ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ വർഷം ഡിസംബറോടെ ഗഗൻയാൻ-1 (G-1)  വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഒരുങ്ങുകയാണ്. ഇന്ത്യൻ ബഹിരാകാശ യാത്രികരെ ഭാവിയിൽ ബഹിരാകാശത്തിലേക്ക് അയക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആളില്ലാത്ത പരീക്ഷണ പറക്കലുകളുടെ പരമ്പരയിലെ ആദ്യ ഘട്ടമാണ് ഗഗൻയാൻ-1.

Gaganyaan Mission

മനുഷ്യ ബഹിരാകാശയാത്രയ്ക്കായി വികസിപ്പിച്ച സംവിധാനങ്ങളുടെ വിശ്വാസ്യതയും സുരക്ഷയും യഥാർത്ഥ ബഹിരാകാശ സാഹചര്യങ്ങളിൽ പരിശോധിക്കുകയാണ് ജി-1 ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (Satish Dhawan Space Centre) നിന്ന് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകം നിയന്ത്രിത തിരിച്ചുവരവിന് ശേഷം ഏകദേശം മൂന്ന് ദിവസം ഭൂമിയെ താഴ്ന്ന ഭ്രമണപഥത്തിൽ വലംവയ്ക്കും. വിക്ഷേപണം, മൈക്രോഗ്രാവിറ്റി, റേഡിയേഷൻ, അന്തരീക്ഷ പുനഃപ്രവേശനം തുടങ്ങിയ ഘട്ടങ്ങളിലെ സമ്മർദ്ദങ്ങളെ വാഹനം എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ  ദൗത്യത്തിലെ ഓൺബോർഡ് ഉപകരണങ്ങൾ ശേഖരിക്കും. അതുകൊണ്ടുതന്നെ, ഭാവിയിൽ ബഹിരാകാശ യാത്രികർ പങ്കെടുക്കുന്ന ദൗത്യത്തിന് മുൻപുള്ള പൂർണ്ണ ഡ്രസ് റിഹേഴ്‌സൽ ആയി ഇതിനെ കണക്കാക്കുന്നു. ഡിസംബർ വിക്ഷേപണത്തിന് മുമ്പായി, ക്രൂ മൊഡ്യൂൾ ഉൾപ്പെടുന്ന സംയോജിത ഡ്രോപ്പ് ടെസ്റ്റും ISRO നടത്തും. നിശ്ചിത ഉയരത്തിൽ നിന്ന് മൊഡ്യൂൾ താഴ്ത്തി, പാരച്യൂട്ടിന്റെ സഹായത്തോടെ ലാൻഡിംഗ് അനുകരിച്ച് വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ എല്ലാ ലാൻഡിംഗ് സിസ്റ്റങ്ങളും ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാകും.

അതേസമയം, ഗഗൻയാൻ ബഹിരാകാശയാത്രികരുടെ പരിശീലന പരിപാടിയും വേഗത്തിൽ പുരോഗമിക്കുകയാണ്. ചരിത്ര ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ല (Shubhanshu Shukla) യുഎസിലെ ആക്സിയം സ്പേസിൽ (Axiom Space) നിന്നും വിപുലമായ പരിശീലനവും ബഹിരാകാശ യാത്രയും പൂർത്തിയാക്കിയ ശേഷം ഈ മാസം ഇന്ത്യയിലേക്ക് മടങ്ങും. തുടർന്ന് നാലംഗ സംഘത്തിന്റെ പരിശീലനം ഒക്ടോബറിൽ പുനരാരംഭിക്കും. ബെംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററിൽ (HSFC) സ്ഥാപിക്കുന്ന അത്യാധുനിക ക്രൂ പരിശീലന സിമുലേറ്ററിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. വിക്ഷേപണം, ഭ്രമണപഥം, പുനഃപ്രവേശനം എന്നീ സാഹചര്യങ്ങൾ യഥാർത്ഥ രീതിയിൽ പകർത്തുന്നതിലൂടെ ബഹിരാകാശയാത്രികരുടെ ദൗത്യ തയ്യാറെടുപ്പ് ഗണ്യമായി മെച്ചപ്പെടുത്താനാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Learn the latest updates on the Gaganyaan Mission. ISRO is preparing for a crucial unmanned test flight this December, a key step for India’s human spaceflight program.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version