സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ക്യാംപസുകളില്‍ ചാനല്‍ അയാം ഡോട്ട് കോം, ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബൂട്ട് ക്യാന്പിനെ വലിയ എനര്‍ജി ലെവലിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്നത്. സംരംഭകത്വത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സംരംഭക കാഴ്ചപ്പാടിനെ മാറ്റിമറിക്കുകയാണ്.
സെയിന്റ്ഗിറ്റ്സ് കോളജ് കോട്ടയം, പാലാ സെന്റ് ജോസഫ് കോളജ്, മൂന്നാര്‍ കോളജ ഓഫ് എഞ്ചിനീയറിംഗ്, ആലപ്പുഴ പാറ്റൂര്‍ ശ്രീ ബുദ്ധ കോളജ്, അടൂര്‍ snit എഞ്ചി. കോളേജ്, മരിയന്‍ കോളജ് കുട്ടിക്കാനം, തൃശൂര്‍ മാളയിലുള്ള ഹോളി ഗ്രേസ് അക്കാദമി, കൊടകര സഹൃദയ കോളജ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബൂട്ട് ക്യാമ്പില്‍ പങ്കാളികളായി.
കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഒരു സംരംഭത്തിലേക്ക് കടക്കുമ്പോള്‍ എന്തൊക്കെ നടപടികളാണ് വേണ്ടതെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ബൂട്ട് ക്യാമ്പില്‍ വിശദീകരിച്ചു. എന്‍ട്രപ്രണേഴ്സിന്റെ സക്സസ് സ്റ്റോറികളിലൂടെ പങ്കുവെച്ച അനുഭവകഥകളായിരുന്നു വിദ്യാര്‍ത്ഥികളെ കൂടുതല്‍ ആകര്‍ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നവേഷനുകളെയും ഇന്കുബേഷനുകളെയും കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ബൂട്ട് ക്യാമ്പ് സഹായകമാണെന്ന അഭിപ്രായം വിദ്യാര്‍ത്ഥികള്‍ പങ്കുവെച്ചു.
ക്യാംപസുകളിലെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റം മെച്ചപ്പെടുത്താന്‍ ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ബൂട്ട് ക്യാമ്പിലൂടെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് പുതിയ ചിത്രമാണ് മനസില്‍ പതിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികളായ കെഎസ്ഐഡിസിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നേതൃത്വം നല്കുന്ന ബൂട്ട് ക്യാമ്പ് സംരംഭകത്വത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന ജേര്ണിയാകുകയാണ്. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലെ ക്യാംപസുകളിലാണ് ബൂട്ട് ക്യാമ്പ് അവസാനലാപ്പില്‍ സഞ്ചരിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 23 ക്യാംപസുകളിലാണ് ആദ്യഘട്ടത്തില്‍ ബൂട്ട് ക്യാമ്പ് നടക്കുന്നത്.