതമാക്കി നിര്‍ത്തുകയെന്നത് അതില്‍ നിര്‍ണായകമാണ്. പ്രത്യേകിച്ച് തുടക്കകാലത്ത്. നമ്മുടെ ശമ്പളവും ജീവിതച്ചെലവും ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും. വീട്ടിലും ഓഫീസിലും ചെലവുകള്‍ കുറയ്ക്കാന്‍ ശീലിക്കുക.
ഇഷ്ടമുളളത് തെരഞ്ഞെടുക്കണം
എന്തെങ്കിലും ബിസിനസ് ചെയ്യുക എന്നതിലുപരി നമ്മുടെ താല്‍പര്യവും അതില്‍ പ്രധാനമാണ്. നമുക്ക് പാഷന്‍ ഉളള മേഖലയിലാണെങ്കില്‍ അവിടെ ജോലി ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാകില്ല. മറിച്ച് താല്‍പര്യപൂര്‍വ്വം കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനും കണ്ടെത്താനും ചെയ്യാനും സാധിക്കും. മറ്റുളളവര്‍ ചെയ്യുന്നു അതുകൊണ്ട് ഞാനും ചെയ്യുന്നു എന്നതിലുപരി എന്തിനാണ് ഈ ബിസിനസ് ചെയ്യുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
ബ്രേക്ക് ഈവന്‍
എത്രയും വേഗം ബ്രേക്ക് ഈവന്‍ ആകാനാണ് പരിശ്രമിക്കേണ്ടത്. കമ്പനിക്ക് രക്ഷകന്‍ വരുമെന്നും പ്രശ്‌നങ്ങള്‍ മാറുമെന്നും ചിന്തിച്ച് സമയം കളയാതെ കമ്പനി നിലനില്‍ക്കാനാവശ്യമായ വരുമാനം കണ്ടുപിടിക്കുക. ഓപ്പറേഷണല്‍ കോസ്റ്റ് എങ്കിലും പരമാവധി നേരത്തെ കണ്ടെത്താന്‍ ശ്രമിക്കണം.