Energize your mind and body through fast yoga tips: watch video

മനസും ശരീരവും അസ്വസ്ഥമായിരിക്കുമ്പോള്‍ കുറഞ്ഞ സമയത്തിനുളളില്‍ എങ്ങനെ ഫ്രഷ്‌നസ് വീണ്ടെടുക്കാം? ഒരു എന്‍ട്രപ്രണറെ സംബന്ധിച്ച് ഓരോ നിമിഷവും എനര്‍ജെറ്റിക് ആയിരിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ തിരക്കേറിയ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ നിയന്ത്രണത്തില്‍ ആകണമെന്നില്ല. ബിസിനസ് മീറ്റിംഗിലും ക്ലയന്റ്‌സുമായി സംസാരിക്കുമ്പോഴും പലപ്പോഴും നമുക്ക് നമ്മുടെ മുകളിലുള്ള നിയന്ത്രണം തന്നെ നഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ നമ്മുടെ എനര്‍ജി മുഴുവന്‍ ചോര്‍ത്തിക്കളയുന്ന നിമിഷങ്ങളാകും അത്. ഇത്തരം സാഹചര്യങ്ങളില്‍ സഡന്‍ വാം അപ്പിലൂടെ ശരീരത്തിന്റെ എനര്‍ജി എങ്ങനെ റീസ്റ്റോര്‍ ചെയ്യാമെന്നാണ് യോഗ സ്പെഷ്യലിസ്റ്റ് നൂതന്‍ മനോഹര്‍ വിശദീകരിക്കുന്നത്.

കൈകാലുകളുടെയും ശരീരത്തിന്റെയും സ്വതന്ത്രമായ ചലനവും ഡീപ്പ് ബ്രീത്തിംഗും ആഹാരത്തിലെ കാലറിയുടെ നിയന്ത്രണവും കൊണ്ട് ഇത് സാദ്ധ്യമാണ്. ശരീരവും മനസും അസ്വസ്ഥമായിരിക്കുമ്പോള്‍ അഞ്ച് മിനിറ്റ് ചെലവിട്ടാല്‍ ഉന്‍മേഷവും എനര്‍ജിയും വീണ്ടെടുത്ത് പഴയപടിയാകാം. തിരക്കേറിയ ഓഫീസ് ഷെഡ്യൂളില്‍ പോലും അനായാസം പ്രാക്ടീസ് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. വീഡിയോ കാണാം.

How can you retain freshness when you are tired mentally and physically? For an entrepreneur, it is necessary to be energetic always. However, everything may not be under control on a busy day.The busy schedule including business and client meets may sap our energy. Well, watch this video, Nuthan Manohar shows how to retain energy through fast yoga tips in these strenuous situations. watch video

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version