തെലുഗ് സൂപ്പർതാരം രാംചരണിന്റെ (Ram Charan) ഭാര്യ എന്നതിനപ്പുറമുള്ള മേൽവിലാസമുള്ള സംരംഭകയാണ് ഉപാസന കാമിനേനി കോനിഡേല (Upasana Kamineni Konidela). ആരോഗ്യ പരിപാലന രംഗത്തെ ഭീമൻമാരായ അപ്പോളോ ഹോസ്പിറ്റൽസ് (Apollo Hospitals) കുടുംബത്തിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകയാണ് അവർ. അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ സിഎസ്ആർ വിഭാഗം വൈസ് ചെയർമാനായ ഉപാസന 77000 കോടി രൂപയിലധികം മൂല്യമുള്ള കുടുംബ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ്.

ഉപാസനയുടെ മുത്തച്ഛൻ പ്രതാപ് റെഡ്ഡിയാണ് (Dr. Prathap C. Reddy) അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപിച്ചത്. ഹോളിസ്റ്റിക് വെൽനെസ് പോർട്ടലായ യുആർ ലൈഫിന്റെ (URLife) സ്ഥാപകയായ ഉപാസന ഫാമിലി ഹെൽത്ത് പ്ലാൻ ഇൻഷുറൻസ് ടിപിഎ ലിമിറ്റഡ് (FHPL) മാനേജിംഗ് ഡയറക്ടർ കൂടിയാണ്. ഉപാസനതുടെ അമ്മ ശോഭന അപ്പോളോ ഹോസ്പിറ്റൽസ് എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സണാണ്.
Discover Upasana Kamineni Konidela, entrepreneur and heiress to the Apollo Hospitals empire. Learn about her roles at Apollo, URLife, and more.