ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൻ അർജുൻ ടെൻഡുൽക്കർ (Arjun Tendulkar) വിവാഹിതനാകുകയാണ്. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നുള്ള സാനിയ ചന്ദോക്ക് (Saaniya Chandok) ആണ് അർജുന്റെ ഭാവി വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നിരുന്നു. ഇതോടെ സാനിയയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്.

മുംബൈയിലെ പ്രമുഖ വ്യവസായികളായ ഘായി കുടുംബാംഗമാണ് (Ghai Family) സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘായി കുടുംബത്തിനു കീഴിൽ ഗ്രാവിസ് ഗ്രൂപ്പ് (Graviss Group), ബ്രൂക്ലിൻ ക്രീമെറി (Brooklyn Creamery) എന്നിങ്ങനെ നിരവധി ബിസിനസ്സുകളുണ്ട്. ഇതിനു പുറമേ അമേരിക്കൻ ഐസ്ക്രീം ബ്രാൻഡായ ബാസ്കിൻ റോബിൻസിന്റെ (Baskin Robbins) ഇന്ത്യയിലെ നടത്തിപ്പും ഗ്രാവിസ് ഗ്രൂപ്പിനാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഗ്രാവിസ് ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം മാത്രം 624 കോടി രൂപയാണ്.
മൃഗപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന മിസ്റ്റർ പോസ് പെറ്റ് സ്പാ ആൻഡ് സ്റ്റോറിന്റെ (Mr. Paws Pet Spa & Store LLP) സ്ഥാപക ഡയറക്ടർ കൂടിയാണ് സാനിയ. മൃഗപരിപാലനത്തിൽ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിന്റെ (WVS) എബിസി പ്രോഗ്രാമും സാനിയ പൂർത്തിയാക്കിയിട്ടുണ്ട്.
Arjun Tendulkar