ചാനല്‍അയാം ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് ക്യാംപസുകളില്‍ നടത്തുന്ന ബൂട്ട് ക്യാമ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമാകുന്നു. സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ‘ഇന്നവേഷന്‍ ത്രൂ മീഡിയ’ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ചാനല്‍അയാം ക്യാപസുകളില്‍ ബൂട്ട് ക്യാമ്പുകള്‍ നടത്തുന്നത്. കെഎസ്ഐഡിസിയുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. എന്ട്രപ്രണര്ഷിപ്പുമായി ബന്ധപ്പെട്ട പാഠങ്ങളും സംരംഭകരുടെ സക്സസ് സ്റ്റോറികളിലൂടെയുളള യാത്രയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അറിവുകള്‍ പകരുകയാണ്.
തിരുവനന്തപുരം എയ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, മാര്‍ ബസേലിയോസ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ട്രിനിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്, യുകെഎഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി കൊല്ലം എന്നീ കോളജുകളിലാണ് ബൂട്ട് ക്യാമ്പുകള്‍ നടന്നത്. സെപ്റ്റംബര്‍ 12 ന് കൊച്ചിയില്‍ നടക്കുന്ന കെഎസ്ഐഡിസി യംങ്ങ് എന്‍ട്രപ്രണേഴ്സ് സമ്മിറ്റ് (യെസ്) നെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കാനും ഓഗസ്റ്റ് 19ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കുന്ന ഐഇഡിസി സമ്മിറ്റിനെക്കുറിച്ച് വിശദീകരിക്കാനും ബൂട്ട് ക്യാമ്പ് ലക്ഷ്യമിടുന്നു.
ക്യാംപസുകളില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുതിയ ഒരു സംരംഭക സംസ്കാരം വളര്‍ത്തിയെടുക്കാനാണ് ബൂട്ട് ക്യാമ്പിലൂടെ ശ്രമിക്കുന്നത്. ആദ്യഘട്ടമായ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ കേരളത്തിലെ പ്രഫഷണല്‍ കോളജുകളും പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെടെ 23 ക്യാംപസുകളിലാണ് ബൂട്ട് ക്യാമ്പ് നടക്കുക. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും സംവാദങ്ങളിലൂടെ അവരിലേക്ക് കൂടുതല്‍ അറിവുകള്‍ പകരാനും ബൂട്ട് ക്യാമ്പിലൂടെ കഴിയുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വിവിധ തലങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന പരിചയമുളളവരും ബൂട്ട് ക്യാമ്പിന്റെ ഭാഗമാകുന്നുണ്ട്.