യുവമനസുകളില്‍ എന്‍ട്രപ്രണര്‍ഷിപ്പ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന യെസ് സമ്മിറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളായി യുവസമൂഹത്തെ വളര്‍ത്തുകയാണ് യംങ് എന്‍ട്രപ്രണേഴ്‌സ് സമ്മിറ്റ് എന്ന യെസിന്റെ ലക്ഷ്യം. ലോകമെങ്ങുമുളള യുവാക്കളെ ഏറ്റവുമധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌റപ്റ്റ്, ഡിസ്‌കവര്‍, ഡെവലപ് (Disrupt, Discover, Develop) എന്ന ത്രീ ഡി മന്ത്രമാണ് യെസ്-3 ഡി എന്ന് പേരിട്ടിരിക്കുന്ന സമ്മിറ്റ് മുന്നോട്ടുവെയ്ക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാടിനെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുളള വൈബ്രന്റ് ഡെസ്റ്റിനേഷനാക്കി മാറ്റാനാണ് യെസിലൂടെ കെഎസ്‌ഐഡിസി പരിശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പോളിസികള്‍ വിശദീകരിക്കുന്ന എക്‌സ്‌ക്ലൂസീവ് സെഷനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വിജയം നേടിയവരും മെന്റര്‍മാരും അനുബന്ധ മേഖലകളില്‍ നിന്നുളളവരുമായും ആശയവിനിമയം നടത്താനുളള അവസരവും യെസില്‍ ഉണ്ടാകും. സക്സസ്ഫുള്‍ ആയ എന്‍ട്രപ്രണര്‍ മോഡലുകള്‍ അറിയാനും, ഫണ്ടിംഗിനുള്ള വഴികള്‍ മനസ്സിലാക്കാനും യെസ് വേദിയൊരുക്കും. സെപ്റ്റംബര്‍ 12ന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുന്നത്്. പുതുസംരംഭകരുടെ ആശയങ്ങള്‍ക്ക് വിസ്‌ഫോടനകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ യെസിന് കഴിയുമെന്ന വിശ്വാസത്തിലാണ് കെഎസ്‌ഐഡിസി. http://yeskerala.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളജുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക കോളങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
കേരളത്തിലെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിന് കാതലായ മാറ്റം വരുത്തേണ്ട മേഖലകളെ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാനാണ് കെഎസ്ഐഡിസി ലക്ഷ്യമിടുന്നത്. മികച്ച പ്രോട്ടോടെപ്പുകള്‍ എക്സിബിറ്റ് ചെയ്യുവാനും സമ്മിറ്റില്‍ അവസരമൊരുക്കും. പ്രൊഡക്ടടോ, കൊമേഴ്‌സ്യലി ട്രാന്‍സ്ഫോം ചെയ്യാവുന്ന പ്രോട്ടോടൈപ്പ് ഉള്ളവര്‍ക്കോ ആണ് ഇതിന് അവസരം ലഭിക്കുക. കെഎസ്ഐഡിസിയുടെ എക്സ്പേര്‍ട്ട് കമ്മിറ്റി സെലക്ട് ചെയ്യുന്നവര്‍ക്ക് യെസ് സമ്മി്റ്റ് എക്സിബിഷനില്‍ പങ്കെടുക്കാം. കെഎസ്ഐഡിസിയുടെ നിബന്ധനകള്‍ക്ക് വിധേയമായി, മികച്ച പ്രോട്ടോടൈപ്പിന് ഇന്‍കുബേഷന്‍ ഫെസിലിറ്റിയും സീഡ് ഫണ്ട് അസിസ്റ്റന്‍സും ലഭ്യമാക്കും.